കൊൽക്കത്ത ഡാർബി ജയിച്ചു മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്ത ഡാർബിയിൽ ജയിച്ചു മോഹൻ ബഗാൻ. കളിച്ച അഞ്ചാം മത്സരത്തിലും പരാജയം വഴങ്ങിയ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത 2 ഗോളിന് ആണ് ബഗാൻ തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ ബഗാൻ രണ്ടാം സ്ഥാനത്തേക്കും കയറി. അതേസമയം അവസാന സ്ഥാനത്ത് ആണ് ഈസ്റ്റ് ബംഗാൾ.

മത്സരത്തിൽ 41 മത്തെ മിനിറ്റിൽ അൻവർ അലിയുടെ പിഴവിൽ നിന്നു മൻവീർ സിങിന്റെ പാസിൽ നിന്നു ജെയ്മി മക്ലാരൻ ആണ് ബഗാന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ദിമിത്രി പെട്രറ്റോസ് മോഹൻ ബഗാൻ ജയം ഉറപ്പിക്കുക ആയിരുന്നു.

ഇഞ്ചുറി ടൈമിൽ ഗോളുമായി സാദിഖു; ഒഡീഷക്കെതിരെ തോൽവി ഒഴിവാക്കി മോഹൻ ബഗാൻ

ഐഎഎസ്എൽ സീസണിലെ ആദ്യ തോൽവിയെ കൺമുന്നിൽ കണ്ട മോഹൻ ബഗാൻ, ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ ഒഡീഷയുമായി സമനിലയിൽ പിരിഞ്ഞു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ സാദിഖു നേടിയ ഗോളോടെ ഒഡീഷയുമായി രണ്ടേ രണ്ട് എന്ന സ്‌കോർ നിലയിൽ പിരിയുകയായിരുന്നു മോഹൻ ബഗാൻ. സാദിഖു ഇരട്ട ഗോളുകൾ നേടിയപ്പൊൾ അഹ്മദ് ജാഹു ആണ് ഒഡീഷക്ക് വേണ്ടി വല കുലുക്കിയത്. പോയിന്റ് പട്ടികയിൽ ബഗാൻ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒഡീഷ നാലാം സ്ഥാനത്താണ്.

സുഭാസിഷിന്റെ ഹാന്റ്ബോളിൽ ലഭിച്ച പെനാൽറ്റിയുമായി 31ആം മിനിറ്റിൽ അഹ്മദ് ജാഹു ഒഡീഷയെ മുന്നിൽ എത്തിച്ചു. ഇഞ്ചുറി ടൈമിൽ പന്തുമായി ബോക്സിലേക്ക് കുതിച്ച ഡീഗോ മൗറിസിയോ നൽകിയ പാസ് വലയിൽ എത്തിച്ച് അഹ്മദ് ജാഹു തന്റെയും ടീമിന്റെയും ഗോൾ നേട്ടം ഇരട്ടിയാക്കി. 58ആം മിനിറ്റിൽ തകർപ്പൻ ഒരു ഗോളിലൂടെ ബഗാൻ ഒരു ഗോൾ മടക്കി. ചിപ്പ് ചെയ്ത് ബോക്സിലേക്ക് ലഭിച്ച പന്ത് പോസ്റ്റിന് മുന്നിലേക്ക് കണക്കാക്കി കിയാൻ നസീരി നൽകിയപ്പോൾ ഓടിയെത്തിയ ആർമാന്റോ സാദിഖു ഗോൾ വല കുലുക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഒഡീഷ ശ്രമങ്ങളെ അത്ഭുതകരമായി തടഞ്ഞ് വിശാൽ ഖേയ്ത് ബഗാനെ മത്സരത്തിൽ പിടിച്ചു നിർത്തി. താരത്തിന്റെ ഒരു സേവ് പോസ്റ്റിലും ഇടിച്ചാണ് വഴി മാറിയത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ നിർണായക സമനില ഗോൾ പിറന്നു. പിൻനിരയിൽ നിന്നും ഉയർന്ന് വന്ന പന്ത് ഹെക്ടർ ഒരു ഹെഡറിലൂടെ ബോക്സിലേക്ക് മറിച്ചു നൽകിയപ്പോൾ കൃത്യമായി ഓടിക്കയറിയ സാദിഖു കീപ്പറെ മറികടന്ന് ഗോൾ കണ്ടെത്തി. ഇതോടെ സ്വന്തം തട്ടകത്തിൽ ബഗാൻ തോൽവി ഒഴിവാക്കുകയും ചെയ്തു.

