പ്രീ സീസണിൽ ലിവർപൂളിന് വീണ്ടും തോൽവി

നാപോളിക്ക് മുൻപിൽ ദയനീയ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നാപോളി ലിവർപൂളിനെ തോൽപ്പിച്ചത്. നേരത്തെ സെവിയ്യയോടും ഡോർട്മുണ്ടിനോടും പ്രീ സീസണിൽ ലിവർപൂൾ തോറ്റിരുന്നു. മുന്നേറ്റ നിരയിൽ സല, ഫിർമിനോ, മാനെ എന്നിവരില്ലാതെ ഇറങ്ങിയ ലിവർപൂൾ ആക്രമണത്തിൽ പലപ്പോഴും മികവ് പുറത്തെടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം മാത്രം ലിവർപൂളിൽ എത്തിയ ഹാർവി എലിയട്ടിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്തുകൊണ്ട് ഇൻസൈൻ ആണ് നാപോളിയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് അധികം താമസിയാതെ അർകാടിയൂസ് മിലികിലൂടെ നാപോളി ലീഡ് ഉയർത്തുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാൻ ലിവർപൂൾ ശ്രമം നടത്തിയെങ്കിലും മൂന്നാമത്തെ ഗോൾ നേടി നാപോളി ലിവർപൂളിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഇത്തവണ ലിവർപൂൾ ഗോൾ കീപ്പർ മിഗ്നോലെയുടെ സേവിൽ നിന്ന് ലഭിച്ച റീബൗണ്ട് ഗോളാക്കി അമിൻ യൂനിസ് നാപോളിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഡെർബി ഡെൽ സോളിൽ റോമയ്‌ക്കെതിരെ നാലടിച്ച് നാപോളി

സീരി എ യിൽ റോമയ്ക്ക് നാണംകെട്ട തോൽവി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റോമയെ നാണം കെടുത്തുകയായിരുന്നു നാപോളി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയെ നാപോളി പരാജയപ്പെടുത്തിയത്. മിലിക്, മെർട്ടൻസ്,വെർദി, അമീൻ യൂനുസ് എന്നിവരാണ് നാപോളിക്ക് വേണ്ടി സ്‌കോർ ചെയ്തത്. റോമയുടെ ആശ്വാസ ഗോൾ നേടിയത് ഡിയാഗോ പെരോടിയാണ്‌.

ഡെർബി ഡെൽ സോളിൽ ജയം ലക്ഷ്യമാക്കിയാണ് റോമയിറങ്ങിയത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ റോമയുടെ യൂറോപ്പ്യൻ പ്രതീക്ഷകൾക്ക് ചിറക് മുളച്ചേനെ. നാലാം സ്ഥാനത്തുള്ള മിലാനെക്കാൾ മൂന്നു പോയന്റ് പിന്നിലാണ് റോമ. എന്നാൽ മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ മിലിക് റോമയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ റോമ സമനില നേടി.

പക്ഷെ രണ്ടാം പകുതിയിൽ കാർലോ അഞ്ചലോട്ടിയുടെ നാപോളി റോമയെ അക്ഷരാർത്ഥത്തിൽ കീഴടക്കി. മൂന്നു ഗോളുകളാണ് രണ്ടാം പകുതിയിൽ റോമയുടെ വലയിലേക്ക് നാപോളി അടിച്ചു കേറ്റിയത്. 2014. നു ശേഷം ആദ്യമായാണ് ഒരു ഹോം മാച്ചിൽ നാല് ഗോളുകൾ റോമ വഴങ്ങുന്നത്. 2014.ൽ ബയേൺ മ്യൂണിക്കിന് ശേഷം ഒളിമ്പിക് സ്റ്റേഡിയത്തിൽ നാല് ഗോളടിക്കുന്നത് നാപോളിയാണ്.

