പ്രഖ്യാപനം വന്നു,ബയേൺ മ്യൂണിക്ക് ലിവർപൂളിൽ നിന്ന് ലൂയിസ് ഡയസിനെ സ്വന്തമാക്കി


ലിവർപൂളിന്റെ കൊളംബിയൻ വിംഗർ ലൂയിസ് ഡയസിനെ 75 ദശലക്ഷം യൂറോയുടെ കരാറിൽ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 28 വയസ്സുകാരനായ ഡയസ് 2029 വരെ ബുണ്ടസ്ലിഗ ഭീമൻമാരുമായി കരാർ ഒപ്പിട്ടു. ആൻഫീൽഡിൽ ലിവർപൂളിനായി കളിച്ച കാലത്ത് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടിയ താരമാണ് ഡയസ്. കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയ ഡയസ്, ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരാൻ കഴിഞ്ഞതിൽ “വളരെ സന്തോഷമുണ്ടെന്നും” ബയേണിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങൾക്കായും പോരാടുമെന്നും പറഞ്ഞു.


പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇടത് വിംഗർമാരിൽ ഒരാളാണ് ഡയസെന്നും, അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വിജയമനോഭാവവും എടുത്തുപറയേണ്ടതാണെന്നും ബയേൺ സിഇഒ ജാൻ-ക്രിസ്റ്റ്യൻ ഡ്രെസെൻ അഭിപ്രായപ്പെട്ടു. കാൽ ഒടിഞ്ഞതിനെത്തുടർന്നും കണങ്കാലിന് സ്ഥാനഭ്രംശം സംഭവിച്ചതിനാലും പുറത്തായ ജമാൽ മുസിയാലയ്ക്ക് പകരക്കാരനെ തേടുകയായിരുന്നു ബയേൺ. ഡയസിന്റെ വരവ് ടീമിന് കൂടുതൽ കരുത്തും നേതൃത്വഗുണവും നൽകുമെന്നും ജർമ്മൻ ചാമ്പ്യൻമാർക്ക് യൂറോപ്പിലും ആധിപത്യം സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു.

ലൂയിസ് ഡിയസ് ബയേണിലേക്ക്! 75 മില്യൺ ഓഫർ ലിവർപൂൾ അംഗീകരിച്ചു


ലിവർപൂളിന്റെ കൊളംബിയൻ ഫോർവേഡ് ലൂയിസ് ഡിയാസിനെ 75 ദശലക്ഷം യൂറോയ്ക്ക് സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ധാരണയിലെത്തി. 28 വയസ്സുകാരനായ ഈ വിംഗർ ലിവർപൂളിന്റെ ടോക്കിയോയിലെ പ്രീ-സീസൺ ടൂർ ഉപേക്ഷിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ ജർമ്മനിയിലേക്ക് തിരിക്കും.


നേരത്തെ ബയേൺ മുന്നോട്ട് വെച്ച 67.5 ദശലക്ഷം യൂറോയുടെ വാഗ്ദാനം ലിവർപൂൾ നിരസിച്ചിരുന്നു. അവരുടെ മൂല്യനിർണ്ണയത്തിൽ ഉറച്ചുനിന്നതിന് ശേഷം, മെച്ചപ്പെടുത്തിയ പുതിയ ബിഡ് അംഗീകരിച്ചതോടെ ഡിയാസ് ബുണ്ടസ് ലീഗയിൽ പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2022 ജനുവരിയിൽ എഫ്.സി പോർട്ടോയിൽ നിന്ന് ഏകദേശം 43 ദശലക്ഷം പൗണ്ടിന് ലിവർപൂളിലെത്തിയ ഡിയാസ്, ക്ലബ്ബിനായി 148 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും 23 അസിസ്റ്റുകളും നേടിയിട്ടുണ്ട്.


2024-25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ ലിവർപൂളിന്റെ കിരീട വിജയത്തിൽ നിർണായക പങ്ക് വഹിച്ചെങ്കിലും (ലീഗിൽ 13 ഗോളുകൾ നേടി), ഈ വേനൽക്കാലത്ത് ക്ലബ്ബ് വിടാൻ താൽപ്പര്യമുണ്ടെന്ന് ഡിയാസ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച എ.സി മിലാനുമായുള്ള സൗഹൃദ മത്സരത്തിൽ നിന്ന് ഡിയാസിനെ ഒഴിവാക്കിയതായി സ്ലോട്ട് സ്ഥിരീകരിച്ചിരുന്നു.


