പാകിസ്താൻ സൂപ്പർ ലീഗിൽ ഒരോ സിക്സിനും ഒരോ വിക്കറ്റിനും 1 ലക്ഷം രൂപ ഫലസ്തീൻ കുട്ടികൾക്ക്


കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ടീമായ മുൾട്ടാൻ സുൽത്താൻസ് ഫലസ്തീൻ പിന്തുണയുമായി ഒരു സവിശേഷമായ കാമ്പെയ്‌ന് തുടക്കം കുറിച്ചു. ഈ സീസണിൽ തങ്ങളുടെ കളിക്കാർ നേടുന്ന ഓരോ സിക്സറിനും വിക്കറ്റിനും ഒരു ലക്ഷം രൂപ (ഏകദേശം 356 ഡോളർ) പാലസ്തീൻ ചാരിറ്റികൾക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു.

ഫ്രാഞ്ചൈസി ഉടമ അലി ഖാൻ തരീൻ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ഈ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. പാലസ്തീനിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഫൗണ്ടേഷനുകളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


റാവൽപിണ്ടിയിൽ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ പിഎസ്എൽ സീസൺ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യ മത്സരങ്ങളിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് പെഷവാർ സൽമിക്കെതിരെ 80 റൺസിൻ്റെ തകർപ്പൻ വിജയം നേടി. മറ്റൊരു ആവേശകരമായ മത്സരത്തിൽ ജെയിംസ് വിൻസിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ (101) ബലത്തിൽ കറാച്ചി കിംഗ്സ് മുൾട്ടാൻ സുൽത്താൻസ് ഉയർത്തിയ 234/3 എന്ന വലിയ സ്കോർ മറികടന്നു.

മകൾക്ക് എതിരെ വരെ സൈബർ ആക്രമണം, രോഹിത് ശർമ്മയുടെ ഭാര്യ റിതിക ഫലസ്തീൻ പിന്തുണ പോസ്റ്റ് പിൻവലിച്ചു

തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫലസ്തീൻ പിന്തുണയുമായി രംഗത്ത് എത്തിയ രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്ദെക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണം. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിനു ആൾക്കാർ പങ്കുവെച്ച ‘ഓൾ ഐസ് ഓൺ റഫ’ എന്ന പോസ്റ്റർ റിതിക സജ്‌ദെയും പങ്കുവെച്ചിരുന്നു. എന്നാൽ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട റിതിക മണിക്കൂറുകൾക്കുള്ളിൽ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് സ്റ്റോറി ഡിലീറ്റ് ചെയ്യേണ്ടി വന്നു.

തീവ്ര വലതുപക്ഷ അനുകൂലികളിൽ നിന്നാണ് സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം റിതിക നേരിട്ടത്‌. രോഹിത് ശർമ്മയുടെ അഞ്ച് വയസ്സു മാത്രമുള്ള മകൾക്ക് എതിരെ വരെ ഈ സൈബർ ആക്രമണം വന്നതോടെയാണ് അവർ പോസ്റ്റ് പിൻവലിക്കേണ്ടി വന്നത്.

പോസ്റ്റ് പിൻവലിച്ച ശേഷവും അവരുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ അവർക്ക് എതിരെ മോശമായ ഭാഷയിൽ ഉള്ള ആക്രമണങ്ങൾ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ ഓപ്പണർ ട്രാവിസ് ഹെഡ്, ഇന്ത്യൻ കലാരംഗത്തെ പ്രമുഖ സെലിബ്രിറ്റകൾ ആയ ദുൽഖർ സൽമാൻ, ആലിയ ഭട്ട്, വരുൺ ധവാൻ, സാമന്ത എന്ന് തുടങ്ങി നിരവധി പേർ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഇസ്രായേലിന് വൻ പരാജയം, ഫലസ്തീന് വൻ വിജയം

ഇസ്രായേൽ യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടപ്പോൾ ഫലസ്തീന് ലോകകപ്പ് യോഗ്യത മത്സരത്തിൽ വലിയ വിജയം. ഇസ്രായേൽ ഐസ്ലാന്റിനോട് ആണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഇസ്രായേലിന്റെ തോൽവി. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് അവർ നാലു ഗോൾ വഴങ്ങി പരാജയപ്പെട്ടത്.

