നാപോളിയെ സമനിലയിൽ തളച്ച് വെറോണ

ഈ സീസണിൽ വമ്പന്മാരെ ഞെട്ടിക്കുക ആണ് ഹെല്ലസ് വെറോണയുടെ രീതി. ഇന്ന് അവർ നാപൾസിൽ ചെന്ന് നാപോളിയെയും ഞെട്ടിച്ചിരിക്കുക ആണ്. നാപോളിയെ 1-1ന്റെ സമനിലയിൽ ആണ് വെറോണ തളച്ചത്. ഇന്ന് മറഡോണയുടെ മുഖം പതിച്ച പ്രത്യേക ജേഴ്സിയുമായി ഇറങ്ങിയ നാപോളി തുടക്കത്തിൽ തന്നെ പിറകിൽ പോയി. 13ആം മിനുട്ടിൽ ജിയൊവനി സിമിയോണി ആണ് വെറോണക്ക് ലീഡ് നൽകിയത്. താരത്തിന്റെ ലീഗിലെ ഒമ്പതാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് അഞ്ചു മിനുട്ടുകൾക്ക് അകം മറുപടി നൽകാൻ നാപോളിക്ക് ആയി. ഡി ലൊറെൻസോ ആണ് 18ആം മിനുറ്റിൽ നാപോളിക്ക് സമനില നൽകിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ വെറോണ രണ്ട് ചുവപ്പ് കാർഡുകൾ കണ്ടു എങ്കിലും പരാജയപ്പെടാതെ കളി അവസാനിപ്പിക്കാൻ അവർക്ക് ആയി. നാപോളി വിജയിക്കാത്ത ഈ ലീഗിലെ രണ്ടാം മത്സരം മാത്രമാണിത്. ഇതോടെ 32 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുക ആണ് നാപോളി. വെറോണ 16 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്.

ഫുട്ബോൾ ഇതിഹാസം മറഡോണ വീണ്ടും പരിശീലക വേഷത്തിൽ

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വീണ്ടും പരിശീലക വേഷത്തിൽ. അർജന്റീന ക്ലബായ ജിംനാസിയ എസ്‍ഗ്രിമയുടെ പരിശീലകനായാണ് മറഡോണ ചുമതലയേറ്റെടുത്തത്. ഫസ്റ്റ് ഡിവിഷൻ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമിനെ ലീഗിൽ നിലനിർത്തുകയെന്ന ദൗത്യമാണ് മറഡോണക്കുള്ളത്. അർജന്റീന സൂപ്പർ ലിഗയിൽ ജിംനാസിയ 24ആം സ്ഥാനത്താണ്.

മറഡോണയുടെ സഹ പരിശീലകനായി സെബാസ്റ്റ്യൻ മെൻഡസിനെയും നിയമിച്ചിട്ടുണ്ട്. നേരത്തെ മുൻ അർജന്റീന താരമായ ഗബ്രിയേൽ ബാറ്റിസ്ട്യൂട്ട മറഡോണയുടെ സഹ പരിശീലകനാവുമെന്ന് കരുതിയെങ്കിലും ആംഗിൾ ഓപ്പറേഷൻ കാരണം താരം വിട്ട് നിൽക്കുകയായിരുന്നു.

നേരത്തെ മെക്സിക്കോ ക്ലബായ ഡോറാഡോസ് ഡി സിനാലോവയുടെ പരിശീലകനായിരുന്ന മറഡോണ ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ജൂണിൽ ക്ലബ് വിട്ടിരുന്നു. നേരത്തെ യു.എ.ഇ ക്ലബുകളായ അൽ വാസലിന്റെയും ഫുജൈറയുടെ പരിശീലകനായി മറഡോണ പ്രവർത്തിച്ചിട്ടുണ്ട്.

റൊണാൾഡോ ഒരു മായാജാലക്കാരൻ – മറഡോണ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് വേണ്ടി ഐതിഹാസിക പ്രകടനം നടത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് പ്രശംസയുമായി ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ. റൊണാൾഡോ ഒരു മായാജാലക്കാരൻ ആണെന്നാണ് മറഡോണ വിശേഷിപ്പിച്ചത്.

മാന്ത്രിക വടികൊണ്ട് അനുഗ്രഹം കിട്ടിയ കളിക്കാരുണ്ട്‌ ലോകത്ത്. അതിൽ ഒന്ന് മെസ്സിയാണ്. മെസ്സി സ്പെയിനിന് വേണ്ടി കളിക്കാതിരുന്നത് അർജന്റീനയുടെ ഭാഗ്യമാണ്. വേറൊരാൾ റൊണാൾഡോയാണ്‌, അയാളൊരു മൃഗമാണ്. കരുത്താണ് അയാളുടെ മുഖമുദ്ര. 3 ഗോൾ നേടും എന്ന് പറഞ്ഞ് 3 ഗോൾ നേടിയ റൊണാൾഡോ ഇപ്പോൾ ഒരു ജാലവിദ്യകാരൻ കൂടിയാണ് എന്നാണ് മറഡോണ പറഞ്ഞത്.

