പേസുമായി വിറപ്പിച്ച മായങ്ക് യാദവിന് പരിക്ക്!!

ഈ ഐ പി എല്ല ലേസുമായി ബാറ്റർമാരെ വിറപ്പിച്ച മായങ്ക് യാദവിന് പരിക്ക്. ഇന്നലെ ഗുജറാത്തിന് ഒരു ഓവർ മാത്രം എറിഞ്ഞ് ലഖ്‌നൗവിൻ്റെ താരം കളം വിടുക ആയിരുന്നു‌. പേസർ എറിഞ്ഞ് ഓവറിലും താരം സ്ട്രഗിൾ ചെയ്തിരുന്നു. വ്ഹെറിയ പരിക്കേറ്റ താരം അടുത്ത മത്സരത്തിൽ പുറത്തിരിക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ലഖ്നൗവിനെ ജയിപ്പിച്ച് പ്ലയർ ഓഫ് ദി മാച്ച് ആകാൻ മായങ്കിനായിരുന്നു‌.

ഇന്നലെ ഗുജറാത്തിന് എതിരെ എറിഞ്ഞ് ഒരു ഓവറിൽ 13 റൺസ് താരം വഴങ്ങി. തന്റെ പതിവ് വേഗതയിൽ പന്തെറിയാൻ പരിക്ക് കാരണം താരത്തിനായില്ല. ഇന്നലെ പേസറുടെ ഏറ്റവും വേഗമേറിയ പന്ത് 140.9 KMPH ആയിരുന്നു‌. ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റവും വേഗത കുറഞ്ഞ പംതായിരുന്നു 140 സ്പീഡിൽ വന്നത്. 157 KMPH എറിഞ്ഞ് റെക്കോർഡ് കുറിച്ച താരമാണ് മായങ്ക്.

താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് ലഖ്നൗ ഇതുവരെ അപ്ഡേറ്റ് ഒന്നും തന്നിട്ടില്ല.

“ഉമ്രാനെ പോലെ അല്ല മായങ്ക്, ലൈനും ലെങ്തും മെച്ചമാണ്, ഇന്ത്യക്കായി കളിക്കണം” – സെവാഗ്

മായങ്ക് യാദവിനെ ഇന്ത്യ ദേശീയ ടീമിലേക്ക് എടുക്കണം എന്ന് മുൻ ഇന്ത്യൻ താരം സെവാഗ്. ഉമ്രാൻ മാലികിനെ പോലെ പേസ് മാത്രമല്ല മായങ്കിന് ഉള്ളത് എന്നും ലൈനും ലെങ്തും മെച്ചമാണ് എന്നും സെവാഗ് പറഞ്ഞു.

“മായങ്കും ഉംറാനും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിൻ്റെ ലൈൻ കൃത്യമാണ് എന്നതാണ്. ഉംറാനും വേഗത്തിൽ പന്തെറും പക്സ്ഗെ ലൈനും ലെങ്തും മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.” സെവാഗ് പറഞ്ഞു.

“മായങ്കിൻ്റെ ലൈനും ലെങ്തും കൃത്യമാണ്. തനിക്ക് വേഗതയുണ്ടെന്ന് അദ്ദേഹത്തിന് നന്നായി അറിയാം, പക്ഷേ എൻ്റെ ലൈൻ തെറ്റിയാൽ എനിക്ക് അടികിട്ടും എന്ന ബോധവും മായങ്കിന് ഉണ്ട്. ഫിറ്റ്നസ് നിലനിർത്താൻ ആവുക ആണെങ്കിൽ ഐപിഎല്ലിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണമെന്ന് എനിക്ക് തോന്നുന്നു” മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലം, മയാംഗിന്റെ ബൗളിംഗിനെക്കുറിച്ച് കെഎൽ രാഹുല്‍

രണ്ട് വര്‍ഷത്തോളം ഡഗ്ഔട്ടിൽ ക്ഷമയോടെ കാത്തിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ മയാംഗ് യാദവിൽ നിന്ന് കാണുന്നതെന്ന് പറഞ്ഞ് ലക്നൗ നായകന്‍ കെഎൽ രാഹുല്‍. കഴിഞ്ഞ സീസണിൽ താരം അരങ്ങേറ്റം നടത്താനിരുന്നതാണെന്നും എന്നാൽ വാംഅപ്പ് മത്സരത്തിലെ പരിക്കാണ് താരത്തിന് തിരിച്ചടിയായതെന്നും രാഹുല്‍ സൂചിപ്പിച്ചു.