31ആം മിനുട്ടിൽ സഹാവി ആണ് ഇസ്രായേലിന് ലീഡ് നൽകിയത്. ഗുഡ്മുണ്ട്സന്റെ ഹാട്രിക്കിലൂടെ തിരിച്ചടിച്ച് വിജയത്തിലേക്ക് എത്താൻ ഐസ്ലൻഡിനായി. 39, 83, 87 മിനുട്ടുകളിൽ ആയിരുന്നു ഗുഡ്മുൻഡ്സന്റെ ഗോളുകൾ. ട്രൗസ്റ്റാസണും ഐസ്ലൻഡിനായി ഗോൾ നേടി. ഈ പരാജയത്തോടെ യൂറോ കപ്പ് യോഗ്യത പ്രതീക്ഷക്ക് വലിയ തിരിച്ചടിയേറ്റു. ഇനി പ്ലേ ഓഫ് ആകും ഇസ്രായേലിന്റെ പ്രതീക്ഷ.

ഫലസ്തീൻ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ഫലസ്തീനായി ഒദായ് ഡബാഗ് ഹാട്രിക്ക് നേടി. 43, 53, 77 മിനുട്ടുകളിൽ ആയിരുന്നു ദബാഗിന്റെ ഗോളുകൾ. ക്വുൻബാർ 2 ഗോളുകളും നേടി. ഗ്രൂപ്പ് ഐയിൽ ഫലസ്തീൻ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.

ഫ്രീ ഫലസ്തീൻ സന്ദേശവുമായി ലോകകപ്പ് ഫൈനലിന് ഇടയിൽ ഗ്രൗണ്ടിൽ ഇറങ്ങി ആരാധകൻ

ഫ്രീ ഫലസ്തീൻ സന്ദേശവുമായി ഇന്ന് ലോകകപ്പ് ഫൈനലിന് ഇടയിൽ ഒരു ആരാധകൻ ഗ്രൗണ്ടിൽ ഇറങ്ങി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് ഫൈനലിനിടെ ആയിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ “ഫ്രീ പലസ്തീൻ” സന്ദേശം ഉയർന്നത്, “പാലസ്‌തീനിലെ ബോംബിംഗ് നിർത്തുക” എന്ന സന്ദേശം എഴുതിയ ടീ ഷർട്ടമായാണ് ഒരു പ്രതിഷേധക്കാരൻ പിച്ചിൽ ഇറങ്ങിയത്.

പ്രതിഷേധക്കാരൻ പലസ്തീൻ പതാകയുടെ നിറമുള്ള മാസ്കും ധരിച്ചിരുന്നു. വിരാട് കോഹ്ലിയും കെഎൽ രാഹുലും ബാറ്റു ചെയ്യുന്ന സമയത്ത് 14-ാം ഓവറിൽ ആയിരുന്നു പ്രതിഷേധക്കാരൻ ഗ്രൗണ്ടിലെത്തിയത്. കോഹ്ലിയെ ഹഗ് ചെയ്യുന്നതിന് അടുത്ത് ആ ആരാധകൻ എത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ആ സമയം കൊണ്ട് ആരാധകനെ ഗ്രൗണ്ടിൽ നിന്ന് നീക്കി.

ഇസ്രയേലിന്റെ ഫലസ്തീനെതിരെയുള്ള ആക്രമണം ഏഴാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. 12,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്ത് ലോകത്ത് പല സ്ഥലത്ത് ഫലസ്തീന് പിന്തുണയുമായി ആളുകൾ വരുന്നുണ്ട്.

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ലെബനനെ സമനിലയിൽ പിടിച്ച് ഫലസ്തീൻ

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഇടയിൽ ലോകകപ്പ് യോഗ്യത പോരാട്ടം കളിച്ച് ഫലസ്തീൻ. ഇന്ന് യു എ ഇയിൽ ആരാധകരില്ലാതെ കളിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലെബനനുമായി പലസ്തീൻ ഗോൾരഹിത സമനിലയിൽ പരിഞ്ഞു. കൃത്യമായി പരിശീലനത്തിന് പോലും ഇറങ്ങാതെ മത്സരത്തിന് ഇറങ്ങിയ ഫലസ്തീൻ മികച്ച പ്രകടനം തന്നെ നടത്തി.

