തമിഴ്നാട് വിജയ് ഹസാരെ ടീമിലേക്ക് തിരികെ എത്തി മുരളി വിജയും വാഷിംഗ്ടണ്‍ സുന്ദറും

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയ്‍യും പരിക്കേറ്റ് കുറച്ച് കാലമായി കളത്തിനു പുറത്തിരിക്കുന്ന ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തി വിജയ് ഹസാരെ സ്ക്വാഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സി ഹരി നിശാന്ത്, യോ മഹേഷ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും ടീമിലേക്ക് എത്തുന്നത്. വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയയെ നേരത്തെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിനു ശേഷം എസെക്സ്സിനു വേണ്ടി മൂന്ന് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും താരം നേടി.

കഴിഞ്ഞ് ജൂണില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായത്. മേയ് 1നു ഐപിഎലില്‍ ആര്‍സിബിയുമായാണ് താരം അവസാനമായി ഒരു മത്സരം കളിച്ചത്.

ആറ് മത്സരങ്ങളില്‍ നിന്ന് തമിഴ്നാട് നാല് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ തമിഴ്നാടിനു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാനാകൂ.

Exit mobile version