കൗലിബലിക്ക് പിന്തുണയുമായി മറഡോണ

ഇന്റർ മിലാനെതിരായ മത്സരത്തിനിടെ വംശീയധിക്ഷേപത്തിന് ഇരയായ നാപോളി താരം കൗലിബലിക്ക് പിന്തുണയുമായി അർജന്റീന ഇതിഹാസവും മുൻ നാപോളി തരാം കൂടിയായ മറഡോണ. നാപോളിയിൽ താൻ കളിച്ചിരുന്ന കാലഘട്ടത്തിൽ തനിക്കും വംശീയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ തന്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

 

1984-91 കാലഘട്ടത്തിലാണ് മറഡോണ നാപോളിക്ക് വേണ്ടി കളിച്ചത്. മറഡോണക്ക് പുറമെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്റർ മിലാൻ ക്യാപ്റ്റൻ മൗറോ ഐകാർഡി എന്നിവരും കൗലിബലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വംശീയധിക്ഷേപത്തെ തുടർന്ന് ഇന്റർ മിലാന്റെ അടുത്ത രണ്ടു മത്സരങ്ങളിൽ നിന്ന് ആരാധകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

വംശീയാധിക്ഷേപമേറ്റ നാപോളി താരത്തിന് പിന്തുണയുമായി ക്രിസ്റ്റിയാനോ റൊണാൾഡോ

വംശീയാധിക്ഷേപമേറ്റ നാപോളി ഡിഫെൻഡർ കലിദു കോലിബാലിക്ക് പിന്തുണയുമായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ജീവിതത്തിലും ഫുട്ബോളിലും ബഹുമാനമാണ് വേണ്ടെതന്നും വർണ്ണവിവേചനത്തോടും ഏത് തരത്തിലുള്ള വിവേചനത്തോടും നോ പറയണമെന്നും ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ യുവന്റസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി.

ബോക്സിങ് ഡേയിൽ നടന്ന നാപോളി- ഇന്റർ മിലാൻ മത്സരത്തിനിടെയാണ് നാപോളി താരത്തിന് ഈ ദുരനുഭവം ഉണ്ടായത്. കുരങ്ങന്റെ ശബ്ദം ഉണ്ടാക്കി താരത്തെ അധിക്ഷേപിക്കുകയാണ് ഇന്റർ മിലാൻ ആരാധകർ ചെയ്തത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇന്റർ ആരാധകർക്കെതിരെയും കോലിബാലിക്ക് പിന്തുണയുമായും നിരവധിയാളുകൾ രംഗത്തെത്തി കഴിഞ്ഞു.

 

ഇഞ്ചുറി ടൈമിൽ വണ്ടർ ഗോളുമായി മിലിക്, നാപോളിക്ക് ജയം

സീരി എ യിൽ നാപോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കാലിയാരിയെ നാപോളി പരാജയപ്പെടുത്തിയത്. പോളിഷ് താരം ആർക്കേഡിയസ് മിലിക് ആണ് ഇഞ്ചുറി ടൈമിൽ നാപോളിക്ക് വിജയം സമ്മാനിച്ചത്. ഇന്നത്തെ വിജയത്തോടു കൂടി നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് എട്ടു പോയന്റ് പിന്നിലായി രണ്ടാം സ്ഥാനത്തെത്താൻ നാപോളിക്ക് സാധിച്ചു.

ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായ നാപോളി പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് ഇന്നിറങ്ങിയത്. ഈ സീസണിൽ ഹോമിൽ അപരാജിതരായിരുന്ന കാലിയാരിയുടെ നേട്ടമാണ് ആഞ്ചലോട്ടിയുടെ നാപോളി തകർത്തത്. വീണ്ടും നാപോളിയെ രക്ഷിക്കാൻ ഇഞ്ചുറി ടൈമിൽ മിലിക് വന്നു. മനോഹരമായ ഒരു ഫ്രീകിക്കിൽ നിന്നുമാണ് നാപോളിയുടെ വിജയ ഗോൾ പിറന്നത്.

അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി നാപോളി

സീരി എ യിൽ നാപോളിക്ക് തോൽവിയോളം പോന്ന സമനില. ലീഗിൽ അവസാന സ്ഥാനത്തുള്ള ചിവോ വേറൊണയാണ് നാപോളിയെ സമനിലയിൽ തളച്ചത്. സ്വന്തം മൈതാനത്താണ് ഇറ്റാലിയൻ വമ്പന്മാർ കുഞ്ഞൻ ടീമിനോട് ഗോൾ രഹിത സമനില വഴങ്ങിയത്. നാപോളി സമനില വഴങ്ങിയതോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുവാന്റസിന് 8 പോയിന്റ് ലീഡായി.

പുതിയ പരിശീലകൻ ഡൊമനിക്കോ ഡി കാർലോക്ക് കീഴിൽ അസാമാന്യ പ്രതിരോധ പ്രകടനമാണ് ചിവോ നടത്തിയത്. നാപോളിയാകട്ടെ ആക്രമണത്തിൽ ഏറെ പിറകിലുമായി. ഷോട്ടുകൾ ഏറെ നടത്തിയ നാപോളിക്ക് പക്ഷെ ഫിനിഷിൽ പിഴകുകയായിരുന്നു. ഇൻസിനെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഈ സീസണിൽ ചിവോ നേടുന്ന ആദ്യ പോയിന്റാണ് ഇന്നത്തേത്.

ഇന്ന് നടന്ന മറ്റു സീരി എ മത്സരങ്ങളിൽ ഫിയോറന്റീന ബോലോനയോട്‌ ഗോൾ രഹിത സമനില വഴങ്ങി. പാർമ 2-1 ന് സുസൂലോയോട് ജയിച്ചപ്പോൾ എംപോളി അറ്റലാന്റയെ 3-2 നാണ് മറികടന്നത്.

മരണ പോരാട്ടത്തിന് പി.എസ്.ജി ഇന്ന് നാപോളിയിൽ

ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടത്തിൽ നാപോളി സ്വന്തം ഗ്രൗണ്ടിൽ പി.എസ്.ജിയെ നേരിടും. ലീഗ് 1ൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്പിൽ അത് അവർത്തിക്കാനാവാതെ പോയ പി.എസ്.ജിക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ഇന്ന് നാപോളിയോടുള്ള തോൽവി അവരെ ചാമ്പ്യൻസ് ലീഗിന് പുറത്തേക്കുള്ള അകലം കുറക്കും.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. 5 പോയിന്റുള്ള നാപോളി രണ്ടാം സ്ഥാനത്തും 6 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്തുമാണ്. അതെ സമയം ലിവർപൂളിന് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ ഗ്രൂപ്പിലെ ദുർബലരായ ക്രവേന സ്വാഡേയാണ്. അത് കൊണ്ട് തന്നെ ലിവർപൂൾ ഇന്നത്തെ മത്സരം ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. ജയത്തോടെ ലിവർപൂൾ അടുത്ത റൗണ്ടിലേക്ക് ഏകദേശം യോഗ്യത ഉറപ്പിക്കും. ഇതോടെ ഗ്രൂപ്പിൽ ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി പി.എസ്.ജിയും നാപോളിയുമാവും മത്സരിക്കുക.

പി.എസ്.ജിയുടെ ഗ്രൗണ്ടിൽ വെച്ച് കഴിഞ്ഞ തവണ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോൾ അവസാന മിനുട്ടിൽ ഡി മരിയ നേടിയ ഗോളിൽ പി.എസ്.ജി സമനില പിടിച്ചിരുന്നു. ഇതോടെയാണ് ഗ്രൂപ്പിൽ പി.എസ്.ജിക്ക് ചെറിയ സാധ്യത തെളിഞ്ഞത്.

അനായാസ ജയവുമായി നാപോളി, ഇറ്റലിയിൽ പോരാട്ടം കടുക്കുന്നു

സീരി എ യിൽ കാർലോ അഞ്ചലോട്ടിയുടെ നാപോളിക്ക് അനായാസ ജയം. എംപോളിയെ 5-1 നാണ് അവർ തകർത്തത്. ജയത്തോടെ യുവന്റസുമായുള്ള പോയിന്റ് വിത്യാസം 3 ആക്കി കുറക്കാൻ അവർക്കായി. എങ്കിലും യുവന്റസ് ഒരു മത്സരം കുറവാണ് കളിച്ചത്.

