നിദ ദാറിന് അര്‍ദ്ധ ശതകം, ഇന്ത്യയ്ക്കെതിരെ 137 റൺസ് നേടി പാക്കിസ്ഥാന്‍

തായ്‍ലാന്‍ഡിനോടേറ്റ അപ്രതീക്ഷിത തോൽവിയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 137 റൺസ് നേടി പാക്കിസ്ഥാന്‍. ഇന്ന് മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് വേണ്ടി നിദ ദാര്‍ 37 പന്തിൽ നിന്ന് 56 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

32 റൺസ് നേടിയ ബിസ്മ മാറൂഫ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മ മൂന്നും പൂജ വസ്ട്രാക്കര്‍ രണ്ട്  വിക്കറ്റും നേടി.

ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടി പാക്കിസ്ഥാന്‍

കറാച്ചിയിൽ ഇന്ന് നടന്ന പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യിൽ പാക്കിസ്ഥാന് വിജയം. 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 106 റൺസ് നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ 107 റൺസ് നേടി പാക്കിസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു.

മാധവി(25), നീലാക്ഷി ഡി സിൽവ(25) എന്നിവര്‍ ശ്രീലങ്കന്‍ ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ പാക് ബൗളിംഗിൽ അനം അമിന്‍, ടുബ ഹസ്സന്‍ എന്നിവര്‍ മൂന്നും ഐമന്‍ അന്‍വര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 45/3 എന്ന നിലയിലേക്ക് വീണുവെങ്കിലും ചെറിയ ലക്ഷ്യം ആയതിനാൽ തന്നെ നിദ ദാര്‍(36*), ബിസ്മ മാറൂഫ്(28) എന്നിവര്‍ ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 51 റൺസ് കൂട്ടുകെട്ട് ടീമിന്റെ വിജയം ഒരുക്കി. ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാഡി രണസിംഗേ രണ്ട് വിക്കറ്റ് നേടി.

ആദ്യ ഏകദിനത്തിൽ വിജയം നേടി വിന്‍ഡീസ്, സ്റ്റഫാനിയുടെ ഓള്‍റൗണ്ട് മികവിൽ വിന്‍ഡീസ് നേടിയത് അഞ്ച് വിക്കറ്റ് ജയം

പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. ലക്ഷ്യം 47.5 ഓവറിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശതകം നേടി പുറത്താകാതെ നിന്ന സ്റ്റഫാനിയാണ് വിന്‍ഡീസ് വിജയം ഒരുക്കിയത്. ബൗളിംഗിൽ മൂന്ന് വിക്കറ്റും താരം നേടി.

നിദ ദാര്‍(55), അയേഷ സഫര്‍(46), മുനീബ അലി(36) എന്നിവരാണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്. ഓപ്പണര്‍മാരായ മുനീബയും അയേഷയും ചേര്‍ന്ന് 70 റൺസ് ഒന്നാം വിക്കറ്റിൽ നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി.

മധ്യനിരയിൽ നിദ ദാര്‍ മാത്രമാണ് അര്‍ദ്ധ ശതകം നേടി പൊരുതി നോക്കിയത്. മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സ്റ്റഫാനി ടെയിലര്‍ വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയിൽ തിളങ്ങി. അനീസ മുഹമ്മദിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സ്റ്റഫാനി ടെയിലര്‍ പുറത്താകാതെ നേടിയ 105 റൺസാണ് ആതിഥേയരുടെ വിജയം ഉറപ്പാക്കിയത്. ചെഡീന്‍ നേഷന്‍ 23 റൺസ് നേടിയപ്പോള്‍ 17 റൺസുമായി ബ്രിട്നി കൂപ്പര്‍ ക്യാപ്റ്റനൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. പാക് നിരയിൽ സാദിയ ഇക്ബാല്‍ രണ്ട് വിക്കറ്റ് നേടി.

രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് പരാജയം

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നല്‍കിയ 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന് പരാജയം. 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിലാണ് 252 റണ്‍സ് നേടിയത്.

45 പന്തില്‍ 68 റണ്‍സ് നേടിയ മരിസാനെ കാപ്പ്, ലിസെല്ലേ ലീ(47), സൂനേ ലൂസ്(32), ലാര ഗോഡാള്‍(26), ലോറ വോള്‍വാര്‍ഡട്(27) എന്നിവരാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി ഡയാന ബൈഗ്, നശ്ര സന്ധു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന് 239 റണ്‍സ് മാത്രമേ നേടാനായുള്ളു. 81 റണ്‍സുമായി ആലിയ റിയാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ നിദ ദാര്‍ 51 റണ്‍സും ഒമൈമ സൊഹൈല്‍ 41 റണ്‍സും നേടി. 4 വിക്കറ്റ് നേടിയ അയാബോംഗ ഖാകയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. മരിസാനെ കാപ്പ് മൂന്ന് വിക്കറ്റ് നേടി ബൗളിംഗിലും തിളങ്ങി.

ഏഴ് വിക്കറ്റ് ജയം, പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലോക ടി20യിലെ രണ്ടാം ജയം

ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്തെത്തിയ ഇന്ത്യ പാക്കിസ്ഥാനെയും കീഴടക്കി ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ജൈത്ര യാത്ര തുടരുന്നു. ലോക ടി20യിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 133/7 എന്ന സ്കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയ ശേഷം 19 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 137 റണ്‍സ് നേടി വിജയം കരസ്ഥമാക്കുകയായിരുന്നു.

ബൗളിംഗില്‍ ഇന്ത്യയ്ക്കായി പൂനം യാദവും ദയാലന്‍ ഹേമലതയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അരുന്ധതി റെഡ്ഢിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. പാക്കിസ്ഥാനു വേണ്ടി ബിസ്മ മഹ്റൂഫും(53) നിദ ദാറും(52) അര്‍ദ്ധ ശതകങ്ങള്‍ നേടി.

ഇന്ത്യയ്ക്കായി മിത്താലി രാജ് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ നായികയുടെ 56 റണ്‍സ്. സ്മൃതി മന്ഥാന 26 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസ്(16) ആണ് പുറത്തായ മറ്റൊരു താരം. വിജയ സമയത്ത് ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് കൗറും(14*) വേദ കൃഷ്ണമൂര്‍ത്തി(8*)യും ആയിരുന്നു ക്രീസില്‍.

Exit mobile version