പാരീസ് ഒളിമ്പിക്സ്, ഇന്നത്തെ ഇന്ത്യയുടെ ഫിക്സ്ചറുകൾ

ഇന്നലെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞതോടെ പാരീസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേഗത കൂടുകയാണ്. ഇന്ന് നിരവധി ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങളുടെ പൂർണ്ണ ഫികചറുകൾ നോക്കാം:

ജൂലൈ 27, ഇന്ത്യയുടെ ഫിക്സ്ചർ
12:30 pm IST

തുഴച്ചിൽ: പുരുഷന്മാരുടെ സിംഗിൾസ് സ്കൾസ് ഹീറ്റ്സ് – പൻവർ ബൽരാജ്

ഷൂട്ടിംഗ്: 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം യോഗ്യത – സന്ദീപ് സിംഗ്/ഇലവേനിൽ വളറിവൻ, അർജുൻ ബാബുത/രമിത ജിൻഡാൽ
(28 ടീമുകളിൽ നിന്ന് മികച്ച 4 ടീമുകൾ സ്വർണ്ണ, വെങ്കല മെഡൽ മത്സരങ്ങൾക്ക് യോഗ്യത നേടുന്നു. മത്സരം 2 pm IST)

ഷൂട്ടിംഗ് മെഡൽ മത്സരങ്ങൾ: 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വെങ്കലം, സ്വർണ്ണ മെഡൽ മത്സരങ്ങൾ (യോഗ്യത നേടിയാൽ)

ഷൂട്ടിംഗ്: പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത – അർജുൻ സിംഗ് ചീമ, സരബ്ജോത് സിംഗ്

3:30 pm IST

ടെന്നീസ്: പുരുഷന്മാരുടെ ഡബിൾസ് ആദ്യ റൗണ്ട് മത്സരം – രോഹൻ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി vs എഡ്വാർഡ് റോജർ-വാസലിൻ-ഫാബിൻ റെബൗൾ (ഫ്രാൻസ്)
4 pm IST

ഷൂട്ടിംഗ്: 10 മീറ്റർ എയർ പിസ്റ്റൾ വനിതകളുടെ യോഗ്യത – മനു ഭാക്കറും റിഥം സാങ്‌വാനും

From 7:15 pm IST

ടേബിൾ ടെന്നീസ്: പുരുഷ സിംഗിൾസ് ആദ്യ റൗണ്ട് – ഹർമീത് ദേശായി vs സായിദ് അബോ യമൻ (ജോർദാൻ))

From 7:10 pm IST

ബാഡ്മിൻ്റൺ ഗ്രൂപ്പ് സ്റ്റേജ്

പുരുഷ സിംഗിൾസ് ഗ്രൂപ്പ് മത്സരം: ലക്ഷ്യ സെൻ vs കെവിൻ കോർഡൻ (ഗ്വാട്ടിമാല) (7:10 pm IST)

പുരുഷന്മാരുടെ ഡബിൾസ് ഗ്രൂപ്പ് മത്സരം: സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും vs ലൂക്കാസ് കോർവിയും റോണൻ ലാബാറും (ഫ്രാൻസ്) (രാത്രി 8 മണി IST).

വനിതാ ഡബിൾസ് ഗ്രൂപ്പ് മത്സരം: അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ vs കിം സോ യോങ്, കോങ് ഹീ യോങ് (കൊറിയ) (രാത്രി 11:50 IST)

9 pm IST

ഹോക്കി – ഇന്ത്യ vs ന്യൂസിലാൻഡ് ഗ്രൂപ്പ്-സ്റ്റേജ് മത്സരം
12:05 am IST (Sunday)

ബോക്സിംഗ്: വനിതകളുടെ 54 കിലോ ഓപ്പണിംഗ് റൗണ്ട് ബൗട്ട് – പ്രീതി പവാർ vs തി കിം ആൻ വോ (വിയറ്റ്നാം).

പാരീസ് ഒളിമ്പിക്സിന് തുടക്കം, ഇന്ത്യൻ പതായകയേന്തി സിന്ധുവും ശരത് കമാലും

പാരീസ് ഒളിമ്പിക്സിന് ഔദ്യോഗിക തുടക്കം. പാരീസിലെ സീൻ നദിയിൽ ശനിയാഴ്ച നടന്ന പാരീസ് 2024 ഒളിമ്പിക്‌സിൻ്റെ പരേഡ് ഓഫ് നേഷൻസിൽ ഇന്ത്യൻ സംഘവും മിന്നി തിളങ്ങി. വെറ്ററൻ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലും ബാഡ്മിൻ്റൺ താരം പിവി സിന്ധുവും ആണ് പരേഡിൽ ഇന്ത്യ പതാകയേന്തിയത്.

