മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തങ്ങളുടെ യൂറോപ്പ ലീഗ് പ്ലേ ഓഫ് ടൈയുടെ രണ്ടാം പാദ മത്സരത്തിനുള്ള 20 അംഗ ടീമിനെ ബാഴ്‌സലോണ പ്രഖ്യാപിച്ചു. സ്പാനിഷ് വമ്പന്മാർ ഇന്ന് മാഞ്ചസ്റ്ററിലേക്ക് പോകുന്നതിനു മുന്നോടിയായാണ് സ്ക്വാഡ് പ്രഖ്യാപിച്ചത്.

ബാഴ്‌സലോണയുടെ ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സ് പരിക്കിൽ നിന്ന് മടങ്ങിയെത്തി അദ്ദേഹം സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ പരിക്കിന്റെ പിടിയിൽ കഴിയുന്ന പെദ്രിയുടെ സേവനം ബാഴ്‌സലോണയ്ക്ക് നഷ്ടമാകും.സസ്പെൻഷൻ കാരണം ഗവിയും ടീമിൽ ഇല്ല. ആദ്യ പാദത്തിൽ 2-2 സമനില ആയിരുന്നു ഫലം.

Barcelona travelling squad:
Ter Stegen, Araujo, Busquets, Lewandowski, Fati, Ferran, Christensen, Alonso, Alba, Kessie, Roberto, De Jong, Raphinha, Kounde, Garcia, Pena, Balde, Casado, Torre, Tenas.

“പ്രീമിയർ ലീഗ് കിരീട പോരാട്ടത്തെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല” – ടെൻ ഹാഗ്

ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 3-0 വിജയത്തിന് ശേഷം സംസാരിച്ച മാനേജർ എറിക് ടെൻ ഹാഗ് തന്റെ ടീമിന്റെ കിരീട സാധ്യതകളെ കുറിച്ചുള്ള സംസാരത്തിൽ ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നില്ല എന്ന് പറഞ്ഞു. ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ വേണ്ടത് എന്ന് അദ്ദേഹം പറയുന്നു.

“ഞങ്ങൾ കിരീടത്തെ കുറിച്ച് ചിന്തിക്കുന്നില്ല, നാളെയെക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്,” ടെൻ ഹാഗ് പറഞ്ഞു. “നമ്മൾ സ്വയം മെച്ചപ്പെടണം, അതിനാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. ഞങ്ങൾ ഫെബ്രുവരിയിലാണ്, സീസൺ അവസാനത്തേക്ക് ഇപ്പോൾ നോക്കേണ്ടതില്ല.” അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ മൂന്ന് പോയിന്റ് പിന്നിലും ലീഗ് നേതാക്കളായ ആഴ്‌സണലിന് അഞ്ച് പോയിന്റ് പിന്നിലുമാണ്. ആരാധകരും പണ്ഡിറ്റുകളും ഒരുപോലെ യുണൈറ്റഡിന്റെ ലീഗ് കിരീട സാധ്യതകളെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ടീമിന്റെ ശ്രദ്ധ അവരുടെ വരാനിരിക്കുന്ന മത്സരങ്ങളിൽ തുടരുമെന്ന് ടെൻ ഹാഗ് തറപ്പിച്ചുപറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയ ഗോൾ കീപ്പറെ ന്യൂകാസിൽ തിരികെ വിളിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ അവസാനം വരെ ലോണിൽ കളിക്കേണ്ടിയിരുന്ന ഗോൾ കീപ്പർ മാർട്ടിൻ ദുബ്രാവ്കയെ ന്യൂകാസിൽ തിരിച്ചുവിളിച്ചു. താരം ഇനി ന്യൂകാസിൽ തന്നെ കളിക്കും. 33 കാരനായ ദുബ്രാവ്ക സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അവസാന ദിനത്തിൽ ആയിരുന്നു ലോണിൽ യുണൈറ്റഡിൽ എത്തിയത്. ആകെ രണ്ട് മത്സരങ്ങൾ മാത്രമെ അദ്ദേഹം യുണൈറ്റഡിനായി കളിച്ചുള്ളൂ.

