“ലാഹോറിലും കറാച്ചിയിലും ലഭിക്കുന്ന അതേ സ്നേഹം പാകിസ്താൻ ടീമിന് ഇന്ത്യയിലും ലഭിച്ചു” – റിസുവാൻ

ലോകകപ്പിനായി ഇന്ത്യയിൽ ഹൈദരാബാദിൽ വിമാനം ഇറങ്ങിയപ്പോൾ പാകിസ്താൻ സീനിയർ ദേശീയ ടീമിന് ലഭിച്ച ഹൃദയസ്പർശിയായ സ്വീകരണം ഏറെ സന്തോഷം നൽകി ർന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാൻ. ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ച്വറി അടിച്ച ശേഷം സംസാരിക്കുക ആയിരുന്നു റിസുവാൻ.

ഹൈദരാബാദിൽ എത്തിയപ്പോൾ ലഭിച്ച സ്നേഹം പാകിസ്ഥാൻ ടീം കളിക്കാർക്കും അവരുടെ സപ്പോർട്ട് സ്റ്റാഫിനും ഏറെ നല്ലതായി തോന്നിയെന്ന് മുഹമ്മദ് റിസ്വാൻ പറഞ്ഞു. പാകിസ്ഥാൻ ടീം എത്തിയപ്പോൾ ഒരു വലിയ കൂട്ടം ക്രിക്കറ്റ് ആരാധകർ വിമാനത്താവളത്തിൽ പാകിസ്ഥാൻ താരങ്ങൾക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു .

“എയർപോർട്ടിൽ ആളുകൾ ഞങ്ങൾക്ക് വളരെയധികം സ്നേഹം നൽകി. ലാഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഞങ്ങൾക്ക് ലഭിക്കുന്ന അതേ സ്നേഹം ഞങ്ങൾക്ക് ഇന്ത്യയിലും ലഭിച്ചു,” റിസ്വാൻ പറഞ്ഞു. ഇന്ന് സെഞ്ച്വറി അടിച്ചതിൽ സന്തോഷം ഉണ്ട് എന്നും പാകിസ്താൻ വിക്കറ്റ് കീപ്പർ പറഞ്ഞു ‌

“ഏത് അവസ്ഥയിലും നൂറ് നൂറ് തന്നെയാണ്. എനിക്ക് ഈ ഇന്നിങ്സിൽ അഭിമാനവും സംതൃപ്തിയും തോന്നുന്നു,” റിസ്‌വാൻ പറഞ്ഞു.

ഇന്ത്യയെ പോലെ പാകിസ്താനും മികച്ച ടീമാണ്, സമ്മർദ്ദം അതിജീവിക്കുന്നവർ വിജയിക്കും എന്ന് മുഹമ്മദ് റിസുവാൻ

2023-ലെ ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യയും പാകിസ്താനും തുല്യ ശക്തികളാണ് എന്നും ആര് സമ്മർദ്ദം അതിജീവിക്കുന്നോ അവർ വിജയിക്കും എന്നും പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസുവാൻ പറഞ്ഞു. സെപ്റ്റംബർ 2, ശനിയാഴ്ച ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് ഇന്ത്യ പാക് പോരാട്ടം നടക്കേണ്ടത്.

“ഇന്ത്യയും ഒരു നല്ല ടീമാണ്, ഞങ്ങളും ഒരു നല്ല ടീമാണ്. ഇന്ത്യയ്ക്ക് അവരുടെ ശക്തികളും ദൗർബല്യങ്ങളും ഉണ്ട്, നമുക്കും ഉണ്ട്. ലോകം വീക്ഷിക്കുന്ന ഒരു മത്സരമാണിത്. അതിന്റെ സമ്മർദ്ദം ഉണ്ടാകും” റിസുവാൻ പറഞ്ഞു.