കൗലിബലിക്ക് പിന്തുണയുമായി മറഡോണ

ഇന്റർ മിലാനെതിരായ മത്സരത്തിനിടെ വംശീയധിക്ഷേപത്തിന് ഇരയായ നാപോളി താരം കൗലിബലിക്ക് പിന്തുണയുമായി അർജന്റീന ഇതിഹാസവും മുൻ നാപോളി തരാം കൂടിയായ മറഡോണ. നാപോളിയിൽ താൻ കളിച്ചിരുന്ന കാലഘട്ടത്തിൽ തനിക്കും വംശീയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ തന്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

 

1984-91 കാലഘട്ടത്തിലാണ് മറഡോണ നാപോളിക്ക് വേണ്ടി കളിച്ചത്. മറഡോണക്ക് പുറമെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്റർ മിലാൻ ക്യാപ്റ്റൻ മൗറോ ഐകാർഡി എന്നിവരും കൗലിബലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വംശീയധിക്ഷേപത്തെ തുടർന്ന് ഇന്റർ മിലാന്റെ അടുത്ത രണ്ടു മത്സരങ്ങളിൽ നിന്ന് ആരാധകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മറഡോണ

അർജന്റീന താരം മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം മറഡോണ. മെസ്സി ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു ലീഡർ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോൾ ദൈവം എന്ന് വിളിക്കാൻ പറ്റില്ലെന്നും മുൻ അർജന്റീന പരിശീനലകൻകൂടിയായ മറഡോണ പറഞ്ഞു.

ബാഴ്‌സലോണയിൽ മെസ്സി ഒരു കളിക്കാരനും അർജന്റീനയിൽ മെസ്സി വേറെ ഒരു താരവുമാണ് എന്നാണ് മറഡോണ പറഞ്ഞത്. മെസ്സി മികച്ച കളിക്കാരനാണ്, പക്ഷെ ഒരിക്കലും ഒരു മികച്ച ലീഡർ അല്ല എന്നും മറഡോണ പറഞ്ഞു. മത്സരത്തിന് മുൻപ് മെസ്സി 20 തവണയെങ്കിലും ടോയ്‌ലെറ്റിൽ പോവാറുണ്ടെന്നും മറഡോണ പറഞ്ഞു.

ബാഴ്‌സലോണയിൽ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസ്സി അർജന്റീന ജേഴ്സിയിൽ ആ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അർജന്റീനക്കൊപ്പം നാല് ഫൈനലിൽ മെസ്സി തോൽക്കുകയും ചെയ്തിരുന്നു. മെസ്സിയില്ലാതെ കഴിഞ്ഞ ദിവസം അർജന്റീന ഇറാഖിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

 

മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരേണ്ടെന്ന് പറഞ്ഞ് മറഡോണ

മെസ്സി അർജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന് പറഞ്ഞു അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ. ലോകകപ്പിലെ തോൽവിക്ക് ശേഷം മെസ്സി അർജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഈ മാസം  നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലും മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.

“മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കണം,  അർജന്റീനയുടെ അണ്ടർ 15 തോൽക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ട്, അർജന്റീന ലീഗിലെ മത്സരങ്ങൾ മത്സര ക്രമങ്ങൾക്കും കുറ്റം മെസ്സിക്ക്.” മറഡോണ പറഞ്ഞു.

എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ട് തന്നെ മെസ്സിയില്ലാതെ അർജന്റീന കളിക്കാൻ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു. ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്ബോൾ ഇതിഹാസം പറഞ്ഞു. അർജന്റീനയുടെ പുതിയ പരിശീലകനായ സ്കെലോണിക്ക് അതിനുള്ള അർഹത ഇല്ലെന്നും മറഡോണ പറഞ്ഞു.

മറഡോണ സീരിസുമായി ആമസോൺ പ്രൈം

ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്. അർജന്റീനയുടെ ലോകകപ്പ് ജേതാവ് മറഡോണയുടെ ജീവിതമാണ് സീരിസ് രൂപത്തിൽ ഫുട്ബോൾ ആരാധകർക്ക് മുൻപിലെത്തുക. ആമസോൺ പ്രൈം ആണ് മറഡോണയുടെ ലൈഫ് സ്റ്റോറിയുമായി എത്തുക. ഓസ്കർ അവാർഡ് നേടിയ ഡോക്യൂമെന്ററി സംവിധായകനായ ആസിഫ് കപാഡിയ മറഡോണയുടെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്ററി നിർമിച്ചിരുന്നു.

