ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് ടീം പാകിസ്ഥാൻ പ്രഖ്യാപിച്ചു, സൗദ് ഷക്കീൽ വൈസ് ക്യാപ്റ്റൻ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ബംഗ്ലാദേശിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കുള്ള 17 അംഗ പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതൽ 25 വരെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ കറാച്ചിയിലും നടക്കും.

പാകിസ്ഥാൻ ടെസ്റ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് 11 ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും, റെഡ് ബോൾ ഹെഡ് കോച്ച് ജേസൺ ഗില്ലസ്പിയും അസിസ്റ്റൻ്റ് കോച്ച് അസ്ഹർ മഹമൂദും മേൽനോട്ടം വഹിക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഓഗസ്റ്റ് 17 ന് പുലർച്ചെ ഇസ്ലാമാബാദിൽ എത്തും, ഉച്ചതിരിഞ്ഞ് പരിശീലനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

17 അംഗ ടെസ്റ്റ് സ്ക്വാഡിനെ ഷാൻ മസൂദ് നയിക്കും, ഇടംകൈയ്യൻ മധ്യനിര ബാറ്റർ സൗദ് ഷക്കീലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.

പാകിസ്താൻ ടീം:
Shan Masood (captain), Saud Shakeel (vice-captain), Aamir Jamal (subject to Fitness), Abdullah Shafique, Abrar Ahmed, Babar Azam, Kamran Ghulam, Khurram Shahzad, Mir Hamza, Mohammad Ali, Mohammad Huraira, Mohammad Rizwan (wicket-keeper), Naseem Shah, Saim Ayub, Salman Ali Agha, Sarfaraz Ahmed (wicket-keeper) and Shaheen Shah Afridi

തുടക്കം പാളിയെങ്കിലും മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിന് 287 റൺസ് വിജയ ലക്ഷ്യം

നെതര്‍ലാണ്ട്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 38/3 എന്ന നിലയിലേക്ക് തക‍ര്‍ന്നുവെങ്കിലും അവിടെ നിന്ന് തിരിച്ചുവരവ് നടത്തി 286 എന്ന സ്കോര്‍ നേടി.  49 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. മൊഹമ്മദ് റിസ്വാന്‍ – സൗദ് ഷക്കീൽ എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം മൊഹമ്മദ് നവാസും ഷദബ് ഖാനും അവസാന ഓവറുകളിൽ നടത്തിയ നിര്‍ണ്ണായക ബാറ്റിംഗ് ആണ് ടീമിന് തുണയായത്.

120 റൺസാണ് സൗദ് ഷക്കീൽ – മൊഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീൽ പുറത്തായപ്പോള്‍ റിസ്വാനും 68 റൺസ് നേടിയാണ് പുറത്തായത്. 158/3 എന്ന നിലയിൽ നിന്ന് 188/6 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് നവാസ് – ഷദബ് ഖാന്‍ കൂട്ടുകെട്ട് 64 റൺസ് ഏഴാം വിക്കറ്റിൽ നേടി പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

ഷദബ് ഖാന്‍ 32 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നവാസ് 39 റൺസുമായി റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡ് 4 വിക്കറ്റ് നേടി ബൗളിംഗിൽ മികച്ച് നിന്നു. കോളിന്‍ അക്കര്‍മാന്‍ 2 വിക്കറ്റ് നേടി.

സൗദ് ഷക്കീലിനെ പാകിസ്താൻ ഏഷ്യാ കപ്പ് ടീമിൽ എടുത്തു

2023ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടംകൈയ്യൻ ബാറ്റർ സൗദ് ഷക്കീലിനെ പാകിസ്ഥാൻ പുതുതായി ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷക്കീലിന് ഏഷ്യാ കപ്പിലേക്ക് അവസരം കിട്ടാൻ കാരണം. അദ്ദേഹം ദേശീയ ടീമിനൊപ്പം ഞായറാഴ്ച മുള്‌ട്ടാനിലേക്ക് പോകും.

17 അംഗ ടീമിൽ ആദ്യം തിരഞ്ഞെടുത്ത തയ്യബ് താഹിറിനെ ഇപ്പോൾ ‘ട്രാവലിംഗ് റിസർവിലേക്ക്’ മാറ്റി. പിഎസ്എൽ 2023ൽ കറാച്ചി കിംഗ്സിനായി നന്നായി കളിക്കുകയും എമർജിംഗ് പുരുഷ ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ എക്കെതിരെ സെഞ്ച്വറി നേടുകയും ചെയ്ത താരമായിരുന്നു താഹിർ.

