Picsart 25 07 04 20 32 33 359

മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്‌ഫോർഡിന്റെ പത്താം നമ്പർ ജേഴ്സി കുഞ്ഞ്യക്ക് നൽകി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാർക്കസ് റാഷ്‌ഫോർഡിലെ ഭാവി അവസാനിക്കുകയാണ് എന്ന് ഉറപ്പിക്കാം. റാഷ്‌ഫോർഡിന്റെ പത്താം നമ്പർ ജേഴ്സി ഇനി മുതൽ മത്യാസ് കുഞ്ഞ്യ (Matheus Cunha) ആയിരിക്കും ധരിക്കുക എന്ന് ക്ലബ്ബ് റാഷ്‌ഫോർഡിന്റെ പ്രതിനിധികളെ അറിയിച്ചിരിക്കുകയാണ്. ഇതോടെ റാഷ്‌ഫോർഡും യുണൈറ്റഡുമായുള്ള ബന്ധം അവസാനിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.


തന്റെ കരിയറിൽ ഇനി ബാഴ്സലോണയിലേക്ക് മാറാനാണ് റാഷ്‌ഫോർഡ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റത്തിനാണ് താരം ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


കഴിഞ്ഞ സീസണിൽ പരിശീലകൻ അമോറിമുമായി ഉടക്കിയ താരം അവസാനം ആസ്റ്റൺ വില്ലയിൽ ലോണിൽ ആണ് കളിച്ചത്. ക്ലബ് വിടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് റാഷഫോർഡ് യുണൈറ്റഡ് മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.

Exit mobile version