മുഹമ്മദ് സിറാജ് ആർ സി ബിയിൽ കളി മാറ്റാൻ കഴിവുള്ള താരമായി മാറി എന്ന് ഇർഫാൻ പത്താൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിസിനായി ഗംഭീര പ്രകടനം നടത്തുന്ന പേസർ സിറാജിനെ പ്രശംസിച്ച് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തുന്ന സിറാജ് ആണ് കളി മാറ്റുന്നത് എന്ന് ഇർഫാൻ പത്താൻ.

ഈ സീസണിൽ ഇതുവരെ 6.70 ഇക്കോണമി നിരക്കിൽ ആറ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് വീഴ്ത്താൻ സിറാജിനായിട്ടുണ്ട്.

“ആർസിബിക്ക് വേണ്ടി ഈ സീസണിൽ പവർ-പ്ലേയിൽ മുഹമ്മദ് സിറാജ് മികച്ച രീതിയിൽ പന്തെറിഞ്ഞു. അവൻ ശരിക്കും അവർക്കായി കളിയിൽ വലിയ ഡിഫറൻസ് ആണ് ഉണ്ടാക്കുന്നത്.” ഇർഫാൻ പറഞ്ഞു ‌

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ബൗളിംഗിൽ വലുതും പോസിറ്റീവുമായ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ടീമിലെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം വർദ്ധിച്ചത്. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ പത്താൻ പറഞ്ഞു.

ലോക ക്രിക്കറ്റിൽ ആരും ഇപ്പോൾ സിറാജിനെക്കാൾ നന്നായി ബൗൾ ചെയുന്നില്ല എന്ന് ഹർഭജൻ

സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ പഞ്ചാബിനെതിരെ നാലു വിക്കറ്റ് നേടി ആർ സി ബിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കാൻ മുഹമ്മദ് സിറാജിനായിരുന്നു. ഇപ്പോൾ ക്രിക്കറ്റിൽ ഏറ്റവും നന്നായി ബൗൾ ചെയ്യുന്ന താരം സിറാജ് ആണെന്ന് ഹർഭജൻ സിംഗ്.

കഴിഞ്ഞ വർഷത്തെ സിറാജും ഇതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹർഭജൻ പറഞ്ഞു, ആർ‌സി‌ബി പേസർ ഇപ്പോൾ റൺസ് ചോർത്തുന്നില്ല എന്നും ബാറ്റർമാരെ ഭയപ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“മുഹമ്മദ് സിറാജ് തന്റെ ലൈനിലും ലെങ്തിലും തികച്ചും സെൻസേഷണൽ ആണ്, ഇപ്പോൾ ലോക ക്രിക്കറ്റിൽ മറ്റാരും അവനെക്കാൾ നന്നായി ബൗൾ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും സിറാജിന്റെ പ്രകടനത്തിൽ വലിയ വ്യത്യാസമുണ്ട്, അദ്ദേഹം റൺ ചോർച്ച ഒഴിവാക്കുക മാത്രമല്ല ചെയ്യുന്നത്. വിക്കറ്റ് വീഴ്ത്തുകയും ബാറ്റർമാരെ ഭയപ്പെടുത്തുകയും ചെയ്യുന്നു,” ഹർഭജൻ പറഞ്ഞു.

ലോക്ഡൗണിൽ നടത്തിയ കഠിന പ്രയത്നം ആണ് ഇപ്പോൾ ഫലം കാണുന്നത് എന്ന് സിറാജ്

ഇന്ന് ആർ സി ബി പഞ്ചാബിനെ തോൽപ്പിച്ചപ്പോൾ കളിയിലെ ഹീറോ ആയത് സിറാജ് ആയിരുന്നു. 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ ഇന്ന് വീഴ്ത്താൻ സിറാജിനായി. സിറാജ് ആണ് ഇപ്പോൾ ഈ സീസൺ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരവും. ഇപ്പോൾ മികച്ച ബൗൾ ചെയ്യുന്നത് ലോക്ക് ഡൗൺ കാലത്തെ കഠിന പ്രയത്നം ആണെന്ന് സിറാജ് ഇന്ന് മത്സര ശേഷം പറഞ്ഞു.