ഡ്രെയ്‌സ് മേർട്ടൻസിന്റെ ഹാട്രിക്കാണ് നാപോളിക്ക് വമ്പൻ ജയം ഒരുക്കിയത്. ആദ്യ പകുതിയിൽ ഇൻസിഗ്നേയിലൂടെ അകൗണ്ട് തുറന്ന അവർക്ക് വേണ്ടി മേർട്ടൻസും ഗോൾ നേടി. രണ്ടാം പകുതിയിൽ മേർട്ടൻസിലൂടെ തന്നെ ലീഡ് ഉയർത്തിയ അവർക്ക് വേണ്ടി പിന്നീട് സിലിൻസ്കിയും ഗോൾ നേടി. ഇഞ്ചുറി ടൈമിലാണ് മേർട്ടൻസ് ഹാട്രിക് പൂർത്തിയാക്കിയത്. ഫ്രാൻസിസ്കോ കപുറ്റോയാണ് എംപോളിയുടെ ഗോൾ നേടിയത്.

ഇഞ്ചുറി ടൈം ഗോളിൽ രക്ഷപ്പെട്ട് പി എസ് ജി, നാപോളിയോട് സമനില

പാരീസിൽ ചെന്ന്  പി എസ് ജി യെ വീഴ്ത്താനുള്ള സുവർണാവസരം നാപോളി നഷ്ടമാക്കി. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിന് സമനില വഴങ്ങിയാണ് നാപോളി പാരീസ് വിടുന്നത്. ഇരു ടീമുകളും മത്സരത്തിൽ 2 ഗോളുകൾ വീതമാണ് നേടിയത്.

ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച ആദ്യ പകുതിയിൽ പക്ഷെ ലീഡ് നേടിയത് നാപോളിയാണ്. 29 ആം മിനുട്ടിൽ കല്ലേഹോന്റെ അസാമാന്യ പാസ്സ് മികച്ച ടച്ചിലൂടെ ലോറൻസോ ഇൻസിനെ പി എസ് ജി യുടെ വലയിലാക്കുകയായിരുന്നു. പിന്നീട് നെയ്മറിന്റെ നീക്കത്തിന് ഒടുവിൽ എംബപ്പേക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും നാപോളി ഗോളി ഓസ്പിനയുടെ മികച്ച സേവ് നാപോളിയെ രക്ഷിച്ചു.

രണ്ടാം പകുതി 5 മിനുട്ട് പിന്നിട്ടപ്പോൾ നെയ്മറിന്റെ ഷോട്ട് ഓസ്പിന തടുത്തിട്ടു. പിന്നീടും മുനിയേയുടെ ഹെഡറിൽ നിന്നും നാപോളി ഗോളി ടീമിന്റെ രക്ഷക്ക് എത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പി എസ് ജി കാത്തിരുന്ന ഗോളെത്തി. മുനിയേയുടെ പാസ്സ് ക്ലിയർ ചെയ്യാനുള്ള മാരിയോ റൂയിയുടെ ശ്രമം പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിൽ. സ്കോർ 1-1. 77 ആം മിനുട്ടിൽ നാപോളി തങ്ങളുടെ ലീഡ് പുനസ്ഥാപിച്ചു. ഡ്രെയ്‌സ് മേർട്ടൻസാണ് ഗോൾ നേടിയത്. പക്ഷെ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങാൻ മടിച്ച പി എസ് ജി ഡി മരിയയുടെ ഗോളിൽ ഇഞ്ചുറി ടൈമിൽ സമനില പിടിക്കുകയായിരുന്നു.

അവസാന മിനുറ്റിലെ ഗോളിൽ ലിവർപൂളിനെ മറികടന്ന് നാപോളി

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തറപറ്റിച്ച് നാപോളി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നാപോളി ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻസീനി നേടിയ ഗോളാണ് നാപോളിക്ക് വിജയം നേടിക്കൊടുത്തത്.