91തവണ അർജന്റീനയുടെ കുപ്പായം അണിയുകയും 1986ൽ അർജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുക്കുകയും ചെയ്തിരുന്നു മറഡോണ. അർജന്റീനയുടെ നാപോളിയുടെയും സൂപ്പർ താരമായ മറഡോണ കോച്ചിങ് കരിയറിൽ പരാജയമായിരുന്നു. മറഡോണ 2010 ൽ കോച്ചിന്റെ രൂപത്തിൽ ശ്രമിച്ചെങ്കിലും ക്വാർട്ടറിൽ ജർമനിയോട് കനത്ത തോൽവി ഏറ്റവുവാങ്ങി അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായി. അൽ വാസിയുടെയും അൽ ഫുജൈറയുടെയും പരിശീലകനായിരുന്ന മറഡോണക്ക് പറയത്തക്ക നേട്ടങ്ങൾ കോച്ചിങ് കരിയറിൽ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ മെക്സിക്കൻക്ലബ്ബിന്റെ പരിശീലകനാണദ്ദേഹം.

മാപ്പ് പറഞ്ഞ് തടിയൂരി മറഡോണ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രീ ക്വാർട്ടർ ജയത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞ് ഫുട്ബോൾ ഇതിഹാസം മറഡോണ. ഇംഗ്ലണ്ടിന്റെ വിജയം ആധാർമികം എന്ന് വിശേഷിപ്പിച്ച മറഡോണ മത്സരം നിയന്ത്രിച്ച റഫറിമാരുടെ പ്രകടനം മോശമാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.

മത്സര ശേഷം നടത്തിയ അഭിപ്രായങ്ങൾ വികാര തള്ളിച്ചയിൽ പറഞ്ഞതാണെന്നും ഇതിന് ഫിഫയോടും മത്സരം നിയന്ത്രിച്ച റഫറിമാരോടും മാപ്പ് ചോദിക്കുന്നതായും മറഡോണ പറഞ്ഞു. മറഡോണയുടെ പരാമർശങ്ങൾ തള്ളി നേരത്തെ ഫിഫ തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു.

ഈ ലോകകപ്പ് തുടക്കം മുതൽ മറഡോണ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. നൈജീരിയക്ക് എതിരെ അർജന്റീന വിജയ ഗോൾ നേടിയപ്പോൾ മറഡോണയുടെ അതിര് വിട്ട ആഘോഷം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെസ്സിയില്ലാത്ത അർജന്റീന ഒരു സാധാരണ ടീമെന്ന് മറഡോണ

മെസ്സി ടീമിൽ ഇല്ലെങ്കിൽ അർജന്റീന വെറുമൊരു സാധാരണ ടീം ആണെന്ന് അർജന്റീന ഇതിഹാസം മറഡോണ. ഫ്രാൻസിനെതിരെയുള്ള തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു മറഡോണ. മത്സരത്തിൽ മെസ്സിയെ ഫാൾസ് 9 ആക്കി കൊണ്ടായിരുന്നു സമ്പോളി ടീമിനെ ഇറക്കിയത്. എന്നാൽ എംബപ്പേയുടെ മികച്ച പ്രകടനത്തിൽ ഫ്രാൻസ് അർജന്റീനയെ മറികടക്കുകയായിരുന്നു.

മിഡ്‌ഫീൽഡിൽ മെസ്സിക്ക് പന്ത് കിട്ടുന്നത് ഫ്രാൻസ് നന്നായി തടഞ്ഞുവെന്നും അതുകൊണ്ട് മത്സരത്തിൽ മെസ്സിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും മറഡോണ പറഞ്ഞു. മെസ്സിയുടെ മേൽ അർജന്റീന ടീം ഒരുപാട് സമ്മർദ്ദം ചെലുത്തിയെന്നും മറഡോണ പറഞ്ഞു. മത്സരത്തിൽ അർജന്റീന കോച്ച് സമ്പോളിയുടെ ടീം തിരഞ്ഞെടുക്കലിനെയും മറഡോണ വിമർശിച്ചു. ഒരു സ്‌ട്രൈക്കറെ ഉൾപ്പെടുത്താതെ കളിച്ചതിനെയാണ് മറഡോണ വിമർശിച്ചത്. പാവോണും ഡി മരിയയും മെസ്സിയും കളി ഉണ്ടാക്കുമെന്നും എന്നാൽ അവർ ആരും സ്‌ട്രൈക്കർമാർ അല്ല എന്നും മറഡോണ കൂട്ടിച്ചേർത്തു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എംബപ്പേയെ അഭിനന്ദിക്കാനും മറഡോണ മറന്നില്ല. മുൻ അർജന്റീന താരം കനീജിയയുടെ ആദ്യ കാല പ്രകടനങ്ങളൊടാണ് മറഡോണ എംബപ്പേയുടെ പ്രകടനത്തെ ഉപമിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version