ഇതുവരെയുള്ള തന്റെ ടെസ്റ്റ് കരിയറിൽ 87.50 ശരാശരിയിൽ രണ്ട് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും സഹിതം 875 റൺസ് നേടിയ ഷക്കീൽ അത്യപൂർവ്വ ഫോമിലാണുള്ളത്. അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നു.

ഇരട്ട ശതകം പൂര്‍ത്തിയാക്കി സൗദ് ഷക്കീൽ, പാക്കിസ്ഥാന്‍ 461 റൺസിന് ഓള്‍ഔട്ട്

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ പാക്കിസ്ഥാന്‍ മികച്ച സ്കോറിൽ. സൗദ് ഷക്കീൽ ഇരട്ട ശതകം നേടിയപ്പോള്‍ 149 റൺസ് ലീഡാണ് പാക്കിസ്ഥാന്‍ നേടിയിട്ടുള്ളത്. 461 എന്ന നിലയിൽ പാക്കിസ്ഥാന്‍ മൂന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.

അഗ സൽമാന്‍ 83 റൺസ് നേടി പുറത്തായപ്പോള്‍ സൗദ് ഷക്കീൽ 208 റൺസുമായി പുറത്താകാതെ നിന്നു. 25 റൺസ് നേടിയ നൗമന്‍ അലിയാണ് ഇന്ന് പാക്കിസ്ഥാനായി റൺസ് കണ്ടെത്തിയ മറ്റൊരു താരം. ശ്രീലങ്കയ്ക്കായി രമേശ് മെന്‍ഡിസ് അഞ്ചും പ്രഭാത് ജയസൂര്യ 3 വിക്കറ്റും നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 14 റൺസ് നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ കൈവശം 135 റൺസ് ലീഡാണുള്ളത്.

101/5 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയ്ക്കെതിരെ 221/5 എന്ന നിലയിൽ എത്തി പാക്കിസ്ഥാന്‍. ലങ്കന്‍ സ്കോറിനൊപ്പമെത്തുവാന്‍ ടീം ഇനിയും 91 റൺസാണ് നേടേണ്ടത്. ഒരു ഘട്ടത്തിൽ 101/5 എന്ന നിലയിലേക്ക് ടീം തകര്‍ന്നുവെങ്കിലും സൗദ് ഷക്കീൽ – അഗ സൽമാന്‍ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ 120 റൺസാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്.

സൗദ് ഷക്കീൽ 69 റൺസും അഗ സൽമാന്‍ 61 റൺസും നേടിയാണ് ക്രീസിലുള്ളത്. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റ് നേടി.

ലീഡാര് നേടും!!! ഒരു വിക്കറ്റ് കൈവശമുള്ള പാക്കിസ്ഥാന്‍ 42 റൺസ് പിന്നിൽ

ന്യൂസിലാണ്ടിന്റെ സ്കോറായ 449 റൺസിന് 42 റൺസ് പിന്നിലായി മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ച് പാക്കിസ്ഥാന്‍. 124 റൺസുമായി സൗദ് ഷക്കീൽ പാക്കിസ്ഥാന്റെ പ്രതീക്ഷയായി നിലകൊള്ളുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ അബ്രാര്‍ അഹമ്മദ് ആണ് ക്രീസിൽ താരത്തിനൊപ്പമുള്ളത്.

78 റൺസ് നേടിയ സര്‍ഫ്രാസ് അഹമ്മദ്, 41 റൺസ് നേടി അഗ സൽമാന്‍ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 88 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ഇന്ന് ആദ്യം നഷ്ടമായത്.

പിന്നീട് 150 റൺസാണ് സര്‍ഫ്രാസും സൗദ് ഷക്കീലും ചേര്‍ന്ന് നേടിയത്. ഡാരിൽ മിച്ചലാണ് സര്‍ഫ്രാസിനെ പുറത്താക്കിയത്. ന്യൂസിലാണ്ടിനായി അജാസ് പട്ടേൽ മൂന്നും ഇഷ് സോധി രണ്ടും വിക്കറ്റാണ് നേടിയത്.

പാക്കിസ്ഥാന്‍ മുന്നോട്ട്, 224/4 എന്ന നിലയിൽ

ന്യൂസിലാണ്ടിന്റെ 449 റൺസ് പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 224/4 എന്ന നിലയിൽ. ഇമാം ഉള്‍ ഹക്കിന്റെ(83) വിക്കറ്റ് ടീമിന് നഷ്ടമായപ്പോള്‍ 43 റൺസുമായി സൗദ് ഷക്കീലും 27 റൺസ് നേടി സര്‍ഫ്രാസ് അഹമ്മദുമാണ് ക്രീസിലുള്ളത്.