ആസ്റ്റൺ വില്ലയ്‌ക്കെതിരെയും ബേൺലിയ്‌ക്കെതിരെയും ആയിരുന്നു ആ മത്സരങ്ങൾ. രണ്ടു മത്സരങ്ങളും യുണൈറ്റഡ് വിജയിച്ചിരുന്നു. താരം ക്ലബ് വിടുന്നത് കൊണ്ട് തന്നെ അവസാന മത്സരങ്ങളിൽ മാച്ച് സ്ക്വാഡിൽ എത്തിയിരുന്നില്ല. ഇനി ഡി ഹിയയും ഹീറ്റണും ആകും ഈ സീസണിൽ യുണൈറ്റഡിന്റെ ഗോൾ കീപ്പർമാർ.

ഗോളുമായി റൊണാൾഡോ തിരിച്ചെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു സുന്ദര വിജയം

ടെൻ ഹാഗിന് കീഴിൽ നല്ല ഫുട്ബോൾ കളിച്ചു ശീലിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല വിജയം കൂടെ സ്വന്തമാക്കി. ഇന്ന് യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഷെറിഫിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഓൾഡ്റ്റ്രഫോർഡിൽ നടന്ന മത്സരത്തിൽ മികച്ച അറ്റാക്കിംഗ് ഗെയിം പുറത്തെടുത്താണ് യുണൈറ്റഡ് വിജയിച്ചത്.

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുവതാരം ഗർനാചോയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് നിരവധി അവസരങ്ങക്ക് സൃഷ്ടിച്ചു. ഗർനാചോ തന്റെ ആദ്യ സ്റ്റാർട്ടിൽ എതിർ ഡിഫൻസിനെ വെള്ളം കുടിപ്പിക്കുന്നത് കാണാനായി. ആദ്യ പകുതിയുടെ അവസാനം മാത്രമാണ് യുണൈറ്റഡ് ലീഡ് എടുത്തത്. എറിക്സൻ നൽകിയ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡാലോട്ട് ആണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ റാഷ്ഫോർഡ് ലൂക്സ് ഷോയുടെ ഒരു ക്രോസിൽ നിന്ന് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. 65ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. മത്സരത്തിന്റെ 81ആം മിനുട്ടിൽ റൊണാൾഡോയും ഗോൾ കണ്ടെത്തി. ബ്രൂണോയുടെ ഒരു ക്രോസിൽ നിന്ന് റൊണാൾഡോയുടെ ആദ്യ ഹെഡർ സേവ് ചെയ്യപ്പെട്ടു എങ്കിലും റൊണാൾഡോ റീബൗണ്ടിൽ വല കണ്ടെത്തി. ഇതോടെ യുണൈറ്റഡ് വിജയം പൂർത്തിയായി.

5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ രണ്ടാമത് ആണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുണൈറ്റഡ് ഒന്നാമതുള്ള വിയ്യറയലിനെ നേരിടും.

ഡി ഹിയ പ്രീമിയർ ലീഗിലെ മികച്ച താരം, ഒരു ഗോൾ കീപ്പർ പുരസ്കാരം നേടുന്നത് 6 വർഷങ്ങൾക്ക് ശേഷം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ കഴിഞ്ഞ മാസത്തെ മികച്ച പ്രീമിയർ ലീഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ന് ശേഷം ആദ്യമായാണ് ഒരു ഗോൾ കീപ്പർ പ്രീമിയർ ലീഗിൽ ഈ പുരസ്കാരം നേടുന്നത്. ഡിസംബറിൽ ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഡിസംബർ 22 സേവുകൾ ആണ് ഡി ഹിയ നടത്തിയത്. ഈ സീസൺ തുടക്കം മുതൽ ഡി ഹിയ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2016ൽ ഫ്രേസർ ഫോർസ്റ്റർ ആണ് അവസാനമായി ഈ പുരസ്കാരം നേടിയത്

