Picsart 24 08 07 02 40 16 664

ലോക ചാമ്പ്യന്മാരെ തകർത്തു ബ്രസീൽ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ വനിത ഫുട്‌ബോളിൽ നിലവിലെ ലോക ചാമ്പ്യന്മാർ ആയ സ്‌പെയിനിനെ തകർത്തു ബ്രസീൽ 16 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഫൈനലിൽ. പുറ്റലസും, ബോൺമാറ്റിയും, ഹെർമോസയും, സൽ‍മയും അടക്കം നിരവധി സൂപ്പർ താരങ്ങൾ നിറഞ്ഞ സ്പാനിഷ് ടീമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ബ്രസീൽ തകർത്തത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ വലിയ സ്പാനിഷ് ആധിപത്യം കണ്ടെങ്കിലും സമാനമായ അവസരങ്ങൾ ആണ് ഇരു ടീമുകളും സൃഷ്ടിച്ചത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ താരം ഇരിന പരഡസിന്റെ സെൽഫ് ഗോൾ ആണ് ബ്രസീലിനു മുൻതൂക്കം സമ്മാനിച്ചത്.

Gabi Portilho

തുടർന്ന് ആദ്യ പകുതിയുടെ അവസാന സെക്കന്റിൽ ബ്രസീൽ രണ്ടാം ഗോളും കണ്ടെത്തി. യാസ്മിമിന്റെ പാസിൽ നിന്നു ടൂർണമെന്റിൽ മിന്നും ഫോമിലുള്ള ഗാബി പോർട്ടിൽഹോയാണ് ബ്രസീൽ മുൻതൂക്കം ഇരട്ടിയാക്കിയത്. തുടർന്ന് ഗോൾ നേടാനുള്ള രണ്ടാം പകുതിയിലെ സ്പാനിഷ് ശ്രമങ്ങൾക്ക് ഇടയിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ബ്രസീൽ 71 മത്തെ മിനിറ്റിൽ മൂന്നാം ഗോളും നേടി അഡ്രിയാനയുടെ ആദ്യ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ തടഞ്ഞങ്കിലും ഗാബിയുടെ ഹെഡർ പാസിൽ നിന്നു അഡ്രിയാന രണ്ടാം ശ്രമത്തിൽ ഗോൾ നേടി.

Adriana

85 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ജെന്നി ഹെർമോസോയുടെ പാസിൽ നിന്നു സൽമ പാരല്യൂലോ ഗോൾ നേടിയതോടെ സ്പെയിനിന് ചെറിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സ്പാനിഷ് പ്രതിരോധത്തിലെ വമ്പൻ പിഴവ് മുതലെടുത്ത് ഗോൾ കണ്ടെത്തിയ പകരക്കാരിയായി ഇറങ്ങിയ കെരോളിൻ ബ്രസീലിന്റെ നാലാം ഗോളും നേടി. ഇഞ്ച്വറി സമയത്ത് 102 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സൽമ പാരല്യൂലോ സ്പാനിഷ് പരാജയഭാരം ഒന്നു കൂടി കുറച്ചു. സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്കയെ ആണ് പഴയ പ്രതാപം വീണ്ടെടുക്കാൻ എത്തുന്ന ബ്രസീൽ നേരിടുക അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ സ്‌പെയിൻ ജർമ്മനിയെ നേരിടും.

Exit mobile version