2024ലെ പാരീസ് ഒളിമ്പിക്‌സ് പോകുന്ന ഇന്ത്യൻ സംഘത്തിന് ഊർജ്ജം നൽകുന്ന പ്രഖ്യാപനവുമായി ബി സി സി. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് (ഐഒഎ) 8.5 കോടി രൂപ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ബിസിസിഐ നൽകും എന്ന് ഇന്ന് പ്രഖ്യാപിച്ചു. ബിസിസിഐ പ്രസിഡൻ്റ് ജയ് ഷാ ഒരു ടീറ്റിലൂടെ ഈ കാര്യം അറിയിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ 117 അംഗ ഇന്ത്യൻ സംഘമാണ് പാരീസിലേക്ക് പോകുന്നത്.
“2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ കായികതാരങ്ങളെ ബിസിസിഐ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പ്രചാരണത്തിനായി ഞങ്ങൾ ഐഒഎയ്ക്ക് 8.5 കോടി രൂപ നൽകുന്നു. ഞങ്ങളുടെ മുഴുവൻ സംഘത്തിനും ഞങ്ങൾ ആശംസകൾ നേരുന്നു. ജയ് ഹിന്ദ്,” ജയ് ഷാ ‘എക്‌സിൽ’ എഴുതി,
https://twitter.com/JayShah/status/1815010269715972178?s=19