മാർക്കസ് റാഷ്‌ഫോർഡ് ലോണിൽ ആസ്റ്റൺ വില്ലയിൽ ചേരും എന്ന് ഉറപ്പായി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് ലോൺ ആസ്റ്റൺ വില്ലയിൽ ചേരും എന്ന് ഉറപ്പായി. രണ്ട് ക്ലബ്ബുകളും ലോൺ കരാറിൽ ധാരണയിൽ എത്തി. വില്ല റാഷ്ഫോർഡിന്റെ ശമ്പളത്തിന്റെ 70% ത്തിലധികം നൽകും. കരാറിൽ 40 മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു ബൈ ഓപ്ഷൻ ക്ലോസും ഉൾപ്പെടുന്നു, ഇത് വില്ലയ്ക്ക് സ്ഥിരമായി റാഷ്‌ഫോർഡിനെ സ്വന്തമാക്കാനുള്ള അവസരം നൽകുന്നു.

സ്ഥിരമായി നിൽക്കുക ആണെങ്കിൽ മൂന്നര വർഷത്തെ കരാറിൽ താരം ഈ സീസൺ അവസാനം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് മെഡിക്കൽ പരിശോധനകൾ ബുക്ക് ചെയ്തിട്ടുണ്ട്, നീക്കം ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്നും സ്ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ടീമിൽ ഇനി അവസരം ഉണ്ടാകില്ല എന്ന് ഉറപ്പായതിനാൽ കൂടെയാണ് റാഷ്ഫോർഡ് ക്ലബ് വിടുന്നത്.

റാഷ്ഫോർഡ് ആസ്റ്റൺ വില്ലയുമായി കരാർ ധാരണയിൽ എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റാഷ്ഫോർഡും ആസ്റ്റൺ വില്ലയുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞു. ലോൺ കരാറിൽ ആകും താരം വില്ലയിൽ എത്തിക. വേനൽക്കാലത്ത് വില്ലയിലേക്ക് സ്ഥിരമായി മാറാനുള്ള ഓപ്ഷനും ഈ കരാറിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റാഷ്‌ഫോർഡിന്റെ £325,000 ആഴ്ച ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗം നൽകാൻ ആസ്റ്റൺ വില്ല സമ്മതിച്ചു.

ഡിസംബർ പകുതി മുതൽ റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഇടം നേടിയിട്ടില്ല, പരിശീലനത്തിലെ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണമെന്ന് മാനേജർ റൂബൻ അമോറിം ചൂണ്ടിക്കാട്ടിയിരുന്നു. വില്ലയിൽ പോയാൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നതാണ് റാഷ്ഫോർഫ് വില്ലയുമായി അടുക്കാൻ കാരണം.

തിങ്കളാഴ്ച രാത്രി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് കരാർ അന്തിമമാക്കാൻ ആസ്റ്റൺ വില്ല ആഗ്രഹിക്കുന്നു. ജോൺ ഡുറാനെ അൽ നാസറിന് അടുത്തിടെ വിറ്റതിനെത്തുടർന്ന് ക്ലബ് ആക്രമണ ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.

മാർക്കസ് റാഷ്‌ഫോർഡിനെ ലോണിൽ സ്വന്തമാക്കാനായി ആസ്റ്റൺ വില്ലയുടെ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ ലോണിൽ സ്വന്തമാക്കാനുള്ള സാധ്യത ആസ്റ്റൺ വില്ല പരിശോധിക്കുന്നു. യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ സ്ക്വാഡിൽ നിന്ന് അകന്ന 27-കാരൻ ക്ലബ് വിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 മത്സരങ്ങളിൽ റാഷ്ഫോർഡ് യുണൈറ്റഡിനായി കളിച്ചിട്ടില്ല.

ജോൺ ഡുറാൻ അൽ നാസറിലേക്ക് മാറുന്നതും എമി ബ്യൂണ്ടിയ ബേയർ ലെവർകുസനിലേക്ക് ലോണിൽ പോകുന്നതും കാരണം ടീമിനെ ശക്തിപ്പെടുത്താൻ വില്ല മാനേജർ ഉനായ് എമെറി അറ്റാക്കിംഗ് താരങ്ങളെ അന്വേഷിക്കുകയാണ് ഇപ്പോൾ.

ബാഴ്‌സലോണയിലേക്ക് മാറാനാണ് റാഷ്ഫോർഡ് ഇഷ്ടപ്പെടുന്നത്. എന്നാൽ ബാഴ്സലോണ ഈ വിൻഡോയിൽ റാഷ്ഫോർഡിനായി ബിഡ് ചെയ്യാൻ സാധ്യതയില്ല. ഇനി 2 ദിവസം കൂടി മാത്രമെ ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഉള്ളൂ.

