Anujrawat

ആര്‍സിബിയെ വരിഞ്ഞുകെട്ടി മുസ്തഫിസുര്‍!!! കെട്ടുപൊട്ടിച്ച് റാവത്തും കാര്‍ത്തിക്കും

മുസ്തഫിസുര്‍ റഹ്മാന്റെ തകര്‍പ്പന്‍ ഓവറുകള്‍ പ്രതിരോധത്തിലാക്കിയ ആര്‍സിബിയുടെ രക്ഷക്കെത്തി അനുജ് റാവത്തും ദിനേശ് കാര്‍ത്തിക്കും. ഒരു ഘട്ടത്തിൽ 42/3 എന്ന നിലയിലേക്കും പിന്നീട് 78/5 എന്ന നിലയിലേക്കും വീണ ടീമിനെ ഇന്ന് ഐപിഎൽ 2024ലെ ഉദ്ഘാടന മത്സരത്തിൽ 173/6 എന്ന മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി നൽകിയത്. ആദ്യ ഓവറുകളിൽ തകര്‍ത്തടിച്ച താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്താകുമ്പോള്‍ 23 പന്തിൽ 35 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ പിന്നീട് രജത് പടിദാറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

ഫാഫിനെ പുറത്താക്കിയ മുസ്തഫിസുറാണ് രജത് പടിദാറിനെ പുറത്താക്കിയത്. അതേ സമയം മാക്സ്വെല്ലിനെ ദീപക് ചഹാര്‍ മടക്കി. 42/3 എന്ന നിലയിൽ 35 റൺസ് കൂട്ടിചേര്‍ക്കുവാന്‍ ആര്‍സിബിയെ വിരാട് – കാമറൺ ഗ്രീന്‍ കൂട്ടുകെട്ടിന് കഴിഞ്ഞുവെങ്കിലും മുസ്തഫിസുറിന്റെ തകര്‍പ്പന്‍ ബൗളിംഗ് കോഹ്‍ലിയെയും(21), ഗ്രീനിനെയും(18) ഒരേ ഓവറിൽ പുറത്താക്കി.

ഇതോടെ ആര്‍സിബി 78/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആറാം വിക്കറ്റിൽ അനുജ് റാവത്ത് – ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 95 റൺസാണ് നേടിയത്. കാര്‍ത്തിക് 38 റൺസും റാവത്ത് 25 പന്തിൽ 48 റൺസും  റൺസും നേടി.

തുഷാര്‍ ദേശ് പാണ്ടേ എറിഞ്ഞ 18ാം ഓവറിൽ 25 റൺസാണ് റാവത്തും കാര്‍ത്തിക്കും ചേര്‍ന്ന് നേടിയത്. ഓവറിൽ നിന്ന് റാവത്ത് രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു സിക്സ് നേടി.

മുസ്തഫിസുര്‍ 4 വിക്കറ്റ് നേടി ചെന്നൈ ബൗളിംഗിൽ തിളങ്ങി.

Exit mobile version