83 റൺസാണ് നാലാം വിക്കറ്റിൽ ഇമാം – സൗദ് കൂട്ടുകെട്ട് നേടിയത്. ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 42 റൺസാണ് സര്‍ഫ്രാസും സൗദും അഞ്ചാം വിക്കറ്റിൽ നേടിയത്. ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ പാക്കിസ്ഥാന്‍ ഇനിയും 225 റൺസ് നേടണം.

പാക്കിസ്ഥാനെ എറിഞ്ഞിട്ട് റെഹാന്‍ അഹമ്മദ്, അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 166 റൺസ്

പാക്കിസ്ഥാനെ രണ്ടാം ഇന്നിംഗ്സിൽ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് ഇംഗ്ലണ്ടിന്റെ റെഹാന്‍ അഹമ്മദ്. ഒരു ഘട്ടത്തിൽ 164/3 എന്ന നിലയിൽ മുന്നോട്ട് പോകുകയായിരുന്ന പാക്കിസ്ഥാനെ റെഹാന്‍ അഹമ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് നടുവൊടിച്ചത്. വെറും 216 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ 166 റൺസിന്റെ ലീഡ് മാത്രമായിരുന്നു പാക്കിസ്ഥാന്റെ കൈവശമുണ്ടായിരുന്നത്.

ബാബര്‍(54) – സൗദ് ഷക്കീൽ (53) കൂട്ടുകെട്ടിനെ തകര്‍ത്ത റെഹാന് മുന്നിൽ പാക് ബാറ്റിംഗിന് പിടിച്ച് നിൽക്കുവാനായില്ല. നേരത്തെ ജാക്ക് ലീഷ് പാക്കിസ്ഥാന്റെ ആദ്യ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ലൂയിസ് ഗ്രിഗറിയുടെ ഓള്‍റൗണ്ട് മികവിൽ പാക്കിസ്ഥാനെ വീണ്ടും മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് പാക്കിസ്ഥാനെതിരെ മികച്ച വിജയം. ഇന്നലെ ലോര്‍ഡ്സിൽ നടന്ന മത്സരത്തിൽ മഴ കാരണം 47 ഓവറാക്കി ചുരുങ്ങിയ ഇന്നിംഗ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 247 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 41 ഓവറിൽ 195 റൺസ് മാത്രമേ നേടാനായുള്ളു.

56 റൺസ് നേടിയ സൗദ് ഷക്കീൽ ടോപ് സ്കോറര്‍ ആയപ്പോള്‍ 17 പന്തിൽ 51 റൺസ് നേടിയ ഹസന്‍ അലിയാണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം. ബാബര്‍ അസം 19 റൺസ് നേടി പുറത്തായി. ഇംഗ്ലണ്ടിനായി ലൂയിസ് ഗ്രിഗറി മൂന്നും സാക്കിബ് മഹമ്മൂദ്, ക്രെയിഗ് ഓവര്‍ട്ടൺ, മാത്യൂ പാര്‍ക്കിന്‍സൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സൗദ് ഷക്കീലിന്റെ പരിക്ക്, ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഇടം പിടിച്ച് ആസിഫ് അലി

ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുന്ന പാക്കിസ്ഥാന്റെ ഏകദിന ടീമില്‍ അവസാന നിമിഷം മാറ്റം. പരിക്കേറ്റ സൗദ് ഷക്കീലിന് പകരം ആസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യമായി പാക്കിസ്ഥാന്‍ ഏകദിന ടീമില്‍ ഇടം പിടിച്ച മധ്യനിര താരത്തിന് ലാഹോറില്‍ നടത്തിയ സന്നാഹ മത്സരത്തിനിടെയാണ് പരിക്കേറ്റത്.

ആസിഫ് അലി ടി20 സ്ക്വാഡിന്റെ ഭാഗമായിരുന്നുവെങ്കിലും ഏകദിന ടീമില്‍ അവസാനമായി കളിച്ചത് 2019ല്‍ ആണ്. ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായ മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളിലുമാണ് ദക്ഷിണാഫ്രിക്കയില്‍ പാക്കിസ്ഥാന്‍ കളിക്കുക.

Exit mobile version