ഇന്ത്യ 329 ഓള്‍ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിവസത്തെ ആദ്യ രണ്ട് വിക്കറ്റുകള്‍ മോയിന്‍ അലി നേടിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകള്‍ ഒല്ലി സ്റ്റോണ്‍ നേടി. 58 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. തലേ ദിവസത്തെ പ്രകടനത്തില്‍ നിന്ന് 7.5 ഓവര്‍ കൂടി മാത്രമേ ഇന്ത്യയുടെ ഇന്നിംഗ്സിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു.

300/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 29 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി സ്റ്റോണ്‍ മൂന്നും ജാക്ക് ലീഷ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലി നാല് വിക്കറ്റുമായി മികച്ച് നിന്നു.

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നേടുവാന്‍ ടീമിന് സാധിച്ചിരുന്നു. 58.2 ഓവറില്‍ 207 റണ്‍സിന് അയര്‍ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് അയര്‍ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. മോയിന്‍ അലിയ്ക്കാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റ്.

55 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പോള്‍ സ്റ്റിര്‍ലിംഗ് 36 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ ഒബ്രൈന്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാലറ്റത്തില്‍ ആന്‍ഡി മക്ബ്രൈന്‍(11), ടിം മുര്‍ടാഗ്(16) എന്നിവരും നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.

ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഒരോവര്‍ കൂടി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആ ഓവര്‍ ഒരു റണ്‍സും എടുക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

20 വിക്കറ്റുകള്‍ വീണ ആദ്യ ദിവസത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാനായി ഇംഗ്ലണ്ട് ഗംഭീര രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുറത്തെടുക്കേണ്ടതായിട്ടുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

റോയിയ്ക്ക് ടെസ്റ്റ് ക്യാപ് നല്‍കി അലിസ്റ്റര്‍ കുക്ക്, ഒല്ലി സ്റ്റോണിന് നല്‍കിയത് ആഷ്‍ലി ജൈല്‍സ്

ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ ടെസറ്റ് അരങ്ങേറ്റക്കാരായ ജേസണ്‍ റോയിയ്ക്കും ഒല്ലി സ്റ്റോണിനും ടെസ്റ്റ് ക്യാപുകള്‍ നല്‍കി മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍. റോയിയ്ക്ക് അലിസ്റ്റര്‍ കുക്ക് ക്യാപ് നല്‍കിയപ്പോള്‍ പേസ് ബൗളര്‍ ഒല്ലി സ്റ്റോണിന് തൊപ്പി നല്‍കിയത് ആഷ്‍ലി ജൈല്‍സ് ആയിരുന്നു. ലോകകപ്പ് കിരീടം നേടിയെത്തുന്ന ഇംഗ്ലണ്ട്, ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് തങ്ങളുടെ സന്നാഹങ്ങളുടെ മൂര്‍ച്ച കൂട്ടുവാനുള്ള അവസരമായാണ് അയര്‍ലണ്ടിനെതിരെ നടക്കുനന് ആദ്യ ടെസ്റ്റിനെ കണക്കാക്കുന്നത്.

പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ടെങ്കിലും സുപ്രധാന താരങ്ങള്‍ക്ക് അവസരം നല്‍കുവാനും ഇംഗ്ലണ്ട് മറന്നിട്ടില്ല.

അയര്‍ലണ്ടിനെതിരെയുള്ള ഇംഗ്ലണ്ട് ഇലവന്‍ ഇങ്ങനെ, ജേസണ്‍ റോയിയ്ക്കും ഒല്ലി സ്റ്റോണും അരങ്ങേറ്റം

അയര്‍ലണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റിനുള്ള ഇലവന്‍ പ്രഖ്യാപിച്ച് ലോകകപ്പ് ചാമ്പ്യന്മാര്‍. ജേസണ്‍ റോയിയും ഒല്ലി സ്റ്റോണും തങ്ങളുടെ അരങ്ങേറ്റം നടത്തുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനായി ശ്രീലങ്കയില്‍ ഏകദിന അരങ്ങേറ്റം നടത്തിയ താരമാണ് ഒല്ലി സ്റ്റോണ്‍. ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പേസുള്ള ബൗളര്‍മാരില്‍ ഒരാളായാണ് താരത്തെ വിലയിരുത്തുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡില്‍ താരം ഇതിനു മുമ്പും അംഗമായിട്ടുണ്ടെങ്കിലും ഇതുവരെ അവസരം താരത്തിന് ലഭിച്ചില്ല.

