ലാ ലിഗയിലെ ആദ്യ മത്സരത്തിൽ മല്ലോർക്കക്ക് എതിരെ ഇറങ്ങുമ്പോൾ ബാഴ്‌സലോണക്ക് ഇരട്ടി സന്തോഷം. പുതിയ സൈനിങ്ങുകളായ മാർക്കസ് റാഷ്‌ഫോർഡിന്റെയും ജോവാൻ ഗാർസിയയുടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഇരുവരും ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാകും ർന്ന് ബാഴ്‌സലോണ അറിയിച്ചു.
റോബർട്ട് ലെവൻഡോവ്സ്കിയുടെ അഭാവത്തിൽ റാഷ്‌ഫോർഡിന്റെ ടീമിലേക്കുള്ള ഈ വരവ് ഏറെ നിർണായകമാണ്. ഇത് താരത്തിന്റെ ലാലിഗയിലെ അരങ്ങേറ്റത്തിന് കളമൊരുക്കും. ടെർ സ്റ്റെഗന്റെ പരിക്ക് ഉപയോഗിച്ച് ആണ് ഗോൾകീപ്പർ ജോവാൻ ഗാർസിയയെ രജിസ്റ്റർ ചെയ്തത്.
ഇന്ന് രാത്രി 11 മണിക്ക് നടക്കുന്ന ബാഴ്സലോണ മത്സരം ഫാൻകോഡ് ആപ്പിൽ തത്സമയം കാണാം.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ദീർഘകാല പദ്ധതികളില്ലെന്ന് തുറന്നടിച്ച് താരം മാർക്കസ് റാഷ്ഫോർഡ്. വർഷങ്ങളായുള്ള സ്ഥിരതയില്ലായ്മ കാരണം ക്ലബ്ബ് “നോ മാൻസ് ലാൻഡിൽ” (ലക്ഷ്യമില്ലാത്ത അവസ്ഥയിൽ) അകപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേർന്നതിന് ശേഷമാണ് 27-കാരനായ റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞത്.
യുണൈറ്റഡിനായി 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയ റാഷ്‌ഫോർഡ്, തുടർച്ചയായുള്ള പരിശീലക മാറ്റങ്ങളാണ് ക്ലബ്ബിന്റെ വിജയത്തിന് തടസ്സമെന്ന് വിശ്വസിക്കുന്നു. “യുണൈറ്റഡ് എത്തിച്ചേരേണ്ട നിലവാരത്തിൽ നിന്ന് നമ്മൾ വളരെ താഴെയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്, നമ്മൾ ഇത്രയധികം പ്രതീക്ഷിക്കുന്നത് എന്തിനാണ്? ഇത്രയധികം പരിശീലകരും വ്യത്യസ്ത ആശയങ്ങളും വിജയതന്ത്രങ്ങളും വന്നപ്പോൾ നമ്മൾ ഒരു ലക്ഷ്യവുമില്ലാത്ത അവസ്ഥയിലെത്തി” – റാഷ്‌ഫോർഡ് ‘Rest Is Football’ പോഡ്കാസ്റ്റിൽ പറഞ്ഞു.
ലിവർപൂളിനെ റാഷ്‌ഫോർഡ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, തൻ്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ സമയം നൽകിയതുകൊണ്ടാണ് ലിവർപൂളിനെ ജർഗൻ ക്ലോപ്പ് വിജയത്തിലേക്ക് നയിച്ചത്. ഫെർഗൂസൺ കാലഘട്ടത്തിലെ വിജയ തത്വങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും റാഷ്‌ഫോർഡ് ദുഃഖം പ്രകടിപ്പിച്ചു. വ്യക്തമായ ഒരു ലക്ഷ്യബോധമില്ലെങ്കിൽ മികച്ച കളിക്കാർ ഉണ്ടായിട്ടും ടീമിന് വിജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബാഴ്സലോണയുടെ പുതിയ സൈനിംഗ് മാർക്കസ് റാഷ്‌ഫോർഡ് ലാലിഗയിലെ ആദ്യ മത്സരത്തിൽ മയ്യോർക്കക്കെതിരെ കളിച്ചേക്കില്ല. താരത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച പ്രശ്നങ്ങളാണ് ഇതിന് കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം റാഷ്‌ഫോർഡ് അടക്കമുള്ള പുതിയ താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ക്ലബിന് ഇതുവരെ സാധിച്ചിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് റാഷ്‌ഫോർഡ് ബാഴ്സയിലെത്തിയത്. നിലവിൽ പുതുതായി എത്തിയ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ബാഴ്സലോണ ഇപ്പോൾ മുൻഗണന നൽകുന്നത്. അദ്ദേഹത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ്.
