പവര്‍പ്ലേയിൽ മെച്ചപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുവാന്‍ ഡൽഹി ശ്രമിക്കണം – പ്രവീൺ ആംറേ

പവര്‍പ്ലേയിലെ നിരാശാജനകമായ ബാറ്റിംഗാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഇതുവരെയുള്ള മോശം പ്രകടനത്തിന് കാരണം എന്ന് പറഞ്ഞ് ബാറ്റിംഗ് കോച്ച് പ്രവീൺ ആംറേ. ടൂര്‍ണ്ണമെന്റിൽ ഒരു മത്സരത്തിലും ബാറ്റിംഗിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ഡൽഹിയ്ക്കായിട്ടില്ല. റൺസ് കണ്ടെത്തിയ വാര്‍ണറാകട്ടേ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടുകയാണ്.

ഐപിഎൽ വലിയ ടൂര്‍ണ്ണമെന്റാണെന്നും ഏറെ മത്സരങ്ങള്‍ വിജയമില്ലാതെ തുടങ്ങിയ ടീമുകള്‍ ചാമ്പ്യന്മാരാകുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പ്രവീൺ ആംറേ അഭിപ്രായപ്പെട്ടത്. 2015ലെ മുംബൈയുടെ പ്രകടനത്തെയാണ് താരം പേര് പരാമര്‍ശിക്കാതെ പറഞ്ഞത്.

പവര്‍പ്ലേയിലെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും പൃഥ്വി ഷായ്ക്ക് തങ്ങളുടെ പ്രതീക്ഷ ഉടനെ കാത്തുരക്ഷിക്കുവാന്‍ സാധിക്കുമെ്ന്നാണ് കരുതുന്നതെന്നും പ്രവീൺ വ്യക്തമാക്കി.

പന്തിനും താക്കൂറിനും പിഴ, പ്രവീൺ ആംറേയ്ക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കും പിഴയും

ഇന്നലെ രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സംഭവ ബഹുലമായ അവസാന ഓവറിൽ ടീം അംഗങ്ങള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് പിഴയും വിലക്കും വിധിച്ച് ഐസിസിയുടെ ഗവേണിംഗ് കൗൺ‍സിൽ. റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെടുകയും ഫോര്‍ത്ത് അമ്പയറോട് കയര്‍ക്കുകയും ചെയ്ത ഋഷഭ് പന്തിന് മാച്ച് ഫീസിന്റെ നൂറ് ശതമാനം പിഴയാണ് വിധിച്ചത്.

അതേ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന ശര്‍ദ്ധുൽ താക്കൂറിന് 50 ശതമാനം മാച്ച് ഫീസ് പിഴയായി വിധിച്ചിട്ടുണ്ട്. ഋഷഭ് പന്ത് ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കോച്ച് പ്രവീൺ ആംറേയെ ഒരു മത്സരത്തിൽ നിന്ന് വിലക്കുവാനും തീരുമാനം ആയി. ഇത് കൂടാതെ ഒരു മത്സരത്തിലെ നൂറ് ശതമാനം മാച്ച് ഫീസ് പിഴയായും വിധിച്ചിട്ടുണ്ട്.

ഫീൽഡിലേക്ക് ആംറേയെ അയയ്ച്ചത് ശരിയായ തീരുമാനം ആയിരുന്നില്ല, എന്നാൽ തങ്ങള്‍ക്കെതിരെ സംഭവിച്ചതും ശരിയായിരുന്നില്ല – ഋഷഭ് പന്ത്

രാജസ്ഥാന്‍ റോയൽസിനെതിരെ അവസാന ഓവറിലെ വിവാദ നിമിഷങ്ങള്‍ ശരിയായ തീരുമാനം ആയിരുന്നില്ലെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത്, എന്നാൽ തങ്ങള്‍ക്കെതിരെ വന്ന തീരുമാനവും ശരിയായിരുന്നില്ലെന്നും അത് ആ സാഹചര്യത്തിൽ ഉണ്ടായ പെട്ടെന്നുള്ള തീരുമാനം ആയിരുന്നുവെന്നുമാണ് പന്ത് വിശദമാക്കിയത്.

അവസാന ഓവറിൽ 36 റൺസ് വിജയത്തിനായി വേണ്ടിയിരുന്ന ഡൽഹിയ്ക്കായി റോവ്മന്‍ പവൽ ആദ്യ മൂന്ന് പന്തിൽ സിക്സ് പായിച്ചിരുന്നു. മക്കോയി എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് നോ ബോള്‍ ആയിരുന്നുവെന്നാണ് ഡൽഹിയുടെ വാദം. ഇത് അമ്പയര്‍മാര്‍ അംഗീകരിക്കാതിരുന്നപ്പോള്‍ പന്ത് പവലിനോട് ഡഗ്ഔട്ടിലേക്ക് മടങ്ങുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ സമയം തന്നെ ഗ്രൗണ്ടിലേക്ക് കടന്ന് കയറിയ ആംറേയെയും കാണാമായിരുന്നു.

ഈ വിവാദ നിമിഷങ്ങള്‍ക്ക് ശേഷം റോവ്മന്‍ പവലിന് മുമ്പത്തെ പോലെ അടിച്ച് തകര്‍ക്കുവാന്‍ സാധിക്കാതെ പോകുകയായിരുന്നു.

