അനായാസ ജയവുമായി നാപോളി, ഇറ്റലിയിൽ പോരാട്ടം കടുക്കുന്നു

സീരി എ യിൽ കാർലോ അഞ്ചലോട്ടിയുടെ നാപോളിക്ക് അനായാസ ജയം. എംപോളിയെ 5-1 നാണ് അവർ തകർത്തത്. ജയത്തോടെ യുവന്റസുമായുള്ള പോയിന്റ് വിത്യാസം 3 ആക്കി കുറക്കാൻ അവർക്കായി. എങ്കിലും യുവന്റസ് ഒരു മത്സരം കുറവാണ് കളിച്ചത്.

ഡ്രെയ്‌സ് മേർട്ടൻസിന്റെ ഹാട്രിക്കാണ് നാപോളിക്ക് വമ്പൻ ജയം ഒരുക്കിയത്. ആദ്യ പകുതിയിൽ ഇൻസിഗ്നേയിലൂടെ അകൗണ്ട് തുറന്ന അവർക്ക് വേണ്ടി മേർട്ടൻസും ഗോൾ നേടി. രണ്ടാം പകുതിയിൽ മേർട്ടൻസിലൂടെ തന്നെ ലീഡ് ഉയർത്തിയ അവർക്ക് വേണ്ടി പിന്നീട് സിലിൻസ്കിയും ഗോൾ നേടി. ഇഞ്ചുറി ടൈമിലാണ് മേർട്ടൻസ് ഹാട്രിക് പൂർത്തിയാക്കിയത്. ഫ്രാൻസിസ്കോ കപുറ്റോയാണ് എംപോളിയുടെ ഗോൾ നേടിയത്.

Exit mobile version