Picsart 24 07 25 09 30 55 678

ലോക ഒന്നാം നമ്പർ താരം സിന്നർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി

ടോൺസിലൈറ്റിസ് മൂലം ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. താരം ഔദ്യോഗികമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ വാർത്ത അറിയിച്ചു. ലോറെൻസോ മുസെറ്റിക്കൊപ്പം പുരുഷ ഡബിൾസിലും സിന്നർ കളിക്കേണ്ടതായിരുന്നു. സിന്നർ പിന്മാറിയതോടെ നൊവാക് ജോക്കോവിച്ച് ടോപ് സീഡാകും.

ഒളിമ്പിക്‌സ് മത്സരങ്ങളുടെ നറുക്കെടുപ്പ് വ്യാഴാഴ്ച ആണ് നടക്കുന്നത്.നേരത്തെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് മാർക്കറ്റാ വോണ്ട്രോസോവയും പോളണ്ടിൻ്റെ ഹ്യൂബർട്ട് ഹുർകാസും ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. ഒളിമ്പിക്സിലെ ടെന്നീസ് ടൂർണമെൻ്റ് ജൂലൈ 27 മുതൽ ഓഗസ്റ്റ് വരെ നടക്കും.

Exit mobile version