അതേസമയം, റാഷ്‌ഫോർഡിന്റെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പ്രസിഡന്റ് ജോവാൻ ലപോർട്ടയും പരിശീലകൻ ഹാൻസി ഫ്ലിക്കും നടത്തുന്നുണ്ടെങ്കിലും, ലാലിഗയുടെ സാമ്പത്തിക നിയമങ്ങൾ ക്ലബിന് തിരിച്ചടിയായി. അടുത്തിടെ നടന്ന ജോവാൻ ഗാംപർ ട്രോഫിയിൽ റാഷ്‌ഫോർഡ് കളിക്കുകയും അസിസ്റ്റ് നേടുകയും ചെയ്തിരുന്നു. എന്നാൽ, മയ്യോർക്കക്കെതിരായ മത്സരത്തിൽ താരത്തിന് ഗ്യാലറിയിലിരുന്ന് കളി കാണേണ്ടിവരുമെന്നാണ് സൂചന.
ഏഷ്യൻ പര്യടനത്തിന് ഗംഭീരമായൊരു വിജയത്തോടെ ബാഴ്‌സലോണ അവസാനം കുറിച്ചു. സൗത്ത് കൊറിയൻ ക്ലബായ ഡേഗു എഫ്‌സിയെ സൗഹൃദ മത്സരത്തിൽ 5-0നാണ് ബാഴ്‌സലോണ തകർത്തത്. ആദ്യ പകുതിയിൽ ഗാവി നേടിയ ഇരട്ട ഗോളുകൾ ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായി. 21-ാം മിനിറ്റിലും 45+2 മിനിറ്റിലുമാണ് ഗാവി ഗോളുകൾ നേടിയത്.
27-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ടോണി ഫെർണാണ്ടസ് 54-ാം മിനിറ്റിലും, ബാഴ്‌സയുടെ പുതിയ സൈനിംഗ് മാർക്കസ് റാഷ്‌ഫോർഡ് 65-ാം മിനിറ്റിലും ഗോൾ നേടി. റാഷ്ഫോർഡിന്റെ ബാഴ്സക്ക് ആയുള്ള ആദ്യ ഗോളാണിത്.
ഇനി ലാ ലിഗ തുടങ്ങുന്നതിന് മുൻപായി ജോവാൻ ഗാംപർ ട്രോഫിയാണ് ബാഴ്‌സക്ക് കളിക്കാനുള്ളത്.
പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ തുടരുന്ന ബാർസലോണ, ഇന്ന് നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ജപ്പാനിലെ വിസൽ കോബെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. എറിക് ഗാർസിയ (33’), റൂണി ബാർഡ്‌ജി (77’), പോ ഫെർണാണ്ടസ് സാർമിയന്റോ (87’) എന്നിവരാണ് കറ്റാലൻ ക്ലബിനായി ഗോളുകൾ നേടിയത്. വിസൽ കോബെയ്ക്കായി 42-ാം മിനിറ്റിൽ ടി. മിയാഷിറോ ഒരു ഗോൾ മടക്കി.
ഈ മത്സരം ബാഴ്സലോണയുടെ പുതിയ സൈനിംഗ് മാർക്കസ് റാഷ്‌ഫോർഡിന്റെ അനൗദ്യോഗിക അരങ്ങേറ്റത്തിനും വേദിയായി. അവസാന 12 മിനിറ്റിലാണ് ഇംഗ്ലണ്ട് താരം കളത്തിലിറങ്ങിയത്. ഗോൾ നേടാനായില്ലെങ്കിലും, റാഷ്‌ഫോർഡ് തന്റെ ട്രേഡ്മാർക്ക് വേഗതയും നീക്കങ്ങളും കാഴ്ചവെച്ച്, ആരാധകർക്ക് പ്രതീക്ഷ നൽകി.
ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ബാർസലോണ ഇനി ജൂലൈ 31-ന് എഫ്‌സി സോളുമായി ഏറ്റുമുട്ടും.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എഫ്‌സി ബാഴ്‌സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാറിയതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് മാർക്കസ് റാഷ്‌ഫോർഡ്. “മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് എനിക്ക് ഒന്നും മോശമായി പറയാനില്ല,” റാഷ്‌ഫോർഡ് പറഞ്ഞു. “എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു അത്, ഞാൻ നന്ദിയുള്ളവനാണ്… അവർക്ക് എല്ലാ ആശംസകളും നേരുന്നു, ഭാവിയിൽ അവർ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
റാഷ്‌ഫോർഡും യുണൈറ്റഡ് മാനേജർ റൂബൻ അമോറിമും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഈ നീക്കം. നേരത്തെ ആസ്റ്റൺ വില്ലയിലേക്ക് ഒരു ചെറിയ ലോൺ സ്റ്റണ്ടും ഇതിന് കാരണമായിരുന്നു. ഇപ്പോൾ, ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്‌സലോണയിൽ ഫോം വീണ്ടെടുക്കാനും ലാ ലിഗയിൽ ഒരു പുതിയ തുടക്കം കുറിക്കാനുമാണ് ഇംഗ്ലണ്ട് താരം ലക്ഷ്യമിടുന്നത്. ബാഴസക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് ജയിക്കുകയാണ് തന്റെ സ്വപ്നം എന്നും റാഷഫോർഡ് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ ബാഴ്‌സലോണ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു സീസൺ നീളുന്ന ലോൺ കരാറിലൂടെ ആണ് താരത്തെ ബാഴ്‌സ സ്വന്തമാക്കുന്നത്. ലോണിന് ശേഷം സ്ഥിരം കരാറിലെത്തിക്കാനുള്ള വ്യവസ്ഥയും ഡീലിൽ ഉണ്ട്.
കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ചിരുന്നു. അന്ന് 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ താരം, പിന്നീട് പരിക്കിനെ തുടർന്ന് സീസണിൻ്റെ അവസാന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. റാഷഫോർഡ് ഇന്നലെ തന്നെ ബാഴ്സലോണയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആഴ്ചയിൽ 325,000 പൗണ്ടിലധികം ശമ്പളമുള്ള റാഷ്‌ഫോർഡ് ബാഴ്സയിലേക്ക് ചേരാൻ വേതനം വരെ കുറച്ചു. അദ്ദേഹത്തിന്റെ ലോൺ കാലത്തെ ശമ്പളം മുഴുവൻ ബാഴ്സ തന്നെ വഹിക്കും.
2015-ൽ അരങ്ങേറ്റം കുറിച്ച ശേഷം 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയിട്ടുള്ള റാഷ്‌ഫോർഡ് ഓൾഡ് ട്രാഫോർഡിലെ ഒരു പ്രധാന താരമായിരുന്നു. ബാഴ്സയിലും ഗോളടി തുടരുകയാകും റാഷ്ഫോർഡിന്റെ ലക്ഷ്യം.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് ബാഴ്‌സലോണയിൽ ലോണിൽ ചേരുമെന്ന് ഉറപ്പായി. ഈ നീക്കം നടക്കാനായി താരം ശമ്പളം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം, താരം തൻ്റെ ശമ്പളത്തിൽ 25% കുറയ്ക്കാൻ സമ്മതിച്ചു.
അതേസമയം, റാഷ്‌ഫോർഡിന്റെ പുതുക്കിയ ശമ്പളം മുഴുവനായും ബാഴ്‌സലോണ നൽകും. ബാഴ്‌സലോണയിൽ കളിക്കാനുള്ള റാഷ്‌ഫോർഡിന്റെ അതിയായ ആഗ്രഹം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച്, 30 മില്യൺ യൂറോ നൽകി അടുത്ത സീസണിൽ താരത്തെ സ്ഥിരമായി ടീമിലെത്തിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. നേരത്തെ ഇത് 35 മില്യൺ യൂറോയായിരുന്നു.
കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ച റാഷ്‌ഫോർഡ്, ബാഴ്‌സലോണയിലെ മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ 300-ഓളം മത്സരങ്ങളിൽ നിന്ന് 89 ഗോളുകളും 52 അസിസ്റ്റുകളും നേടിയ റാഷ്‌ഫോർഡിൻ്റെ പരിചയസമ്പത്ത്, ടീമിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ ഒരു സീസൺ ലോൺ കരാറിൽ സ്വന്തമാക്കാൻ ഒരുങ്ങുന്ന ബാഴ്‌സലോണ ഞായറാഴ്ചയോടെ ട്രാൻസ്ഫർ പൂർത്തിയാക്കും. ഇരു ക്ലബ്ബുകളും താരത്തിന്റെ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കരാർ പ്രകാരം, ലോൺ കാലാവധിക്ക് ശേഷം താരത്തെ സ്ഥിരമായി ടീമിലെത്തിക്കാൻ ബാഴ്‌സലോണയ്ക്ക് അവസരമുണ്ടാകും. റാഷ്‌ഫോർഡിന്റെ മുഴുവൻ ശമ്പളവും ബാഴ്‌സലോണ വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ച റാഷ്‌ഫോർഡ്, ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തിന് വേണ്ടി ആയിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്‌സലോണയ്ക്ക് താരത്തെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ, ലോൺ കരാറാണ് ഏറ്റവും അനുയോജ്യമായ മാർഗം. ആഴ്ചയിൽ 325,000 പൗണ്ടിലധികം വരുമാനമുള്ള റാഷ്‌ഫോർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഉയർന്ന ശമ്പളമുള്ള കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ ലോൺ കാലയളവിൽ വില്ലയാണ് റാഷ്‌ഫോർഡിന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും നൽകിയത്. എന്നാൽ, ഇത്തവണ മുഴുവൻ ശമ്പളവും വഹിക്കാൻ ബാഴ്‌സലോണ തയ്യാറാണ്.
കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ റാഷ്‌ഫോർഡിന്, ഏപ്രിലിൽ ഏറ്റ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായി.
റൂബൻ അമോറിം പരിശീലകനായ ശേഷം ടീമിൽ നിന്ന് തഴയപ്പെട്ട റാഷ്‌ഫോർഡ്, യുണൈറ്റഡിന്റെ പ്രീ-സീസൺ പരിശീലനത്തിനായി ടീമിനൊപ്പം ചേർന്നുവെങ്കിലും ട്രാൻസ്ഫർ സാധ്യതകൾ തേടാനായി വ്യക്തിഗത പരിശീലനമാണ് ചെയ്യുന്നത്. നേരത്തെ ബാഴ്‌സലോണ നോട്ടമിട്ടിരുന്ന നിക്കോ വില്യംസ് അത്‌ലറ്റിക് ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചതും ലിവർപൂളിൽ നിന്ന് ലൂയിസ് ഡയസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതും റാഷ്‌ഫോർഡിനെ ഒരു പ്രധാന ലക്ഷ്യമാക്കി മാറ്റുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ സ്വന്തമാക്കാനുള്ള നീക്കം ബാഴ്‌സലോണ ശക്തമാക്കുന്നു. ഒരു സീസൺ നീളുന്ന ലോൺ കരാറിലൂടെ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്. ലോണിന് ശേഷം സ്ഥിരം കരാറിലെത്തിക്കാനുള്ള വ്യവസ്ഥയും ഡീലിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
താൻ ബാഴ്‌സലോണയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് 27-കാരനായ റാഷ്‌ഫോർഡ് ക്ലബ്ബിനെ അറിയിച്ചതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച്, ലോൺ കരാറാണ് ഏറ്റവും ഉചിതമായ മാർഗമെന്ന് ക്ലബ് കരുതുന്നു.
കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ചിരുന്നു. അന്ന് 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ താരം, പിന്നീട് പരിക്കിനെ തുടർന്ന് സീസണിൻ്റെ അവസാന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആഴ്ചയിൽ 325,000 പൗണ്ടിലധികം വരുമാനമുള്ള ഏറ്റവും ഉയർന്ന ശമ്പളമുള്ള കളിക്കാരിലൊരാളാണ് റാഷ്‌ഫോർഡ്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ല അദ്ദേഹത്തിന്റെ ഭൂരിഭാഗം ശമ്പളവും വഹിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങൾ പരിഗണിച്ച് താൽകാലിക കരാർ ബാഴ്‌സലോണക്ക് കൂടുതൽ പ്രായോഗികമായ ഒന്നാണ്.