ഡ്യൂറന്റ് കപ്പ് സെമി ഫൈനൽ; ഗോവയെ വീഴ്ത്തി മോഹൻ ബഗാൻ, കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത ഡെർബി

ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ തിരിച്ചു വരവോടെ തകർപ്പൻ ജയം സ്വന്തമാക്കി മോഹൻ ബഗാൻ. ലീഡ് വഴങ്ങിയിട്ടും തളരാതെ പൊരുതി എഫ്സി ഗോവയെയാണ് അവർ കീഴടക്കിയത്. ജേസൻ കമ്മിൻസ്, സദിഖു എന്നിവർ ബഗാന് വേണ്ടി വല കുലുക്കി. നോവ സദോയി ആണ് ഗോവയുടെ ഏക ഗോൾ കണ്ടെത്തിയത്. നേരത്തെ ഈസ്റ്റ് ബംഗാളും ഫൈനലിൽ എത്തിയിരുന്നു. ഇതോടെ കലാശപോരാട്ടത്തിൽ കൊൽക്കത്ത ഡെർബി ആണ് ആരാധകർക്ക് മുന്നിൽ ഒരുങ്ങുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

നോവ സദോയിലൂടെ ഗോവയാണ് മത്സരത്തിലെ ആദ്യ അവസരം സൃഷ്ടിച്ചത്. ഏഴാം മിനിറ്റിൽ ബോക്സിലേക്ക് കടന്ന് കയറി താരം തൊടുത്ത ഷോട്ട് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. പിന്നീട് 23ആം നോവയിലൂടെ തന്നെ ഗോവ ഗോൾ കണ്ടെത്തി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ഹ്യൂഗോ ബൊമസിന്റെ മിസ് പാസ് പിടിച്ചെടുത്തു മുന്നേറിയ താരം, ബോക്സിന് പുറത്തു വെച്ചു തന്നെ ഷോട്ട് ഉതിർത്ത് വല കുലുക്കി. 41ആം മിനിറ്റിൽ കമ്മിൻസിന്റെ പെനാൽറ്റിയിലൂടെ മോഹൻ ബഗാൻ ഗോൾ മടക്കി. എന്നാൽ പെനാൽറ്റിയിലേക്ക് വഴി വെച്ച ഫൗൾ വിവാദമായി. ആഷിഖ് കുരുണിയനെ പെനാൽറ്റി ബോക്സിന്റെ ലൈനിൽ എന്നോണം ജേക്കബ് വീഴ്ത്തിയത് റഫറി ആദ്യം ഫ്രീകിക്ക് വിളിച്ചെങ്കിലും ലൈൻ റഫറി ഇടപെട്ടതോടെ പെനാൽറ്റി നൽകുകയായിരുന്നു. ഗോവ താരങ്ങൾ ഇതിൽ പ്രതിഷേധിച്ചു. ഇതോടെ ആദ്യ പകുതി തുല്യ നിലയിൽ പിരിഞ്ഞു.

അറുപതിയൊന്നാം മിനിറ്റിൽ സദിഖുവിന്റെ ഒന്നാന്തരം ഒരു ഗോളിലൂടെ മോഹൻ ബഗാൻ ലീഡും കരസ്ഥമാക്കി. പിൻ നിരയിൽ നിന്നെത്തിയ പാസ് ക്ലിയർ ചെയ്യുന്നതിൽ സന്ദേഷ് ജിങ്കന് വമ്പൻ പിഴവ് സംഭവിച്ചപ്പോൾ പന്ത് കൈക്കലാക്കിയ സദിഖു സമയം പാഴാക്കാതെ ലോങ് റേഞ്ച് ഷോട്ട് ഉതിർത്തത് കൃത്യമായി വലയിൽ തന്നെ പതിച്ചു. 69ആം മിനിറ്റിൽ കോർണറിൽ നിന്നും റോളൻ ബോർജസ് ഉതിർത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. മത്സരം മുഴുവൻ സമയം പൂർത്തിയാക്കവെ വിശാൽ ഖേയ്ത്തിന്റെ കരങ്ങൾ മോഹൻ ബഗാന്റെ ലീഡ് നിലനിർത്തി. പൗലോ റെട്രെയുടെ ഫ്രീകിക്കിൽ നിന്നും ജെയ് ഗുപ്ത തൊടുത്ത തകർപ്പൻ ഹെഡർ മുഴുനീള ഡൈവിങ്ങിലൂടെ ഖേയ്ത് സേവ് ചെയ്തു. ബോർജസിന്റെ ശക്തിയേറിയ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. അവസാന നിമിഷങ്ങളിൽ ബഗാൻ പ്രതിരോധം ഉറച്ചു നിന്നതോടെ ഗോവയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു.