ഇന്ത്യൻ പുരുഷന്മാർ കുർത്ത ബുണ്ടി സെറ്റ് ധരിച്ചപ്പോൾ സ്ത്രീകൾ ഇന്ത്യയുടെ ത്രിവർണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന സാരി ധരിച്ചു. പതിവ് രീതി മാറ്റിയ ഉദ്ഘാടന ചടങ്ങാണ് പാരീസിൽ നടക്കുന്നത്. താരങ്ങൾ മാർച്ച് ചെയ്യുന്നതിന് പകരം സീൻ നദിയിലൂടെ ബോട്ടുകളിലാണ് ഒർശൊ രാജ്യത്തിന്റെ കായിക താരങ്ങൾ കടന്നു പോകുന്നത്‌.

ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന സീൻ നദിയിൽ ആണ് ഉദ്ഘാടന പരിപാടികൾ മുഴുവൻ നടന്നത്. ഒളിമ്പിക്‌സിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്റ്റേഡിയത്തിനുള്ളിൽ അല്ലാതെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

പാരീസ് ഗെയിംസിൽ 16 കായിക ഇനങ്ങളിl 69 മെഡൽ ഇനങ്ങളിലായി 70 പുരുഷന്മാരും 47 സ്ത്രീകളും ഉൾപ്പെടെ 117 അത്‌ലറ്റുകളെ ഇന്ത്യ അയച്ചിട്ടുണ്ട്.

പാരീസ് ഒളിമ്പിക്സ്; പുരുഷ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ, മിക്സ്ഡ് ടീമും മുന്നോട്ട്

പാരീസ് ഒളിമ്പിക്സ് 2024 ഗെയിംസിൽ ഇന്ത്യയുടെ രണ്ട് അമ്പെയ്ത്ത് ടീം കൂടെ മുന്നേറി. ഇന്ത്യൻ അമ്പെയ്ത്ത് ജോഡികളായ അങ്കിത ഭകത്തും ധീരജ് ബൊമ്മദേവരയും മിക്സഡ് ടീം ഇവൻ്റ് നറുക്കെടുപ്പിൽ ഇടം നേടി. 27 ടീമുകളിൽ നിന്ന്, 1347 പോയിൻ്റുകളുടെ ശ്രദ്ധേയമായ സ്‌കോറോടെ ലഭ്യമായ 16 സ്ഥാനങ്ങളിലൊന്ന് അവർ സ്വന്തമാക്കി, റാങ്കിംഗിൽ അവർ അഞ്ചാം സ്ഥാനത്തെത്തി.

പുരുഷ ടീം ഇനത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരടങ്ങിയ ഇന്ത്യൻ ത്രയങ്ങൾ റാങ്കിംഗ് റൗണ്ടിലെ മികച്ച പ്രകടനത്തിന് ശേഷം നേരിട്ട് ക്വാർട്ടറിലേക്ക് മുന്നേറി. അവർ 2013 പോയിൻ്റുകൾ നേടി, മൊത്തത്തിൽ മൂന്നാം സ്ഥാനത്തെത്തി. റാങ്കിംഗ് റൗണ്ടിലെ ആദ്യ നാല് ടീമുകൾ ആണ് നേരിട്ട് ക്വാർട്ടറിലേക്ക് നീങ്ങുക.

ഇന്ന് ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമുൻ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.

പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി

പാരീസ് ഒളിമ്പിക്സ് ഇന്ത്യ മികച്ച പ്രകടനത്തോടെ തന്നെ ആരംഭിച്ചു. ദീപിക കുമാരി, അങ്കിത ഭകത്, ഭജൻ കൗർ എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ടീം ഇനത്തിൻ്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. 1983 പോയിൻ്റുമായി റാങ്കിംഗ് റൗണ്ടിൽ 4-ാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മൂവരും ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.

ജൂലൈ 28ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് നെതർലൻഡ്‌സ് മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. മെഡൽ ആരു വിജയിക്കും എന്ന് അന്ന് തന്നെ അറിയാൻ ആകും. ക്വാർട്ടർ കടന്നാൽ ഇന്ത്യ സെമിയിൽ ദക്ഷിണ കൊറിയൻ ടീമിനെ നേരിടേണ്ടി വരും. അമ്പെയ്ത്തിലെ വൻ ശക്തികളാണ് ദക്ഷിണ കൊറിയ.