എന്നാൽ താരം മുംബൈയിലേക്ക് എത്തി ഫിസിയോയുമായി കഠിന പ്രയത്നം തുടരുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. 155 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും താരം അദ്ദേഹത്തിന്റെ ശരീരത്തെ അതിന് വേണ്ടി പാകപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

താരം പന്തെറിയുമ്പോള്‍ വിക്കറ്റിന് പിന്നിൽ 20 യാര്‍ഡ് അകലെ നിൽക്കുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും കെഎൽ രാഹുല്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യക്ക് ആയി കളിക്കുകയാണ് ലക്ഷ്യം എന്ന് മായങ്ക് യാദവ്

ഇന്ത്യക്ക് ആയി കളിക്കുകയാണ് തന്റെ ലക്ഷ്യം എന്നു ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. ആർ സി ബിക്ക് എതിരെ മൂന്ന് വിക്കറ്റുകൾ എടുത്ത് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കുക ആയിരുന്നു മായങ്ക് യാദവ്. കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച താരമാകാൻ മായങ്കിനായിരുന്നു‌.

“രണ്ട് POTM അവാർഡുകൾ നേടിയതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു, പക്ഷേ ഞങ്ങൾ രണ്ട് മത്സരങ്ങളും വിജയിച്ചതിൽ എനിക്ക് അതിലേറെ സന്തോഷമുണ്ട്. ഇന്ത്യക്ക് വേണ്ടി കുറേ മത്സരങ്ങൾ കളിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അതിനാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും എൻ്റെ പ്രധാന ലക്ഷ്യം അതാണെന്നും എനിക്ക് തോന്നുന്നു.” മായങ്ക് പറഞ്ഞു.

കാമറൂൺ ഗ്രീനിൻ്റെതാണ് തന്റെ 3 വിക്കറ്റുകളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്നും മായങ്ക് പറഞ്ഞു.

മായങ്ക് യാദവ്, ഇവൻ ഇന്ത്യ ആഗ്രഹിച്ച് പേസർ!

മായങ്ക് യാദവ്, ഇവനാണ് ഇന്ത്യ ആഗ്രഹിച്ച പേസർ. ഇന്ന് വീണ്ടും ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹീറോ ആകാൻ 21കാരനായ മായങ്ക് യാദവിനായി. 4 ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്താൻ മായങ്കിനായി. മാക്സ്വെൽ, ഗ്രീൻ, രജത് പടിദാർ എന്നിവരെ ആണ് മായങ്ക് പുറത്താക്കിയത്. ഇതിക് ഗ്രീനിന്റെ ബൗൾഡ് ഏവരെയും ഞെട്ടിച്ച ബൗളായിരുന്നു.

156.7 എന്ന പേസിൽ പന്തെറിഞ്ഞ് ഈ സീസൺ ഐ പി എല്ലിലെ ഏറ്റവുൻ വേഗതയാർന്ന ബൗൾ എന്ന തന്റെ കഴിഞ്ഞ മത്സരത്തിലെ റെക്കോർഡ് തിരുത്താനും മായങ്കിന് ഇന്നായി. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെയും
വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ മായങ്കിനായിരുന്നു. അന്ന് നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 3 വലിയ വിക്കറ്റുകൾ വീഴ്ത്തി മായങ്ക് ഒലയർ ഓഫ് ദി മാച്ച് ആയിരുന്നു.

