നാപോളിയെ സമനിലയിൽ തളച്ച് വെറോണ

ഈ സീസണിൽ വമ്പന്മാരെ ഞെട്ടിക്കുക ആണ് ഹെല്ലസ് വെറോണയുടെ രീതി. ഇന്ന് അവർ നാപൾസിൽ ചെന്ന് നാപോളിയെയും ഞെട്ടിച്ചിരിക്കുക ആണ്. നാപോളിയെ 1-1ന്റെ സമനിലയിൽ ആണ് വെറോണ തളച്ചത്. ഇന്ന് മറഡോണയുടെ മുഖം പതിച്ച പ്രത്യേക ജേഴ്സിയുമായി ഇറങ്ങിയ നാപോളി തുടക്കത്തിൽ തന്നെ പിറകിൽ പോയി. 13ആം മിനുട്ടിൽ ജിയൊവനി സിമിയോണി ആണ് വെറോണക്ക് ലീഡ് നൽകിയത്. താരത്തിന്റെ ലീഗിലെ ഒമ്പതാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് അഞ്ചു മിനുട്ടുകൾക്ക് അകം മറുപടി നൽകാൻ നാപോളിക്ക് ആയി. ഡി ലൊറെൻസോ ആണ് 18ആം മിനുറ്റിൽ നാപോളിക്ക് സമനില നൽകിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ വെറോണ രണ്ട് ചുവപ്പ് കാർഡുകൾ കണ്ടു എങ്കിലും പരാജയപ്പെടാതെ കളി അവസാനിപ്പിക്കാൻ അവർക്ക് ആയി. നാപോളി വിജയിക്കാത്ത ഈ ലീഗിലെ രണ്ടാം മത്സരം മാത്രമാണിത്. ഇതോടെ 32 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുക ആണ് നാപോളി. വെറോണ 16 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version