ലൂയിസ് ഡയസിനായുള്ള ബയേൺ മ്യൂണിക്കിന്റെ 67.5 മില്യൺ ബിഡ് ലിവർപൂൾ നിരസിച്ചു

ലിവർപൂൾ വിംഗർ ലൂയിസ് ഡയസിനായി ബയേൺ മ്യൂണിക്ക് €67.5 മില്യൺ യൂറോയുടെ ഔദ്യോഗിക ഓഫർ സമർപ്പിച്ച് ഒരു നീക്കം നടത്തി. എന്നാൽ ലിവർപൂൾ ഈ ബിഡ് വേഗത്തിൽ നിരസിക്കുകയും, 28 വയസ്സുകാരനായ കൊളംബിയൻ താരം വിൽപ്പനക്കില്ല എന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.

ലൂയിസ് ഡിയാസ്


‘ദി അത്‌ലറ്റിക്’ റിപ്പോർട്ടർ ഡേവിഡ് ഓർൺസ്റ്റീൻ പറയുന്നതനുസരിച്ച്, ഡയസ് ക്ലബ്ബ് വിടാനുള്ള തന്റെ ആഗ്രഹം ലിവർപൂളിനെ അറിയിച്ചിട്ടുണ്ടെങ്കിലും, മാനേജർ ആർനെ സ്ലോട്ടിന്റെ കീഴിൽ തങ്ങളുടെ പ്രോജക്റ്റിന്റെ നിർണായക ഭാഗമായിട്ടാണ് ലിവർപൂൾ അദ്ദേഹത്തെ കാണുന്നത്. 2024-25 പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ടീമിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഡയസ്, ലീഗിൽ 36 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും മൊത്തം 17 ഗോളുകളും നേടിയിരുന്നു.


ഡയസിന് നിലവിൽ കരാറിൽ രണ്ട് വർഷം കൂടി ബാക്കിയുണ്ടെങ്കിലും (2027 വരെ), ലിവർപൂൾ കരാർ പുതുക്കാൻ തിരക്ക് കാണിക്കുന്നില്ല, മാത്രമല്ല അസാധാരണമായ ഒരു വലിയ ഓഫർ ലഭിച്ചാൽ അല്ലാതെ അദ്ദേഹത്തെ വിൽക്കാനും തയ്യാറല്ല. ലിവർപൂൾ ഡയസിന് €100 മില്യൺ യൂറോയിലധികം മൂല്യം കൽപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലൂയിസ് ഡയസിനായുള്ള ബയേൺ മ്യൂണിക്കിന്റെ ഓഫർ ലിവർപൂൾ നിരസിച്ചു


കൊളംബിയൻ ഫോർവേഡ് ലൂയിസ് ഡയസിനെ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ലിവർപൂൾ, ബയേൺ മ്യൂണിക്കിന്റെ ഔദ്യോഗിക സമീപനം തള്ളിക്കളഞ്ഞു. ക്ലബ്ബിന്റെ ഭാവി പദ്ധതികളിൽ നിർണായക ഭാഗമായി കാണുന്ന 28 വയസ്സുകാരനായ ഡയസിനെക്കുറിച്ചുള്ള യാതൊരു കൈമാറ്റ ചർച്ചകൾക്കും തയ്യാറല്ലെന്ന് ബയേൺ സ്പോർട്ടിംഗ് ഡയറക്ടർ മാക്സ് എബർലിനെ ലിവർപൂൾ അറിയിച്ചു.

ലൂയിസ് ഡിയാസ്


ഈ വേനൽക്കാലത്ത് ബാഴ്സലോണ ഉൾപ്പെടെ നിരവധി മുൻനിര ക്ലബ്ബുകൾ ഡയസിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അവരെയും ലിവർപൂൾ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റിയും സൗദി അറേബ്യയിലെ ക്ലബ്ബുകളും താൽപ്പര്യം കാണിച്ചിരുന്നെങ്കിലും, ഡയസിനെ നിലനിർത്തുന്നതിൽ റെഡ്സ് സ്ഥിരമായ നിലപാട് തുടരുകയാണ്.


2022 ജനുവരിയിൽ പോർട്ടോയിൽ നിന്ന് എത്തിയതുമുതൽ ലിവർപൂളിന്റെ മുന്നേറ്റത്തിൽ ഡയസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 22 ഗോളുകൾ നേടിയ അദ്ദേഹം, പ്രീമിയർ ലീഗിൽ 13 ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കി. അദ്ദേഹത്തിന്റെ സംഭാവനകൾ പുതിയ മാനേജർ ആർനെ സ്ലോട്ടിന് 10 പോയിന്റ് വ്യത്യാസത്തിൽ ലീഗ് കിരീടം നേടാൻ സഹായിച്ചു.


