Picsart 24 03 31 00 04 07 882

തീ തുപ്പുന്ന വേഗത, മായങ്ക് യാദവിന്റെ ഐപിഎൽ അരങ്ങേറ്റം പവറായി

ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിച്ച് 21കാരനായ പേസർ മായങ്ക് യാദവ് ഏവരെയും ഞെട്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് അപൂർവമായി ലഭിക്കുന്ന പേസ് ആണ് മായങ്ക് യാദവിൽ ഇന്ന് കണ്ടത്. ഇന്ന് 150 മുകളിൽ സ്ഥിരമായി പന്തറിഞ്ഞുകൊണ്ട് ബാറ്റർമാരെ വിറപ്പിക്കാൻ മായങ്കിനായി. ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയാർന്ന പന്തും ഇന്ന് മായങ്കിന്റെ സ്പെല്ലിൽ പിറന്നു.

വിജയത്തിൽ നിർണായക പങ്കുവഹിച്ച മായങ്ക് നാൽ ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 3 വലിയ വിക്കറ്റുകൾ വീഴ്ത്തി. ബയർസ്റ്റോ, പ്രബ്ശിമ്രൻ പിന്നെ ജിതേഷ് ശർമ്മ എന്നീ മൂന്നുപേരും ആണ് മായങ്കിന്റെ പന്തിൽ ഇന്ന് പുറത്തായത്. 155.80 കിലോമീറ്റർ ആയിരുന്നു മായങ്ക് ഇന്ന് എറിഞ്ഞ ഏറ്റവും വേഗതയാർന്ന ബോൾ‌. ഇത് ഈ സീസൺ ഐ പി എല്ലിൽ ഇതുവരെയുള്ള ഏറ്റവും വേഗതയാർന്ന പന്ത് കൂടിയാണ്.

155നു മുകളിൽ സ്പീഡിൽ ഇതിനുമുമ്പ് ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ മാത്രമെ ബൗൾ എറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അത് ഉമ്രാൻ മാലിക് ആയിരുന്നു. ഇന്ന് മായങ്കിന്റെ നാലോവറിൽ 8 പന്തുകൾ 150നു മുകളിൽ വേഗതയിലായിരുന്നു വന്നത്. ഒരു പന്ത് പോലും 140ന് പിറകിലേക്ക് ആയതുമില്ല. അത്രയ്ക്ക് പേസിന് പ്രാധാന്യം നൽകിയാണ് മായങ്ക് പഞെറിയുന്നത്. 21കാരനെ വെറും 20 ലക്ഷം രൂപക്ക് ആയിരുന്നു ലക്നൗ കഴിഞ്ഞ ഓപ്ഷനിൽ സ്വന്തമാക്കിയത്.

Exit mobile version