“ഇരു ടീമുകളും പരിചയസമ്പത്തുള്ള വലിയ താരങ്ങൾ ഉണ്ട്. എന്റെ അഭിപ്രായത്തിൽ, സമ്മർദ്ദം കൈകാര്യം ചെയ്യുന്നയാൾ മത്സരം വിജയിക്കും,” റിസ്വാൻ പറഞ്ഞു.

റിസ്‌വാന്റെ തകർപ്പൻ സെഞ്ച്വറി, മുൾത്താൻസ് പാകിസ്താനിൽ ഒന്നാമത്

പാകിസ്ഥാൻ സൂപ്പർ ലീഗ് 2023ലെ 11-ാം മത്സരത്തിൽ കറാച്ചി കിംഗ്‌സിനെതിരെ 3 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെ മുൾത്താൻ സുൽത്താൻ തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. റിസ്‌വാന്റെ തകർപ്പൻ സെഞ്ചുറിയും മസൂദിന്റെ അതിവേഗ അമ്പതും ഇന്ന് മുള്‌ത്താൻ സുൽത്താൻസിനെ മികച്ച സ്കോറിൽ എത്തിച്ചും 196-2 എന്ന വലിയ സ്‌കോറിലേക്ക് എത്താൻ അവർക്ക് ആയി.

മറുപടിയായി ഇറങ്ങിയ കറാച്ചി ജെയിംസ് വിൻസിന്റെ 75-ഉം ഇമാദ് വാസിമിന്റെ 46-റൺസിന്റെയും മികവിൽ ലക്ഷ്യത്തിന്റെ അടുത്ത് എത്തിയെങ്കിലും 3 റൺസ് പിറകിലായി അവർ വീണു. അബ്ബാസ് അഫ്രീദി എടുത്ത നിർണായക 2 വിക്കറ്റുകളും ഖുശ്ദിൽ ഷായുടെ മികച്ച ബൗളിംഗും അവസാനം വ്യത്യാസം ആയി.

5 മത്സരങ്ങളിൽ നിന്ന് 4-ആം വിജയം നേടിയ മുൾത്താൻസ് PSL സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. മുളത്താൻ സുൽത്താനെ സഹായിച്ച തന്റെ മിന്നുന്ന സെഞ്ചുറിക്ക് റിസ്വാൻ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. റിസ്വാൻ 64 പന്തിൽ 110 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

പാകിസ്താൻ സൂപ്പർ ലീഗ് ഐ പി എല്ലിനേക്കാൾ ടഫ് ആണെന്ന് റിസ്വാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാൾ കടുപ്പമേറിയതാണ് അപേക്ഷിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗ് (പി‌എസ്‌എൽ) വളരെ കടുപ്പമേറിയതാണെന്ന് പാകിസ്താൻ വിക്കറ്റ് കീപ്പർ- മുഹമ്മദ് റിസ്വാൻ. കറാച്ചിയിൽ നടന്ന പിഎസ്എൽ ഡ്രാഫ്റ്റിന് മുമ്പ് സംസാരിക്കുക ആയിരുന്നു താരം.

ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ് പിഎസ്എൽ. പി‌എസ്‌എൽ വിജയമാകില്ല എന്ന് നേരത്തെ പലരും പറയുകയുണ്ടായി. പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ ഞങ്ങൾക്ക് പി‌എസ്‌എൽ വലിയ വിജയമാണെന്ന് തോന്നി. റിസുവാൻ പറഞ്ഞു.