ശ്രേയസ്സ് അയ്യര്‍ ഐപിഎലിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, താരം ജൂലൈ 31 വരെ പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലിക്കും

ഐപിഎൽ യുഎഇ പതിപ്പിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച് ശ്രേയസ്സ് അയ്യര്‍. താരം ജൂലൈ 31ന് വരെ താരം പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലനം നടത്തിയ ശേഷം താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെത്തുമെന്നമെന്നാണ് അറിയുന്നത്.

പൃഥ്വി ഷായെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ടീമിൽ നിന്ന് പുറത്തായ ശേഷം താരത്തിന്റെ തിരിച്ചുവരവിന് പിന്നിലെ പ്രധാന വ്യക്തിയായി പറയപ്പെടുന്നത് പ്രവീൺ ആംറേയാണ്. ‍ഡല്‍ഹി ക്യാപിറ്റൽസ് ശ്രേയസ്സ് അയ്യരുടെയും പരിശീലനത്തിനായി ആംറേയോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.

മുംബൈയിലെ മഴയും കോവിഡ് സാഹചര്യങ്ങളും കാരണം ഇന്‍ഡോര്‍ സൗകര്യത്തിലാണിപ്പോള്‍ പരിശീലനം നടക്കുന്നത്. സെപ്റ്റംബര്‍ 22ന് സൺറൈസേഴ്സിനെതിരെയാണ് ദുബായ് ലെഗിലെ ഡല്‍ഹിയുടെ ആദ്യ മത്സരം.

ഡല്‍ഹി ക്യാപിറ്റല്‍സ് സഹ സഹപരിശീലകനായി പ്രവീണ്‍ ആംറേ

പ്രവീണ്‍ ആംറേ വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സ് നിരയിലേക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകന്‍ എന്ന റോളിലാണ് ആംറേ മടങ്ങിയെത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായി പ്രവീണ്‍ ആംറേ ചുമതലയേല്‍ക്കുക. 2014-19 വരെ ആംറേ ഡല്‍ഹിയുടെ ടാലന്റ് സ്കൗട്ട് തലവനായും പ്രവര്‍ത്തച്ചിട്ടുണ്ട്. റിക്കി പോണ്ടിംഗിനും മറ്റുള്ളവര്‍‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാകുന്നതിനെ താന്‍ ഉറ്റു നോക്കുകയാണെന്നും പ്രവീണ്‍ ആംറേ അഭിപ്രായപ്പെട്ടു. ‍ഡല്‍ഹി ടീമിനെ പോലെ തന്നെ കോച്ചിംഗ് സ്റ്റാഫിലും ഇന്ത്യയ്ക്കാരുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഡല്‍ഹി സിഇഒ ധീരജ് മല്‍ഹോത്ര പറഞ്ഞു.

ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിങ്ങനെ ടീമിലെ പ്രധാന താരങ്ങളെ ഫ്രാഞ്ചൈസിയില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് ആംറേ എന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നും സിഇഒ ധീരജ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി 11 ടെസ്റ്റിലും 37 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ആംറേ മുംബൈയെ മൂന്ന് രഞ്ജി കിരീടത്തിലേക്ക് കോച്ചെന്ന രീതിയില്‍ നയിച്ചിട്ടുണ്ട്.

ആംറേയോട് മുംബൈ കോച്ചാവാന്‍ ആവശ്യപ്പെട്ട് അസോസ്സിയേഷന്‍, സമയം ചോദിച്ച് ആംറേ

മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറേയോട് മുംബൈ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ ആവശ്യപ്പെട്ട് എംസിഎ(മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍). കോച്ചിനെ തീരുമാനിക്കുവാന്‍ ചുമതലപ്പെടുത്തിയ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി(സിഐസി). ലഭിച്ച അപേക്ഷകളിലൊന്നുിലും തൃപ്തി വരാതെയാണ് സിഐസി പ്രവീണ്‍ ആംറേയോട് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരം മുംബൈ കോച്ച് പദവിയ്ക്കായി അപേക്ഷിക്കുകയ പോലും ചെയ്തിട്ടില്ല എന്നതാണ് രസകരമായ വസ്തുത.

നിലവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉപ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് ആംറോ. മുംബൈയുടെ കോച്ചിംഗ് പദവി ഏറ്റെടുക്കുകയാണെങ്കില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലക സ്ഥാനവും ആംറേ വ്യക്തിപരമായി പരിശീലിപ്പിക്കുന്ന ദിനേശ് കാര്‍ത്തിക്ക്, അജിങ്ക്യ രഹാനെ എന്നിവരുമായുള്ള സഹകരണം എല്ലാം അവസാനിപ്പിക്കേണ്ടതായി വരും.

ഇതിനാല്‍ തന്നെ തീരുമാനം എടുക്കുവാന്‍ ആംറേ സമയം ചോദിച്ചിരിക്കുകയാണ്. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇതിന്മേല്‍ തന്റെ തീരുമാനം അറിയിക്കാം എന്നാണ് ആംറേ പറഞ്ഞിപിക്കുന്നത്. അതേ സമയം ആംറേ ഈ ഓഫര്‍ നിരസിക്കുകയാണെങ്കില്‍ രമേഷ് പവാര്‍, വിനായക് സമന്ത്, പ്രദീപ് സുന്ദരം എന്നിവരില്‍ ഒരാളിലേക്കാവും ദൗത്യം വന്നു ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version