ലോക ഒന്നാം നമ്പർ താരം സിന്നർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി

ടോൺസിലൈറ്റിസ് മൂലം ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. താരം ഔദ്യോഗികമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ വാർത്ത അറിയിച്ചു. ലോറെൻസോ മുസെറ്റിക്കൊപ്പം പുരുഷ ഡബിൾസിലും സിന്നർ കളിക്കേണ്ടതായിരുന്നു. സിന്നർ പിന്മാറിയതോടെ നൊവാക് ജോക്കോവിച്ച് ടോപ് സീഡാകും.

ഒളിമ്പിക്‌സ് മത്സരങ്ങളുടെ നറുക്കെടുപ്പ് വ്യാഴാഴ്ച ആണ് നടക്കുന്നത്.നേരത്തെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് മാർക്കറ്റാ വോണ്ട്രോസോവയും പോളണ്ടിൻ്റെ ഹ്യൂബർട്ട് ഹുർകാസും ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. ഒളിമ്പിക്സിലെ ടെന്നീസ് ടൂർണമെൻ്റ് ജൂലൈ 27 മുതൽ ഓഗസ്റ്റ് വരെ നടക്കും.

ഒളിമ്പിക്സ്; മോറോക്കോയ്ക്ക് എതിരെ വൻ തിരിച്ചുവരവ് നടത്തി അർജന്റീന

ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ അർജന്റീന പരാജയത്തിൽ നിന്ന് കരകയറി. ഇന്ന് മൊറോക്കെയെ നേരിട്ട അർജൻറീന തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് 2-2 സമനില സ്വന്തമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ 16ആം മിനിറ്റിലാണ് അർജൻറീനയുടെ സമനില ഗോൾ ഇന്ന് വന്നത്.

ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കാഴ്ചവെച്ച മൊറോക്കോ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഹീമി നേടിയ ഗോളിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിറ്റിൽ റഹീമി തന്നെ ഒരു പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇതിനുശേഷമാണ് അർജൻറീനയുടെ തിരിച്ചടി വന്നത്.

അവർ സിമിയോണിയിലൂടെ ആദ്യം ഒരു ഗോൾ നേടി കളിയിലേക്ക് തിരികെ വന്നു. പിന്നീട് ഇഞ്ച്വറി ടൈമിന്റെ പതിനാറാം മിനിറ്റിൽ മെദീനയിലൂടെ സമനില ഗോൾ നേടി. അർജൻറീന അടുത്ത മത്സരത്തിൽ ഇറാഖിനെ ആണ് നേരിടുക‌. അർജൻറീനക്കായി സീനിയർ താരങ്ങളായ ഹൂലിയൻ ആൽവരസ്, ഓറ്റമെൻഡി എന്നിവർ അർജന്റീന ടീമിൽ ഉണ്ട്

ഒളിമ്പിക്സിന് പോകുന്ന ഇന്ത്യൻ സംഘത്തിന് 8.5 കോടി പ്രഖ്യാപിച്ച് ബി സി സി ഐ

2024ലെ പാരീസ് ഒളിമ്പിക്‌സ് പോകുന്ന ഇന്ത്യൻ സംഘത്തിന് ഊർജ്ജം നൽകുന്ന പ്രഖ്യാപനവുമായി ബി സി സി. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് (ഐഒഎ) 8.5 കോടി രൂപ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ബിസിസിഐ നൽകും എന്ന് ഇന്ന് പ്രഖ്യാപിച്ചു. ബിസിസിഐ പ്രസിഡൻ്റ് ജയ് ഷാ ഒരു ടീറ്റിലൂടെ ഈ കാര്യം അറിയിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ 117 അംഗ ഇന്ത്യൻ സംഘമാണ് പാരീസിലേക്ക് പോകുന്നത്.

“2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ കായികതാരങ്ങളെ ബിസിസിഐ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പ്രചാരണത്തിനായി ഞങ്ങൾ ഐഒഎയ്ക്ക് 8.5 കോടി രൂപ നൽകുന്നു. ഞങ്ങളുടെ മുഴുവൻ സംഘത്തിനും ഞങ്ങൾ ആശംസകൾ നേരുന്നു. ജയ് ഹിന്ദ്,” ജയ് ഷാ ‘എക്‌സിൽ’ എഴുതി,

