വമ്പൻ അട്ടിമറി നടത്തി മാരിൻ സിലിച് വിംബിൾഡൺ മൂന്നാം റൗണ്ടിൽ

ബ്രിട്ടീഷ് താരവും നാലാം സീഡും ആയ ജാക് ഡ്രേപ്പറിനെ വീഴ്ത്തി മാരിൻ സിലിച് വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നിരന്തരം നേരിട്ട പരിക്കുകൾക്ക് ശേഷം കഴിഞ്ഞ മൂന്നു വിംബിൾഡണിലും കളിക്കാതെ സീഡ് ചെയ്യാതെ എത്തിയ സിലിച് തന്റെ കാലം അവസാനിച്ചില്ല എന്നു തെളിയിക്കുക ആയിരുന്നു ഇന്ന്. നാലു സെറ്റ് പോരാട്ടത്തിൽ ആണ് ക്രൊയേഷ്യൻ താരത്തിന്റെ ജയം.

6-4, 6-3, 1-6, 6-4 എന്ന സ്കോറിന് ആയിരുന്നു സിലിചിന്റെ ജയം. പുൽ മൈതാനത്ത് ഇത് ആദ്യമായാണ് സിലിച് റാങ്കിങിൽ ആദ്യ അഞ്ചിൽ ഉള്ള താരത്തെ തോൽപ്പിക്കുന്നത്. 13 സീഡ് അമേരിക്കയുടെ ടോമി പോളിനെ സീഡ് ചെയ്യാത്ത ഓസ്ട്രിയൻ താരം സെബാസ്റ്റ്യൻ ഓഫ്നർ അട്ടിമറിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ഓസ്ട്രിയൻ താരം തിരിച്ചു വന്നു 1-6, 7-5, 6-4, 7-5 എന്ന സ്കോറിന് അമേരിക്കൻ താരത്തെ വീഴ്ത്തിയത്.

സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തീം തുടങ്ങി, ഫെലിക്‌സ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പൺ ജേതാവ് ആയ തീം കളിമണ്ണ് കോർട്ടിൽ മുന്നൊരുക്കമായി മത്സരങ്ങൾ കളിക്കാതെ ആണ് ടൂർണമെന്റിൽ എത്തിയത് എങ്കിലും അതൊന്നും കളത്തിൽ കണ്ടില്ല. കളിമണ്ണ് കോർട്ടിലെ രാജകുമാരൻ ആയ ഓസ്ട്രിയൻ താരം മത്സരത്തിൽ ഒരവസരം പോലും സിലിച്ചിനു നൽകിയില്ല. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ സിലിച്ചിനെ തീം ബ്രൈക്ക് ചെയ്തു. സർവീസിലും മികവ് തുടർന്ന തീം തന്റെ ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് കോർട്ടിൽ 6-4, 6-3, 6-3 എന്ന സ്കോറിന് ആണ് സിലിച്ചിനെ തകർത്തത്.

അതേസമയം 19 സീഡ് ആയ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ ആലിയാസമെ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത യുവ ജപ്പാൻ താരം യോഷിഹിറ്റോ നിഷിയോക്ക ആണ് ഫെലിക്സിനെ അട്ടിമറിച്ചത്. ആറു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഫെലിക്സിനെ 6 തവണ ബ്രൈക്ക് ചെയ്ത നിഷിയോക്ക 7-5, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഫെലിക്സിനെ നാണം കെടുത്തിയത്. 14 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി. സീഡ് ചെയ്യാത്ത മികയിൽ കുകുഷ്‌കിന് എതിരെ 4 സെറ്റ് പോരാട്ടത്തിൽ 5-7, 6-3, 6-7, 0-6 എന്ന സ്കോറിന് ആണ് ഇറ്റാലിയൻ താരം പരാജയം സമ്മതിച്ചത്.

സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തീം തുടങ്ങി, ഫെലിക്‌സ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പൺ ജേതാവ് ആയ തീം കളിമണ്ണ് കോർട്ടിൽ മുന്നൊരുക്കമായി മത്സരങ്ങൾ കളിക്കാതെ ആണ് ടൂർണമെന്റിൽ എത്തിയത് എങ്കിലും അതൊന്നും കളത്തിൽ കണ്ടില്ല. കളിമണ്ണ് കോർട്ടിലെ രാജകുമാരൻ ആയ ഓസ്ട്രിയൻ താരം മത്സരത്തിൽ ഒരവസരം പോലും സിലിച്ചിനു നൽകിയില്ല. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ സിലിച്ചിനെ തീം ബ്രൈക്ക് ചെയ്തു. സർവീസിലും മികവ് തുടർന്ന തീം തന്റെ ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് കോർട്ടിൽ 6-4, 6-3, 6-3 എന്ന സ്കോറിന് ആണ് സിലിച്ചിനെ തകർത്തത്.