മുമ്പ് ഈ പുരസ്കാരം നേടിയ ഗോൾ കീപ്പർമാർ;

🏆 Fraser Forster (2016)
🏆 Tim Krul (2013)
🏆 Mark Schwarzer (2010)
🏆 Petr Cech (2007)
🏆 Paul Robinson (2000)
🏆 Tim Flowers (2000)
🏆 Alex Manninger (1998)
🏆 Tim Flowers (1997)
🏆 David Seaman (1996)

പോഗ്ബ എന്നല്ല ക്ലബ് വിടാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് ക്ലബിൽ നിർത്തില്ല എന്ന് റാങ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താല്പര്യമുള്ള താരങ്ങൾ മാത്രം മതി ക്ലബിനൊപ്പം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ റാൾഫ് റാങ്നിക്. പോഗ്ബയുടെ കരാർ അവസാനിക്കാൻ ഇരിക്കെ താരത്തെ ടീമിൽ നിർത്താൻ വേണ്ടി ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു റാങ്നിക്. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബാണ്. ഇവിടെ കളിക്കാൻ താം ആരെയും നിർബന്ധിക്കേണ്ടതോ സമ്മതിപ്പിക്കേണ്ടതോ ആയ കാര്യമില്ല. റാൾഫ് പറഞ്ഞു.

പോഗ്ബയ്ക്ക് എന്നല്ല ഏതു താരത്തിനു ആയാലും ക്ലബ് വിടാൻ താല്പര്യം ഉണ്ട് എങ്കിൽ തടയില്ല. ഇവിടെ കളിക്കാൻ താല്പര്യമുള്ള ആൾക്കാർ മതി ക്ലബിൽ എന്നും റാൾഫ് പറഞ്ഞു. പോഗ്ബയുടെ പരിക്ക് മാറാം വേണ്ടി ദുബൈയിലേക്ക് താരത്തെ അയച്ചതിനെയും റാൾഫ് വിമർശിച്ചു. ഇനി ആർക്കു പരിക്ക് പറ്റിയാലും വിദേശത്ത് അയച്ച് പരിക്ക് മാറ്റുന്ന പരിപാടി നടക്കില്ല എന്നും ചികിത്സകളും റിക്കവറിയും ഇവിടെ തന്നെ നടക്കും എന്നും റാൾഫ് പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമയം വരാൻ പോകുന്നു” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ ഫോമിൽ ആണെങ്കിൽ പ്രതീക്ഷ കൈവിടാതെ അവരുടെ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം രീതിയിലാണ് തുടങ്ങിയത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒക്കെ ഒരു സ്ഥിരത കിട്ടാതെ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇനി വരാൻ പോവുകയാണ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാലം വരാൻ പോവുകയാണെന്ന് അദ്ദേഹം അറ്റലാന്റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് തങ്ങൾ ആരാണെന്ന് എല്ലാവരെയും കാണിച്ചു കൊടുക്കേണ്ടതുണ്ട്. എല്ലാവർക്കു മുന്നിലും യുണൈറ്റഡ് മികച്ച ടീം ആണെന്ന് കാണിക്കാൻ ചാമ്പ്യൻസ് ലീഗിനേക്കാൾ നാ വേദി ഇല്ല എന്ന് റൊണാൾഡോ പറഞ്ഞു. പരാജയങ്ങൾക്ക് ഒന്നും ന്യായം ഇല്ലായെന്നും റൊണാൾഡോ പറഞ്ഞു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയെ നേരിടുന്നത്. ചാമ്പ്യൻസ് ലീഗിൽ ഒരു വിജയവും ഒരു പരാജയവും ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയം നിർബന്ധമാണ്.