ഇന്ന് മത്സരത്തിന് മുമ്പ് ദേശീയഗാനത സമയത്ത് മുഴുവൻ ഫലസ്തീൻ ടീമും പരമ്പരാഗത കെഫിയെ, കറുപ്പും വെളുപ്പും നിറത്തിലുള്ള സ്കാർഫുകൾ ധരിച്ചിരുന്നു, കിക്കോഫിന് മുമ്പ് സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്കായി ഒരു മിനിറ്റ് മൗനവും ആചരിച്ചു.

ഫലസ്തീനികൾ സാധാരണയായി വെസ്റ്റ് ബാങ്കിലെ അൽ-റാമിന്റെ ഫൈസൽ അൽ-ഹുസൈനി സ്റ്റേഡിയത്തിലാണ് ഹോം മത്സരങ്ങൾ കളിക്കാർ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലസ്തീനിൽ മത്സരങ്ങൾ നടത്താൻ ആകാത്തത് കൊണ്ട് അറബ് രാജ്യങ്ങളിൽ ആകും ഫലസ്തീന്റെ ഹോം മത്സരങ്ങൾ നടക്കുക. ഇനി അവർ നവംബർ 21 ന് കുവൈറ്റിൽ വെച്ച് ഓസ്‌ട്രേലിയയെ നേരിടും.

ഫലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി മുഹമ്മദ് സലാ, ലോക നേതാക്കൾ ഇടപെടണം എന്ന് ലിവർപൂൾ താരം

ലിവർപൂൾ താരം മുഹമ്മദ് സലാ ഗസ്സയിലെ പ്രതിസന്ധി ഘട്ടത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ന് ഒരു വീഡിയോയിലൂടെയാണ് സലാ പ്രതികരിച്ചത്‌. ഗാസയിലെ ഫലസ്തീനികളെ സഹായിക്കാൻ 31 കാരനായ താരം റെഡ് ക്രസന്റ് ഓർഗനൈസേഷന് വലിയ സംഭാവന കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. അതിനു പിന്നാലെയാണ് പ്രതികരണവും വന്നത്.

“വളരെയധികം അക്രമവും ഹൃദയം തകർക്കുന്ന ക്രൂരതയും നടന്നു കഴിഞ്ഞു. സമീപ ആഴ്‌ചകളിലെ ആക്രണങ്ങളുടെ വർദ്ധനവ് അസഹനീയമാണ്”

“എല്ലാ ജീവനുകളും പവിത്രമാണ്, സംരക്ഷിക്കപ്പെടണം. കൂട്ടക്കൊലകൾ അവസാനിപ്പിക്കണം. കുടുംബങ്ങൾ ശിഥിലമാകുകയാണ്. ഗാസയിലേക്കുള്ള സഹായം ഉടൻ പുനസ്താപിക്കണം.” സലാ പറഞ്ഞു.

“അവിടെയുള്ള ആളുകൾ ഭയാനകമായ അവസ്ഥയിലാണ്. ഇന്നലെ രാത്രി ആശുപത്രിയിലെ ദൃശ്യങ്ങൾ ഭയാനകമായിരുന്നു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവും അടിയന്തിരമായി ആവശ്യമാണ്.” അദ്ദേഹം തുടർന്നു.

“നിരപരാധികളായ മനുഷ്യർ ഇനിയും കൊല്ലപ്പെടുന്നത് തടയാൻ ഒരുമിച്ച് വരാൻ ഞാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. മനുഷ്യത്വം ജയിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു

പാകിസ്താന്റെ വിജയം ഫലസ്തീനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് മുഹമ്മദ് റിസുവാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ ബുധനാഴ്ച ശ്രീലങ്കയ്‌ക്കെതിരായ തന്റെ ടീമിന്റെ വിജയം ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ആയി സമർപ്പിച്ചു. ഇന്നലെ എക്സ് പ്ലാറ്റ്ഫോമിൽ “ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്ക്” ഈ വിജയം സമർപ്പിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

“ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുള്ളതായിരുന്നു. വിജയത്തിൽ സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്,” 31 കാരനായ റിസ്വാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് 13മില്യണിൽ അധികം വ്യൂ നേടി.

