Picsart 23 07 17 12 38 50 711

ഏഷ്യൻ ഗെയിംസിന് അയക്കണം, നരേന്ദ്ര മോദിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലക‌ൻ

ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് മാറ്റണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് പരിശീലകൻ സ്റ്റിമാച്. ഇന്ന് ട്വിറ്ററിൽ ഒരു തുറന്ന കത്തിലൂടെയാണ് സ്റ്റിമാച് നരേന്ദ്ര മോദിയോട് ഇന്ത്യൻ ഫുട്ബോളിന്റെ ഈ ആവശ്യം പരിഗണിക്കണം എന്ന് പറഞ്ഞത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏഷ്യൻ ഗെയിംസ് ഒരു വലിയ സ്റ്റേജാണെന്നും ഇത് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സഹായിക്കുക മാത്രമെ ചെയ്യുകയുള്ളൂ എന്നും സ്റ്റിമാച് പറയുന്നു.

മോദി എംബപ്പെയെ കുറിച്ച് ഫ്രാൻസിൽ നടത്തിയ പ്രസംഗം താൻ കേട്ടിരുന്നു എന്നും അത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും ആവേശം നൽകിയിട്ടുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു. അതുകൊണ്ട് മോദി ഫുട്ബോളുമായി ബന്ധപ്പെട്ട ഈ വിഷയം കായിക മന്ത്രാലയത്തോട് സംസാരിക്കണം എന്നും സ്റ്റിമാച് പറയുന്നു.

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകാൻ പോകുന്നത്.

സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ കളിക്കാൻ ഒരുങ്ങുക ആയിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം. ദേശീയ സീനിയർ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇതിനായി അണ്ടർ 23 ടീമിനന്റെ ചുമതല എടുക്കുമെന്നും ഉറപ്പായിരുന്നു. ഏഷ്യൻ ഗെയിംസിലെ ഫുട്ബോളിൽ അണ്ടർ-23 ടീമിനെ ആണ് അണിനിരത്തേണ്ട്. പരമാവധി മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രമെ ടീമിൽ ഇടം ഉണ്ടാകൂ.

നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചിരുന്നു.

Exit mobile version