റാഷ്ഫോർഡ് മാറാൻ തയ്യാറായാൽ കാര്യങ്ങൾ മാറും എന്ന് അമോറിം

മാർക്കസ് റാഷ്‌ഫോർഡിന്റെ മനോഭാവം മാറിയാക് അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചുവരാം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം വ്യക്തമാക്കി. ഫോർവേഡിന്റെ മാച്ച് സ്ക്വാഡിലെ അഭാവത്തെക്കുറിച്ച് സംസാരിക്കുക ആയിരുന്നു അമോറിം.

“മാർക്കസ് റാഷ്‌ഫോർഡ് മാറുകയാണെങ്കിൽ കാര്യങ്ങൾ മാറും. റാഷ്‌ഫോർഡ് ഞങ്ങൾക്ക് ഒപ്പം ഉള്ളതിൽ ഞങ്ങൾക്ക് സന്തോഷം മാത്രമെ ഉള്ളൂ. പക്ഷേ ഞങ്ങൾക്ക് ടീമിൽ ഒരു നിശ്ചിത സ്റ്റാൻഡേർഡ് സൂക്ഷിക്കേണ്ടതുണ്ട്. ഇത് വ്യക്തിപരമല്ല.” അമോറിം പറഞ്ഞു.

തന്റെ തീരുമാനം റാഷ്‌ഫോർഡിനെ മാത്രമല്ല, കളിക്കാരുടെ മൊത്തത്തിലുള്ള പ്രതിബദ്ധതയെയും കുറിച്ചാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “പരമാവധി നൽകാത്ത ഒരു കളിക്കാരനെയും ഞാൻ ഉൾപ്പെടുത്തില്ല എന്നായിരുന്നു എന്റെ വാചകം. മാർക്കസ് റാഷ്‌ഫോർഡിന് മാത്രമായാണ് ഇത് എന്ന് മാത്രം ഞാൻ പറഞ്ഞിട്ടില്ല,” അമോറിം പറഞ്ഞു.

“റാഷ്ഫോർഡ് ഉണ്ടെങ്കിൽ ഞങ്ങൾ ഇതിനേക്കാൾ മികച്ച ടീമാണ്, അത് വ്യക്തമാണ്, പക്ഷേ ശരിയായ നിമിഷം വരുന്നത ഞാൻ എന്റെ തീരുമാനം മാറ്റില്ല.” അമോറിം പറഞ്ഞു.

ഗോൾ കീപ്പർ കോച്ചിനെ ഇറക്കിയാലും ടീമിനായി എല്ലാം നൽകാൻ തയ്യാറാകാത്ത ആളെ ഇറക്കില്ല – അമോറിം

മാർക്കസ് റാഷ്‌ഫോർഡിനെ ടീമിൽ നിന്ന് തുടർച്ചയായി ഒഴിവാക്കുന്നതിനെ ന്യായീകരിച്ച് കടുത്ത പരാമർശവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം. പരിശീലനത്തിൽ റാഷ്ഫോർഡിന്റെ മോശം പ്രകടനവും ടീമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവവും ആണ് താരം പുറത്തിരിക്കാൻ കാരണം എന്ന് അമോറിം ഊന്നിപ്പറഞ്ഞു.

“കാര്യങ്ങൾ മാറിയില്ലെങ്കിൽ, ഞാൻ മാറില്ല” ​​എന്ന് അദ്ദേഹം പറഞ്ഞു. റാഷ്‌ഫോർഡിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ പരിശ്രമത്തിനെയും സമർപ്പണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അമോറിം പറഞ്ഞു.

“എല്ലാ ദിവസവും പരമാവധി ടീമിനായി നൽകാത്ത ഒരു കളിക്കാരനെ ഞാൻ കളിപ്പിക്കില്ല. അതിനു മുമ്പ് ഞാൻ ഗോൾ കീപ്പിംഗ് കോച്ച് വൈറ്റലിനെ കളിപ്പിക്കും. ആ നിലപാടിൽ നിന്ന് ഞാൻ മാറില്ല.” – അമോറിം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 11 മത്സരങ്ങളിൽ റാഷ്‌ഫോർഡ് പങ്കെടുത്തിട്ടില്ല, ക്ലബ്ബിലെ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.

റാഷ്‌ഫോർഡിന്റെ ഭാവി എന്തെന്ന് അറിയാൻ ട്രാൻസ്ഫർ വിൻഡോ അവസാനം വരെ കാത്തിരിക്കണം എന്ന് അമോറിം

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ മാർക്കസ് റാഷ്‌ഫോർഡ് എങ്ങോട്ട് എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ കാര്യത്തിൽ തനിക്ക് ഒരു ഉത്തരം ഇപ്പോൾ നൽകാൻ ആകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അമോറിം പറഞ്ഞു.