21കാരനെ വെറും 20 ലക്ഷം രൂപക്ക് ആയിരുന്നു ലക്നൗ കഴിഞ്ഞ ഓപ്ഷനിൽ സ്വന്തമാക്കിയത്. യുവതാരം ഈ പ്രകടനം തുടർന്നാൽ അധികം താമസിയാതെ ഇന്ത്യൻ ടീമിൽ എത്തും എന്ന് പ്രതീക്ഷിക്കാം.

മായംഗ് യാദവിനെ പ്രശംസ കൊണ്ട് മൂടി മോര്‍ണേ മോര്‍ക്കൽ

ഐപിഎലില്‍ തന്റെ അരങ്ങേറ്റ മത്സരം കുറിച്ച് ടീമിന്റെ വിജയം സാധ്യമാക്കിയ ലക്നൗ പേസര്‍ മായംഗ് യാദവിനെ പ്രശംസ കൊണ്ട് മൂടി മോര്‍ണേ മോര്‍ക്കൽ. വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന പഞ്ചാബ് ഓപ്പണര്‍മാരിൽ നിന്ന് മത്സരം തിരികെ പിടിച്ചത് യാദവിന്റെ തീതുപ്പും സ്പെൽ ആയിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിന് ഐപിഎൽ നഷ്ടമായതെന്നും സന്നാഹ മത്സരത്തിന് ശേഷം താരത്തിന് പരിക്കേൽക്കുകയായിരുന്നുവെന്നും എന്നാൽ ഇത്തവണ മെച്ചപ്പെട്ട രീതിയിൽ ടീം വര്‍ക്ക് ലോഡ് മാനേജ്മെന്റ് ചെയ്യുന്നുണ്ടെന്നും മോര്‍ക്കൽ കൂട്ടിചേര്‍ത്തു.

താരം പേസോടു കൂടി പന്തെറിയുന്നത് കണ്ണിന് കുളിര്‍മ്മ നൽകുന്ന കാഴ്ചയായിരുന്നുവെന്നാണ് ലക്നൗവിന്റെ ബൗളിംഗ് കോച്ച് ആയ മോര്‍ക്കൽ പറഞ്ഞത്. മികച്ച ലെംഗ്ത്തും ബൗൺസറുകളും ഉപയോഗിക്കുവാനാണ് താരത്തോട് ആവശ്യപ്പെട്ടതെന്നും മോര്‍ക്കൽ വ്യക്തമാക്കി.

തീ തുപ്പുന്ന വേഗത, മായങ്ക് യാദവിന്റെ ഐപിഎൽ അരങ്ങേറ്റം പവറായി

ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിച്ച് 21കാരനായ പേസർ മായങ്ക് യാദവ് ഏവരെയും ഞെട്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് അപൂർവമായി ലഭിക്കുന്ന പേസ് ആണ് മായങ്ക് യാദവിൽ ഇന്ന് കണ്ടത്. ഇന്ന് 150 മുകളിൽ സ്ഥിരമായി പന്തറിഞ്ഞുകൊണ്ട് ബാറ്റർമാരെ വിറപ്പിക്കാൻ മായങ്കിനായി. ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയാർന്ന പന്തും ഇന്ന് മായങ്കിന്റെ സ്പെല്ലിൽ പിറന്നു.

വിജയത്തിൽ നിർണായക പങ്കുവഹിച്ച മായങ്ക് നാൽ ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 3 വലിയ വിക്കറ്റുകൾ വീഴ്ത്തി. ബയർസ്റ്റോ, പ്രബ്ശിമ്രൻ പിന്നെ ജിതേഷ് ശർമ്മ എന്നീ മൂന്നുപേരും ആണ് മായങ്കിന്റെ പന്തിൽ ഇന്ന് പുറത്തായത്. 155.80 കിലോമീറ്റർ ആയിരുന്നു മായങ്ക് ഇന്ന് എറിഞ്ഞ ഏറ്റവും വേഗതയാർന്ന ബോൾ‌. ഇത് ഈ സീസൺ ഐ പി എല്ലിൽ ഇതുവരെയുള്ള ഏറ്റവും വേഗതയാർന്ന പന്ത് കൂടിയാണ്.

