നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോംഗിനെ തോൽപ്പിച്ചു

കലിംഗ സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. അവർ ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഷില്ലോംഗ് ലജോംഗിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. തുടക്കത്തിൽ 16ആം മിനുട്ടിൽ ഡഗ്ലസിലൂടെ ഷില്ലോംഗ് ലജോംഗ് ലീഡ് എടുത്തിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു.

ഇരട്ട ഗോളുകളുമായി നെസ്റ്റർ ആണ് നോർത്ത് ഈസ്റ്റിന് ജയം നൽകിയത്‌. 59ആം മിനുട്ടിലും 67ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. നോർത്ത് ഈസ്റ്റി ആദ്യ മത്സരത്തിൽ ജംഷദ്പൂരിനോട് തോറ്റിരുന്നു. ഷില്ലൊംഗ് ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാാജയപ്പെട്ടിരുന്നു.

ആദ്യ പകുതിയിൽ പെപ്രയുടെ ഇരട്ട ഗോൾ, കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോംഗ് ലജോംഗിനെ നേരിടുകയാണ്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. പെപ്ര നേടിയ ഇരട്ട ഗോളുകൾ ആണ് ബ്ലാസ്റ്റേഴ്സിന് മുൻ തൂക്കം നൽകിയത്.

ശക്തമായ ടീമുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെ തുടങ്ങി. 15ആം മിനുട്ടിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമിത്രിയോസ് നൽകിയ മികച്ച പാസിൽ നിന്നായിരുന്നു പെപ്രയുടെ ഫിനിഷ്. 27ആം മിനുട്ടിൽ പെപ്ര ലീഡ് ഇരട്ടിയാക്കി. ഇത്തവണ പ്രബീർ ദാസ് നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ചാണ് പെപ്ര സ്കോർ 2-0 എന്നാക്കിയത്.

ഷില്ലോംഗിന് ഒരു പെനാൾട്ടിയിലൂടെ ആണ് ഒരു ഗോൾ കണ്ടെത്താൻ ആയത്. സ്ട്രൈക്കർ കരീമിനെ സച്ചിൻ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി റെനാൻ പൗളീനോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

ആദ്യ പകുതിയുടെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ വന്ന ഡെയ്സുകെയുടെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്യുകയും ചെയ്തു.

ഷില്ലോങ്ങ് ലജോങ്ങ് ഐ ലീഗിലേക്ക് തിരികെയെത്തി

ഇന്ന് സെക്കൻഡ് ഡിവിഷൻ ഐ ലീഗ് ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചു കൊണ്ട് ഷില്ലോങ്ങ് ലജോങ്ങ് ഐ ലീഗിലേക്ക് പ്രൊമോഷൻ നേടി. നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഷില്ലോങ്ങ് ലജോങ്ങ് ഐ ലീഗിലേക്ക് തിരികെയെത്തുന്നത്‌. ഇന്ന് എഫ് സി ബെംഗളൂരു യുണൈറ്റഡിനെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചതോടെയാണ് ഷില്ലോങ്ങിന് പ്രൊമോഷൻ ഉറപ്പായത്‌.

ഫൈനൽ റൗണ്ടിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്ക് ആണ് പ്രൊമോഷൻ നേടാൻ ആവുക. ഇന്നത്തെ ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി അവർ ആദ്യ സ്ഥാനത്ത് നിൽക്കുകയാണ്‌. രണ്ടാമത്തെ ടീം ഏതാകും എന്ന് മെയ് 26ന് നടക്കുന്ന മത്സരങ്ങൾക്ക് ശേഷം അറിയാം.

ലജോങ്ങിനെ മറികടന്ന് മോഹൻ ബഗാന് ഉജ്ജ്വല ജയം

ലജോങ്ങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മോഹൻ ബഗാന് ജയം. ഷില്ലോങിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ദിപാണ്ഡ, അക്രം മോഗ്രബി, ഷെയ്ഖ് ഫൈയാസ് എന്നിവരുടെ ഗോളുകളിലാണ് മോഹൻ ബഗാൻ ലജോങ്ങിനെ മറികടന്നത്.

മത്സരത്തിൽ ലജോങ് ആണ് ആദ്യ അവസരം സൃഷ്ട്ടിച്ചത്. സായ്‌ഹോ ജഗ്‌നെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക്‌ പക്ഷെ ഗോളാക്കാൻ ലജോങ്ങിനായില്ല. തുടർന്നാണ് മോഹൻ ബഗാൻ മത്സരത്തിൽ ലീഡ് നേടിയത്. കാമെറോൺ വാട്സന്റെ കോർണർ കിക്ക്‌ അസീർ ദിപാണ്ഡ ഹെഡ് ചെയ്തു ഗോളാക്കുകയായിരുന്നു. തുടർന്ന് സാമുവലിന്റെ ഫ്രീ കിക്ക്‌ ലജോങ്ങിന് സമനില നേടികൊടുക്കുമെന്നു തോന്നിച്ചെങ്കിലും ഷിൽട്ടൻ പോളിന്റെ മികച്ച രക്ഷപെടുത്തൽ ബഗാന്റെ രക്ഷക്കെത്തുകയായിരുന്നു.

84ആം മിനുട്ടിൽ കോഫിക്ക് മത്സരം സമനിലയിലാക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും പുറത്തടിച്ച് കളഞ്ഞത് ലജോങ്ങിന് വിനയായി. തൊട്ടടുത്ത മിനുറ്റിൽ തന്നെ രണ്ടാമത്തെ ഗോളടിച്ച് ബഗാൻ ലീഡ് ഇരട്ടിയാക്കി. അക്രം മോഗ്രബിയാണ് ബഗാന് വേണ്ടി ഗോൾ നേടിയത്. 89ആം മിനുട്ടിൽ ഫൈയാസിലൂടെ ബഗാൻ മൂന്നാമത്തെ ഗോൾ നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇടത് വിങ്ങിൽ നിന്ന് ബാളുമായി കുതിച്ച ഫൈയാസ് മികച്ചൊരു ഫിനിഷിലൂടെ ഗോൾ നേടുകയായിരുന്നു. ജയത്തോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ഈസ്റ്റ് ബംഗാളിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version