Picsart 25 06 22 08 25 46 108

ലമിൻ യമാലിനൊപ്പം കളിക്കാൻ ആഗ്രഹം ഉണ്ടെന്ന് റാഷ്ഫോർഡ്


മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാലിനോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും 17 വയസ്സുകാരനായ ഈ വിംഗറിനൊപ്പം ഒരു ദിവസം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഇതോടെ ട്രാൻസ്ഫർ ഊഹാപോഹങ്ങൾ വീണ്ടും സജീവമായി.


ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ റാഷ്ഫോർഡിനെ ലക്ഷ്യമിട്ടിരുന്നുവെങ്കിലും, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഒരു ഡീൽ സാധ്യമായിരുന്നില്ല. നിലവിൽ അത്‌ലറ്റിക് ക്ലബ്ബിന്റെ നിക്കോ വില്യംസിലാണ് അവരുടെ ശ്രദ്ധയെങ്കിലും, റാഷ്ഫോർഡും അവരുടെ ഒരു ഓപ്ഷൻ ആണ്.


“ലാമിൻ 17 വയസ്സിൽ തന്നെ എലൈറ്റ് തലത്തിൽ കളിക്കുന്നു. ഇത് മുമ്പ് കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു… അവൻ ചെയ്യുന്നത് സാധാരണ കാര്യമല്ല. അവൻ മെച്ചപ്പെടും, മൂന്ന് വർഷത്തിനുള്ളിൽ അവനെക്കുറിച്ച് നമുക്ക് എന്ത് പറയണമെന്ന് അറിയാതെയാകും.” റാഷ്ഫോർഡ് പറഞ്ഞു.

“തീർച്ചയായും എനിക്ക് അവനോടൊപ്പം കളിക്കാൻ ആഗ്രഹമുണ്ട്. മികച്ച താരങ്ങളുമായി കളിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. ഇത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് കാണാം.” – റാഷ്ഫോർഡ് പറഞ്ഞു.


Exit mobile version