സിറാജ് ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരമാകും എന്ന് സ്റ്റെയിൻ

ഈ ലോകകപ്പിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ചു പേസർമാരുടെ പട്ടിക ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ സ്റ്റെയിൻ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ സിറാജ് ആ ലിസ്റ്റിൽ ഇടം നേടി. ലോകകപ്പ് ടൂർണമെന്റിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാന കളിക്കാരനാകുമെന്ന് സ്റ്റെയിൻ പറഞ്ഞു.

“ഈ ടൂർണമെന്റിൽ ഞാൻ ഏറ്റവും ശ്രദ്ധിക്കുന്ന മറ്റു ടീമുകൾ ശ്രദ്ധിക്കേണ്ട അഞ്ച് ഫാസ്റ്റ് ബൗളർമാർ ആണ് ഉള്ളത്‌. അതിൽ ഇന്ത്യയിൽ നിന്നുള്ളത് മുഹമ്മദ് സിറാജാണ്. പന്ത് സ്വിംഗ് ചെയ്യിക്കാനും, വലിയ ബാറ്റർമാരെ വീഴ്ത്താനും സിറാജിനാകുന്നു‌ ഇന്ത്യയുടെ പ്രധാന കളിക്കാരൻ ആണ് സിറാജ്” സ്റ്റെയിൻ പറഞ്ഞു.

സിറാജിനെ കൂടാതെ കാഗിസോ റബാഡ, ഷഹീൻ ഷാ അഫ്രീദി, മാർക്ക് വുഡ്, ട്രെന്റ് ബോൾട്ട് എന്നിവരാണ് സ്റ്റെയിന്റെ പട്ടികയിലുള്ള പ്രധാന പേസർമാർ‌‌. ഇന്ത്യ സിറാജ്, ബുമ്ര, ഷമി എന്നീ പേസ് അറ്റാക്കിനെ വിശ്വാസത്തിൽ എടുത്താണ് ലോകകപ്പിലേക്ക് പോകുന്നത്‌.

സിറാജ് ICC റാങ്കിംഗിൽ കുതിച്ചു, 9ആം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക്

ഐ സി സി റാങ്കിംഗിൽ സിറാജ് കുതിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ വീരോചിതമായ പ്രകടനം മുഹമ്മദ് സിറാജിനെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഇന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അപ്‌ഡേറ്റ് ചെയ്‌ത റാങ്കിംഗിൽ സിറാജ് 9-ാം നമ്പറിൽ നിന്ന് ആണ് ഒറ്റ കുതിപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.

ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് 637 പോയിന്റ് ആയിരുന്നു മുഹമ്മദ് സിറാജിന് ഉണ്ടായിരുന്നത്‌‌. ഇപോൾ അദ്ദേഹത്തിന് 694 പോയിന്റായി. രണ്ടാമതുള്ള ജോഷ് ഹേസിൽവുഡിനേക്കാൾ 16 പോയിന്റുകൾ ഇപ്പോൾ സിറാജിന് കൂടുതലുണ്ട്. 2023 ജനുവരിയിലും സിറാജ് ഏകദിന റാങ്കിംഗിൽ ഒന്നാമത് എത്തിയിരുന്നു.

ICC ODI Rankings for Bowlers
1. Mohammed Siraj – 694 rating points
2. Josh Hazlewood – 678
3. Trent Boult – 677
4. Mujeeb Ur Rahman – 657
5. Rashid Khan – 655

“ഇത്രയും നന്നായി ബൗൾ ചെയ്യുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല” – സിറാജ്

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇന്നലെ ഏഷ്യാ കപ്പിന്റെ ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ സ്വപ്ന തുല്യമായ ബൗളിംഗ് ആയിരുന്നു നടത്തിയത്. തന്റെ സ്പെൽ മാന്ത്രികമായി തോന്നിയെന്നും ഇത്രയും നന്നായി ബൗൾ ചെയ്യുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും സിറാജ് മത്സര ശേഷം പറഞ്ഞു.

“തന്റെ സ്പെൽ മാന്ത്രികമായിരുന്നു. ഇത്രയും മികച്ച സ്‌പെൽ എറിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ നേരത്തെ തിരുവനന്തപുരത്തും 4 വിക്കറ്റ് വീഴ്ത്തിയിരുന്നു, എന്നാൽ 6 ഓവർ എറിഞ്ഞിട്ടും അഞ്ചാം വിക്കറ്റ് നേടാനായില്ല,” സിറാജ് പറഞ്ഞു.