വാൻ ഡെ ബീക് മിന്നി, എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലെ ഏക മത്സരത്തിൽ യുണൈറ്റഡിന് പരാജയം. ഇന്നലെ വില്ലാപാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രധാന തരങ്ങളിൽ പലതും ഇല്ലാതെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയ്ക്ക് എതിരെ ഇറങ്ങിയത്. അതുകൊണ്ട് തന്നെ അത്ര മികച്ച പ്രകടനമല്ല യുണൈറ്റഡിൽ നിന്ന് കാണാൻ ആയത്.

യുണൈറ്റഡിന്റെ പുതിയ സൈനിംഗ് വാൻ ഡെ ബീക് യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. താരം കളിയിൽ ഉടനീളം മികച്ച പ്രകടനവും കാഴ്ചവെച്ചു. എന്നാൽ പോൾ പോഗബ, ബ്രൂണൊ ഫെർണാണ്ടസ്, മാർഷ്യൽ എന്നിവരെ പോലുള്ള പ്രധാന താരങ്ങളുടെ അഭാവം യുണൈറ്റഡിന്റെ പ്രകടനത്തെ ബാധിച്ചു. അടുത്ത ആഴ്ച നടക്കുന്ന ആദ്യ ലീഗ് മത്സരത്തിന് മുമ്പ് പ്രധാന താരങ്ങളെ തിരിച്ചു കിട്ടുമെന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ മത്സര ശേഷം പ്രതീക്ഷ പ്രകടിപ്പിച്ചു.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മില്ലർ 36ആം വയസ്സിൽ ലോകത്തോട് വിട പറഞ്ഞു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും അയർലണ്ട് മിഡ്ഫീൽഡറുമായിരുന്ന ലിയാം മില്ലർ ലോകത്തോട് വിട പറഞ്ഞു. 36 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മില്ലർ കാൻസറിനോട് പൊരിതിയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷം മുന്നേ രോഗം കാരണം താരം ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു. 2004 മുതൽ 2006 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടായിരുന്നു മില്ലർ.

കെൽറ്റിക്ക്, ലീഡ്സ് യുണൈറ്റഡ്, സണ്ടർലാന്റ് എന്നീ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. മില്ലാറിന്റെ കരിയറിലെ ഏറ്റവും മികച്ച കാലം താരം ചിലവഴിച്ചത് ഓസ്ട്രേലിയയിൽ ആയിരുന്നു. പെർത്റ്റ്ഗ് ഗ്ലോറിക്കായും ബ്രിസ്ബൻ റോവേഴ്സിനായും താരം മികച്ച പ്രകടനം ഓസ്ട്രേലിയയിൽ നടത്തിയിരുന്നു. അയർലണ്ട് ദേശീയ ടീമിനു വേണ്ടി 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷോ വർഷങ്ങളോളം യുണൈറ്റഡിൽ കളിക്കുമെന്ന് മൗറീന്യോ, പുതിയ കരാർ ഉടൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോയ്ക്ക് പുതിയ കരാർ ഉടൻ എന്ന് ഉറപ്പ് നൽകി ഹോസെ മൗറീന്യോ. ഇന്നലെ നടന്ന പ്രസ് മീറ്റിൽ ഷോയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെ ആണ് മൗറീന്യോ ഷോയ്ക്ക് പുതിയ കരാർ ഉടൻ ലഭിക്കും എന്ന് ഉറപ്പ് നൽകിയത്.

ലൂക്ക് ഷോയ്ക്ക് പുതിയ കരാർ ലഭിക്കും എന്നും വർഷങ്ങളോളം ഷോ യുണൈറ്റഡിനായി പന്തുതട്ടും എന്നും മൗറീന്യോ പറഞ്ഞു. കഴിഞ്ഞ വർഷം ലൂക്ക് ഷോയെ പരസ്യമായി ഹോസെ മൗറീന്യോ വിമർശിച്ചിരുന്നു. ആ വിമർശനങ്ങളെ മറികടന്ന് താരം മാനേജറുടെ വിശ്വാസം ഈ‌ സീസണിൽ വീണ്ടും നേടിയെടുക്കയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version