തീരുമാനം കടുത്തത്, കരുണ്‍ നായരെ പുറത്താക്കിയതിനെക്കുറിച്ച് ബദ്രീനാഥ്

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ പുറത്താക്കിയ തീരൂമാനം കടുത്തതെന്ന് അഭിപ്രായപ്പെട്ട് സുബ്രമണ്യം ബദ്രീനാഥ്. ട്വിറ്ററിലൂടെയാണ് വിഷയത്തിലുള്ള തന്റെ അഭിപ്രായം ബദ്രീനാഥ് പുറത്ത് വിട്ടത്. ടീമിലേക്ക് യുവ താരങ്ങളെ എടുത്തപ്പോളും ഇംഗ്ലണ്ടില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിയ്ക്കാതെയാണ് കരുണ്‍ നായര്‍ പുറത്തേക്ക് പോകുന്നത്. ഇംഗ്ലണ്ടിലെ പരാജയം മുരളി വിജയയെയും ശിഖര്‍ ധവാനെയും പുറത്തിരുത്തുവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു അവസരം പോലും ലഭിയ്ക്കാതെ പുറത്തേക്ക് പോകുന്നത് വേദനാജനകമാണെന്ന് ബദ്രീനാഥ് അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കായി വീരേന്ദര്‍ സേവാഗിനു ശേഷം ട്രിപ്പിള്‍ ശതകം നേടിയ താരമാണ് കരുണ്‍ നായര്‍. ടീമിലേക്ക് തിരഞ്ഞെടുക്കുകയുംഅവസരം ലഭിയ്ക്കാതെ ബെഞ്ചിലിരിക്കുകയും ഒടുവില്‍ പുറത്തേക്ക് പോകുന്നത് മൂലം ഒട്ടനവധി ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളും താരത്തിനു നഷ്ടമായിട്ടുണ്ട്.

തമിഴ്നാട് വിജയ് ഹസാരെ ടീമിലേക്ക് തിരികെ എത്തി മുരളി വിജയും വാഷിംഗ്ടണ്‍ സുന്ദറും

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയ്‍യും പരിക്കേറ്റ് കുറച്ച് കാലമായി കളത്തിനു പുറത്തിരിക്കുന്ന ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തി വിജയ് ഹസാരെ സ്ക്വാഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സി ഹരി നിശാന്ത്, യോ മഹേഷ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും ടീമിലേക്ക് എത്തുന്നത്. വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയയെ നേരത്തെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനു ശേഷം എസെക്സ്സിനു വേണ്ടി മൂന്ന് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും താരം നേടി.

കഴിഞ്ഞ് ജൂണില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായത്. മേയ് 1നു ഐപിഎലില്‍ ആര്‍സിബിയുമായാണ് താരം അവസാനമായി ഒരു മത്സരം കളിച്ചത്.

ആറ് മത്സരങ്ങളില്‍ നിന്ന് തമിഴ്നാട് നാല് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ തമിഴ്നാടിനു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാനാകൂ.

വിജയ് തിളങ്ങി, എസ്സെക്സ് വിജയത്തിനരികെ

ആദ്യ ഇന്നിംഗ്സിലേതിനു സമാനമായി രീതിയില്‍ രണ്ടാം ഇന്നിംഗ്സിലും മുരളി വിജയ് കഴിവ് തെളിയിച്ചപ്പോള്‍ എസ്സെക്സ് വിജയത്തിനു 135 റണ്‍സ് അകലെ. നോട്ടിംഗാംഷയറിനെതിരെ 282 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ എസെക്സ്സ് രണ്ടാം ഇന്നിംഗ്സില്‍ 147/1 എന്ന നിലയിലാണ്. മുരളി വിജയ് 73 റണ്‍സുമായി പുറത്താകാതെ എസെക്സ്സിനെ മുന്നോട്ട് നയിക്കുകയാണ്. ടോം വെസ്റ്റ്‍ലി 43 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സിലും മുരളി വിജയം അര്‍ദ്ധ ശതകം നേടിയിരുന്നു. 56 റണ്‍സാണ് ഇന്ത്യന്‍ താരം എസെക്സ്സിനായി ആദ്യ ഇന്നിംഗ്സില്‍ സ്കോര്‍ ചെയ്തത്.

കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മുരളി വിജയ്

എസെക്സ്സിനു വേണ്ടിയുള്ള തന്റെ കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മാറ്റി മുരളി വിജയ്. അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയാണ് മുരളി വിജയ് തന്റെ മികവ് പുറത്തെടുത്തത്. ഇംഗ്ലണ്ടിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന വിജയ്‍യെ പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

95 പന്തില്‍ നിന്ന് 56 റണ്‍സാണ് മുരളി വിജയ് നേടിയത്. 9 ബൗണ്ടറി അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ എസെക്സ്സ് 133/5 എന്ന നിലയിലാണ്.

കുക്കിനൊപ്പം ഓപ്പണറാകുവാന്‍ മുരളി വിജയോ?