ഐ‌പി‌എൽ ഉണ്ട്, എന്നാൽ ലോകമെമ്പാടുമുള്ള പി‌എസ്‌എല്ലിൽ കളിച്ചിട്ടുള്ള ഏതെങ്കിലും കളിക്കാരനോട് നിങ്ങൾ ചോദിച്ചാൽ, പാകിസ്ഥാന്റെ ലീഗ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ൽരെഗാണെന്ന് അദ്ദേഹം പറയും,” ഡ്രാഫ്റ്റിന് ശേഷം റിസ്‌വാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഇപ്പോൾ പാകിസ്ഥാന് നല്ല ബാക്കപ്പ് കളിക്കാരെ ലഭിക്കുന്നുണ്ട്, അതിന്റെ ക്രെഡിറ്റ് പി‌എസ്‌എല്ലിന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു” – റിസ്വാൻ

ലോകകപ്പിൽ നിന്ന് പുറത്തായി എന്ന് തോന്നിയ സ്ഥാലത്ത് നിന്ന് തിരിച്ചു വന്ന് ഫൈനലിൽ വരെ എത്തിയത് ദൈവത്തിന്റെ സഹായം കൊണ്ട് ആണെന്ന് പാകിസ്താൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. ഇന്ന് സെമി ഫൈനലിൽ കളിയിലെ മികച്ച താരമായതിനു ശേഷം സംസാരിക്കുക ആയിരുന്നു റിസ്വാൻ. ഞങ്ങളുടെ തുടക്കം നല്ലത് ആയിരുന്നില്ല. എന്നാൽ എല്ലാം ദൈവത്തിന്റെ കൈകളിൽ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കഠിനപ്രയത്നം നടത്തിയാൽ ദൈവം ഞങ്ങൾ ആഗ്രഹിക്കുന്നത് നൽകും എന്ന് അറിയാമായിരുന്നു. ഓപ്പണർ പറഞ്ഞു.

സെമിഫൈനലിൽ തന്നെ ഫിഫ്റ്റി വന്നത് നന്നായി എന്ന് റിസ്വാൻ പറഞ്ഞു. ബാബറും ഞാനും ഈ ലോകകപ്പിൽ ഇതുവരെ കഷ്ടപ്പെടുകയായിരുന്നു എന്നതാണ്സത്യം. പക്ഷേ ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും ഞങ്ങളിൽ സ്വയം വിശ്വസിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ് എന്നും റിസുവാൻ പറഞ്ഞു.

ഇന്ന് ന്യൂസിലൻഡിന് എതിരെ റിസ്വാൻ 43 പന്തിൽ 57 റൺസ് എടുത്തിരുന്നു.

ബാബറും റിസുവാനും അവസാന ഘട്ടത്തിൽ ഫോമിൽ എത്തും എന്ന് ഹെയ്ഡൻ

പാകിസ്താൻ ലോകകപ്പ് സെമിയിൽ എത്തി എങ്കിലും അവരുടെ രണ്ട് ഓപ്പണർമാരുടെയും ഫോം ആശങ്ക നൽകുന്നത് ആയിരുന്നു. എന്നാൽ ബാബറും റിസുവാനും വലിയ താരങ്ങൾ ആണെന്നും അവർ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ഫോമിലേക്ക് ഉയരും എന്നും പാകിസ്താൻ ടീം മെന്റർ ഹെയ്ഡൻ പറഞ്ഞു.

ബാബറും റിസ്വാനും മികച്ച ഒന്നാം നമ്പർ കോമ്പിനേഷനാണ്. ഇവരുടെ ഫോമിനെ നിങ്ങൾ വിമർശിച്ചിക്കുമ്പോൾ എനിക്ക് നിങ്ങളെ മറ്റൊരു ലോകകപ്പിലേക്ക് കൊണ്ടുപോകാൻ ആണ് താല്പര്യം, അത് 2007 ലോകകപ്പായിരുന്നു, ആദം ഗിൽക്രിസ്റ്റിന് അത് അത്ര നല്ല ലോകകപ്പ് ആയിരുന്നില്ല. പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരം നിങ്ങൾ ഓർക്കുകയാണെങ്കിൽ, അദ്ദേഹം അവിശ്വസനീയമായ ഒരു സെഞ്ച്വറി നേടുകയും ആ ടൂർണമെന്റിൽ തന്റെ കഴിവ് എന്താണെന്ന് കാണിച്ചു തരുകയും ചെയ്തു. ഹെയ്ഡൻ പറഞ്ഞു.