“ഞാൻ നേരത്തെ തന്നെ സ്വിംഗ് കണ്ടെത്തി, പിന്നീട് വിക്കറ്റിൽ ശക്തമായി പിച്ച് ചെയ്യേണ്ടതില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. ശരിയായ ഏരിയകളിൽ പന്തെറിഞ്ഞാൽ എനിക്ക് സ്വിംഗ് ലഭിക്കുമെന്ന് ഞാൻ കരുതി, അതാണ് എന്റെ പ്ലാൻ,” സിറാജ് തന്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞു.

ആറാം ഓവറിലെ ദസുൻ ഷനകയുടെ വിക്കറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും സിറാജ് കൂട്ടിച്ചേർത്തു. “ഇന്നേവരെയുള്ള എന്റെ ഏറ്റവും മികച്ച വിക്കറ്റായിരുന്നു അത്. ഞാൻ ആസൂത്രണം ചെയ്തതുപോലെ തന്നെ അത് സംഭവിച്ചു,” സിറാജ് ദസുൻ ഷനകയുടെ പുറത്താക്കലിനെ കുറിച്ച് പറഞ്ഞു.

“ഷനകയെയും ധനഞ്ചയെയും പുറത്താക്കിയ സിറാജിന്റെ പന്തുകൾ ആരെയും തകർക്കുമായിരുന്നു” – ഗവാസ്കർ

ഏഷ്യാ കപ്പ് ഫൈനലിലെ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്‌കർ. സിറാജിന്റെ ബൗളിംഗ് ടോപ് ക്ലാസ് ആയിരുന്നു എന്ന് ഗവാസ്കർ പറഞ്ഞു. “സിറാജിന് ആറ് വിക്കറ്റ് ലഭിച്ചു. മറുവശത്ത് നിന്ന് ബുംറ സമ്മർദ്ദം ചെലുത്തി. സിറാജ് തികച്ചും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, പന്ത് ഇരുവശത്തേക്കും ചലിപ്പിച്ചു. വളരെ സമർത്ഥമായി പന്ത് സ്വിങ് ചെയ്യിപ്പിച്ചു.” ഗവാസ്കർ പറഞ്ഞു.

“ധനഞ്ജയയ്ക്കും ദസുൻ ഷനകയ്ക്കും എതിരെ അദ്ദേഹം എറിഞ്ഞ പന്തുകൾ അതി ഗംഭീരമായിരുന്നു, ഏറ്റവും മികച്ച ബാറ്റർമാരെ വരെ ആ പന്തുകൾ തകർക്കുമായിരുന്നു” ഗവാസ്‌കർ പറഞ്ഞു. ആദ്യ പന്ത് മുതൽ സിറാജിൽ ഇന്ന് ആത്മവിശ്വാസം കാണാമായിരുന്നു എന്നും ഗവാസ്കർ പറഞ്ഞു.

സിറാജ് 7-1-21-6 എന്ന മികച്ച കണക്കുകളുമായാണ് ഇന്നത്തെ സ്പെൽ അവസാനിപ്പിച്ചത്. ഫൈനലിലെ മികച്ച താരമായും സിറാജ് തിരഞ്ഞെടുക്കപ്പെട്ടു.

തുടക്കം ഇന്ത്യൻ ഫയർ!! സിറാജിന് ഒരു ഓവറിൽ 4 വിക്കറ്റ്

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്ന് ടോസ് കിട്ടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യാൻ ആയിരുന്നു തിരഞ്ഞെടുത്തത്. അവർ ഇന്ത്യൻ പേസർമാരായ സിറാജിനും ബുമ്രക്കും മുന്നിൽ അവരുടെ മുട്ടിടിച്ഛു. 6 ഓവർ കഴിയുമ്പോൾ ശ്രീലങ്കയുടെ 5 വിക്കറ്റുകൾ വീണു. 13-6 എന്ന നിലയിലാണ് അവർ ഉള്ളത്. ഒരു ഓവറിൽ നാലു വിക്കറ്റ് എടുത്ത് സിറാജ് ആണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്.