ലോക്ക്ഡൗൺ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു, കാരണം അതിനുമുമ്പ് എന്ന്വ് എല്ലാവരും കുറേ ബൗണ്ടറികൾ അടിക്കാറുണ്ടാഉഇരുന്നു. ഞാൻ എന്റെ പ്ലാനുകൾ, എന്റെ ഫിറ്റ്നസ്, എന്റെ ബൗളിംഗ് എന്നിവയിൽ നന്നായി പ്രവർത്തിച്ചു, ഇതെല്ലാം ഇപ്പോൾ ഫലം നൽകുന്നു. സിറാജ് പറഞ്ഞു. ഗെയിമിന്റെ എല്ലാ ഡിപ്പാർട്ട്‌മെന്റിലും ഞാൻ എപ്പോഴും മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ട്. കാരണം എന്നെ കൊണ്ട് ആകുന്ന രീതിയിൽ ടീമിന് സംഭാവന നൽകുന്നത് പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. സിറാജ് പറഞ്ഞു. ഇപ്പോൾ ഒരു തരക്കേടില്ലാത്ത ഫീൽഡറായി എന്നെ എപ്പോഴും വിലയിരുത്തുന്നു, മിസ്ഫീൽഡുകൾ സംഭവിക്കാം, പക്ഷേ ഞാൻ എന്റെ ഫീൽഡിംഗും ഗൗരവമായി കാണുന്നു. സിറാജ് പറഞ്ഞു.

തീപാറും സ്പെല്ലുമായി സിറാജ്!!! ആര്‍സിബിയ്ക്ക് 24 റൺസ് വിജയം

മൊഹമ്മദ് സിറാജിന്റെ തീപാറും സ്പെല്ലിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് കരകയറാനാകാതെ പഞ്ചാബ് കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ മികച്ച തുടക്കത്തിന് ശേഷം 174/4 എന്ന സ്കോറിൽ ഒതുക്കുവാന്‍ പഞ്ചാബിനായെങ്കിലും ബാറ്റിംഗിൽ ടീമിന്റെ പ്രകടനം നിരാശാജനകം ആയിരുന്നു. പ്രഭ്സിമ്രാന്‍ സിംഗും ജിതേഷ് ശര്‍മ്മയും നടത്തിയ ചെറുത്ത്നില്പ് പഞ്ചാബിന് പ്രതീക്ഷ നൽകിയെങ്കിലും ടീം 18.2 ഓവറിൽ 150 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തന്റെ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി മത്സരത്തിൽ നിന്ന് നാല് വിക്കറ്റ് നേടിയ സിറാജ് ആണ് മത്സരം ആര്‍സിബിയ്ക്ക് അനുകൂലമാക്കിയത്.

 

30 പന്തിൽ നിന്ന് 46 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയിൽ പൊരുതിയത്. 10 ഓവറിനുള്ളിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായ പഞ്ചാബിന് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമായി മാറുകയായിരുന്നു.

ജിതേഷ് ശര്‍മ്മ അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത കൂട്ടിയപ്പോള്‍ 30 പന്തിൽ നിന്ന് 50 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. എന്നാൽ കൈവശം വെറും 3 വിക്കറ്റ് മാത്രമുണ്ടായത് കാര്യങ്ങള്‍ പ്രയാസകരമാക്കി.

വൈശാഖ് വിജയകുമാര്‍ എറിഞ്ഞ 16ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും ജിതേഷ് ശര്‍മ്മ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 13 റൺസായിരുന്നു. ഇതോടെ അവസാന നാലോവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 24 പന്തായി മാറി.

ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ 17ാം ഓവറിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ജിതേഷിനോ ബ്രാറിനോ സാധിച്ചില്ലെങ്കിലും ആദ്യ അഞ്ച് പന്തുകളിൽ സിംഗിളുകള്‍ നേടിയ ശേഷം അവസാന പന്തിൽ ജിതേഷ് നൽകിയ അവസരം കൈവിട്ടപ്പോള്‍ ഡബിള്‍ ഉള്‍പ്പെടെ 7 റൺസ് ഓവറിൽ നിന്ന് പിറന്നു. 18 പന്തിൽ 30 എന്ന ലക്ഷ്യമായിരുന്നു ഇതോടെ പഞ്ചാബ് നേടേണ്ടിയിരുന്നത്.