അതേസമയം 19 സീഡ് ആയ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ ആലിയാസമെ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത യുവ ജപ്പാൻ താരം യോഷിഹിറ്റോ നിഷിയോക്ക ആണ് ഫെലിക്സിനെ അട്ടിമറിച്ചത്. ആറു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഫെലിക്സിനെ 6 തവണ ബ്രൈക്ക് ചെയ്ത നിഷിയോക്ക 7-5, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഫെലിക്സിനെ നാണം കെടുത്തിയത്. 14 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി. സീഡ് ചെയ്യാത്ത മികയിൽ കുകുഷ്‌കിന് എതിരെ 4 സെറ്റ് പോരാട്ടത്തിൽ 5-7, 6-3, 6-7, 0-6 എന്ന സ്കോറിന് ആണ് ഇറ്റാലിയൻ താരം പരാജയം സമ്മതിച്ചത്.

തിരിച്ചു വന്നു ജയം കണ്ട് മാരിൻ സിലിച്ച്, റൂബ്ലേവ്, കാചനോവ്, ദിമിത്രോവ്, ഫെലിക്‌സ് എന്നിവരും രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ട് മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ക്രൊയേഷ്യൻ താരവും ആയ മാരിൻ സിലിച്ച്. 31 സീഡ് ആയ സിലിച്ച് അമേരിക്കൻ താരമായ ഡെന്നിസ് കുദ്ലക്ക് എതിരെ പരാജയം വഴങ്ങുമെന്ന നിലയിൽ നിന്നാണ് സിലിച്ച് ജയം കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ട സിലിച്ച് രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ അതിനുശേഷം അതിശക്തമായി മത്സരത്തിൽ തിരിച്ചു വരുന്ന സിലിച്ചിനെ ആണ് കണ്ടത്. മൂന്നാം സെറ്റ് 7-5 നു നേടിയ സിലിച്ച് സമാനമായ സ്കോറിന് നാലാം സെറ്റും നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അവസാന സെറ്റ് 6-3 നു നേടിയ സിലിച്ച് മത്സരത്തിലെ തിരിച്ചു വരവ് പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 26 ഏസുകൾ ആണ് ഉതിർത്തത്. അതേസമയം റഷ്യൻ താരങ്ങൾ ആയ ആന്ദ്ര റൂബ്ലേവ്, കാരൻ കാചനോവ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 10 സീഡ് ആയ റൂബ്ലേവ് ഫ്രഞ്ച് താരമായ ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. ഫ്രഞ്ച് താരത്തിന്റെ വലിയ സർവീസുകൾ മറികടന്ന് 5 തവണ ബ്രൈക്ക് കണ്ടത്തിയ റൂബ്ലേവ് 6-4, 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്.

അതേസമയം സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം യാനിക്ക് സിന്നറിന് എതിരെ ആദ്യ രണ്ട് സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നാണ് 11 സീഡ് കാചനോവ് മത്സരം ജയിച്ചത്‌. സ്‌കോർ – 3-6, 6-7, 6-2,6-0,7-6. അതേസമയം കനേഡിയൻ യുവ താരവും 15 സീഡുമായ ഫെലിക്‌സ് 3 ടൈബ്രേക്കറുകൾ കണ്ട 4 സെറ്റ് പോരാട്ടത്തിൽ ബ്രസീലിയൻ താരം തിയോഗയെ മറികടന്നു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ – 6-3, 6-7, 7-6, 7-6. എന്നാൽ 14 സീഡ് ഗ്രിഗോർ ദിമിത്രോവ് അമേരിക്കൻ താരം ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ദിമിത്രോവ് 6-4, 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്.