ജെയിംസ് ആന്‍ഡേഴ്സണ്‍ പരിക്കേറ്റ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതിമൂന്നംഗ സ്ക്വാഡില്‍ നിന്ന് ഒരാളുടെ സേവനം കൂടി നഷ്ടമാകുകയായിരുന്നു. ലൂയിസ് ഗ്രിഗറിയാണ് ടീമിന് പുറത്ത് പോകുന്ന മറ്റൊരു താരം.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട്, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ക്രിസ് വോക്സ്, സാം കറന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്, ഒല്ലി സ്റ്റോണ്‍

അയര്‍ലണ്ടിനെതിരെ ആന്‍ഡേഴ്സണില്ല

അയര്‍ലണ്ടിനെതിരെ നാളെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായി ജെയിംസ് ആന്‍ഡേഴ്സണ്‍. താരം പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും അയര്‍ലണ്ടിനെതിരെയുള്ള സ്ക്വാഡില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തുകയായിരുന്നു. താന്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണെന്ന് കഴിഞ്ഞ ദിവസം താരം തന്നെ വെളിപ്പെടുത്തിയിരുന്നു, എന്നാല്‍ ബുധനാഴ്ച മാത്രമേ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് താരം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ജൂലൈ 2ന് കൗണ്ടി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

താരത്തെ ആഷസിലെ ആദ്യ ടെസ്റ്റിന് വേണ്ടി പൂര്‍ണ്ണ നിരീക്ഷണത്തില്‍ തന്നെയായിരിക്കുമെന്ന് ഇംഗ്ലണ്ട് അറിയിച്ചിട്ടുണ്ട്. ഇതോടെ ടീമിലേക്ക് എത്തുവാന്‍ ഒല്ലി സ്റ്റോണോ ലൂയിസ് ഗ്രിഗറിയ്ക്കോ അവസരം തുറന്നിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റമാവും കളിക്കുവാന്‍ അവസരം ലഭിച്ചാല്‍ നടത്തുക.

മാര്‍ക്ക് വുഡ് ടെസ്റ്റ് ടീമില്‍, പരിക്കേറ്റ ഒല്ലി സ്റ്റോണിനു പകരക്കാരന്‍

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം. മാര്‍ക്ക് വുഡ് ആണ് ടീമിലേക്ക് എത്തിയിരിക്കുന്നത്. ഒല്ലി സ്റ്റോണിനു പരിക്കേറ്റതിനെത്തുടര്‍ന്നാണ് ടീമിലേക്ക് മാര്‍ക്ക് വുഡിനെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ്സില്‍ പാക്കിസ്ഥാനെതിരെയാണ് വുഡ് അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. സ്റ്റോണിനു പകരം ജെയിംസ് ഓവര്‍ട്ടണെ പരിഗണിക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നതെങ്കിലും വുഡിന്റെ ഉള്‍പ്പെടുത്തില്‍ വലിയൊരു അത്ഭുതമായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ബാര്‍ബഡോസിലെ ആദ്യ ടെസ്റ്റിനു താരത്തെ പരിഗണിക്കുവാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. വാരാന്ത്യത്തില്‍ മാത്രമേ താരം വിന്‍ഡീസിലെത്തുകയുള്ളുവെന്നതാണ് കാരണം.

ജെന്നിംഗ്സ് ശ്രീലങ്കയിലേക്ക്, ബേണ്‍സ് ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങളുമായി ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

പലയിടത്ത് നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ച് ഇംഗ്ലണ്ട് ഓപ്പണിംഗ് താരം കീറ്റണ്‍ ജെന്നിംഗ്സ് ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക്. ഇന്ത്യ പരമ്പരയിലെ മോശം ഫോമിനു ശേഷം പല മുന്‍ താരങ്ങളും ജെന്നിംഗ്സിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അിസ്റ്റന്റ് കോച്ച് പോള്‍ ഫാര്‍ബ്രേസിന്റെ പിന്തുണ ലഭിച്ചിരുന്ന ജെന്നിംഗ്സിനു ഒരവസരം കൂടി നല്‍കുവാന്‍ ശ്രീലങ്ക മുതിരുകയായിരുന്നു.

എന്നാല്‍ മൂന്ന് പുതുമുഖ താരങ്ങളെ ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് പരിഗണിക്കുന്നുണ്ട്. അലിസ്റ്റര്‍ കുക്ക് വിരമിച്ച ശേഷം ഒഴിവു വരുന്ന ഓപ്പണിംഗ് സ്ഥാനത്തേക്ക് റോറി ബേണ്‍സിനെ പരിഗണിക്കുമ്പോള്‍ ജോ ഡെന്‍ലി, ഒല്ലി സ്റ്റോണ്‍ എന്നിവര്‍ ആദ്യമായി ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിക്കുന്നുണ്ട്. 16 അംഗ സംഘത്തെയാണ് ശ്രീലങ്കയിലെ 3 ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സറേയെ ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്ക് നയിച്ചതിനെത്തുടര്‍ന്ന് ബേണ്‍സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുവാന്‍ ഏറ്റവും സാധ്യത കല്പിച്ച താരമാണ്. ഈ സീസണില്‍ മാത്രം നാല് ശതകങ്ങളുള്‍പ്പെടെ 69 റണ്‍സ് ശരാശരിയില്‍ ആയിരത്തിനു മേലെ റണ്‍സ് താരം നേടിയിരുന്നു.

സ്ക്വാഡ്: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബൈര്‍സ്റ്റോ, റോറി ബേണ്‍സ്, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‍ലര്‍, സാം കറന്‍, ജോ ഡെന്‍ലി, കീറ്റണ്‍ ജെന്നിംഗ്സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്

Exit mobile version