ഇതുപോലെ മികച്ച താരങ്ങൾ എപ്പോഴും അവർ എന്താണെന്ന് നിർണായക ഘട്ടത്തിൽ ലോകത്തിന് കാണിച്ചു കൊടുക്കും എന്ന് അദ്ദേഹം പറഞ്ഞു ‌ ബാബർ അസം ഈ ലോകകപ്പിൽ ആകെ 39 റൺസ് ആണ് ഇതുവരെ നേടിയത്.

കോഹ്ലിയെ മറികടന്ന് ബാബർ അസത്തിന് ഒപ്പം മൊഹമ്മദ് റിസ്വാൻ

പാകിസ്താൻ ഓപ്പണർ മുഹമ്മദ് റിസ്വാൻ ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ ആയി മാറി. ഇന്ന് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ ആദ്യ ടി20 ഐയിലാണ് റിസ്വാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ന് 46 പന്തിൽ നിന്ന് 68 റൺസ് ആണ് താരം അടിച്ചത്.

52ആം ടി20 ഇന്റർനാഷണൽ ഇന്നിങ്സിൽ ആണ് മൊഹമ്ദ് റിസ്വാൻ ഈ നേട്ടം കൈവരിച്ചത്. 52-ാം ഇന്നിംഗ്സിൽ തന്നെ 2000-ാം റൺസ് നേടിയിട്ടുഅ ബാബർ അസമിനൊപ്പം ആണ് റിസ്വാൻ ഇതോടെ എത്തിയത്. ഇതോടെ വേഗത്തിൽ 2000 റൺസ് എടുത്ത കാര്യത്തിൽ കോഹ്ലി മൂന്നാമത് ആയി. കോഹ്ലി 56 ഇന്നിങ്സിൽ ആയിരുന്നു 2000 കടന്നിരുന്നത്. റിസ്വാൻ 2000 റൺസ് ടി20യിൽ എടുക്കുന്ന നാലാമത്തെ ബാറ്റർ മാത്രമാണ്.

Fastest to 2️⃣0️⃣0️⃣0️⃣ T20I runs:
🇵🇰 𝐌𝐨𝐡𝐚𝐦𝐦𝐚𝐝 𝐑𝐢𝐳𝐰𝐚𝐧 𝟓𝟐 𝐢𝐧𝐧𝐢𝐧𝐠𝐬
🇵🇰 Babar Azam 52 innings
🇮🇳 Virat Kohli 56 innings
🇮🇳 KL Rahul 58 innings
🇦🇺 Aaron Finch 62 innings

“ഞങ്ങൾക്ക് തെറ്റുപറ്റി, പക്ഷെ മനുഷ്യരാണ് അത് സ്വഭാവികം” – റിസ്വാൻ

ഇന്നലെ ശ്രീലങ്കയോട് ഫൈനലിൽ പരാജയപ്പെടാൻ കാരണം തങ്ങൾ തന്നെയാണ് എന്ന് പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ. തങ്ങൾ ഒരുപാട് തെറ്റുകൾ വരുത്തി എന്നും അത് ശ്രീലങ്ക മുതലെടുക്കുക ആയിരുന്നു എന്നും റിസുവാൻ പറഞ്ഞു.

“ഞങ്ങൾ തെറ്റുകൾ വരുത്തി, പക്ഷേ ഞങ്ങളും മനുഷ്യരാണ്, ഇത് സ്വാഭാവികമാണ്” മത്സരത്തിന് ശേഷം റിസ്വാൻ പറഞ്ഞു.

ഞങ്ങൾ ടൂർണമെന്റിലുടനീളം നന്നായി കളിച്ചു. പക്ഷെ ശ്രീലങ്കയ്ക്ക് എതിരെ ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾക്ക് മൊമന്റം നഷ്ടപ്പെട്ടു. ടി20 ക്രിക്കറ്റിൽ ഇത് പ്രധാനമാണ്‌. റിസ്വാൻ പറഞ്ഞു.

