പാക്കിസ്ഥാന്‍ 236 റണ്‍സിന് ഓള്‍ഔട്ട്

മൂന്നാം ദിവസം പൂര്‍ണ്ണമായി നഷ്ടമായതിന് ശേഷം നാലാം ദിവസം കളി പുനരാരംഭിച്ച് ഏതാനും ഓവറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് അവസാനം. അവശേഷിച്ച ഒരു വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് വീഴ്ത്തിയതോടെയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 236 റണ്‍സില്‍ അവസാനിച്ചത്. മുഹമ്മദ് റിസ്വാന്‍ 72 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായി.

91.2 ഓവറിലാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചത്. അവസാന രണ്ട് വിക്കറ്റ് കൂട്ടുകെട്ടില്‍ നിന്ന് റിസ്വാന്‍ 60 റണ്‍സാണ് നേടിയത്. മികച്ച തുടക്കം കിട്ടിയില്ലെങ്കിലും പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോറിലേക്ക് എത്താനായതിന് നന്ദി പറയേണ്ടത് മുഹമ്മദ് റിസ്വാനോടാണ്. ഒരു റണ്‍സുമായി നസീം ഷാ പുറത്താകാതെ നിന്നു.

ആബിദ് അലിയാണ്(60) ഇന്നിംഗ്സില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ബാബര്‍ അസം 47 റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിനായി ബ്രോഡ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റ് ആദ്യ ഇന്നിംഗ്സില്‍ നേടി.

പൊരുതി നിന്നത് മുഹമ്മദ് റിസ്വാന്‍ മാത്രം, പാക്കിസ്ഥാന്‍ 223/9 എന്ന നിലയില്‍

സൗത്താംപ്ടണ്‍ ടെസ്റ്റിലെ രണ്ടാം ദിവസവും മഴ ബഹുഭൂരിഭാഗവും കവര്‍ന്നപ്പോള്‍ മത്സരത്തില്‍ 223/9 എന്ന നിലയില്‍ പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാന്റെ ചെറുത്ത് നില്പാണ് പാക്കിസ്ഥാനെ വലിയ  തകര്‍ച്ചയില്‍ നിന്ന് കരയറ്റിയത്.

126/5 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ ലഞ്ചിന് പിരിയുമ്പോള്‍ 155/5 എന്ന നിലയിലാണ് പിരിഞ്ഞതെങ്കിലും രണ്ടാം സെഷന്‍ ആരംഭിച്ച് ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീമിന് 47 റണ്‍സ് നേടിയ ബാബര്‍ അസമിനെ നഷ്ടമാകുകയായിരുന്നു. പിന്നീട് വാലറ്റത്തോടൊപ്പം നിന്ന് പൊരുതിയ മുഹമ്മദ് റിസ്വാന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്കോര്‍ 200 കടക്കുവാന്‍ പാക്കിസ്ഥാനെ സഹായിച്ചത്.

തന്റെ രണ്ടാമത്തെ അര്‍ദ്ധ ശതകം നേടിയ റിസ്വാന്‍ ഒമ്പതാം വിക്കറ്റില്‍ ഏറെ നിര്‍ണ്ണായകമായ 39 റണ്‍സാണ് മുഹമ്മദ് അബ്ബാസുമായി നേടിയത്. ഇതാണ് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്. 176/8 എന്ന നിലയില്‍ ആയിരുന്നു ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍.

60 റണ്‍സ് നേടിയ താരത്തിനൊപ്പം നസീം ഷാ ഒരു റണ്‍സുമായി ക്രീസിലുണ്ട്.ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും  സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റ് നേടി. സാം കറന്‍, ക്രിസ് വോക്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

മുഹമ്മദ് റിസ്വാനോട് ഇംഗ്ലണ്ടിൽ തന്നെ നിൽക്കുവാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ

പാക്കിസ്ഥാന്റെ ലോകകപ്പ് നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദിനു കരുതല്‍ താരമെന്ന് നിലയില്‍ റിസര്‍വ് കീപ്പറെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന താരം ടീമിനൊപ്പം തന്നെ തങ്ങും. അവസാന പതിനഞ്ചില്‍ താരത്തിനു ഇടം ലഭിച്ചില്ലെങ്കിലും താരത്തെ കരുതല്‍ താരമായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു.

സര്‍ഫ്രാസ് അഹമ്മദിനു പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പകരം താരമായി പരിഗണിക്കുവുന്ന താരമാവും ഇനി മുഹമ്മദ് റിസ്വാന്‍. താരത്തിനൊപ്പം ആബിദ് അലിയെയും ഫഹീം അഷ്റഫിനെയും കരുതല്‍ താരങ്ങളായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് താരങ്ങള്‍ ശതകം നേടിയിട്ടും പാക്കിസ്ഥാന് ജയമില്ല, ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

278 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 6 റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പരയിലെ നാലാം മത്സരത്തിലും അടിയറവ് പറഞ്ഞു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 98 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(62), അലെക്സ് കാറെ(55) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ നിരയില്‍ അരങ്ങേറ്റക്കാരന്‍ ആബിദ് അലിയും മുഹമ്മദ് റിസ്വാനും ശതകങ്ങള്‍ നേടിയെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നത് ടീമിനു തിരിച്ചടിയായി.

218/2 എന്ന നിലയില്‍ നിന്നാരംഭിച്ച തകര്‍ച്ച 271/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. 112 റണ്‍സ് നേടിയ ആബിദ് അലി പുറത്തായതോടെയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് പതറിയത്. അവസാന ഓവറില്‍ 104 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെയും നഷ്ടമായതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

17 റണ്‍സായിരുന്നു അവസാന ഓവറില്‍ പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. സ്റ്റോയിനിസ് എറിഞ്ഞ ഓവറില്‍ നിന്ന് 10 റണ്‍സെ ടീമിനു നേടാനായുള്ളു. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ് 2 വിക്കറ്റും നേടി. 47ാം ഓവര്‍ വരെ മത്സരത്തില്‍ സജീവമായി നിന്ന ശേഷമാണ് പാക്കിസ്ഥാന്‍ കീഴടങ്ങിയത്.

ശതകവുമായി മുഹമ്മദ് റിസ്വാന്‍, പാക്കിസ്ഥാന് 284 റണ്‍സ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് 284 റണ്‍സ്. മുഹമ്മദ് റിസ്വാന്റെ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. ഷൊയ്ബ് മാലിക് 60 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 34 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജൈ റിച്ചാര്‍ഡ്സണും നഥാന്‍ കോള്‍ട്ടര്‍-നൈലും രണ്ട് വിക്കറ്റ് നേടി.

5 ഓവര്‍ മാത്രം എറിഞ്ഞ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്ത് പോയത് ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. 5 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കിയ റിച്ചാര്‍ഡ്സണ്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കുകയായിരുന്നു.

Exit mobile version