ബുമ്ര ആദ്യം കുശാൽ പെരേരയെ ഡക്കിൽ പുറത്താക്കി. അതിൽ തന്നെ ശ്രീലങ്ക വിറച്ചു. പിന്നെ സിറാജിന്റെ ഊഴമായിരുന്നു. സിറാജ് എറിഞ്ഞ നാലാം ഓവറിൽ വീണത് നാലു വിക്കറ്റ്. ആദ്യ പന്തിൽ വീണത് നിസ്സങ്ക, മൂന്നാം പന്തിൽ സമരവിക്രമ എൽ ബി ഡബ്ല്യു, നാലാം പന്തിൽ അസലങ്ക ഇഷാൻ കിഷന് ക്യാച്ച് നൽകി. ആറാം പന്തിൽ ധനഞ്ചയ ഡിസില്വയും വീണു. സ്പന തുടക്കം.

അടുത്ത സിറാജിന്റെ ഓവറിൽ ഷനകയുടെ കുറ്റിയും തെറിച്ചു. 3 ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയാണ് സിറാജ് 5 വിക്കറ്റ് വീഴ്ത്തിയത്.

ലോകകപ്പിൽ സിറാജ് എന്തായാലും ആദ്യ ഇലവനിൽ ഉണ്ടാകണം എന്ന് ആകാശ് ചോപ്ര

മുഹമ്മദ് സിറാജിന് മികച്ച ഏകദിന റെക്കോർഡ് ഉണ്ടെന്നും വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023ൽ ആദ്യ ഇലവനിൽ സിറാജ് ഉണ്ടായിരിക്കണം എന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സിറാക് ശാർദുൽ താക്കൂറിനെക്കാളും പ്രസീദ് കൃഷ്ണയെക്കാളും നലൽ ബൗളർ ആണെന്നും അവർക്ക് മുന്നിൽ സിറാജ് ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പിൽ ഇന്ത്യ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സിറാജ്, താക്കൂർ, കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസർമാരായി ഉള്ളത്.

“മുഹമ്മദ് സിറാജ് മിടുക്കനാണ്. അദ്ദേഹത്തിന് ഒരു ചെറിയ കരിയർ ആണ്. 24 മത്സരങ്ങളിൽ നിന്ന് 20.7 ശരാശരിയിലും 4.78 ഇക്കോണമി റേറ്റിലും 43 വിക്കറ്റുകൾ അദ്ദേഹം നേടി. അവ ബുംറയുടെയും ഷമിയുടെയും കണക്കുകളേക്കാൾ മികച്ചതാണ്. ഏഷ്യയിൽ, അദ്ദേഹത്തിന്റെ ശരാശരി 16.57 ആണ്, ഇക്കോണമി നിരക്ക്. 4.51ഉം,” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.

ഏഷ്യയ്ക്ക് പുറത്തുള്ള നമ്പറുകളേക്കാൾ മികച്ചതാണ് സിറാജിന്റെ ഏഷ്യയിലെ കണക്കുകൾ. അതിനാൽ, സിറാജിന് പകരം ശാർദുൽ ഠാക്കൂറോ പ്രസീദ് കൃഷ്ണയോ കളിപ്പികാൻ കഴിയില്ല എന്ന് ചോപ്ര പറഞ്ഞു.

ഇന്ത്യൻ പേസ് അറ്റാക്കിന്റെ ലീഡറാണ് സിറാജ് എന്ന് വാൽഷ്

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ സിറാജ് നടത്തിയ മികച്ച ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസം കോട്‌നി വാൽഷ്. സിറാജ് ഇന്നലെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.50-ന് 5 എന്ന തന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിങ് ഫിഗറുൻൽമ് താരം സ്വന്തമാക്കി.

“സിറാജ് കാണിച്ച നിയന്ത്രണം, പുതിയ പന്തിൽ അവർക്ക് ലഭിച്ച സ്വിംഗ്, വ്യക്തമായും, ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ, അതാണ് നിങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നത്.” വാൽഷ് ജിയോസിനിമയോട് പറഞ്ഞു.

“ഇന്ത്യക്കാർ അവരുടെ റോളുകൾ നന്നായി മനസ്സിലാക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. പേസ് ആക്രമണത്തിന്റെ നേതാവ് താനാണെന്ന് സിറാജിന് അറിയാം. അതുപോലെയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇന്ത്യക്ക് ബൗളിംഗ് ആക്രമണത്തിൽ ഒരു അരങ്ങേറ്റക്കാരൻ ഉണ്ടായിരുന്നു.”