ഡയസിന് നിലവിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. അന്താരാഷ്ട്ര ഡ്യൂട്ടിയിലിരിക്കുമ്പോൾ ഡയസ് ലിവർപൂളിൽ സന്തോഷവാനാണെന്നും കരാർ നീട്ടാൻ തയ്യാറാണെന്നും എന്നാൽ ശേഷിക്കുന്ന രണ്ട് വർഷം പൂർത്തിയാക്കാനും തയ്യാറാണെന്നും പറഞ്ഞിരുന്നു.

അൽ-നാസർ ലിവർപൂൾ താരം ലൂയിസ് ഡയസിനെ ലക്ഷ്യമിടുന്നു


സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസർ ലിവർപൂൾ മുന്നേറ്റനിര താരം ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. കൊളംബിയൻ ഇന്റർനാഷണൽ താരമായ ഡയസ് വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ വിടാൻ ശ്രമിക്കുന്നുണ്ട്.

ഡയസ് ഈ സീസണിൽ ലിവർപൂളിൻ്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. നിലവിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും ഇതുവരെ ലിവർപൂളുമായി പുതിയ കരാർ ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല. ബാഴ്സലോണയും ഡയസിനായി രംഗത്തുണ്ട്.

അൽ നസർ ഇപ്പോൾ റൊണാൾഡോയെ നിലനിർത്താനുള്ള ശ്രമങ്ങളിലാണ്. അത് കഴിഞ്ഞാൽ അവർ സ്ക്വാഡ് ശക്തമാക്കാനുള്ള സൈനിംഗുകളും നടത്തും.

റാഷ്‌ഫോർഡും ഡയസും മികച്ച താരങ്ങളാണെന്ന് ഹാൻസി ഫ്ലിക്ക്



അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ സീസണിലെ അവസാന ലാ ലിഗ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡിനെയും ലിവർപൂളിൻ്റെ ലൂയിസ് ഡയസിനെയും “അതിശയകരമായ കളിക്കാർ” എന്ന് വിശേഷിപ്പിച്ച് ബാഴ്സലോണയുടെ മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇരു പ്രീമിയർ ലീഗ് താരങ്ങളെയും സ്പാനിഷ് ചാമ്പ്യൻമാർ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.


നേരത്തെ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ ഈ രണ്ട് വിംഗർമാരിലും താൽപ്പര്യമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഫ്ലിക്ക് അതിനോട് യോജിച്ചു: “സാധാരണയായി എൻ്റെ ടീമിലില്ലാത്ത കളിക്കാരെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ തീർച്ചയായും അവർ രണ്ടുപേരും മികച്ച കളിക്കാർ തന്നെയാണ്… എനിക്കിഷ്ടമാണ്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.” ഫ്ലിക്ക് പറഞ്ഞു.


നിലവിൽ ലിവർപൂളിൻ്റെ പ്രധാന കളിക്കാരനായ ലൂയിസ് ഡയസിന് ഏകദേശം 80 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക പ്രതീക്ഷിക്കാം – സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇത് ഉയർന്ന വിലയാണ്. അതേസമയം, മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത്ര മികച്ച ഫോമിലല്ല. 2024-25 സീസണിൻ്റെ രണ്ടാം പകുതിയിൽ അദ്ദേഹം ലോണിൽ ആസ്റ്റൺ വില്ലയിൽ കളിച്ചു. ട്രാൻസ്ഫർ തുക കുറവായതിനാൽ അദ്ദേഹത്തെ എളുപ്പത്തിൽ ടീമിൽ എത്തിക്കാൻ ആയേക്കും.


റാഫിഞ്ഞ 2028 വരെ കരാർ പുതുക്കുകയും ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടും, ബാഴ്സലോണ ഒരു പുതിയ ലെഫ്റ്റ് വിംഗ് ഓപ്ഷനായി സജീവമായി തിരയുന്നുണ്ട്.

ലൂയിസ് ഡിയസുമായി കരാർ ധാരണയിൽ എത്തിയിട്ടില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി ലിവർപൂൾ താരം ലൂയിസ് ഡിയസിനെ സ്വന്തമാക്കുന്നു എന്നുള്ള വാർത്തകൾ ശരിയല്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അത്തരം വാർത്തകൾ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിക്കുന്നു എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ഡിയസും മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഡിയസ് ലിവർപൂൾ വിടും എന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല ബാഴ്സലോണയും താരത്തെ സ്വന്തമാക്കാനായി ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2022ൽ ലിവർപൂളിൽ എത്തിയ ഡിയസ് അവരുടെ പ്രധാന താരമാണ്.