ഡിസംബറിൽ ടീമിൽ നിന്ന് പുറത്തായ റാഷ്ഫോർഡ് അവസാന 10 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ല. എ സി മിലാൻ, ബാഴ്‌സലോണ, ബൊറൂസിയ ഡോർട്ട്മുണ്ട്, ചെൽസി തുടങ്ങിയ ക്ലബ്ബുകളുമായി താരം ചർച്ച നടത്തി എങ്കിലും താരത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

റാഷ്ഫോർഡിന്റെ ഭാവി എന്തെന്ന് അറിയാൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ കാത്തിരിക്കൂ എന്ന് അമോറിം പറഞ്ഞു. ഇനി 8 ദിവസം കൂടെയല്ലേ ഉള്ളൂ എന്നും അതു കഴിഞ്ഞ് ഉത്തരങ്ങൾ നൽകാം എന്നും അമോറിം പറഞ്ഞു.

മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാൻ മിലാൻ ശ്രമിക്കുന്നുണ്ട് എന്ന് സ്ഥിരീകരിച്ച് ഇബ്രഹിമോവിച്

എസി മിലാൻ സീനിയർ ഉപദേശ്ടാവ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മാർക്കസ് റാഷ്‌ഫോർഡിന് വേണ്ടി എസി മിലാൻ ശ്രമിക്കുന്നുണ്ട് എന്ന് സമ്മതിച്ചു.

“എനിക്ക് മാർക്കസിനെ നന്നായി അറിയാം, ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് എസി മിലാൻ, എല്ലാ കളിക്കാരും ഇവിടെ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” – അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്താനുള്ള ബുദ്ധിമുട്ട് ഇബ്രാഹിമോവിച്ച് സമ്മതിച്ചെങ്കിലും, റാഷ്ഫോർഡിനെ എത്തിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. “മാൻ യുണൈറ്റഡുമായി ഇടപാട് നടത്തുക എളുപ്പമുള്ള,” അദ്ദേഹം കൂട്ടിച്ചേർത്തു. “ചർച്ചകൾ ആരംഭിക്കണമോ വേണ്ടയോ എന്ന് ഞങ്ങൾ നോക്കും.” ഇബ്ര പറഞ്ഞു.

യുണൈറ്റഡിൻ്റെ പ്രധാന വ്യക്തിത്വമായിരുന്ന റാഷ്‌ഫോർഡ് പരിശീലകൻ അമോറുമായി ഇടഞ്ഞാണ് ക്ലബ് വിടുന്നത്.

മാർക്കസ് റാഷ്‌ഫോർഡിനായി ബാഴ്സലോണയും രംഗത്ത്

ഓൾഡ് ട്രാഫോഡിൽ റാഷ്ഫോർഡിന്റെ ഭാവി അനിശ്ചിത്വത്തിൽ ആയിരിക്കെ മാർക്കസ് റാഷ്‌ഫോർഡിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ബാഴ്‌സലോണ ചേർന്നിരിക്കുകയാണ്. എസി മിലാനും യുവൻ്റസിനും താരത്തിനായി ശ്രമിക്കുന്നതിന് ഒപ്പം ആണ് ബാഴ്സയും രംഗത്തുള്ളത്. വായ്പാ നീക്കത്തിനായാണ് ബാഴ്‌സലോണയും ശ്രമിക്കുന്നത്.

ഈ സീസണിൽ അമോറിം വന്നതിന് ശേഷം റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിന് പുറത്താണ്. താരം ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പെട്ടെന്ന് ഈ നീക്കം നടന്നാൽ പകരം ഒരു അറ്റാക്കറെ ടീമിൽ എത്തിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മാർക്കസ് റാഷ്ഫോർഡിനായി ഡോർട്മുണ്ടും രംഗത്ത്

മാർക്കസ് റാഷ്ഫോർഡിൻ്റെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങൾ സജീവമാവുകയാണ്. യൂറോപ്പിലുടനീളമുള്ള ക്ലബ്ബുകൾ താരത്തിനായി അതീവ താല്പര്യം പ്രകടിപ്പിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധ്യമായ കരാറിൻ്റെ വ്യവസ്ഥകൾ മനസിലാക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ടും എസി മിലാനും ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ അന്വേഷണങ്ങൾ വരും ദിവസങ്ങളിൽ വരും. ഗലാറ്റസറേയും ഈ ആഴ്ച റാഷ്‌ഫോർഡിനായി സമീപിച്ചു. എന്നിരുന്നാലും, ഈ ഘട്ടത്തിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകൾക്കുള്ളിലെ ഓപ്ഷനുകൾക്ക് ആണ് താരം മുൻഗണന നൽകുന്നത്.

