Picsart 23 09 12 07 30 43 372

ഹാരിസ് റഹൂഫിനും നസീം ഷായ്ക്കും പരിക്ക്, പകരക്കാരെ വിളിച്ച് പാകിസ്താൻ

ഏഷ്യാ കപ്പിൽ ഇന്നലെ ഇന്ത്യയോട് തോറ്റതോടൊപ്പം രണ്ട് പരിക്കും പാകിസ്താന് തിരിച്ചടിയായി. അവരുടെ പേസർമാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും പരിക്കേറ്റതിനാൽ ബാക്കപ്പുകളായി പാകിസ്ഥാൻ യുവ പേസ് ജോഡികളായ ഷാനവാസ് ദഹാനി, സമാൻ ഖാൻ എന്നിവരെ പാകിസ്താൻ ടീമിലേക്ക് വിളിച്ചു. ഇരുവരും പാകിസ്താന്റെ റിസേർവ്സ് ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തിൽ റൗഫ് പങ്കെടുത്തിരുന്നില്ല. ആദ്യ ദിവസം പന്തെറിഞ്ഞപ്പോൾ പരിക്കേറ്റ റൗഫ് റിസേർവ് ഡേയിൽ മാറി നിൽക്കുകയായിരുന്നു. നസീമാകട്ടെ ഇന്നലെ ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 49-ാം ഓവറിൽ തോളിന് പരിക്കേറ്റതിനെ തുടർന്ന് ആണ് പുറത്തായത്. ഇന്ത്യക്കെതിരായ മത്സരത്തിൽ റൗഫും നസീമും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ലോകകപ്പ് അടുത്തു നില്ല്കെ പാകിസ്ഥാൻ ഇവരെ ഇനി ഏഷ്യ കപ്പിൽ കളിപ്പിച്ച് റിസ്ക് എടുക്കാൻ സാധ്യതയില്ല.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി‌എസ്‌എൽ) മുളത്താൻ സുൽത്താൻസിനും ലാഹോർ ഖലന്ദർസിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് ദഹാനിയും സമാനും. ഇരുവരും പാകിസ്ഥാനുവേണ്ടി മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

Exit mobile version