“അതിനാൽ സിറാജ് കൈ ഉയർത്തി, ‘ഞാൻ നയിക്കുമെന്നും മറ്റ് ബൗളർമാർ പിന്തുടരുമെന്ന് ഞാൻ ഉറപ്പാക്കാൻ പോകുന്നു’ എന്നും തീരുമാനിച്ചു. സിറാജ് ഉത്തരവാദിത്തം ഏറ്റെടുത്തു, ഫാസ്റ്റ് ബൗളിംഗ് ഗ്രൂപ്പിന്റെ കാര്യത്തിൽ ടീമിന്റെ ലീഡർ താനാണെന്ന് അദ്ദേഹം കാണിച്ചു.” വാൽഷ് പറഞ്ഞു

സിറാജിന് 4 വിക്കറ്റ്, ഓസ്ട്രേലിയ 469 റൺസിന് പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 469 റൺസിൽ അവസാനിച്ചു. മൊഹമ്മദ് സിറാജ് 4 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് ഷമിയും ശര്‍ദ്ധുൽ താക്കൂറും 2 വീതം വിക്കറ്റ് നേടി. ഓസ്ട്രേലിയയ്ക്കായി 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവ് സ്മിത്ത് 121 റൺസ് നേടി.

ഇന്ന് ഓസ്ട്രേലിയന്‍ നിരയിൽ തിളങ്ങിയത് അലക്സ് കാറെ ആണ്. താരം 48 റൺസ് നേടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഇന്നലെ 43 റൺസ് നേടി പുറത്തായിരുന്നു.

ഖവാജ ഡക്ക്!!! വാര്‍ണറും പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 73/2 എന്ന നിലയിൽ. തുടക്കത്തിൽ തന്നെ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായ ശേഷം വാര്‍ണര്‍ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് കരുതിയെങ്കിലും വാര്‍ണറെ ശര്‍ദ്ധുൽ താക്കൂര്‍ പുറത്താക്കുകയായിരുന്നു.

പൂജ്യം റൺസിന് ഖവാജയെ പുറത്താക്കിയത് മൊഹമ്മദ് സിറാജ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ വാര്‍ണര്‍ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 69 റൺസാണ് നേടിയത്. വാര്‍ണര്‍ 43 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കായി  ലാബൂഷാനെ 26 റൺസും സ്മിത്ത് 2 റൺസും നേടിയാണ് ക്രീസിലുള്ളത്.

“ഇത്രയധികം നേട്ടങ്ങൾ കൊയ്തിട്ടും കോഹ്ലി വിശ്രമിക്കുന്നില്ല” – സിറാജ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എല്ലാ കളിക്കാർക്കും ഒരു മാതൃകയാണെന്ന് മുഹമ്മദ് സിറാജ്. കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം നന്നായി കളിക്കാനുള്ള വിരാട് കോഹ്‌ലിയുടെ പ്രതിബദ്ധതയും എല്ലാവർക്കും പ്രചോദനമാണെന്നും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പറഞ്ഞു. സിറാജും വിരാട് കോഹ്‌ലിയും ആർ സി ബിയിൽ ഇപ്പോൾ ഒരുമിച്ചു കളിക്കുന്ന താരങ്ങളാണ്.

“വിരാട് പരമാവധി രാത്രി 11 മണിക്ക് ഉറങ്ങാൻ പോകും. അവൻ നൂറടിച്ചാലും പൂജ്യം ആണെങ്കിലും അദ്ദേഹം ചെയ്യാനുള്ള ചെയ്യും. അദ്ദേഹം ഒരു നിശ്ചിത ദിനചര്യ പിന്തുടരും, പ്രഭാതഭക്ഷണത്തിനും തുടർന്ന് ജിമ്മിലും എല്ലാ ദിവസവും രാവിലെ ഞങ്ങൾ കോഹ്ലിയെ കാണും.” സിറാജ് കോഹ്ലിയെ കുറിച്ച് പറഞ്ഞു.

കോഹ്ലി നിശ്ചയിച്ചിട്ടുള്ള ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ അടുത്ത ഘട്ടത്തിലാണ്. ഇത്രയധികം നേട്ടങ്ങൾ നേടിയിട്ടും അവൻ വിശ്രമിക്കുന്നില്ല, ഇപ്പോഴും ആ ഹംഗർ കോഗ്ലിക്ക് ഉണ്ട്. സിറാജ് പറഞ്ഞു.