ഏതെങ്കിലും ടീം ടോസിനെ കുറിച്ച് ചിന്തിച്ചാൽ അവർ ഒരു ചാമ്പ്യൻ ടീമല്ലെന്ന് ഞാൻ കരുതുന്നു. ശ്രീലങ്ക ടോസിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അത് അവരുടെ കരുത്തായിം നമ്മുടെ തെറ്റുകൾക്ക് മുതലെടുത്ത് ഞങ്ങളെ വേദനിപ്പിക്കാൻ അവർക്ക് ആയെന്നും ശ്രീലങ്കയെ കുറിച്ച് റിസുവാൻ പറഞ്ഞു ‌ ശ്രീലങ്ക ചാമ്പ്യന്മാരാകാൻ അർഹരായിരുന്നു എന്നും റിസ്വാൻ പറഞ്ഞു

അവസാന ഓവറിൽ 4 സിക്സുകള്‍ നേടി പാക്കിസ്ഥാനെ 193 റൺസിലേക്കെത്തിച്ച് ഖുഷ്ദിൽ ഷാ, റിസ്വാന് 78*

പതിഞ്ഞ തുടക്കമായിരുന്നുവെങ്കിലും ഹോങ്കോംഗിനെതിരെ 193  റൺസ് നേടി പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാനും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ചാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന്‍ പുറത്താകാതെ 57 പന്തിൽ 78 റൺസ് നേടിയപ്പോള്‍ ഖുഷ്ദിൽ ഷാ 15 പന്തിൽ 35 റൺസ് നേടി.

ബാബര്‍ വേഗത്തിൽ പുറത്തായ ശേഷം ഫകര്‍ സമനും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 64 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ ഇവര്‍ നേടിയത്. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

ഫകര്‍ സമന്‍ 38 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ റിസ്വാന്‍ 42 പന്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 53 റൺസ് നേടിയ ഫകര്‍ സമാനെ പുറത്താക്കിയാണ് ഹോങ്കോംഗ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ബാബര്‍ അസമിനെ പുറത്താക്കിയ എഹ്സാന്‍ ഖാന് തന്നെയാണ് ഈ വിക്കറ്റും ലഭിച്ചത്.

അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത്തിലാക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 193/2 എന്ന സ്കോറിലേക്ക് എത്തി. ഖുഷ്ദിൽ ഷാ 15 പന്തിൽ 35 റൺസ് നേടിയപ്പോള്‍ അവസാന ഓവറിലെ 4 സിക്സ് അടക്കം 5 സിക്സാണ് താരം നേടിയത്. റിസ്വാനോടൊപ്പം ചേര്‍ന്ന് 23 പന്തിൽ നിന്ന് 63 റൺസാണ് ഖുഷ്ദിൽ മൂന്നാം വിക്കറ്റിൽ നേടിയത്.

തുടക്കം പതറിയെങ്കിലും പാക്കിസ്ഥാന് 7 വിക്കറ്റിന്റെ അനായാസ വിജയം

നെതര്‍ലാണ്ട്സിനെതിരെ 187 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 11 റൺസ് മാത്രമാണുണ്ടായിരുന്നത്. വിവിയന്‍ കിംഗ്മയാണ് ഇരുവരെയും പുറത്താക്കിയത്. അവിടെ നിന്ന് ബാബര്‍ അസം – മുഹമ്മദ് റിസ്വാ‍ന്‍ കൂട്ടുകെട്ടും അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ അഗ സൽമാനും ചേര്‍ന്ന് 33.4 ഓവറിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

3 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ മറികടന്നത്. 69 റൺസുമായി മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അഗ സൽമാന്‍ 35 പന്തിൽ 50 റൺസ് നേടി ക്രീസിൽ വിജയ സമയത്ത് റിസ്വാനൊപ്പമുണ്ടായിരുന്നു. 57 റൺസുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും നിര്‍ണ്ണായക സംഭാവന നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിന് വേണ്ടി ബാസ് ദേ ലീഡ് 89 റൺസും ടോം കൂപ്പര്‍ 66 റൺസും നേടുകയായിരുന്നു. മറ്റു താരങ്ങളാരും വലിയ സ്കോറുകള്‍ നേടാനാകാതെ പുറത്തായപ്പോള്‍ 44..1 ഓവറിൽ നെതര്‍ലാണ്ട്സ് 186 റൺസിൽ പുറത്തായി.

