ആംറേയോട് മുംബൈ കോച്ചാവാന്‍ ആവശ്യപ്പെട്ട് അസോസ്സിയേഷന്‍, സമയം ചോദിച്ച് ആംറേ

മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറേയോട് മുംബൈ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ ആവശ്യപ്പെട്ട് എംസിഎ(മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍). കോച്ചിനെ തീരുമാനിക്കുവാന്‍ ചുമതലപ്പെടുത്തിയ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി(സിഐസി). ലഭിച്ച അപേക്ഷകളിലൊന്നുിലും തൃപ്തി വരാതെയാണ് സിഐസി പ്രവീണ്‍ ആംറേയോട് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരം മുംബൈ കോച്ച് പദവിയ്ക്കായി അപേക്ഷിക്കുകയ പോലും ചെയ്തിട്ടില്ല എന്നതാണ് രസകരമായ വസ്തുത.

നിലവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉപ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് ആംറോ. മുംബൈയുടെ കോച്ചിംഗ് പദവി ഏറ്റെടുക്കുകയാണെങ്കില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലക സ്ഥാനവും ആംറേ വ്യക്തിപരമായി പരിശീലിപ്പിക്കുന്ന ദിനേശ് കാര്‍ത്തിക്ക്, അജിങ്ക്യ രഹാനെ എന്നിവരുമായുള്ള സഹകരണം എല്ലാം അവസാനിപ്പിക്കേണ്ടതായി വരും.

ഇതിനാല്‍ തന്നെ തീരുമാനം എടുക്കുവാന്‍ ആംറേ സമയം ചോദിച്ചിരിക്കുകയാണ്. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇതിന്മേല്‍ തന്റെ തീരുമാനം അറിയിക്കാം എന്നാണ് ആംറേ പറഞ്ഞിപിക്കുന്നത്. അതേ സമയം ആംറേ ഈ ഓഫര്‍ നിരസിക്കുകയാണെങ്കില്‍ രമേഷ് പവാര്‍, വിനായക് സമന്ത്, പ്രദീപ് സുന്ദരം എന്നിവരില്‍ ഒരാളിലേക്കാവും ദൗത്യം വന്നു ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version