ഈ സീസണിൽ ഇതുവരെ ആരെയും സൈൻ ചെയ്യാത്ത ലിവർപൂളിന് ഡിയസിനെ പോലെ ഒരു താരത്തെ നഷ്ടമാകുന്നത് ഇപ്പോൾ ചിന്തിക്കാൻ ആകില്ല‌. അവർ ഇപ്പോൾ സ്ക്വാഡ് മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്.

ലൂയിസ് ഡിയസ് ഇരട്ട ഗോൾ! ബ്രസീലിനെതിരെ കൊളംബിയക്ക് ചരിത്ര വിജയം

ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ട ബ്രസീലിന് പരാജയം. കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്രസീൽ വഴങ്ങിയത്. ലിവർപൂൾ താരം ലൂയിസ് ഡിയസിന്റെ ഇരട്ട ഗോളുകൾ ആണ് കൊളംബിയക്ക് വിജയം നൽകിയത്. ബ്രസീലിന് വിജയമില്ലാത്ത തുടർച്ചയായ മൂന്നാമത്തെ മത്സരമാണിത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ബ്രസീലിന്റെ തോൽവി. ലോകകപ്പ് യോഗ്യത റൗണ്ട് ചരിത്രത്തിൽ ആദ്യമായാണ് കൊളംബിയ ബ്രസീലിനെ തോൽപ്പിക്കുന്നത്.

നാലാം മിനുട്ടിൽ മാർട്ടിനെല്ലി ആണ് ബ്രസീലിന് ലീഡ് നൽകിയത്. തുടക്കത്തിൽ ലീഡ് നേടിയ ബ്രസീൽ പിന്നീട് അങ്ങോട്ട് മികച്ചു നിന്നില്ല. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ലൂയിസ് ഡിയസ് ബ്രസീലിന്റെ വലയിൽ പന്തെത്തിച്ച് കൊളംബിയക്ക് സമനില നൽകി. മൂന്ന് മിനുട്ട് കഴിഞ്ഞു വീണ്ടും ലൂയിസ് ഡിയസ് സ്കോർ ചെയ്തതോടെ കൊളംബിയ ലീഡും എടുത്തു.

ഈ വിജയം കൊളംബിയയെ 9 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുള്ള ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

ലൂയിസ് ഡിയസിന്റെ പിതാവിനെ മോചിപ്പിച്ചു

കൊളംബിയയിലെ നാഷണൽ ലിബറേഷൻ ആർമി (ELN) ഗറില്ലകൾ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ ലിവർപൂൾ ഫുട്ബോൾ താരം ലൂയിസ് ഡിയസിന്റെ പിതാവിനെ മോചിപ്പിച്ചു. ഏകദേശം രണ്ടാഴ്ച ആയി ലൂയിസ് മാനുവൽ ഡിയസ് ഇ എൽ എനിന്റെ പിടിയിൽ ആയിരുന്നു‌. ലിവർപൂൾ താരത്തിന്റെ അമ്മയയെം തട്ടികൊണ്ടു പോയിരുന്നു എങ്കിലും അവരെ പെട്ടെന്നു തന്നെ മോചിപ്പിക്കുകയുണ്ടായി‌.

വടക്കൻ പ്രവിശ്യയായ ലാ ഗുജിറയിൽ താമസിക്കുന്ന റൂറൽ മുനിസിപ്പാലിറ്റിയായ ബാരൻകാസിൽ വച്ച് ഒക്‌ടോബർ 28 നാണ് ലൂയിസ് ഡയസ് സീനിയറിനെ തട്ടിക്കൊണ്ടുപോയത്. സർക്കാറും നാഷണൽ ലിബറേഷൻ ആർമിയും തമ്മിൽ വർഷങ്ങളോളം ആയി നടക്കുന്ന പ്രശ്നങ്ങളുടെ ഭാഗമാണ് ഈ തട്ടികൊണ്ടു പോകലും.

ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമണകാരികൾ തട്ടിക്കൊണ്ടു പോയി

ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമണകാരികൾ കൊളംബിയയിൽ തട്ടിക്കൊണ്ടു പോയി. കൊളംബിയൻ താരത്തിന്റെ മാതാപിതാക്കളെ യാത്രക്ക് ഇടയിൽ നിന്ന് ആക്രമണകാരികൾ തട്ടിക്കൊണ്ടു പോയി എന്നാണ് കൊളംബിയൻ പോലീസ് പറഞ്ഞത്. നിലവിൽ താരത്തിന്റെ അമ്മയെ രക്ഷിച്ച പോലീസ് അച്ഛനെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിൽ ആണെന്നും റിപ്പോർട്ട് പറയുന്നു.

