Picsart 24 08 22 18 36 36 066

സൗദ് ഷക്കീലിനും റിസുവാനും സെഞ്ച്വറി, പാകിസ്താന് മികച്ച സ്കോർ

പാകിസ്താൻ ബംഗ്ലാദേശ് ടെസ്റ്റിൽ രണ്ടാം ദിനം പാകിസ്താൻ 448 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. 448-6 എന്ന നിലയിൽ നിൽക്കവെ ആണ് പാകിസ്താൻ ഡിക്ലയർ ചെയ്തത്. പാകിസ്താനായി സൗദ് ഷക്കീലും റിസുവാനും സെഞ്ച്വറി നേടി. മുഹമ്മദ് റിസുവാൻ 171 റൺസാണ് എടുത്ത് പുറത്താകാതെ നിന്നു. 3 സിക്സും 11 ഫോറും താരം അടിച്ചു.

സൗദ് ഷക്കീൽ 141 റൺസ് എടുത്താണ് പുറത്തായത്. ബംഗ്ലാദേശിനായി ഷൊരിഫുൽ ഇസ്ലാമും ഹസൻ മഹ്മൂദും രണ്ട് വിക്കറ്റ് വീതം നേടി. ഇന്ന് അവസാന സെഷനിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് ഇന്ന് കളി നിർത്തുമ്പോൾ 27-0 എന്ന നിലയിലാണ്.

12 റൺസുമായി ഷദ്മാൻ ഇസ്ലാമും 11 റൺസുമായി സാകിർ ഹസനുമാണ് ക്രീസിൽ ഉള്ളത്.

Exit mobile version