ഒരു ഘട്ടത്തിൽ 8/3 എന്ന നിലയിൽ നിന്നാണ് നെതര്‍ലാണ്ട്സ് തിരിച്ചുവരവ് നടത്തിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫും മൊഹമ്മദ് നവാസും മൂന്ന് വീതം വിക്കറ്റും നസീം ഷാ രണ്ട് വിക്കറ്റും നേടി.

പുജാര കൗണ്ടിയിൽ തന്നെ സഹായിച്ചു – മുഹമ്മദ് റിസ്വാന്‍

കൗണ്ടി മത്സരത്തിൽ മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന തന്നെ പുജാര സഹായിച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് റിസ്വാന്‍. 22, 0, 4 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടി താരം പുറത്തായപ്പോള്‍ പുജാരയോട് താന്‍ പോയി സംസാരിച്ചുവെന്നും ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍ താരം തന്ന ഉപദേശം തനിക്ക് ഗുണം ചെയ്തുവെന്നും മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

ഇരുവരും ചേര്‍ന്ന് സസ്സെക്സിന് വേണ്ടി 154 റൺസ് കൂട്ടുകെട്ട് നേടിയപ്പോള്‍ 79 റൺസ് നേടി റിസ്വാന്‍ ഫോമിലേക്ക് മടങ്ങിയിരുന്നു. ഇന്നിംഗ്സിൽ 203 റൺസ് നേടി പുജാരയും മത്സരത്തിൽ കസറി.

വൈറ്റ് ബോള്‍ ക്രിക്കറ്റിൽ കളിച്ച് ശീലിച്ച തനിക്ക് ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍ അവസരം ലഭിക്കാറില്ലെന്നും വൈറ്റ് ബോളിൽ പന്ത് അത്രയും സീമും സ്വിംഗും ചെയ്യാറില്ലാത്തതിനാൽ തന്നെ ക്ലോസ് ടു ദി ബോഡി കളിക്കുക എന്ന ഉപദേശം ഏറെ ഗുണം ചെയ്തുവന്നും റിസ്വാന്‍ വ്യക്തമാക്കി.

തന്റെ ശതകത്തെക്കാൾ പ്രാധാന്യമേറിയത് ആ പതിനെട്ട് പന്തുകള്‍, നൗമൻ അലിയെ പ്രശംസിച്ച് മുഹമ്മദ് റിസ്വാന്‍

തന്റെ ശതകത്തെക്കാള്‍ പ്രാധാന്യമേറിയതായിരുന്നു നൗമൻ അലി കളിച്ച 18 പന്തുകളെന്ന് അറിയിച്ച് മുഹമ്മദ് റിസ്വാന്‍. മുഹമ്മദ് റിസ്വാനും നൗമൻ അലിയും ചേര്‍ന്ന് ഓസ്ട്രേലിയൻ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കറാച്ചി ടെസ്റ്റ് സമനിലയിലാക്കിയിരുന്നു.

താരത്തിന്റെ കരുതലോടെയുള്ള ബാറ്റിംഗ് ആണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും റിസ്വാന്‍ പറഞ്ഞു. ബാബർ അസം ഇരട്ട ശതകത്തിന് അരികിലെത്തി പുറത്തായ ശേഷം റിസ്വാനായിരുന്നു പാക്കിസ്ഥാന് വേണ്ടി പൊരുതി നിന്നത്.

Exit mobile version