മാനേജർ റൂബൻ അമോറിമുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ലാത്ത റാഷ്‌ഫോർഡ് ഇപ്പോൾ ക്ലബ് വിടുന്നതിന്റെ വക്കിലാണ്. 27 കാരനായ ഫോർവേഡ് ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ സാധ്യതയുണ്ട്.

മാർക്കസ് റാഷ്‌ഫോർഡിനെ ലോണിൽ സ്വന്തമാക്കാൻ എസി മിലാൻ ശ്രമിക്കുന്നു

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാർക്കസ് റാഷ്ഫോർഡിനായി ഒരു ലോൺ ഡീൽ പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകളിൽ എസി മിലാനും ഉൾപ്പെടുന്നുവെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിക്കാൻ എ സി മിലാൻ ഒരുങ്ങുകയാണ് എന്നും അദ്ദേഹം പറയുന്നു.

മാനേജർ റൂബൻ അമോറിമുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇപ്പോൾ റാഷ്‌ഫോർഡ് ഒരു മാസത്തോളമായി യുണൈറ്റഡിനായി കളിച്ചിട്ടില്ല. ലിവർപൂളിനെതിരായ പോരാട്ടം ഉൾപ്പെടെയുള്ള ഉയർന്ന മത്സരങ്ങളിൽ ടീമിൽ നിന്ന് അദ്ദേഹത്തെ സ്ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു.

റാഷ്ഫോർഡ് ഈ ജനുവരിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് സാധ്യത കൂടുതൽ ഉള്ളത്. നിരവധി യൂറോപ്യൻ ക്ലബ്ബുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാർക്കസ് റാഷ്‌ഫോർഡ് ലിവർപൂളിനെതിരെ കളിക്കില്ല എന്ന് അമോറിം

ലിവർപൂളിനെതിരായ മത്സരം മാർക്കസ് റാഷ്‌ഫോർഡിന് അസുഖം മൂലം നഷ്ടമാകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം സ്ഥിരീകരിച്ചു.

“മാർക്കസിന് ആരോഗ്യ പ്രശ്നം ഉണ്ട്, അതുകൊണ്ട് പരിശീലനത്തിന് ഇറങ്ങിയില്ല. അവൻ അതുകൊണ്ട് പുറത്തായിരിക്കും ”അമോറിം പറഞ്ഞു. റാഷ്ഫോർഫിന്റെ സ്ഥിതി സമാനമാണ്; അവൻ മറ്റെല്ലാ കളിക്കാരെയും പോലെയാണ്. അമോറിം കൂട്ടിച്ചേർത്തു.

റാഷ്‌ഫോർഡ് യുണൈറ്റഡിനായി തുടർച്ചയായി നാല് മത്സരങ്ങളായി കളിച്ചിട്ടില്ല. റാഷ്ഫോർഡും അമോറിമും തമ്മിലുള്ള ബന്ധം ഇനിയും ശരിയായിട്ടില്ല. റാഷ്ഫോർഡ് ക്ലബ് വിടാനുള്ള സാധ്യതയും ഉയരുന്നുണ്ട്.

സൗദി അറേബ്യയിൽ നിന്നുള്ള 3 ഓഫറുകൾ മാർക്കസ് റാഷ്ഫോർഡ് നിരസിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റാഷ്ഫോർഡ് സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ നിന്നുള്ള മൂന്ന് വലിയ ഓഫറുകൾ നിരസിച്ചതായി റിപ്പോർട്ട്. മാർക്കസ് റാഷ്‌ഫോർഡ് നിരസിച്ചു, പ്രതിവർഷം 35 ദശലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന ഓഫർ ആണ് റാഷ്ഫോർഡ് നിരസിച്ചത്.

ഒരു പുതിയ വെല്ലുവിളിക്ക് തയ്യാറാണെങ്കിലും, 2026 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിലെ സ്ഥാനം വീണ്ടെടുക്കാനുള്ളത് കൊണ്ട് യൂറോപ്പിന് പുറത്ത് ഒരു ലീഗിൽ റാഷ്ഫോർഡ് കളിക്കാൻ സാധ്യതയില്ല.

പുതിയ മാനേജർ റൂബൻ അമോറിമിന് കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാച്ച്‌ഡേ സ്ക്വാഡിൽ നിന്ന് അടുത്തിടെ ഒഴിവാക്കിയതാണ് റാഷ്‌ഫോർഡിൻ്റെ സ്ഥിതി സങ്കീർണ്ണമാക്കിയത്.

Exit mobile version