മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്‌ഫോർഡിന്റെ പത്താം നമ്പർ ജേഴ്സി കുഞ്ഞ്യക്ക് നൽകി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാർക്കസ് റാഷ്‌ഫോർഡിലെ ഭാവി അവസാനിക്കുകയാണ് എന്ന് ഉറപ്പിക്കാം. റാഷ്‌ഫോർഡിന്റെ പത്താം നമ്പർ ജേഴ്സി ഇനി മുതൽ മത്യാസ് കുഞ്ഞ്യ (Matheus Cunha) ആയിരിക്കും ധരിക്കുക എന്ന് ക്ലബ്ബ് റാഷ്‌ഫോർഡിന്റെ പ്രതിനിധികളെ അറിയിച്ചിരിക്കുകയാണ്. ഇതോടെ റാഷ്‌ഫോർഡും യുണൈറ്റഡുമായുള്ള ബന്ധം അവസാനിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.


തന്റെ കരിയറിൽ ഇനി ബാഴ്സലോണയിലേക്ക് മാറാനാണ് റാഷ്‌ഫോർഡ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റത്തിനാണ് താരം ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


കഴിഞ്ഞ സീസണിൽ പരിശീലകൻ അമോറിമുമായി ഉടക്കിയ താരം അവസാനം ആസ്റ്റൺ വില്ലയിൽ ലോണിൽ ആണ് കളിച്ചത്. ക്ലബ് വിടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് റാഷഫോർഡ് യുണൈറ്റഡ് മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.

ലമിൻ യമാലിനൊപ്പം കളിക്കാൻ ആഗ്രഹം ഉണ്ടെന്ന് റാഷ്ഫോർഡ്


മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാലിനോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും 17 വയസ്സുകാരനായ ഈ വിംഗറിനൊപ്പം ഒരു ദിവസം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഇതോടെ ട്രാൻസ്ഫർ ഊഹാപോഹങ്ങൾ വീണ്ടും സജീവമായി.


ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ റാഷ്ഫോർഡിനെ ലക്ഷ്യമിട്ടിരുന്നുവെങ്കിലും, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഒരു ഡീൽ സാധ്യമായിരുന്നില്ല. നിലവിൽ അത്‌ലറ്റിക് ക്ലബ്ബിന്റെ നിക്കോ വില്യംസിലാണ് അവരുടെ ശ്രദ്ധയെങ്കിലും, റാഷ്ഫോർഡും അവരുടെ ഒരു ഓപ്ഷൻ ആണ്.


“ലാമിൻ 17 വയസ്സിൽ തന്നെ എലൈറ്റ് തലത്തിൽ കളിക്കുന്നു. ഇത് മുമ്പ് കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു… അവൻ ചെയ്യുന്നത് സാധാരണ കാര്യമല്ല. അവൻ മെച്ചപ്പെടും, മൂന്ന് വർഷത്തിനുള്ളിൽ അവനെക്കുറിച്ച് നമുക്ക് എന്ത് പറയണമെന്ന് അറിയാതെയാകും.” റാഷ്ഫോർഡ് പറഞ്ഞു.

“തീർച്ചയായും എനിക്ക് അവനോടൊപ്പം കളിക്കാൻ ആഗ്രഹമുണ്ട്. മികച്ച താരങ്ങളുമായി കളിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. ഇത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് കാണാം.” – റാഷ്ഫോർഡ് പറഞ്ഞു.


ബാഴ്സലോണയിലേക്ക് പോകാൻ ആഗ്രഹിച്ച് മാർക്കസ് റാഷ്ഫോർഡ്, പക്ഷെ നീക്കം എളുപ്പമല്ല


മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിന് ബാഴ്സലോണയിൽ ചേരാൻ താൽപ്പര്യമുണ്ടെന്നും, ക്ലബ്ബിന്റെ വിങ്ങർമാരുടെ ചുരുക്കപ്പട്ടികയിൽ താരം ഇടം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ നീക്കം അസാധ്യമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിന് 48 മില്യൺ യൂറോയാണ് വിലയിട്ടിരിക്കുന്നത്.

ഈ തുക ബാഴ്സലോണക്ക് താങ്ങാനാവുന്നതാണെങ്കിലും താരത്തിന്റെ ഉയർന്ന വേതനം കാരണം ബാഴ്സയുടെ നിലവിലെ സാലറി ക്യാപ് (വേതന പരിധി) നിയമങ്ങൾ പ്രകാരം ഈ കൈമാറ്റം പ്രയാസകരമാകും.


ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതിയും ലാ ലിഗയുടെ കർശനമായ വേതന നിയമങ്ങളും കാരണം പല താരങ്ങളെയും സ്വന്തമാക്കുന്നതിൽ അവർക്ക് പരിമിതികളുണ്ട്. റാഷ്ഫോർഡിന്റെ വേതനം ഈ പരിധിക്ക് അപ്പുറമായതിനാൽ, ഈ ട്രാൻസ്ഫർ നിലവിൽ നടക്കാനിടയില്ലെന്നാണ് ഫുട്ബോൾ ലോകത്തെ സംസാരം.


റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി വന്നതിന് ശേഷം റാഷ്ഫോർഡിന് മാഞ്ചസ്റ്റർ ക്ലബ്ബിൽ ഭാവി ഇല്ല എന്ന് ഉറപ്പണ്. പ്രീമിയർ ലീഗിലെ മറ്റ് ക്ലബ്ബുകളും സൗദി ക്ലബ്ബുകളും റാഷ്ഫോർഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. പി എസ് ജിയും താരത്തെ ലക്ഷ്യമിടുന്നുണ്ട്.

റാഷ്‌ഫോർഡും ഡയസും മികച്ച താരങ്ങളാണെന്ന് ഹാൻസി ഫ്ലിക്ക്



അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ സീസണിലെ അവസാന ലാ ലിഗ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡിനെയും ലിവർപൂളിൻ്റെ ലൂയിസ് ഡയസിനെയും “അതിശയകരമായ കളിക്കാർ” എന്ന് വിശേഷിപ്പിച്ച് ബാഴ്സലോണയുടെ മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇരു പ്രീമിയർ ലീഗ് താരങ്ങളെയും സ്പാനിഷ് ചാമ്പ്യൻമാർ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.


നേരത്തെ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ ഈ രണ്ട് വിംഗർമാരിലും താൽപ്പര്യമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഫ്ലിക്ക് അതിനോട് യോജിച്ചു: “സാധാരണയായി എൻ്റെ ടീമിലില്ലാത്ത കളിക്കാരെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ തീർച്ചയായും അവർ രണ്ടുപേരും മികച്ച കളിക്കാർ തന്നെയാണ്… എനിക്കിഷ്ടമാണ്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.” ഫ്ലിക്ക് പറഞ്ഞു.


നിലവിൽ ലിവർപൂളിൻ്റെ പ്രധാന കളിക്കാരനായ ലൂയിസ് ഡയസിന് ഏകദേശം 80 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക പ്രതീക്ഷിക്കാം – സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇത് ഉയർന്ന വിലയാണ്. അതേസമയം, മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത്ര മികച്ച ഫോമിലല്ല. 2024-25 സീസണിൻ്റെ രണ്ടാം പകുതിയിൽ അദ്ദേഹം ലോണിൽ ആസ്റ്റൺ വില്ലയിൽ കളിച്ചു. ട്രാൻസ്ഫർ തുക കുറവായതിനാൽ അദ്ദേഹത്തെ എളുപ്പത്തിൽ ടീമിൽ എത്തിക്കാൻ ആയേക്കും.


റാഫിഞ്ഞ 2028 വരെ കരാർ പുതുക്കുകയും ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടും, ബാഴ്സലോണ ഒരു പുതിയ ലെഫ്റ്റ് വിംഗ് ഓപ്ഷനായി സജീവമായി തിരയുന്നുണ്ട്.

മാർക്കസ് റാഷ്‌ഫോർഡിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

മാർക്കസ് റാഷ്‌ഫോർഡിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും . കൂടുതൽ പരിശോധനകൾക്ക് ശേഷമേ പരിക്ക് എത്രത്തോളമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എങ്കിലും, ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് പ്രാഥമിക നിഗമനം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ വില്ലയിൽ എത്തിയ റാഷ്‌ഫോർഡിന് ഈ സീസണിൽ ഇനി കളിക്കാൻ സാധ്യത കുറവാണ്.