പതിവിൽ നിന്ന് വിപരീതമായി പ്രതിരോധത്തിൽ ഊന്നിയ കളിയാണ് ലിവർപൂൾ പുറത്തെടുത്തത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകത കാണിച്ച നാപോളി പലപ്പോഴും ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾ നേടാൻ നാപോളിക്കായില്ല. ലിവർപൂൾ പോസ്റ്റിനു മുൻപിൽ അലിസണിന്റെ പ്രകടനവും അവരുടെ തുണക്കത്തുകയായിരുന്നു.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ലിവർപൂൾ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച നാപോളി മെർട്ടൻസിലൂടെ ഗോളിന് അടുത്ത് എത്തിയെങ്കിലും ബാറിൽ തട്ടി തെറിച്ചതും നാപോളിക്ക് തിരിച്ചടിയായി. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇൻസീനിയയിലൂടെ ഗോൾ ലിവർപൂളിനെ ഞെട്ടിച്ചത്. വലത് ഭാഗത്ത് നിന്ന് കാലഹോനിന്റെ മനോഹരമായി പാസിൽ നിന്നാണ് ഇൻസീനി ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ നാപോളിയുടെ നോക് ഔട്ട് പ്രതീക്ഷകൾക്ക് പുതിയ ഊർജം നൽകുന്നതാണ് ഈ വിജയം. തോൽവിയോടെ ലിവർപൂൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി.

ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ഇന്ന് നാപോളിക്കെതിരെ

ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ വിജയം തുടരാൻ ലിവർപൂൾ ഇന്ന് നാപോളിയെ നേരിടും. ആദ്യ മത്സരത്തിൽ ശക്തരായ പി.എസ്.ജിയെ മറികടന്ന ലിവർപൂളിന് ഗ്രൂപ്പിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്നത്തെ വിജയം കൂടിയേ തീരു. അതെ സമയം ഗ്രൂപ്പിലെ ദുർബലരായ ക്രവേന സ്വ്സ്‌ഡയോട്  ഗോൾ രഹിത സമനില വഴങ്ങിയ നാപോളിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.

ലീഗിൽ യുവന്റസിനെതിരെയേറ്റ തോൽവിക്ക് പിന്നാലെയാണ് നാപോളി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന ലിവർപൂളിനെ നേരിടുന്നത്. അതെ സമയം പ്രീമിയർ ലീഗിൽ എല്ലാ മത്സരവും ജയിച്ചു കുതിപ്പ് തുടർന്നിരുന്നു ലിവർപൂൾ കഴിഞ്ഞ ദിവസം ചെൽസിയോട് സമനില വഴങ്ങിയിരുന്നു.

പുതിയ പരിക്കുകൾ ഒന്നും ഇല്ലാതെയാണ് ലിവർപൂൾ നാപോളിയിൽ എത്തിയത്. അതെ സമയം നാപോളി തിരയിൽ അമിൻ യൂനസിനും വ്ലാഡ് ചിരിച്ചേസിനും പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ട്ടമാകും.

 

ഫോം തുടർന്ന് നാപോളി, പാർമകെതിരെ മികച്ച ജയം

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ നാപോളിയുടെ കുതിപ്പ് തുടരുന്നു. സീരി എ യിൽ ഇന്നലെ അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് പാർമയെ മറികടന്നു. മിലിക് നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് ജയമൊരുക്കിയത്. ജയത്തോടെ അവർ 15 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്.

നാലാം മിനുട്ടിൽ ഇൻസൈനെയുടെ ഗോളിൽ മുന്നിലെത്തിയ നാപോളിക്ക് വേണ്ടി രണ്ടാം പകുതിയിലാണ് മിലിക് ഇരട്ട ഗോളുകൾ നേടിയത്. 47, 84 മിനുറ്റുകളിലാണ് താരം ഗോൾ നേടിയത്. ആക്രമണത്തിൽ മികച്ചു നിന്ന അവർ പ്രതിരോധത്തിലും ഉറച്ചു നിന്നു. പാർമക്ക് നാപോളിയുടെ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല.

അടുത്ത ആഴ്ച്ച ലീഗിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസുമായിട്ടാണ് നാപോളിയുടെ അടുത്ത മത്സരം.

Exit mobile version