Picsart 24 04 03 00 23 23 274

ഇന്ത്യക്ക് ആയി കളിക്കുകയാണ് ലക്ഷ്യം എന്ന് മായങ്ക് യാദവ്

ഇന്ത്യക്ക് ആയി കളിക്കുകയാണ് തന്റെ ലക്ഷ്യം എന്നു ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. ആർ സി ബിക്ക് എതിരെ മൂന്ന് വിക്കറ്റുകൾ എടുത്ത് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കുക ആയിരുന്നു മായങ്ക് യാദവ്. കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച താരമാകാൻ മായങ്കിനായിരുന്നു‌.

“രണ്ട് POTM അവാർഡുകൾ നേടിയതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു, പക്ഷേ ഞങ്ങൾ രണ്ട് മത്സരങ്ങളും വിജയിച്ചതിൽ എനിക്ക് അതിലേറെ സന്തോഷമുണ്ട്. ഇന്ത്യക്ക് വേണ്ടി കുറേ മത്സരങ്ങൾ കളിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അതിനാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും എൻ്റെ പ്രധാന ലക്ഷ്യം അതാണെന്നും എനിക്ക് തോന്നുന്നു.” മായങ്ക് പറഞ്ഞു.

കാമറൂൺ ഗ്രീനിൻ്റെതാണ് തന്റെ 3 വിക്കറ്റുകളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്നും മായങ്ക് പറഞ്ഞു.

Exit mobile version