അർജന്റീനയെ അഭിനന്ദിച്ചും ഫ്രാൻസിനെ ആശ്വസിപ്പിച്ചും നരേന്ദ്ര മോദി

ഇന്ത്യൻ പ്രധാനമന്ത്രി മോദി ലോകകപ്പ് സ്വന്തമാക്കിയ അർജന്റീനയെ ട്വിറ്റർ വഴി അഭിനന്ദിച്ചു.

ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഈ ഫൈനൽ ഓർമ്മിക്കപ്പെടും എന്നും ഫിഫാ ലോകകപ്പ് ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ എന്നും മോദി ടീറ്റ് ചെയ്തു. അർജന്റീന ടൂർണമെന്റിലൂടെ ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഈ വിജയത്തിൽ ആഹ്ലാദിക്കുന്നു. മോദി എഴുതി.

ഫ്രാൻസ് ടീമിനെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. ലോകകപ്പൊകെ ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിന് അഭിനന്ദനങ്ങൾ എന്നും ഫൈനലിലേക്കുള്ള വഴിയിൽ അവർ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിച്ചു എന്നും മോദി എഴുതി.

“ഇന്ത്യ ഫിഫ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ല, ഇപ്പോൾ വിദേശ രാജ്യങ്ങൾക്ക് കയ്യടിക്കുന്നവർ ഇന്ത്യക്ക് ആയി കയ്യടിക്കും” – മോദി

ഖത്തർ ലോകകപ്പ് നടത്തുന്നത് പോലെ ഇന്ത്യ ഈ ഫുട്ബോൾ മഹോത്സവത്തിന് ആതിഥ്യം വഹിക്കുന്ന കാലം വിദൂരമല്ല എന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഷില്ലോങ്ങിൽ ഇന്ന് ഒരു ചടങ്ങിൽ സംസാരിക്കുക ആയിരുന്നു നരേന്ദ്ര മോദി. ഇന്ന് ഞങ്ങളുടെയും ലോകത്തിന്റെയും ശ്രദ്ധ ഖത്തറിൽ ആണ് നമ്മൾ വിദേശ രാജ്യങ്ങൾക്ക് വേണ്ടി കയ്യടിക്കുകയും ചെയ്യുന്നു. മോദി തുടർന്നു.

എന്നാൽ ഇന്ത്യ ഇങ്ങനെ ഒരു മഹോത്സവത്തിന് ആതിഥ്യം വഹിക്കുന്ന കാലം വിദൂരമല്ല. മോഡി പറഞ്ഞു. താമസിയാതെ ഇന്ത്യയും ഇതിന് വേദിയാകും. ഇന്ത്യക്ക് വേണ്ടി നിങ്ങൾക്ക് കയ്യടിക്കാനും ആകും. മോദി പറഞ്ഞു. ഇന്ത്യൻ യുവജനതയിൽ എനിക്ക് വിശ്വാസം ഉണ്ട് എന്നും മോദി പറഞ്ഞു.

ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടക്കം കായിക രംഗത്ത് വലിയ പ്രൊജക്റ്റുകളുടെ പണിപ്പുരയിലാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുകയാണ്.

നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫൈനൽ കാണാൻ എത്തിയ ആരാധകരുടെ എണ്ണത്തിന് ആണ് സ്റ്റേഡിയത്തിന് ഗിന്നസ് ബുക്കിൽ പരാമർശം ലഭിച്ചത്‌. ഫൈനൽ കാണാൻ റെക്കോർഡ് സംഖ്യ ആയ 101,566 പേർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു‌.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഗിന്നസ് പുരസ്കാരാ വിവരം പങ്കുവച്ചു. കളി കാണാൻ എത്തി ഈ നേട്ടം സാധ്യമാക്കിയ ആരാധകർക്ക് അദ്ദേഹം നന്ദി പറഞ്ഞു

ഗോകുലം കേരള പ്രശ്നങ്ങൾ പരിഹരിക്കാൻ ആയി പ്രധാനമന്ത്രിയോട് അപേക്ഷിച്ചു | Gokulam Kerala request PM Modi for help!

ഗോകുലം കേരള സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

ഗോകുലം കേരള ക്ലബ് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ ആകാത്ത പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമീപിച്ചിരിക്കുകയാണ്‌. ഉസ്ബെകിസ്താനിൽ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ വന്ന ഗോകുലത്തെ കളിപ്പിക്കാൻ ആകില്ല എ‌ന്ന് എ എഫ് സി പറഞ്ഞിരുന്നു.

ഈ പ്രശ്നം പരിഹരിച്ച് ഗോകുലത്തെ സഹായിക്കണം എന്ന് ഒരു കത്തിലൂടെ പ്രധാനമന്ത്രിയോട് ഗോകുലം ആവശ്യപ്പെട്ടു.

ഗോകുലം കേരള പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്

ഓഗസ്റ്റ് 23നാണ് ഗോകുലത്തിന്റെ ആദ്യ മത്സരം നടക്കേണ്ടത്. അതിനു മുമ്പ് ഫിഫയുടെ വിലക്ക് നീക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കത്തിൽ ഗോകുലം ആവശ്യപ്പെടുന്നു. ഉസ്ബെകിസ്താനിൽ നിന്ന് ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് ഗോകുലം ഇപ്പോൾ ഉള്ളത്.

ഫിഫ ഇന്ത്യയെ വിലക്കിയത് കൊണ്ട് ഗോകുലത്തിന് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആകില്ല എന്ന് എ എഫ് സി ഇന്നലെ ക്ലബിനെ അറിയിച്ചിരുന്നു. ഇന്നലെ ആയിരുന്നു ഗോകും ഉസ്ബെക്കിസ്ഥാനിൽ എത്തിയത്.

ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങി കൊണ്ടായിരുന്നു ഗോകുലം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്‌. അവർ വലിയ വിദേശ സൈനിംഗുകളും നടത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ആകാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകുന്നതിന് ഒപ്പം കടുത്ത സാമ്പത്തിക നഷ്ടവും നൽകും.

Story Highlight: Gokulam Kerala requests PM Modi to intervene after disqualification from AFC Women’s Club Championship:

ഫിഫയുടെ വിലക്ക്, ഇന്ത്യൻ ഫുട്ബോളിന് വൻ തിരിച്ചടി | Fifa has banned Indian Football Association

മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ വേദിയായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് പുതിയ പേര്. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ പേരിലാവും ഇനി സ്റ്റേഡിയം അറിയുക. ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദ് ആണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം ആണ് മൊട്ടേരയിലേത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകും ഇന്നത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരം വീക്ഷിക്കുവാന്‍.

Exit mobile version