സിറാജ് 18ാം ഓവറിൽ 13 റൺസ് നേടിയ ബ്രാറിനെ ബൗള്‍ഡാക്കിയപ്പോള്‍ 41 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് തകര്‍ന്നത്. തന്റെ സ്പെല്ലിലെ അവസാന പന്തിൽ സിറാജ് നഥാന്‍ എല്ലിസിനെ പുറത്താക്കിയപ്പോള്‍ തന്റെ നാലോവറിൽ വെറും 21 റൺസ് വിട്ട് നൽകിയാണ് താരം 4 വിക്കറ്റ് നേടിയത്.

27 പന്തിൽ നിന്ന് 41 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ പുറത്താക്കി ഹര്‍ഷൽ പട്ടേലാണ് പഞ്ചാബിന്റെ അവസാന വിക്കറ്റ് നേടിയത്. ഇതോടെ 150 റൺസിന് പഞ്ചാബ് ഓള്‍ഔട്ട് ആയി ആര്‍സിബി 24 റൺസ് വിജയം കൈക്കലാക്കി. സിറാജിന് പുറമെ 2 വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയും ആര്‍സിബി ബൗളിംഗിൽ തിളങ്ങി. രണ്ട് പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

മുഹമ്മദ് സിറാജ് നമ്പർ 1!! ഐ സി സി റാങ്കിംഗിൽ ഒന്നാമത്

ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് സിറാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ മികവിന് അടിവരയിട്ടു. ഇപ്പോൾ ഏകദിന ബൗളർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനെയും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡിനെയും പിന്തള്ളിയാണ് സിറാജ് ആദ്യമായി ഏകദിന ബൗളർമാരിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വർഷമായി സിറാജിന്റെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ഈ നേട്ടം..

കഴിഞ്ഞ 12 മാസമായി സിറാജിന്റെ ഫോം പകരംവെക്കാൻ ഇല്ലാത്തതായിരുന്നു. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ സമീപകാല ഏകദിന പരമ്പരകളിൽ അദ്ദേഹം ഗംഭീര പ്രകടനങ്ങൾ നടത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. ന്യൂസിലൻഡിനെതിരായ ഈയിടെ പൂർത്തിയായ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം മികവ് തുടരുന്നതും കാണാൻ ആയി. 729 റേറ്റിംഗ് പോയിന്റുമായാണ് ഏകദിന ബൗളർ റാങ്കിംഗിൽ സിറാജ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയൻ താരം ഹേസല്വുഡിനെക്കാൾ രണ്ട് റേറ്റിംഗ് പോയിന്റ് മാത്രം മുകളിലാണ് സിറാജ്.

സിറാജ് തുടങ്ങി, പിന്നെ കുൽദീപിന്റെ സ്പിന്‍ തന്ത്രം, നാണംകെട്ട് ബംഗ്ലാദേശ്

ചട്ടോഗ്രാമിൽ ബാറ്റിംഗ് മറന്ന് ആതിഥേയര്‍. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 133/8 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ടീം ഇനിയും 271 റൺസ് കൂടി നേടേണ്ടതുണ്ട്. 16 റൺസുമായി മെഹ്ദി ഹസന്‍ മിറാസും 13 റൺസ് നേടി എബോദത്ത് ഹൊസൈനും ആണ് ക്രീസിലുള്ളത്. 

ഇന്ന് ഇന്ത്യയെ 404 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ വിക്കറ്റ് നഷ്ടമായ ശേഷം മത്സരത്തിൽ നിലയുറപ്പിക്കുവാന്‍ കഴിയാതെ പതറുന്ന കാഴ്ചയാണ് കണ്ടത്.

ടോപ് ഓര്‍ഡറിൽ മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മധ്യ നിരയെ കുൽദീപ് തൂത്തുവാരുകയായിരുന്നു. 28 റൺസ് നേടിയ മുഷ്ഫികുര്‍ റഹിം ആണ് ടീമിന്റെ ടോപ് സ്കോറര്‍. ലിറ്റൺ ദാസ് 24 റൺസും സാകിര്‍ ഹസന്‍ 20 റൺസും നേടി.

