ഷാങ്ഹായ് മാസ്റ്റേഴ്‌സിൽ രോഹൻ ബൊപണ്ണ ഫൈനലിൽ

ഷാങ്ഹായ് മാസ്റ്റേഴ്‌സിൽ ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപണ്ണ ഫൈനലിൽ. രോഹൻ ബൊപ്പണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനും ചേർന്ന സഖ്യം പുരുഷ ഡബിൾസിൽ ഫൈനലിൽ കടന്നു. നാലാം സീഡായ ഇന്തോ-ഓസ്‌ട്രേലിയൻ ടീം റെബൗൾ- ഡൗബിയ സഖ്യത്തെ ആണ് തോൽപ്പിച്ചത്‌. 7-6, 4-6, 10-2 എന്ന സ്‌കോറിനാണ് റെബൗൾ/ ഡൗംബിയയെ പരാജയപ്പെടുത്തിയത്.

രോഹൻ ബൊപണ്ണയുടെ ഈ സീസണിലെ മൂന്നാം മാസ്റ്റേഴ്സ് ഫൈനൽ ആകും ഇത്. ബൊപണ്ണ നേരത്തെ യു എസ് ഓപ്പൺ ഫൈനലിലും എത്തിയിരുന്നു.

32 മാസ്റ്റേഴ്സ് കിരീടങ്ങൾ, ഒന്നാം സ്ഥാനം 35 പോയിന്റ് അകലെ

തൊട്ടതെല്ലാം പൊന്നാണ് നൊവാക് ജോക്കോവിച്ചിന്. ഫോമിന്റെ പാരമ്യത്തിലാണ് ഈ സെർബിയൻ ഇതിഹാസം. ഈ വർഷം വിംബിൾഡൺ കിരീടം, യുഎസ് ഓപ്പൺ കിരീടം, എല്ലാ മാസ്റ്റേഴ്സ് കിരീടങ്ങളും അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോൾ ഷാങ്ഹായിൽ നാലാം കിരീടമെന്ന റെക്കോർഡ്. ഫെഡററെ തോല്പിച്ചെത്തിയ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്ത് കിരീടം നേടിയത് വഴി ഒന്നാം സ്ഥാനത്തിലേക്ക് ഇനി 35 പോയിന്റ് ദൂരം മാത്രം. 6-4,6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. പരിക്ക് മൂലം റാഫേൽ നദാൽ കളിച്ചില്ല എന്നത് ജോക്കോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി.

നിലവിലെ ചാമ്പ്യനായ ഫെഡറർക്ക് സെമിയിൽ കാലിടറിയതോടെ രണ്ടാം സ്ഥാനവും സ്വന്തമായി. കഴിഞ്ഞ 18 പ്രൊഫഷണൽ മത്സരങ്ങളിലും ജോക്കോവിച്ച് തോൽവി അറിഞ്ഞിട്ടില്ല എന്നതും കൂടെ നോക്കിയാൽ ജോക്കോവിച്ചിന് പോന്ന എതിരാളികൾ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇനിയും 3 ആഴ്ചകൾ കൂടെ ശേഷിക്കുന്നതിനാൽ നദാലിൽ നിന്ന് ഒന്നാം സ്ഥാനവും നൊവാക് തട്ടിയെടുക്കുമെന്നതിൽ സംശയമില്ല.

ജോക്കോവിച്ച്, ഫെഡറർ ക്വാർട്ടറിൽ

ഷാങ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. മാർക്കോ ചെച്ചിനാറ്റോയെ നേരിറ്റുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,6-0. ക്വാർട്ടറിൽ നൊവാക് ആന്ഡേഴ്സ്നെ നേരിടും. ഒന്നാം സീഡ് റോജർ ഫെഡറർ തുടർച്ചയായ രണ്ടാം മത്സരത്തിലും എതിരാളിക്ക് സെറ്റ് വഴങ്ങി ക്വാർട്ടർ ഉറപ്പാക്കി. ജപ്പാന്റെ നിഷിക്കോരിയാണ് ഫെഡററുടെ എതിരാളി. ആദ്യ സെറ്റിന് ശേഷം ഡെൽപോട്രോ പിന്മാറിയതിനാൽ കോറിച്ചും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.

അലക്‌സാണ്ടർ സ്വരേവ്, മാത്യു എബ്‌ഡൻ, കെയ്ൽ എഡ്മണ്ട് എന്നിവരും അവസാന എട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർഷാവസാനത്തെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന് മുന്നിലുള്ള നൊവാക് ജോക്കോവിച്ചിനും, റോജർ ഫെഡറർക്കും ഷാങ്ഹായ് കിരീടം ആവശ്യമാണ്. ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം ഈ ടൂർണമെന്റ് കളിക്കുന്നില്ല.

ഫെഡറർ മുന്നോട്ട്, സിലിച്ച് പുറത്ത്

ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ റോജർ ഫെഡറർ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ച് മുന്നേറി. ഡാനിയൽ മെദ്വ്ദേവിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ 6-4,4-6,6-4. രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് മുന്നേറിയപ്പോൾ അഞ്ചാം സീഡ് സിലിച്ചിന് കാലിടറി. നിക്കോളാസ് ജാരിയാണ് സിലിച്ചിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്.

ആറാം സീഡ് ഡൊമിനിക് തിമും അട്ടിമറിക്കഒപെട്ടവരുടെ ലിസ്റ്റിൽ ഉണ്ട്. മാത്യു എബ്ഡനാണ് ഫോമിലുള്ള തിമിനെ അട്ടിമറിച്ചത്. മൂന്നാം സീഡ് ഡെൽപോട്രോ, നാലാം സീഡ് സ്വരേവ്‌, ഏഴാം സീഡ് ആൻഡേഴ്‌സൻ, എട്ടാം സീഡ് നിഷിക്കോരി എന്നിവർ ജയത്തോടെ അടുത്ത റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

Exit mobile version