ആസ്റ്റൺ വില്ലയ്ക്ക് ഇനി നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മെയ് 25 ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് അവസാന മത്സരം. സ്വന്തം ക്ലബ്ബിനെതിരെ കളിക്കാൻ റാഷ്‌ഫോർഡിന് അർഹതയില്ല. മെയ് 18 ന് ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെതിരായ ഹോം മത്സരത്തിൽ തിരിച്ചെത്താൻ നേരിയ സാധ്യതയുണ്ടെങ്കിലും, മത്സരക്രമം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഈ സാധ്യതയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.


27-കാരനായ ഈ മുന്നേറ്റ താരം ഇപ്പോൾ വില്ലയിൽ പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജൂണിലെ ഇംഗ്ലണ്ടിൻ്റെ അന്താരാഷ്ട്ര മത്സരങ്ങൾക്കും വരാനിരിക്കുന്ന പ്രീ-സീസണിനും മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. റാഷ്‌ഫോർഡിൻ്റെ ദീർഘകാല ഭാവി അനിശ്ചിതത്വത്തിലാണ്. താരത്തെ സ്ഥിരമായി ടീമിലെത്തിക്കാൻ 40 മില്യൺ പൗണ്ടിൻ്റെ വ്യവസ്ഥ വില്ലയുടെ ലോൺ കരാറിലുണ്ട്.

റാഷ്ഫോർഡിന്റെ പ്രകടനങ്ങളിൽ സന്തോഷം, നിലനിർത്തുന്നത് വരും ആഴ്ചകളിൽ തീരുമാനിക്കും – ഉനൈ എമറി



ഈ സീസണിന്റെ അവസാനം മാർക്കസ് റാഷ്‌ഫോർഡിന്റെ ലോൺ കരാർ സ്ഥിരമാക്കുന്നതിനെക്കുറിച്ച് ആസ്റ്റൺ വില്ല മാനേജർ ഉനൈ എമറി പ്രതികരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ മുന്നേറ്റനിര താരത്തെ വാങ്ങാൻ ക്ലബ്ബിന് 40 മില്യൺ പൗണ്ടിന്റെ ഒരു ഓപ്ഷൻ ഉണ്ടെങ്കിലും, ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് എമറി സൂചിപ്പിച്ചു.

“ഇപ്പോൾ അത് ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. വരും ആഴ്ചകളിൽ സാഹചര്യങ്ങളും എന്താണ് സംഭവിക്കുന്നതെന്നും അനുസരിച്ചിരിക്കും തീരുമാനം,” എമറി പറഞ്ഞു.

റാഷ്‌ഫോർഡിന്റെ സമീപകാല ഫോമിനെയും പ്രത്യേകിച്ച് പിഎസ്ജിക്കെതിരായ മികച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. “അവൻ ഇപ്പോൾ സുഖമായി കളിക്കുന്നുണ്ട്. പിഎസ്ജിക്കെതിരെ അവൻ മികച്ച മത്സരമാണ് കളിച്ചത്. ഞങ്ങൾക്ക് അവന്റെ പ്രകടനങ്ങളിൽ വളരെ സന്തോഷമുണ്ട്,” എമറി കൂട്ടിച്ചേർത്തു.


റൂബൻ അമോറിമുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ജനുവരിയിലാണ് റാഷ്‌ഫോർഡ് ലോണിൽ ആസ്റ്റൺ വില്ലയിൽ ചേർന്നത്. ഈ നീക്കത്തിന് ശേഷം, റാഷ്ഫോർഡ് ഫോമും ആത്മവിശ്വാസവും വീണ്ടെടുത്തു.

വീണ്ടും റാഷ്ഫോർഡിന് ഗോൾ!! ആസ്റ്റൺ വില്ല ബ്രൈറ്റണെ തോൽപ്പിച്ചു

ബുധനാഴ്ച നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് ആൽബിയണിനെതിരെ 3-0 എന്ന മികച്ച വിജയം നേടി ആസ്റ്റൺ വില്ല. ആസ്റ്റൺ വില്ലയ്ക്കായി മാർക്കസ് റാഷ്‌ഫോർഡ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം, 51-ാം മിനിറ്റിൽ റാഷ്‌ഫോർഡ് ഡെഡ്‌ലോക്ക് തകർത്തു. മോർഗൻ റോജേഴ്‌സിന്റെ ലോംഗ് പാസ് നിയന്ത്രിച്ചു, ബാർട്ട് വെർബ്രഗ്ഗനെ മറികടന്നു. 78-ാം മിനിറ്റിൽ മാർക്കോ അസെൻസിയോ റോജേഴ്‌സിന്റെ ലോ ക്രോസ് ഫിനിഷ് ചെയ്തപ്പോൾ വില്ല ലീഡ് ഇരട്ടിയാക്കി. സ്റ്റോപ്പേജ് സമയത്ത്, വില്ലയ്‌ക്കായി ഡോണെൽ മാലൻ തന്റെ ആദ്യ ഗോളിലൂടെ വിജയവും ഉറപ്പിച്ചു.