സിലിച്ച് ഭീഷണിയും മറികടന്ന് നദാൽ യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ, സെവർവ്വ് പുറത്ത്

22 സീഡ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ ആദ്യ എട്ടിൽ കടന്നു. 4 സെറ്റ് നീണ്ടു നിന്നെങ്കിലും നദാലിന് വലിയ ഭീഷണി ആവാൻ സിലിച്ചിനു സാധിച്ചില്ല എന്നതാണ് വാസ്തവം. ആദ്യ സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തിയ നദാൽക്ക് അതേനാണയത്തിൽ മറുപടി നൽകിയ സിലിച്ച് രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഓപ്പമെത്തി. എന്നാൽ അതിനു ശേഷം ഒരവസരവും ദയയും കാണിക്കാതിരുന്ന നദാൽ 6-1 നു മൂന്നാം സെറ്റും 6-2 നു നാലാം സെറ്റും നേടി മത്സരം സ്വന്തമാക്കി. 6 തവണ സിലിച്ചിന്റെ സർവീസ് ഭേദിച്ച നദാൽ തന്റെ മികച്ച ഫോമിൽ ആയിരുന്നു. മുന്നിലുള്ള എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് നദാലിന്റെ ഈ പ്രകടനം.

അതേസമയം 6 സീഡും ജർമൻ യുവതാരവും ആയ അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായി. 20 സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് ജർമ്മൻ താരത്തിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് അന്ത്യം കുറിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ ശേഷം ആയിരുന്നു സെവർവ്വ് മത്സരം അർജന്റീന താരത്തിന് മുന്നിൽ അടിയറവ് വച്ചത്. രണ്ടാം സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തിയ ഡീഗോ പിന്നീട് തിരിഞ്ഞു നോക്കിയില്ല. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സെവർവിനു സ്വന്തം പിഴവുകൾ ആണ് കൂടുതൽ വിനയായത്. 16 ഡബിൾ ഫാൾട്ടുകൾ ആണ് സെവർവ്വ് മത്സരത്തിൽ വരുത്തിയത്. 6-4 നു മൂന്നാം സെറ്റും 6-3 നു നാലാം സെറ്റും നേടിയ അർജന്റീന താരം ആദ്യ എട്ടിലേക്ക് മുന്നേറി. ക്വാട്ടർ ഫൈനലിൽ റാഫേൽ നദാൽ ആണ് അർജന്റീന താരത്തിന്റെ എതിരാളി.

സെവർവും സിലിച്ചും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

6 സീഡും 11 തവണ എ. ടി. പി കിരീടജേതാവും ആയ ജർമ്മൻ യുവതാരം അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായാണ് ജർമ്മൻ താരം യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 5 സെറ്റ് നീണ്ട വലിയ പോരാട്ടം അതിജീവിച്ച് നാലാം റൗണ്ടിൽ കടന്ന സെവർവ്വ് 4 സെറ്റ് പോരാട്ടത്തിന് ശേഷമാണ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. സ്ലോവേനിയൻ താരം അലിയാസ് ബെദ്ധേനയെ ആണ് സെവർവ്വ് മറികടന്നത്. ആദ്യ സെറ്റിൽ വളരെ പിന്നിൽ നിന്ന ശേഷം ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ സ്ലോവേനിയൻ താരം സെവർവിനെ ആദ്യം ഞെട്ടിച്ചു. എന്നാൽ മൂന്നു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജർമ്മൻ താരം മൂന്നാം സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. നാലാം സെറ്റും മറ്റൊരു ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ സെവർവ്വ് തന്റെ ആദ്യ യു.എസ് ഓപ്പൺ നാലാം റൗണ്ട് മത്സരത്തിലേക്ക് മാർച്ച് ചെയ്തു.

അതേസമയം 13 സീഡ് ഫ്രഞ്ച്‌ താരം ഗെയിൽ മോൻഫിൽസും നാലാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത കനേഡിയൻ താരം ഡെന്നിസ് ഷാപോവലോവിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ ആണ് ഫ്രഞ്ച് താരം മറികടന്നത്. 3 ടൈബ്രേക്കറുകൾ പിറന്ന മത്സരത്തിൽ 6-7, 7-6, 6-4, 6-7, 6-3 എന്ന സ്കോറിന് ആയിരുന്നു ഫ്രഞ്ച്‌ താരത്തിന്റെ ജയം. അതേസമയം കരുത്തരുടെ പോരാട്ടത്തിൽ 14 സീഡ് അമേരിക്കയുടെ ജോൺ ഇസ്‌നറെ തോൽപ്പിച്ച് ക്രൊയേഷ്യൻ താരവും 22 സീഡുമായ മാരിൻ സിലിച്ചും യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇസ്‌നറുടെ വലിയ സർവീസുകൾക്കു പ്രതിരോധം തീർത്ത സിലിച്ച് 4 സെറ്റ് നീണ്ട മത്സരത്തിനു ഒടുവിൽ ആണ് ജയം കണ്ടത്. സ്‌കോർ 7-5, 3-6, 7-6, 6-4.