ഡ്യൂറന്റ് കപ്പ്; വിജയം തുടർന്ന് മോഹൻ ബഗാൻ, പഞ്ചാബ് എഫ്സിയെ കീഴടക്കി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ വിജയം തുടർന്ന് മോഹൻ ബഗാൻ. ഇന്ന് നടന്ന മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി കൊണ്ട് ബഗാൻ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ അടുത്തു. ആദ്യ പകുതിയിൽ മെൽറോയ് അലീസിയുടെ സെൽഫ് ഗോളും രണ്ടാം പകുതിയിലെ ഹ്യൂഗോ ബൊമസിന്റെ ഗോളുമാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ചത്.

ബഗാന്റെ അക്രമണത്തോടെ തുടങ്ങിയ മത്സരത്തിൽ ഇടക്ക് പഞ്ചാബും ശ്രമങ്ങൾ നടത്തി. പത്താം മിനിറ്റിൽ ബഗാൻ താരം അഭിഷേകിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. പഞ്ചാബ് പ്രതിരോധം പരമാവധി ഉറച്ചു നിന്നു. 18ആം മിനിറ്റിൽ ഗ്ലെൻ മർട്ടി മാർട്ടിനസിന് ലഭിച്ച അവസരവും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 23 ആം മിനിറ്റിൽ ഗോൾ എത്തി. എതിർ പ്രതിരോധത്തെ ഡ്രിബിൾ ചെയ്തു കയറിയ ശേഷം മൻവീർ തൊടുത്ത ഷോട്ട് അസീസിയുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. പഞ്ചാബ് താരം ലുക്കാ മെയ്ഖന്റെ ശ്രമങ്ങളും ബഗാൻ പ്രതിരോധം തടഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീണ്ടും ഗോൾ പിറന്നു. 49ആം മിനിറ്റിൽ ഹ്യൂഗോ ബോമസ് ആണ് വല കുലുക്കിയത്. ലുക്കാ മേയ്ഖന്റെ ബോക്സിനുള്ളിൽ നിന്നുള്ള തകർപ്പൻ ഒരു ഷോട്ട് വിശാൽ ഖേയ്ത് അതി മനോഹരമായിൽ സേവ് ചെയ്തു. രഞ്ജീത് പന്ദ്രയുടെ നീക്കം തടഞ്ഞ് കൊണ്ട് അൻവർ അലിയും ടീമിന്റെ രക്ഷക്കെത്തി. അവസാന നിമിഷങ്ങളിൽ പഞ്ചാബ് പരമാവധി ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മോഹൻ ബഗാൻ വഴങ്ങിയില്ല.

മോഹൻ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള

ഐ ലീഗിൽ അവസാന സ്ഥാനത്തായിരുന്ന ഗോകുലം കേരള എഫ്.സി മോഹൻ ബഗാനെ അട്ടിമറിച്ചു. 2-1 നാണ് കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനെ ഗോകുലം അട്ടിമറിച്ചത്. അലജ്മിയും ഹെൻറി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടിയത്.  ദിപാണ്ഡ ഡിക്ക മോഹൻ ബഗാനിന്റെ ഏക ഗോൾ നേടി.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. അലജ്മിയും അഡോയും തുടക്കത്തിൽ തന്നെ ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്‌ഷ്യം കാണാതെ പോവുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. ഗോകുലം ഗോൾ കീപ്പർ ബിലാൽ ഖാന്റെ മികച്ച പ്രകടനമാണ് ബഗാന് ആദ്യ പകുതിയിൽ ഗോൾ നിഷേധിച്ചത്.