ഈ തോൽവിയോടെ ബ്രൈറ്റന്റെ അഞ്ച് മത്സരങ്ങളിലെ അപരാജിത ലീഗ് റൺ അവസാനിച്ചു. അതേസമയം വില്ല 48 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

ഇപ്പോൾ ഞാൻ എന്റെ ഫുട്ബോൾ ആസ്വദിക്കുന്നു – റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ചേർന്നതിനുശേഷം താൻ കൂടുതൽ ഫിറ്റ് ആയി അനുഭവപ്പെടുന്നു എന്നും മികച്ച ഫുട്ബോൾ കളിക്കുന്നുണ്ടെന്നും മാർക്കസ് റാഷ്‌ഫോർഡ് പറഞ്ഞു. ഞായറാഴ്ച പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരായ വില്ലയുടെ 3-0 വിജയത്തിൽ ഇരട്ട ഗോളുകൾ നേടി 27 കാരനായ ഫോർവേഡ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

പുതിയ മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ യുണൈറ്റഡിൽ നിന്ന് പുറത്തായിരുന്ന റാഷ്‌ഫോർഡ് വില്ലയിലേക്ക് ലോണിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

“ഒരു ഫോർവേഡിന് ഒരു ഗോൾ നേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്, അതിനാൽ അത് തുടരാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇവിടെ വന്നതിനുശേഷം മികച്ച ഫിറ്റ്നസ് നേടുകയും മികച്ച ഫുട്ബോൾ കളിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ ശരീരം നന്നായാതായി തോന്നുന്നു, ഇപ്പോൾ ഞാൻ എന്റെ ഫുട്ബോൾ ആസ്വദിക്കുന്നു.” – റാഷ്ഫോർഡ്

റാഷ്ഫോർഫിന് ഇരട്ട ഗോൾ, ആസ്റ്റൺ വില്ല എഫ് എ കപ്പ് സെമിയിൽ

എസ് എ കപ്പിൽ ആസ്റ്റൺ വില്ല സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പ്രസ്റ്റണെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആസ്റ്റർ വില്ല സെമിഫൈനലിലേക്ക് മുന്നേറിയത്. മാർക്കസ് റാഷ്ഫോർഡ് ഇരട്ട. ഗോളുകളുമായി വില്ലയുടെ ഹീറോ ആയി.

58ആം മിനിട്ടിലും 63ആം മിനിട്ടിലും ആയിരുന്നു റാഷിഫ്ഫോർഡിൻറെ ഗോളുകൾ. ആസ്റ്റൺ വില്ലയിലെ റാഷ്ഫോർഡിന്റെ ആദ്യ ഗോളുകളാണ് ഇത്. ജനുവരിയിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്ററിൽ നിന്ന് ലോണിൽ റാഷ്ഫോർഡ് ആസ്റ്റൺ വിലയിലേക്ക് എത്തിയത്. ജേക്കബ് റാംസിയാണ് ആസ്റ്റൺ വിലയുടെ മൂന്നാമത്തെ ഗോൾ നേടി വിജയം ഉറപ്പിച്ചത്.

ഇന്നലെ ക്രിസ്റ്റൽ പാലസും നോട്ടിൻ ഹാം ഫോറസ്റ്റും സെമിഫൈനൽ ഉറപ്പിച്ചിരുന്നു

മാർക്കസ് റാഷ്‌ഫോർഡ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തും

മാർക്കസ് റാഷ്‌ഫോർഡ് 12 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലണ്ട് ഹെഡ് കോച്ചായി ചുമതലയേറ്റ തോമസ് ടുച്ചലിൻ്റെ ആദ്യ സ്ക്വാഡിൽ റാഷ്ഫോർഡ് ഉണ്ടാകും.

