മൊസ്ദേക്ക് ഹൊസൈനെ മൂന്നാം നമ്പറിലിറക്കി പാളിപ്പോയ തീരുമാനത്തെ ന്യായീകരിച്ച് ഷാക്കിബ്

ആദ്യ ഇന്നിംഗ്സില്‍ 48 റണ്‍സ് നേടി പുറത്താകാതെ നിന്ന മൊസ്ദേക്ക് ഹൊസൈനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ അഫ്ഗാനിസ്ഥാനെ നേരിട്ടതെങ്കിലും തീരുമാനം പാളി പോകുകയായിരുന്നു. എന്നാല്‍ 12 റണ്‍സ് മാത്രം നേടി പുറത്തായ താരത്തെ എട്ടാം നമ്പറില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ തീരുമാനത്തെ ന്യായീകരിക്കുകയാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍.

നാലാം ദിവസം അവസാനിക്കുമ്പോള്‍ തോല്‍വിയൊഴിവാക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബംഗ്ലാദേശ്. ഫലം തങ്ങള്‍ക്കനുകൂലമല്ലാതാകുമ്പോളാണ് പ്ലാനിംഗിനെ കുറ്റം പറയുന്നതെന്ന് ഷാക്കിബ് പറഞ്ഞു. ഒന്നാം ഇന്നിംഗ്സില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത താരമാണ് ഷാക്കിബ് അല്‍ ഹസനെന്നും സ്പിന്നിനെതിരെ പ്രത്യേകിച്ചും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നുവെന്നും ഷാക്കിബ് സൂചിപ്പിച്ചു. അതിനാല്‍ തന്നെ സ്പിന്നര്‍മാര്‍ക്കെതിരെ മികവ് പുലര്‍ത്തി താരം വലിയ ഇന്നിംഗ്സ് പുറത്തെടുക്കുവാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊസ്ദേക്കിനെ മൂന്നാം നമ്പറില്‍ ഇറക്കിയതെന്ന് ഷാക്കിബ് പറഞ്ഞു.

ഇത്തരത്തില്‍ വലിയ ഇന്നിംഗ്സുകള്‍ കളിച്ച് ശീലമുള്ള താരമാണ് മൊസ്ദേക്ക്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നാലോ അഞ്ചോ ഇരട്ട ശതകം നേടിയ താരമാണ് മൊസ്ദേക്ക് കൂടാതെ ഇടം-കൈയ്യന്‍ സ്പിന്നര്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രകടനം പുറത്തെടുക്കുവാനും താരത്തിനാകുമെന്ന് പ്രതീക്ഷയാണ് താരത്തെ ഈ പരീക്ഷണത്തിനായി ഉപയോഗിച്ചതെന്ന് ഷാക്കിബ് പറഞ്ഞു. മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കാതിരിക്കാനായിരുന്നു ശ്രമമെന്നും ആദ്യ സ്പെല്ലില്‍ നബിയ്ക്ക വിക്കറ്റ് ലഭിച്ചില്ലെന്നും തന്റെ തീരുമാനത്തെ ന്യായീകരിച്ച് ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.

Exit mobile version