അലിസ്റ്റര്‍ കുക്കിനൊപ്പം കളിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയയും. എസെക്സ്സിനു വേണ്ടി ശേഷിക്കുന്ന കൗണ്ടി സീസണില്‍ കളിക്കുവാന്‍ കരാര്‍ ഒപ്പിട്ട മുരളി വിജയ് ഓപ്പണറുടെ റോളില്‍ തന്നെയാവും കളിക്കുക എന്നതാണ് ഇപ്പോളത്തെ സൂചന. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മൂന്ന് ടെസ്റ്റ് ടീമിലംഗമായിരുന്ന താരം പിന്നീടുള്ള ടെസ്റ്റുകള്‍ക്ക് ടീം പ്രഖ്യാപിട്ടപ്പോള്‍ പുറത്താകുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ മാത്രം കളിച്ച താരം നാലിന്നിംഗ്സുകളില്‍ നിന്ന് 26 റണ്‍സാണ് നേടിയത്. 34 വയസ്സുകാകന്‍ ഇന്ത്യന്‍ താരം കൗണ്ടിയിലെ നിലവിലെ ചാമ്പ്യന്മാരായ എസെക്സ്സിനു വേണ്ടിയാവും കളിക്കുക. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം എസെക്സ്സിനായി കളിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അലിസ്റ്റര്‍ കുക്കിനൊപ്പം ഓപ്പണറുടെ റോളിലാവുമോ മുരളി വിജയ് എത്തുകയെന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. ആദ്യ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് മത്സരങ്ങളില്‍ എസെക്സ്സ് വിജയിക്കുകയും നാലെണ്ണത്തില്‍ പരാജയപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. 121 പോയിന്റുമായി എസെക്സ്സ് പോയിന്റ് പട്ടികയില്‍ നാലാമതാണ്. സറേയാണ് 218 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

എസെക്സ്സിനു വേണ്ടി കളിച്ച് ചില മത്സരങ്ങളില്‍ വിജയിക്കാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് വിജയ് തന്റെ തീരുമാനത്തിനു പുറം ലോകത്തെ അറിയിച്ച് പറഞ്ഞത്. എസെക്സിനു വേണ്ടി കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവും മുരളി വിജയ്. മുമ്പ് ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും
കൗണ്ടിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍, വിജയ് പുറത്ത്

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം. യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിനെ ഇതുവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതാണ് കാരണം.

സൗത്താംപ്ടണ്‍, ഓവല്‍ എന്നിവിടങ്ങളിലാണ് ഇനിയുള്ള മത്സരങ്ങള്‍ അരങ്ങേറുക. ലോര്‍ഡ്സില്‍ നിന്ന് മുരളി വിജയിനെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇന്ത്യ എ യ്ക്ക് വേണ്ടി ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തിയ താരങ്ങളാണ് പൃഥ്വി ഷായും ഹനുമ വിഹാരിയും

ശതകത്തിനരികെ കാര്‍ത്തിക്ക്, അര്‍ദ്ധ ശതകങ്ങള്‍ നേടി മുരളി വിജയ്, കോഹ്‍ലി, രാഹുല്‍

എസെക്സിനെതിരെ ആദ്യ ദിവസം 322/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 82 റണ്‍സുമായി ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. പൂജ്യത്തിനു ധവാനും ഒരു റണ്‍സ് നേടി ചേതേശ്വര്‍ പുജാരയും മടങ്ങിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ്. ഇരുവരുടെയും വിക്കറ്റുകള്‍ മാറ്റ് കോള്‍സ് ആണ് നേടിയത്. ഏറെ വൈകാതെ അജിങ്ക്യ രഹാനെയും(17) പവലിയനിലേക്ക് മടങ്ങി.

44/3 എന്ന നിലയില്‍ നിന്ന് മുരളി വിജയ്(53), വിരാട് കോഹ്‍ലി(68), ലോകേഷ് രാഹുല്‍(58), ദിനേശ് കാര്‍ത്തിക്ക്(82*) എന്നിവരോടൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം ദിവസം 322 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

33 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കാര്‍ത്തിക്കിനു കൂട്ടായി ക്രീസിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒറ്റയാള്‍ പോരാട്ടവുമായി കോഹ്‍ലി, ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 152 റണ്‍സ് പിന്നിലായി 183/5 എന്ന നിലയിലാണ്. 85 റണ്‍സുമായി വിരാട് കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നില്‍ക്കുന്നത്. കൂട്ടായി 11 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസിലുണ്ട്. മുരളി വിജയം 46 റണ്‍സ് നേടി പുറത്തായിരുന്നു.

ചേതേശ്വര്‍ പുജാരയെ പൂജ്യം റണ്‍സിനു നഷ്ടമായതാണ് ഇന്ത്യയുടെ രണ്ടാം ദിവസം ഏറ്റ തിരിച്ചടികളില്‍ ഒന്ന്. ലോകേഷ് രാഹുല്‍(10), രോഹിത് ശര്‍മ്മ
(10), പാര്‍ത്ഥിവ് പട്ടേല്‍(19) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. ലുംഗിസാനി ഗിഡി, കേശവ് മഹാരാജ്, മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 335 റണ്‍സില്‍ അവസാനിച്ചിരുന്നു. അശിന്‍ നാലും ഇഷാന്ത് മൂന്നും വിക്കറ്റ് ഇന്ത്യയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version