https://twitter.com/JayShah/status/1815010269715972178?s=19

പാരിസ് ഒളിമ്പിക്സ്, പ്രണോയിക്കും സിന്ധുവിനും എളുപ്പമുള്ള ഗ്രൂപ്പുകൾ

പാരിസ് ഒളിമ്പിക്സ് 2024ൽ പിവി സിന്ധുവിനുമെച് എസ് പ്രണോയിക്കും തുടക്കൻ എളുപ്പമാകും. ഇന്ന് നടന്ന ഗ്രൂപ്പ് തിരഞ്ഞെടുപ്പിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെ ആണ് അവർക്ക് ലഭിച്ചത്. ബാഡ്മിൻ്റൺ വേൾഡ് ഫെഡറേഷൻ (BWF) ഒളിമ്പിക് ഗെയിംസിൻ്റെ ഭാഗമാകുന്ന കായിക ഇനങ്ങളിൽ നാലെണ്ണത്തിൻ്റെ നറുക്കെടുപ്പ് ഇന്ന് നടത്തി. പുരുഷ ഡബിൾസിന്റെ നറുക്കെടുപ്പ് പിന്നീട് നടത്തും.

റിയോയിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ പിവി സിന്ധു വനിതാ സിംഗിൾസിൽ പത്താം സീഡും പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയ് 13ാം സീഡുമാണ്. ലോക 75-ാം നമ്പർ താരം എസ്തോണിയയുടെ ക്രിസ്റ്റിൻ കുബ, പാക്കിസ്ഥാൻ്റെ ഫാത്തിമത്ത് നബാഹ അബ്ദുൾ റസാഖ് എന്നിവർക്കൊപ്പമാണ് സിന്ധു ഗ്രൂപ്പിൽ ഉള്ളത്.

അതേസമയം, എച്ച്എസ് പ്രണോയ് വിയറ്റ്നാമിൻ്റെ ലെ ഡുവോ ഫാറ്റിനും ജർമ്മനിയുടെ ഫാബിയൻ റോത്തിനും ഒപ്പം ആണ് ഗ്രൂപ്പിൽ ഉള്ളത്‌. പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് ആയ ജൊനാഥൻ ക്രിസ്റ്റിയ്‌ക്കൊപ്പം ഗ്രൂപ്പിൽ ഇടം നേടിയ ലക്ഷ്യ സെന്നിന് കാര്യങ്ങൾ എളുപ്പമാകില്ല.

അർജന്റീന ഒളിമ്പിക്സ് ഫുട്ബോൾ ടീം പ്രഖ്യാപിച്ചു, ആൽവരസും ഒട്ടമെൻഡിയും ടീമിൽ

പാരീസിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിനുള്ള അർജന്റീന ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. മൂന്ന് സീനിയർ താരങ്ങൾ സ്ക്വാഡിൽ ഉണ്ട്‌. ഹൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, ജെറോണിമോ റുലി എന്നിവരാണ് സീനിയർ താരങ്ങൾ ആയി അർജൻ്റീന ടീമിൽ ഉള്ളത്. 18 അംഗ ഒളിമ്പിക് സ്ക്വാഡിനെ പരിശീലിപ്പിക്കുന്നത് ഹാവിയർ മഷെറാനോയാണ്,

മാഞ്ചസ്റ്റർ സിറ്റിയുടെ അൽവാരസും ബെൻഫിക്കയുടെ ഒട്ടമെൻഡിയും ക്ലബ്ബിനും രാജ്യത്തിനുമായി ഈ സീസണിൽ ഇതിനകം 50 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അർജൻ്റീനയുടെ കോപ്പ അമേരിക്ക ടീമിലുൾപ്പെട്ട താരമാണ് ഗോൾകീപ്പർ റുല്ലി.

കോപ്പ അമേരിക്ക ഫൈനലിന് 10 ദിവസങ്ങൾക്ക് ശേഷം ജൂലൈ 24 നാണ് ഒളിമ്പിക്സിലെ പുരുഷ ഫുട്ബോൾ ടൂർണമെൻ്റ് ആരംഭിക്കുന്നത്. 16 ടീമുകൾ അടങ്ങുന്ന ടൂർണമെൻ്റിൽ മൊറോക്കോ, ഇറാഖ്, ഉക്രെയ്ൻ എന്നിവരുള്ള ഗ്രൂപ്പിലാണ് അർജൻ്റീന.