രണ്ടാം പകുതിയിൽ അക്രമിലൂടെ ബഗാൻ ഗോളിനടുത്ത് എത്തിയെങ്കിലും മികച്ച രക്ഷപെടുത്തലുകളുമായി ബിലാൽ ഖാൻ വീണ്ടും ഗോകുലത്തിന്റെ രക്ഷക്കെത്തി.  തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. അഡോയുടെ പാസ് മനോഹരമായി വരുതിയിലാക്കിയ ഹെൻറി കിസെക്ക പെനാൽറ്റി ബോക്സിലേക്ക് ഓടി വന്ന അലജ്മിക്ക് പാസ് ചെയ്യുകയായിരുന്നു. പാസ് മനോഹരമായി വരുതിയിലാക്കിയ അലജ്മി ബഗാൻ ഗോൾ കീപ്പർക്ക് ഒരു അവസരം നൽകാതെ വല കുലുക്കി.

എന്നാൽ ഗോകുലത്തിന്റെ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടടുത്ത മിനുട്ടിൽ തന്നെ ഡിക്കയിലൂടെ ബഗാൻ സമനില പിടിച്ചു. ബിമലിന്റെ ഹെഡറിൽ നിന്നാണ് ഡിക്ക ഗോൾ നേടിയത്.  മത്സരം സമനിലയിലേക്ക് കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോകുലം വിജയ ഗോൾ നേടിയത്.  മുസയുടെ പാസ് സ്വീകരിച്ച ഹെൻറി കിസെക്ക മികച്ചൊരു ഷോട്ടിലൂടെ ബഗാൻ ഗോൾ കീപ്പർ ഷിൽട്ടൻ പോളിനെ മറികടക്കുയായിരുന്നു. തുടർന്ന് 8 മിനുട്ടോളം നീണ്ട ഇഞ്ചുറി ടൈം അതിജീവിച്ചാണ് ഗോകുലം വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാന് ഉജ്ജ്വല ജയം

ലജോങ്ങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മോഹൻ ബഗാന് ജയം. ഷില്ലോങിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ദിപാണ്ഡ, അക്രം മോഗ്രബി, ഷെയ്ഖ് ഫൈയാസ് എന്നിവരുടെ ഗോളുകളിലാണ് മോഹൻ ബഗാൻ ലജോങ്ങിനെ മറികടന്നത്.

മത്സരത്തിൽ ലജോങ് ആണ് ആദ്യ അവസരം സൃഷ്ട്ടിച്ചത്. സായ്‌ഹോ ജഗ്‌നെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക്‌ പക്ഷെ ഗോളാക്കാൻ ലജോങ്ങിനായില്ല. തുടർന്നാണ് മോഹൻ ബഗാൻ മത്സരത്തിൽ ലീഡ് നേടിയത്. കാമെറോൺ വാട്സന്റെ കോർണർ കിക്ക്‌ അസീർ ദിപാണ്ഡ ഹെഡ് ചെയ്തു ഗോളാക്കുകയായിരുന്നു. തുടർന്ന് സാമുവലിന്റെ ഫ്രീ കിക്ക്‌ ലജോങ്ങിന് സമനില നേടികൊടുക്കുമെന്നു തോന്നിച്ചെങ്കിലും ഷിൽട്ടൻ പോളിന്റെ മികച്ച രക്ഷപെടുത്തൽ ബഗാന്റെ രക്ഷക്കെത്തുകയായിരുന്നു.

84ആം മിനുട്ടിൽ കോഫിക്ക് മത്സരം സമനിലയിലാക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും പുറത്തടിച്ച് കളഞ്ഞത് ലജോങ്ങിന് വിനയായി. തൊട്ടടുത്ത മിനുറ്റിൽ തന്നെ രണ്ടാമത്തെ ഗോളടിച്ച് ബഗാൻ ലീഡ് ഇരട്ടിയാക്കി. അക്രം മോഗ്രബിയാണ് ബഗാന് വേണ്ടി ഗോൾ നേടിയത്. 89ആം മിനുട്ടിൽ ഫൈയാസിലൂടെ ബഗാൻ മൂന്നാമത്തെ ഗോൾ നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇടത് വിങ്ങിൽ നിന്ന് ബാളുമായി കുതിച്ച ഫൈയാസ് മികച്ചൊരു ഫിനിഷിലൂടെ ഗോൾ നേടുകയായിരുന്നു. ജയത്തോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ഈസ്റ്റ് ബംഗാളിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോഹൻ ബഗാൻ റിലീസ് ചെയ്ത ക്രോമയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