ഫെഡറർ മുന്നോട്ട്, സിലിച്ച് പുറത്ത്

ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ റോജർ ഫെഡറർ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ച് മുന്നേറി. ഡാനിയൽ മെദ്വ്ദേവിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ 6-4,4-6,6-4. രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് മുന്നേറിയപ്പോൾ അഞ്ചാം സീഡ് സിലിച്ചിന് കാലിടറി. നിക്കോളാസ് ജാരിയാണ് സിലിച്ചിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്.

ആറാം സീഡ് ഡൊമിനിക് തിമും അട്ടിമറിക്കഒപെട്ടവരുടെ ലിസ്റ്റിൽ ഉണ്ട്. മാത്യു എബ്ഡനാണ് ഫോമിലുള്ള തിമിനെ അട്ടിമറിച്ചത്. മൂന്നാം സീഡ് ഡെൽപോട്രോ, നാലാം സീഡ് സ്വരേവ്‌, ഏഴാം സീഡ് ആൻഡേഴ്‌സൻ, എട്ടാം സീഡ് നിഷിക്കോരി എന്നിവർ ജയത്തോടെ അടുത്ത റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

മഴ മാറ്റിയെഴുതിയ മത്സരം

മത്സരങ്ങളിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചില ഇടവേളകൾ അതിന്റെ ഗതി തന്നെ മാറ്റി മറയ്ക്കാറുണ്ട്. ഐപിഎല്ലിലെ സ്ട്രാറ്റജിക് ബ്രേക്ക്, ടെന്നീസിലെ മെഡിക്കൽ ടൈം ഔട്ട്, ഇടയ്ക്ക് ഉണ്ടാകാറുള്ള മഴ ഒക്കെ ഇത് പോലെ ഒരുപാട് മത്സര ഗതികൾ മാറ്റിമറിച്ചിട്ടുണ്ട്. മൊമെന്റം ഷിഫ്റ്റ് എല്ലാം പലതവണ നമ്മൾ കണ്ടിട്ടുമുണ്ട്. അതുപോലൊരു മത്സരമായിരുന്നു വിംബിൾഡണിൽ നടന്നത്.

നിലവിലെ റണ്ണറപ്പും മൂന്നാം സീഡുമായ സിലിച്ച് ഇന്നലെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ട് സെറ്റുകൾ നേടി അനായാസ വിജയം നേടുമെന്ന് തോന്നിച്ചപ്പോൾ പെയ്ത മഴ ആ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഇന്ന് മത്സരം പുനഃരാരംഭിച്ചപ്പോൾ ഇന്നലെ കണ്ട അർജന്റീനയുടെ പെല്ല ആയിരുന്നില്ല ഇന്നിറങ്ങിയത്.

പരാജയത്തിന്റെ വക്കിൽ നിന്ന് തുടർച്ചയായി മൂന്ന് സെറ്റുകൾ നേടി അർജന്റീനയുടെ ഈ സീഡില്ലാ താരം നേടിയത് കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവും. മഴയുടെ ചിറകിലേറി വിജയിച്ച പെല്ല ഇനിയെത്ര ദൂരം സഞ്ചരിക്കുമെന്ന് കാത്തിരുന്ന് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് വില്ലനായി, ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് പിന്മാറി നദാല്‍

ലോക ഒന്നാം നമ്പര്‍ താരം നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്ന് പരിക്കേറ്റ് പിന്മാറി. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ 2 ഗെയിമുകള്‍ക്ക് പിന്നിട്ട് നില്‍ക്കുമ്പോളാണ് പരിക്ക് വില്ലനായി എത്തുന്നത്. 264 ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ ഇത് വെറും രണ്ടാം തവണയാണ് നദാല്‍ പരിക്ക് മൂലം പിന്മാറുന്നത്. 2010ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറേയോട് ക്വാര്‍ട്ടറിലായിരുന്നു ഇതിനു മുമ്പ് താരം റിട്ടയര്‍ ചെയ്യുന്നത്.

ഇന്നത്തെ മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനോടായിരുന്നു നദാലിന്റെ മത്സരം. മത്സരം 3-6, 6-3, 6-7, 6-2, 2-0 എന്ന നിലയില്‍ സിലിച്ചിനു അനുകൂലമായി നില്‍ക്കവേയാണ് നദാല്‍ പിന്മാറിയത്. സെമി ഫൈനലില്‍ സിലിച്ചിന്റെ എതിരാളി ബ്രിട്ടന്റെ കൈല്‍ എഡ്‍മണ്ട് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version