Argentina squad for Paris Olympics

Goalkeepers: Leandro Brey, Geronimo Rulli

Defenders: Marco Di Cesare, Julio Soler, Joaquin Garcia, Gonzalo Lujan, Nicolas Otamendi, Bruno Amione

Midfielders: Ezequiel Fernandez, Santiago Hezze, Cristian Medina, Kevin Zenon

Forwards: Giuliano Simeone, Luciano Gondou, Thiago Almada, Claudio Echeverri, Julian Alvarez, Lucas Beltran

അർജന്റീനയുടെ ഒളിമ്പിക് ടീം പരാഗ്വേയെ തോൽപ്പിച്ചു

ഒളിമ്പിക്സ് ഫുട്ബോളിനായി ഒരുങ്ങുന്ന അർജന്റീന ടീം പരാഗ്വേയ്‌ക്കെതിരായ 2-0ന്റെ വിജയം നേടി. അർജൻ്റീന ഒളിമ്പിക്‌സ് ടീമിനായി ഗിയൂലിയാനോ സിമിയോണി രണ്ട് ഗോളുകൾ നേടി. പരാഗ്വേയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ അർജൻ്റീന ഒളിമ്പിക് ടീമിൻ്റെ രണ്ടാം വിജയമാണിത്.

പെനാൽറ്റി ബോക്സിലേക്ക് വന്ന മികച്ച ഒരു ക്രോസ് ഹെഡ് ചെയ്ത് ആയിരുന്നു സിമിയോണിയെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാവിയർ മഷറാനോയുടെ ടീം രണ്ടാം ഗോൾ നേടും. അനായാസമായിരുന്നു സിമിയോണി രണ്ടാം ഫിനിഷ്. അടുത്ത മാസമാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

അർജന്റീന ഒളിമ്പിക്സ് ടീമിന്റെ ഇന്നത്തെ ലൈനപ്പ്:

Brey, Garcia, D. Fernandez, Amione, Soler, Varela, Hezze, Simeone, T. Fernandez, Gondou, Almada

ഒളിമ്പിക്സ് തൊട്ടടുത്ത്, ഇന്ത്യക്ക് ആശങ്കയായി നീരജ് ചോപ്രക്ക് പരിക്ക്

2024ലെ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്രക്ക് പരിക്ക്. ഒളിമ്പിക്സ് ഇനി 2 മാസത്തിനു മാത്രം താഴെയെ ഉള്ളൂ എന്നതിനാൽ ഇന്ത്യക്ക് ഈ പരിക്ക് വലിയ ആശങ്ക നൽകും. അടുത്തിടെ ഇന്ത്യയിൽ നടന്ന ഫെഡറേഷൻ കപ്പിൽ മത്സരിച്ച ചോപ്രയ്ക്ക് അഡക്‌റ്റർ മസിലിന് പരിക്കേറ്റിരുന്നു. അതാണ് താരത്തെ അലട്ടുന്നത്.

ഈ ആഴ്ച ചെക്ക് റിപ്പബ്ലിക്കിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോപ്ര ഇതോടെ മീറ്റിൽ നിന്ന് പിന്മാറി. മെയ് 28 ന് നടക്കുന്ന ഓസ്ട്രാവയുടെ ഗോൾഡൻ സ്പൈക്ക് മീറ്റിൽ നീരജ് ചോപ്ര മത്സരിക്കില്ല എന്ന് സംഘാടകർ അറിയിച്ചു.

“ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയുടെ രണ്ടാഴ്ച മുമ്പ് പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം (അഡക്‌ടർ മസിൽ) അദ്ദേഹത്തിന് ഓസ്ട്രാവയിൽ മത്സരത്തിൽ പങ്കെടുക്കാ കഴിയില്ല എന്ന് അറിയിച്ചു” സംഘാടകർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ മെഡൽ പ്രതീക്ഷ അമിത് പംഗൽ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി

അമിത് പംഗൽ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഞായറാഴ്ച ബാങ്കോക്കിൽ നടന്ന രണ്ടാം ലോക യോഗ്യതാ ടൂർണമെൻ്റിൻ്റെ 51 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ചുവാങ് ലിയുവിനെ തോൽപ്പിച്ച് ആണ് ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് അമിത് പംഗൽ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഇന്ത്യയുടെ ഏക പുരുഷ ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായിരുന്നു പംഗൽ.

ഇന്ന് ലിയുവിനെതിരെ 5-0നാണ് അദ്ദേഹം വിജയിച്ചത്. നിശാന്ത് ദേവ് (71 കിലോഗ്രാം), നിഖാത് സരീൻ (50 കിലോഗ്രാം), പ്രീതി പവാർ (54 കിലോഗ്രാം), ലോവ്‌ലിന ബോർഗോഹെയ്ൻ (75 കിലോഗ്രാം) എന്നിവരും ബോക്സിങിൽ ഇന്ത്യക്ക് ആയി ഒളിമ്പിക് ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്.

Exit mobile version