അര്‍ഷ്ദീപിനും സിറാജിനും 4 വിക്കറ്റ്, ന്യൂസിലാണ്ട് 160 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടി20യിൽ ന്യൂസിലാണ്ട് 19.4 ഓവറിൽ ഓള്‍ഔട്ട്. അര്‍ഷ്ദീപ് സിംഗ് 4 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് സിറാജും 4 വിക്കറ്റ് നേടി ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി. ഒരു ഘട്ടത്തിൽ 130/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് അടുത്ത 30 റൺസ് നേടുന്നതിനിടെ 8 വിക്കറ്റാണ് നഷ്ടമായത്.

59 റൺസ് നേടിയ ഡെവൺ കോൺവേ ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ് 33 പന്തിൽ 54 റൺസ് നേടി.

ക്യാച്ച് ചെയ്ത് സിക്സ് ലൈനിലേക്ക് പോയ സിറാജിനെ അസഭ്യം പറഞ്ഞ് രോഷം തീർത്ത് ചാഹർ

ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിലെ അവസാന ഓവറിൽ ദീപക് ചാഹററിന്റെ പന്തിൽ മില്ലറിന്റെ ക്യാച്ച് സിറാജ് പിടിച്ചു എങ്കിലും പിന്നാലെ സിസ്ക് ലൈനിൽ ചവിട്ടിയത് ബൗളറെ രോഷാകുലനാക്കി.

അവസാന ഓവറിൽ ഡേവിഡ് മില്ലർ ദീപക് ചാഹറിനെ തുടർച്ചയായി രണ്ട് കൂറ്റൻ സിക്‌സറുകൾ പറത്തിയിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ ചാഹറിന്റെ ബോൾ മില്ലർക്ക് ശരിക്ക് കണക്ട് ചെയ്യാൻ ആയിരുന്നില്ല. ആ ഷോട്ട് അത് ഡീപ് സ്ക്വയർ ലെഗ് പൊസിഷനിൽ കാത്തുനിന്ന മുഹമ്മദ് സിറാജിന്റെ കൈകളിൽ സുരക്ഷിതമായി എത്തി.

എന്നാൽ ക്യാച്ച് എടുത്ത സിറാജ് ഒരടി പിന്നോട്ട് പോയി നേരെ ബൗണ്ടറി ലൈനിൽ ചവിട്ടി. ഇത് മില്ലറിന്റെ തുടർച്ചയായി മൂന്നാമത്തെ സിക്സായി മാറി.

സിറാജിന് സങ്കടത്തോടെ നിൽക്കെ ബൗളർ ദീപക് ചാഹർ അദ്ദേഹത്തെ അസഭ്യം പറയുന്നത് ടിവി റിപ്ലേകളിൽ കാണാമായിരുന്നു. ചാഹർ നാല് ഓവറിൽ 48 റൺസ് ആണ് ഇന്ന് വഴങ്ങിയത്.‌

https://twitter.com/KuchNahiUkhada/status/1577322786858897408?t=42eyXBCs5TL2LhkuHgPRpA&s=19

ബുംറയ്ക്ക് പകരം സിറാജ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിൽ കളിക്കും

പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ മൊഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് ബിസിസിഐ. ബുംറ പുറംവേദന കാരണം ആദ്യ മത്സരത്തിൽ കളിക്കില്ലെന്ന് അറിയിച്ച ടീം മാനേജ്മെന്റ് പിന്നീട് താരം ലോകകപ്പിനും ഉണ്ടാകുവാന്‍ സാധ്യതയില്ലെന്ന സൂചനയാണ് നൽകിയത്.

ബുംറയുടെ പരിക്ക് മാറുവാൻ നാല് മുതൽ ആറ് മാസം വരെ സമയം ആവശ്യമായി വരും എന്നതിനാൽ തന്നെ ബുംറ ലോകകപ്പ് കളിക്കുവാന്‍ സാധ്യതയില്ല. ഐപിഎൽ 2022ൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ കഴിയാതെ പോയ സിറാജ് അവസാനമായി ടി20 കളിച്ചത് 2022 ശ്രീലങ്കയ്ക്കെതിരെയാണ്.

സിംബാബ്‍വേയിൽ ഏകദിന പരമ്പരയിൽ സിറാജ് മികച്ച പ്രകടനം ആണ് നടത്തിയത്.