2015-ൽ അരങ്ങേറ്റം കുറിച്ച ശേഷം 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയിട്ടുള്ള റാഷ്‌ഫോർഡ് ഓൾഡ് ട്രാഫോർഡിലെ ഒരു പ്രധാന താരമായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഒരുങ്ങുന്നതിനാൽ പ്രീസീസണ് ചേരാൻ കൂടുതൽ സമയം അനുവദിച്ചിരുന്നിട്ടും, മാർക്കസ് റാഷ്‌ഫോർഡ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാരിങ്ടണിൽ പരിശീലനത്തിനായി എത്തി. പുതിയ മാനേജർ റൂബൻ അമോറിമിന്റെ പ്രധാന ഗ്രൂപ്പിൽ ചേരാതെ വ്യക്തിഗത പരിശീലനത്തിലാണ് റാഷ്‌ഫോർഡ് ഏർപ്പെട്ടത്.
റാഷ്‌ഫോർഡിനൊപ്പം ഗർനാച്ചോ, ജേഡൻ സാഞ്ചോ, ആന്റണി, ടൈറൽ മലാസിയ എന്നിവർക്കും തങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ ക്ലബ്ബ് അധിക അവധി നൽകിയിരുന്നു. 2025-26 സീസണിലെ അമോറിമിന്റെ പദ്ധതികളിൽ ഇവർ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, റാഷ്‌ഫോർഡിന്റെ നേരത്തെയുള്ള മടങ്ങിവരവ്, പ്രൊഫഷണലായി തുടരാനും നിലവിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനുമുള്ള ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.
27 വയസ്സുകാരനായ റാഷ്‌ഫോർഡിന് തന്റെ ഐക്കണിക് നമ്പർ 10 ജേഴ്സി നഷ്ടമായിയിരുന്മു. വോൾവ്‌സിൽ നിന്ന് 62.5 മില്യൺ പൗണ്ടിന് യുണൈറ്റഡ് സൈൻ ചെയ്ത മാതിയസ് കുഞ്ഞയ്ക്ക് ഈ ജേഴ്സി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ അവസാന പകുതി ആസ്റ്റൺ വില്ലയിൽ ലോണിൽ കളിച്ച റാഷ്‌ഫോർഡ്, വിദേശ ക്ലബ്ബുകളിലേക്കുള്ള ലോൺ അല്ലെങ്കിൽ സ്വാപ്പ് ഡീലുകൾക്ക് തയ്യാറാണെന്ന് പറയപ്പെടുന്നു. നിക്കോ വില്യംസിനായുള്ള ബാഴ്സലോണയുടെ നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് അവർ റാഷ്‌ഫോർഡിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. .
മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ മാർക്കസ് റാഷ്ഫോർഡ്, അലെജാൻഡ്രോ ഗാർനാച്ചോ, ജാഡൻ സാഞ്ചോ, ആന്റണി, ടൈറൽ മലാസിയ എന്നിവർക്ക് ക്ലബ്ബ് വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രീ-സീസൺ പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ക്ലബ് അനുവാദം നൽകി.
ക്ലബ്ബിന്റെ മറ്റ് കളിക്കാർ തിങ്കളാഴ്ച കാരിംഗ്ടണിൽ റിപ്പോർട്ട് ചെയ്യുമ്പോൾ, ഈ അഞ്ച് താരങ്ങൾ ജൂലൈ അവസാനം മാത്രമെ തിരിച്ചെത്തുകയുള്ളൂ. ഓൾഡ് ട്രാഫോർഡിന് പുറത്ത് അവരുടെ ഭാവി സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്.
കഴിഞ്ഞ സീസണിൽ റാഷ്ഫോർഡ് ആസ്റ്റൺ വില്ലയിലും, ആന്റണി റയൽ ബെറ്റിസിലും, മലാസിയ പി.എസ്.വി ഐന്തോവനും ലോണിൽ കളിച്ചിരുന്നു. പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ ദീർഘകാല പദ്ധതികളിൽ ഇവർ മൂന്നുപേരും ഉൾപ്പെടുന്നില്ല. അതേസമയം, സാഞ്ചോ കഴിഞ്ഞ സീസണിൽ ചെൽസിയിൽ ലോണിൽ കളിച്ചെങ്കിലും, വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താത്തതിനെ തുടർന്ന് ചെൽസി അദ്ദേഹത്തെ സ്ഥിരമായി ടീമിലെടുത്തില്ല.
ഗാർനാച്ചോയെ സംബന്ധിച്ചിടത്തോളം, യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനോട് തോറ്റതിന് ശേഷം റൂബൻ അമോറിമുമായി പിണങ്ങിയതിനെ തുടർന്ന് പുതിയ ക്ലബ്ബ് കണ്ടെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി ‘ദി അത്‌ലറ്റിക്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.