ശ്രീലങ്കയ്ക്ക് എതിരെ റിസ്‌വാൻ പുറത്താകാതെ 131 റൺസ് നേടി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഓപ്പണർ അബ്ദുള്ള ഷഫീഖും അന്ന് പാകിസ്താനായി സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 345 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ റെക്കോർഡ് വിജയമാണ് അന്ന് സ്വന്തമാക്കിയത്.

ടോപ്‌‌ സ്കോറർ ആയ ഫലസ്തീൻ യുവ ഫുട്ബോളറെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു

ഫലസ്തീൻ രാജ്യത്ത് നിന്നും സങ്കടകരമായ വാർത്തയാണ് വരുന്നത്. വെസ്റ്റ് ബാങ്ക ഇന്നലെ നടന്ന വെടിവിപ്പിൽ യുവ ഫലസ്തീനിയൻ ഫുട്ബോൾ താരം അഹ്മദ് ദ്രാഗ്മ കൊല്ലപ്പെട്ടു. 23കാരനായ അഹ്മദ് ഫലസ്തീനിലെ ലോക്കൽ ലീഗിൽ തന്റെ ക്ലബിന്റെ ഈ സീസണിലെ ടോപ് സ്കോറർ ആയിരുന്നു.

വെസ്റ്റ് ബാങ്കിന് സമീപമുള്ള ടൗബസ് പട്ടണത്തിൽ നിന്നുള്ള അഹ്മദ് വെസ്റ്റ് ബാങ്ക് പ്രീമിയർ ലീഗ് ക്ലബ്ബായ തഖാഫി തുൽക്കറെമിന് വേണ്ടിയാണ് കളിച്ചിരുന്നത്. പ്രശസ്ത അറബിക് ഫുട്ബോൾ വെബ്‌സൈറ്റ് കൂറ ഈ സീസണിൽ തഖാഫി തുൽക്കെമെറിന്റെ ടോപ് സ്കോറർ ആണ് അഹ്മദ് എന്ന് പറയുന്നു. ആറ് ഗോളുകൾ താരം ഈ സീസണിൽ ഇതുവരെ നേടിയിരുന്നു.

ഈ വർഷം അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ആയി 150 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു എന്നാണ് കണക്കുകൾ.

പലസ്തീനെ തകര്‍ത്ത് സൗദി അറേബ്യ, ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ ജക്കാര്‍ത്തയിലേക്ക്

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യ പലസ്തീനെ നിഷ്പ്രഭമാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ. ഇന്ന് നടന്ന അവസാന മത്സരത്തിൽ സൗദി അറേബ്യ 96-72 എന്ന സ്കോറിനാണ് പലസ്തീനെ തകര്‍ത്തത്.

ആദ്യ മത്സരത്തിൽ 80-61 എന്ന സ്കോറിന് സൗദി അറേബ്യ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ ഇന്ത്യ ങ്ങളുടെ രണ്ടാം മത്സരത്തിൽ 79-77 എന്ന സ്കോറിന് ത്രസിപ്പിക്കുന്ന വിജയം പലസ്തീനെതിരെ നേടിയതോടെ ഇന്നത്തെ മത്സരം നിര്‍ണ്ണായകമായി മാറുകയായിരുന്നു.

ഏഷ്യ കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ, പലസ്തീനതിരെ ത്രില്ലര്‍ വിജയം

ഏഷ്യ കപ്പിന്റെ യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ. പലസ്തീനെതിരെ 79-77ന്റെ ത്രില്ലര്‍ വിജയത്തോടെയാണ് തങ്ങളുടെ പ്രതീക്ഷ സജീവമാക്കി നിര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന സൗദി അറേബ്യ – പലസ്തീന്‍ മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ യോഗ്യത.

ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാവും ജക്കാര്‍ത്തയിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടുക. 12 ടീമുകള്‍ ഇപ്പോള്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ക്വാളിഫിക്കേഷനിൽ മൂന്നാം സ്ഥാനക്കാരായ ടീമുകള്‍ തമ്മിലുള്ള യോഗ്യത മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Exit mobile version