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ആസ്റ്റൺ വില്ലയിൽ ചേർന്ന റാഷ്‌ഫോർഡ് ഫോം വീണ്ടെടുത്തിട്ടുണ്ട്. വില്ലയ്‌ക്കായി ഇതുവരെ സ്‌കോർ ചെയ്‌തിട്ടില്ലെങ്കിലും, ഒമ്പത് മത്സരങ്ങളിൽ മൂന്ന് അസിസ്‌റ്റുകൾ റാഷ്ഫോർഡ് സംഭാവന ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി 60 മത്സരങ്ങൾ കളിച്ച റാഷ്ഫോർഡ് 17 ഗോളുകൾ രാജ്യത്തിനായി സ്കോർ ചെയ്തു.

മാർച്ച് 21, 24 തീയതികളിൽ വെംബ്ലിയിൽ അൽബേനിയയ്ക്കും ലാത്വിയയ്ക്കുമെതിരെയുള്ള മത്സരങ്ങളോടെ ഇംഗ്ലണ്ട് 2026 ലോകകപ്പ് യോഗ്യതാ കാമ്പെയ്ൻ ആരംഭിക്കും.

അസെൻസിയോക്ക് ഇരട്ട ഗോൾ, റാഷ്ഫോർഡിന് ഇരട്ട അസിസ്റ്റ്!! ചെൽസിക്ക് തോൽവി

ആസ്റ്റൺ വില്ലയ്ക്കു വേണ്ടി മാർക്കോ അസെൻസിയോ നേടിയ ആദ്യ ഗോളുകൾ വില്ല പാർക്കിൽ ചെൽസിക്കെതിരെ 2-1 എന്ന ആവേശകരമായ വിജയം അവർക്ക് നേടിക്കൊടുത്തു. എൻസോ ഫെർണാണ്ടസ് ചെൽസിക്ക് തുടക്കത്തിൽ തന്നെ ലീഡ് നൽകി, എന്നാൽ പാരീസ് സെന്റ്-ജെർമെയ്നിൽ നിന്ന് ലോണിൽ എത്തിയ അസെൻസിയോ, രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി വില്ലക്ക് ജയം നൽകുക ആയിരുന്നു.

രണ്ട് ഗോളുകളും മറ്റൊരു ലോൺ പ്ലയർ ആയ റാഷ്ഫോർഡ് ആണ് അസിസ്റ്റ് ചെയ്തത്. 89-ാം മിനിറ്റിലെ അസെൻസിയോ ഷോട്ട് ചെൽസി ഗോൾകീപ്പർ ഫിലിപ്പ് ജോർഗെൻസന്റെ കൈകളിലൂടെ വഴുതിപ്പോയാണ് വിജയ ഗോളായി മാറിയത്.

അഞ്ച് മത്സരങ്ങളിൽ ചെൽസിയുടെ നാലാമത്തെ തോൽവി ആണ് ഇത്. അവർ ഇപ്പോൾ ആറാം സ്ഥാനത്താണ് ഉള്ളത്. വില്ല, ചെൽസിക്ക് ഒരു പോയിന്റ് മാത്രം പിന്നിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ആസ്റ്റൺ വില്ലയിൽ എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലയിൽ ചേർന്നു. റാഷ്ഫോർഡിന്റെ സൈനിംഗ് ആസ്റ്റൺ വില്ല ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോൺ കരാറിൽ ആണ് താരം വില്ലയിൽ എത്തുന്നത്. വേനൽക്കാലത്ത് വില്ലയിലേക്ക് സ്ഥിരമായി മാറാനുള്ള ഓപ്ഷനും ഈ കരാറിൽ ഉൾപ്പെടുന്നുണ്ട്. റാഷ്‌ഫോർഡിന്റെ ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗം നൽകാനും ആസ്റ്റൺ വില്ല സമ്മതിച്ചു.

ഡിസംബർ പകുതി മുതൽ റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഇടം നേടിയിരുന്നില്ല. പരിശീലനത്തിലെ പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തെ മാനേജർ റൂബൻ അമോറിം ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. വില്ലയിൽ പോയാൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നതാണ് റാഷ്ഫോർഫ് വില്ല തിരഞ്ഞെടുക്കാൻ പ്രധാന കാരണം.

Exit mobile version