155നു മുകളിൽ സ്പീഡിൽ ഇതിനുമുമ്പ് ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ മാത്രമെ ബൗൾ എറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അത് ഉമ്രാൻ മാലിക് ആയിരുന്നു. ഇന്ന് മായങ്കിന്റെ നാലോവറിൽ 8 പന്തുകൾ 150നു മുകളിൽ വേഗതയിലായിരുന്നു വന്നത്. ഒരു പന്ത് പോലും 140ന് പിറകിലേക്ക് ആയതുമില്ല. അത്രയ്ക്ക് പേസിന് പ്രാധാന്യം നൽകിയാണ് മായങ്ക് പഞെറിയുന്നത്. 21കാരനെ വെറും 20 ലക്ഷം രൂപക്ക് ആയിരുന്നു ലക്നൗ കഴിഞ്ഞ ഓപ്ഷനിൽ സ്വന്തമാക്കിയത്.

പത്തോവറിന് ശേഷം സീന്‍ മാറി, മയാംഗ് യാദവിന്റെ സ്പെല്ലിൽ ആടിയുലഞ്ഞ് പഞ്ചാബ്

ഒന്നാം വിക്കറ്റിൽ പഞ്ചാബ് ഓപ്പണര്‍മാര്‍ 102 റൺസ് നേടിയെങ്കിലും അതിന് ശേഷം ഈ മികവ് തുടരുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 200 റൺസ് ചേസ് ചെയ്തിറങ്ങിയ പഞ്ചാബിന് 21 റൺസ് തോൽവി. മയാംഗ് യാദവിന്റെ പേസിന് മുന്നിൽ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 102/0 എന്ന നിലയിൽ നിന്ന് 139/3 എന്ന നിലയിലേക്ക് വീണു. പിന്നീട് മൊഹ്സിന്‍ ഖാന്‍ ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ പഞ്ചാബ് മത്സരം കൈവിട്ടു. 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന് 178 റൺസ് മാത്രമേ നേടാനായുള്ളു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസ് നേടിയ പഞ്ചാബ് ഓപ്പണര്‍മാര്‍ 10 ഓവറിൽ സ്കോര്‍ ബോര്‍ഡിൽ 98 റൺസ് കൊണ്ടുവന്നു. 12ാം ഓവറിൽ മയാംഗ് യാദവ് ബൈര്‍സ്റ്റോയെ പുറത്താക്കി ലക്നൗവിന് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 29 പന്തിൽ നിന്ന് 42 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രഭ്സിമ്രാന്‍ സിംഗ് 7 പന്തിൽ19 റൺസ് നേടിയെങ്കിലും മയാംഗ് യാദവിന് വിക്കറ്റ് നൽകി താരവും മടങ്ങി. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 64 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശം എട്ട് വിക്കറ്റും ഫോമിലുള്ള ശിഖര്‍ ധവാനും ഉള്ളത് ടീമിന് ആത്മവിശ്വാസം നൽകി.

എന്നാൽ മയാംഗ് യാദവ് ജിതേഷ് ശര്‍മ്മയെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 50 പന്തിൽ 70 റൺസ് ആയിരുന്നു ശിഖര്‍ ധവാന്റെ സ്കോര്‍.

അവസാന രണ്ടോവറിൽ 48 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ നിന്ന് വെറും 7 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 41 ആയി. നവിന്‍ ഉള്‍ ഹക്കിനെ രണ്ട് സിക്സിനും ഒരു ഫോറിനും ഓവറിലെ ആദ്യ മൂന്ന് പന്തിൽ ലിയാം അതിര്‍ത്തി കടത്തിയെങ്കിലും അടുത്ത മൂന്ന് പന്തിൽ നിന്ന് പഞ്ചാബിന് 2 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 21 റൺസിന്റെ മികച്ച വിജയം ലക്നൗവിന് സ്വന്തമായി.

Exit mobile version