വൈരികളായ മോഹൻ ബഗാൻ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത വിദേശ ഫോർവേഡ് ക്രോമയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നു. ക്രോമ ട്രയൽസിനായി ഇപ്പോൾ ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്‌. കോച്ച് ഖാലിദ് ജമീലിന് ബോധിക്കുകയാണെങ്കിൽ ക്രോമ ഇനി ഈസ്റ്റ് ബംഗാളിന് കളിക്കും.

പ്ലാസയെ റിലീസ് ചെയ്ത ഒഴിവിലാകും ക്രോമ ടീമിനൊപ്പം ചേരുക. ക്രോമയ റിലീസ് ചെയ്തതിൽ നേരത്തെ തന്നെ മോഹൻ ബഗാൻ ആരാധകർക്കിടയിൽ പ്രതിഷേധം ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിലേക്ക് ക്രോമ എത്തുന്നതോടെ ആ പ്രതിഷേധം ശക്തമാകാൻ സാധ്യത ഉണ്ട്.

ലൈബീരിയക്കാരനായ ക്രോമ മുമ്പ് ഇന്ത്യയിൽ പീർലസ് എഫ് സിക്കും ചർച്ചിൽ ബ്രദേഴ്സിനുമായി കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ ബ്ലാസ്റ്റേഴ്സ് താരം പെൻ ഓർജി മോഹൻ ബഗാനിലേക്ക്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും നൈജീരിയൻ ഫുട്ബോളറുമായ പെൻ ഓർജി മോഹൻ ബഗാനിലേക്ക് എത്തുന്നു. പരിക്കേറ്റ് ടീം വിട്ട സോണി നോർദയ്ക്ക് പകരക്കാരനാവാനാണ് ഓർജി വരുന്നത്. ഐ ലീഗിലും ഐ എസ് എല്ലിലും മികച്ച ഫോർവേഡായി ശ്രദ്ധ നേടിയ താരമാണ് പെൻ.

2014 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയിരുന്നു. കേരളം റണ്ണേഴ്സ് അപ്പായ ആ ടൂർണമെന്റിൽ 13 മത്സരങ്ങളിൽ കേരളത്തിനായി പെൻ ഇറങ്ങിയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർടിംഗ്, ജെ സി ടി, ഷില്ലോങ്ങ് ലജോങ് എന്നീ ക്ലബുകൾക്കും പെൻ മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊൽക്കത്ത ഡർബി വീണ്ടും മോഹൻ ബഗാന്

ദിപാന്ത ഡിക നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ വീണ്ടും മോഹൻ ബഗാൻ കൊൽക്കത്ത കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഡർബിയിലും ജയം മോഹൻ ബഗാന് തന്നെ ആയിരുന്നു.

കഴിഞ്ഞ ഡെർബിയേക്കാൾ തീർത്തും മോഹൻ ബഗാന്റെ ആധിപത്യം കണ്ട ഡർബി ആയിരുന്നു ഇന്നത്തേത്. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ പുതിയ സൈനിംഗ് ആയ അക്രത്തിന്റെ പാസിൽ നിന്ന് ദിപാന്ത ഡിക ബഗാനെ മുന്നിൽ എത്തിച്ചു. 35ആം മിനുട്ടിൽ ആയിരുന്നു ഡികയുടെ രണ്ടാം ഗോൾ. തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ അക്രം ആ മികവ് ഗോളടിയിൽ കൂടെ കാണിച്ചിരുന്നു എങ്കിൽ ഇന്ന് അഞ്ചോ ആറോ ഗോളുകളുടെ വിജയം ബഗാൻ സ്വന്തമാക്കുമായിരുന്നു.

ജയത്തോടെ ഈസ്റ്റ് ബംഗാളിന്റെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് മങ്ങലേറ്റു. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനോട് അടുക്കുകയും ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് ഇപ്പോൾ 19 പോയന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ബഗാന് 16 പോയന്റ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version