 

സിറാജിന്റെ ലൈനും ലെംഗ്ത്തും പകര്‍ത്തുവാനാണ് താന്‍ ശ്രമിച്ചത് – ശര്‍ദ്ധുൽ താക്കുര്‍

രണ്ടാം ഏകദിനത്തിലെ മികവാര്‍ന്ന പ്രകടനത്തിന് മുഹമ്മദ് സിറാജിന് നന്ദി പറഞ്ഞ് ശര്‍ദ്ധുൽ താക്കുര്‍. മൂന്ന് സിംബാബ്‍ബേ വിക്കറ്റുകളാണ് താക്കുര്‍ നേടിയത്. താന്‍ സിറാജിന്റെ ലൈനും ലെംഗ്ത്തും ശ്രദ്ധിച്ച അത് പകര്‍ത്തുവാനാണ് ശ്രമിച്ചതെന്നാണ് സിറാജ് വ്യക്തമാക്കിയത്.

താന്‍ വിക്കറ്റിനായി എപ്പോളും ശ്രമിക്കുകയാണെന്നും ദൈവം അതിന് തന്നെ അനുഗ്രഹിക്കുന്നുണ്ടെന്നും സിറാജ് വ്യക്തമാക്കി. മത്സരത്തിൽ സിറാജ് ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നേടിക്കൊടുത്തത്.

താന്‍ ഫസ്റ്റ് ചേഞ്ചായി പന്തെറിയാന്‍ എത്തുന്നതിന് മുമ്പ് സിറാജിന്റെ ബൗളിംഗ് താന്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അത് ഗുണം ചെയ്തുവെന്നും ശര്‍ദ്ധുൽ വ്യക്തമാക്കി.

 

Story Highlights: noticed line and length Siraj bowled, tried to execute same- Shardul Thakur credits Mohammed Siraj for match-winning performance in 2nd ODI

സിറാജ് വാര്‍വിക്ക്ഷയറിന് വേണ്ടി കൗണ്ടി കളിക്കും

കൗണ്ടി സീസണിന്റെ അവസാനത്തോടെ മൂന്ന് മത്സരങ്ങളിൽ വാര്‍വിക്ക്ഷയറിനായി ഇന്ത്യയുടെ മുഹമ്മദ് സിറാജ് കളിക്കും. നിലവിൽ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമാണ് സിറാജ്. ഓഗസ്റ്റ് 22ന് ഈ പരമ്പര അവസാനിക്കും.

സെപ്റ്റംബര്‍ 12ന് ആണ് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ സോമര്‍സെറ്റാണ് എതിരാളികള്‍. ഈ സീസണിൽ കൗണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാവും സിറാജ്. ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ ക്രുണാൽ പാണ്ഡ്യയും അംഗമാണ്.

ചേതേശ്വര്‍ പുജാര, ഉമേഷ് യാദവ്, നവ്ദീപ് സൈനി, വാഷിംഗ്ടൺ സുന്ദര്‍ എന്നിവരാണ് ഈ സീസണിൽ കൗണ്ടി കളിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.

 

Story Highlights: Mohammed Siraj to play for Warwickshire CC at the end of the county season.

ബൈര്‍സ്റ്റോ വീണു, ഇംഗ്ലണ്ടും, ഇന്ത്യയ്ക്ക് 132 റൺസ് ലീഡ്

എഡ്ജ്ബാസ്റ്റണിൽ ജോണി ബൈര്‍സ്റ്റോയുടെയും ഇംഗ്ലണ്ടിന്റെയും ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഇന്ത്യ. 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ലഞ്ചിന് ശേഷം തന്റെ ശതകം ബൈര്‍സ്റ്റോ തികച്ചുവെങ്കിലും 106 റൺസ് നേടിയ താരത്തെ ഷമി പുറത്താക്കി.

സ്റ്റുവര്‍ട് ബ്രോഡിനെയും 36 റൺസ് നേടിയ സാം ബില്ലിംഗ്സിനെയും സിറാജ് പുറത്താക്കുകയായിരുന്നു. അവസാന വിക്കറ്റായി മാത്യു പോട്സിനെയും സിറാജ് തന്നെയാണ് വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 284 റൺസിലാണ് അവസാനിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്ക് 2 വിക്കറ്റും ലഭിച്ചു.

ഔട്ട് ആകുന്നതിന് തൊട്ടു മുമ്പ് സിറാജിനെ ഒരു ഫോറിനും സിക്സിനും പറത്തിയ പോട്സ്(19) തൊട്ടടുത്ത പന്തിൽ പുറത്താകുകയായിരുന്നു.

Exit mobile version