മോട്ടോർ ബൈക്കിൽ എത്തിയ അക്രമണകാരികൾ ആണ് താരത്തിന്റെ മാതാപിതാക്കളെ തട്ടി കൊണ്ടു പോയത്. പലപ്പോഴും മയക്കുമരുന്ന്, ക്രിമിനൽ മാഫിയ അരങ്ങു വാഴുന്ന കൊളംബിയയിൽ പ്രസിദ്ധരായ ആളുകളെ തട്ടിക്കൊണ്ടു പോയി പണം വാങ്ങുക എന്നത് നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാര്യമാണ്. താരത്തിന്റെ അച്ഛനെയും ഉടൻ രക്ഷിക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ആണ് കൊളംബിയൻ പോലീസ്.

ലൂയിസ് ഡയസിനായി സൗദിയിൽ നിന്ന് വൻ ഓഫർ, വിൽക്കില്ല എന്ന് ലിവർപൂൾ

ലിവർപൂളിന്റെ പ്രധാന താരങ്ങളിൽ ഒരാളായ ലൂയിസ് ഡയസിനായി സൗദി അറേബ്യയിൽ നിന്ന് വൻ ഓഫർ‌.സൗദി ക്ലബായ അൽ ഹിലാൽ 60 മില്യണോളം വരുന്ന ഓഫറാണ് ലിവർപൂളിനു മുന്നിൽ വെച്ചത്‌. താരത്തിന് ലിവർപൂളിൽ കിട്ടുന്നതിനേക്കാൾ മൂന്ന് മടങ്ങോളം സാലറിയും അൽ ഹിലാൽ വാഗ്ദാനം ചെയ്യുന്നു. എന്നാൽ എത്ര വലിയ ഓഫർ വന്നാലും ഡിയസിനെ വിൽക്കില്ല എന്നാണ് ലിവർപൂളിന്റെ നിലപാട്.

ഡിയസിനെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായാണ് ക്ലോപ്പ് കണക്കാക്കുന്നത്‌. ഇതിനകം ഹെൻഡേഴ്സൺ, ഫബിനോ എന്നിവർ ലിവർപൂൾ വിട്ട് സൗദിയിലേക്ക് പോകുന്നതിന് അടുത്താണ്‌. ലൂയിസിന്റെ കാര്യത്തിൽ ലിവർപൂൾ താരം വിൽപ്പനക്കില്ല എന്ന നിലപാടിലാണ്.

2022 ജനുവരിയിൽ എഫ്‌സി പോർട്ടോയിൽ നിന്ന് എത്തിയതിബു ശേഷം ലിവർപൂളിനായി ഇറങ്ങിയപ്പോൾ ഒക്കെ നല്ല പ്രകടനം കാഴ്ചവെക്കാൻ കൊളംബിയൻ ഫോർവേഡിനായിട്ടുണ്ട്. കഴിഞ്ഞ മാസം താരത്തിന് ഐക്കോണിക് നമ്പർ 7 ജേഴ്സിയും ലിവർപൂൾ നൽകിയിരുന്നു‌.

ലൂയിസ് ഡയസ് ലിവർപൂൾ നമ്പർ 7 ജേഴ്സി അണിയും

ലിവർപൂളിന്റെ ഐക്കോണിക് ജേഴ്സിയായ നമ്പർ 7 ജേഴ്സി ഇനി ലൂയിസ് ഡയസ് അണിയും. 2023-24 സീസൺ മുതൽ ലൂയിസ് ഡയസ് ലിവർപൂളിനായി ഏഴാം നമ്പർ ജേഴ്സി അണിയും എന്ന് ക്ലബ് ഇന്നലെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2022 ജനുവരിയിൽ എഫ്‌സി പോർട്ടോയിൽ നിന്ന് എത്തിയതിനുശേഷം കൊളംബിയ ഫോർവേഡ് നമ്പർ 23 ജേഴ്സി ആയിരുന്നു ഇതുവരെ അണിഞ്ഞിരുന്നത്.

ഈ സമ്മറിൽ ലിവർപൂൾ വിട്ട ജെയിംസ് മിൽനർ ആയിരുന്നു ഇതുവരെ നമ്പർ 7 ജേഴ്സി അണിഞ്ഞിരുന്നത്. ഇയാൻ കലഹൻ, കെവിൻ കീഗൻ, കെന്നി ഡഗ്ലിഷ് എന്നി ഇതിഹാസങ്ങൾ അണിഞ്ഞിരുന്ന ജേഴ്സിയാണ് ലിവർപൂളിലെ നമ്പർ 7.

Exit mobile version