“സിറാജിനെ അടിക്കാൻ ഉദ്ദേശിച്ച് തന്നെ ആയിരുന്നു ഡെൽഹി ബാറ്റേഴ്സ് ഇറങ്ങിയത്” – വാർണർ

ആർ സി ബിക്ക് എതിരെ മുഹമ്മദ് സിറാജിനെ ആക്രമിക്കാനായിരുന്നു നേരിടാനായിരുന്നു തന്റെയും ഫിൽ സാൾട്ടിന്റെയും ഒലാൻ എന്ന് ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഈ സീസണിൽ ആർ‌സി‌ബിയുടെ ഏറ്റവും പ്രധാന ബൗളർക്ക് ഇന്ന് ഒരു ബഹുമാനവും ഡെൽഹി കൊടുത്തിരുന്നില്ല.രണ്ടോവർ മാത്രം എറിഞ്ഞ സിറാജ് 28 റൺസ് ഇന്ന് വഴങ്ങിയിരുന്നു.

“സിറാജിനെ അറ്റാക്ക് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം, അവൻ നന്നായി ബൗൾ ചെയ്യുകയും നേരത്തെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അവനെ പ്രതിരോധിച്ച് ബാറ്റേഴ്സ് ബൗൾഡ് ആവുകയോ എൽബിഡബ്ല്യു ആകുകയോ ചെയ്യുന്നു, അതിനാൽ അദ്ദേഹത്തിനെ തുടക്കം മുതൽ തന്നെ ആക്രമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു,” വാർണർ പറഞ്ഞു.

ഡെൽഹിക്ക് ആയി നന്നായി പന്തെറിഞ്ഞ ബൗളർമാരെയും വാർണർ പ്രശംസിച്ചു. “ബൗളർമാർ പന്തെറിഞ്ഞ രീതിക്ക് ഞ്ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, ആൻറിച്ച് ഇവിടെയില്ല, പക്ഷേ ഇഷാന്ത് ഖലീലിനൊപ്പം ബൗളിംഗിനെ നയിക്കുന്നു. കുൽദീപും അക്‌സറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.” വാർണർ പറഞ്ഞു

ആർ സി ബിയുടെ ബൗളിംഗ് അറ്റാക്കിനെ നയിക്കാൻ ആകുന്നതിൽ സന്തോഷം എന്ന് സിറാജ്

തന്റെ ടീമിന് വേണ്ടി ബൗളിംഗ് അറ്റാക്ക് നയിക്കാനുള്ള ഉത്തരവാദിത്തത്തിൽ താൻ വളരെ സന്തുഷ്ടനാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ്. ഇന്നലെയും പവർ പ്ലേയിൽ ഗംഭീരമായി ബൗൾ ചെയ്യാൻ സിറാജിനായിരുന്നു. ബട്ലറിന്റെ വിക്കറ്റും അദ്ദേഹം നേടി. ഐപിഎൽ 2023ൽ 13 വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇപ്പോൾ ഐ പി എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമാണ്.

“ഞാൻ ഏത് വെല്ലുവിളിയും സ്വീകരിക്കുന്നു. എന്റെ റോൾ നന്നായി ചെയ്യുന്നുണ്ട്, ന്യൂ ബോളിൽ വിക്കറ്റുകൾ നേടാൻ ആകുന്നു, ന്യൂ ബോളിൽ പന്ത് കയ്യിൽ നിന്ന് നന്നായി വിടാൻ ആകുന്നു. ആദ്യ ഓവറുകളിൽ സിംഗും സീമും ഉണ്ടാക്കാൻ താൻ ശ്രദ്ധ കേന്ദ്രീകരിച്ചു,” സിറാജ് ഇന്നത്തെ പ്രകടനത്തെ കുറിച്ച് പറഞ്ഞു.

“ഇന്ന് അല്പം റിവേഴ്സ് സിംഗ് ഉണ്ടായിരുന്നു, ഹാർഡ് ലെങ്തിൽ റിവേഴ്സ് സിങിൽ നിന്ന് സിക്സറുകൾ അടിക്കുന്നത് എളുപ്പമല്ല ആർ സി ബിയുടെ ബൗളിംഗ് അറ്റാക്കിന് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്,” സിറാജ് കൂട്ടിച്ചേർത്തു.

Exit mobile version