390 ദിവസങ്ങൾക്ക് ശേഷം ഒരു കളി സ്റ്റാർട്ട് ചെയ്ത പോഗ്ബ വീണ്ടും പരിക്കേറ്റ് പുറത്ത്

പോൾ പോഗ്ബയുടെ മോശം ദിനങ്ങൾ തുടരുന്നു. നീണ്ട ഇടവേളക്ക് ശേഷം ആദ്യ ഇലവനിൽ എത്തിയ പോഗ്ബ വീണ്ടും പരിക്കിന്റെ പിടിയിലായി. ഇന്നലെ സീരി എയിൽ ക്രെമൊനിസെക്ക് എതിരായ മത്സരത്തിൽ ആയിരുന്നു പോഗ്ബ ആദ്യ ഇലവനിൽ ഇടം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് യുവന്റസിൽ എത്തിയ ശേഷം ഉള്ള ആദ്യ സ്റ്റാർട്ട് ആയിരുന്നു പോഗ്ബക്ക് ഇത്. 390 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം കളത്തിൽ എത്തിയ താരം വെറും 21 മിനുട്ട് ആണ് കളത്തിൽ നിന്നത്.

അപ്പോഴേക്ക് പരിക്കേറ്റ പോഗ്ബ ഉടൻ തന്നെ കളം വിട്ടു. പോഗ്ബ ഇനി ഈ സീസണിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല എങ്കിലും 20 ദിവസം എങ്കിലും ചുരിങ്ങിയത് പോഗ്ബ പുറത്ത് ഇരിക്കും എന്ന് യുവന്റസുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെവിയ്യക്ക് എതിരായ യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാം പാദം പോഗ്ബയ്ക്ക് നഷ്ടമാകും എന്നത് യുവന്റ്സിന് വലിയ ക്ഷീണമാകും.

പോൾ പോഗ്ബയുടെ ശസ്ത്രക്രിയ വിജയകരം, ഇനി തിരിച്ചുവരാനുള്ള കാത്തിരിപ്പ്

പോൾ പോഗ്ബയുടെ പരിക്ക് മാറാനായുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി യുവന്റസ് ക്ലബ് അറിയിച്ചു. താരത്തിന്റെ മുട്ടിന് ആണ് ശസ്ത്രക്രിയ നടത്തിയത്‌. ഇനി താരം ലോകകപ്പിനു മുമ്പ് കളത്തിലേക്ക് തിരികെയെത്താനായി ശ്രമിക്കും.

തെറാപ്പികൾ കൊണ്ട് പരിക്ക് മാറില്ല എന്ന് ഉറപ്പായതോടെ ആണ് താരം ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്.

“ഇന്ന് വൈകുന്നേരം പോൾ പോഗ്ബ സെലക്ടീവ് എക്സ്റ്റേണൽ ആർത്രോസ്കോപ്പിക് മെനിസെക്ടമിക്ക് വിധേയനായി. യുവന്റസ് ടീം ഡോക്ടർ ലൂക്കാ സ്റ്റെഫാനിനിയുടെ സാന്നിധ്യത്തിൽ പ്രൊഫ. റോബർട്ടോ റോസി നടത്തിയ ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു,’ യുവന്റസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് മുതൽ മൂന്ന് മാസം കൊണ്ട് പോഗ്ബ തിരികെ കളത്തിൽ എത്തും എന്നാണ് സൂചനകൾ.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ റോൾ എന്താണെന്ന് തനിക്ക് അറിയില്ല” – പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ സന്തോഷവാൻ അല്ല എന്ന സൂചന നൽകി പോൾ പോഗ്ബ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു കിരീടം തനിക്ക് നേടാൻ ആവില്ല എന്ന് പോഗ്ബ പറഞ്ഞു. അവസാന സീസണുകളിൽ ഇത് തന്നെ ആയിരുന്നു സ്ഥിതി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആയാലും വേറെ ഒരു ക്ലബ് ആയാലും എനിക്ക് കിരീടങ്ങൾ വിജയിച്ചേ പറ്റൂ. പോഗ്ബ പറഞ്ഞു.

കിരീടങ്ങൾ നേടിയാലെ തൃപ്തി ഉണ്ടാകു. അവസാന അഞ്ചു വർഷമായി അതില്ല. പോഗ്ബ പറയുന്നു. ഫ്രഞ്ച് ടീമിൽ കളിക്കുമ്പോൾ ദെഷാംസ് എനിക്ക് കൃത്യമായി ഒരു റോൾ നൽകുന്നുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അതല്ല അവസ്ഥ. അവിടെ എന്താണ് തനിക്ക് റോൾ എന്ന് ചോദിച്ചാൽ അറിയില്ല എന്ന് പോഗ്ബ പറഞ്ഞു.

കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ കർണാടകയിൽ ഹിജാബ് വിഷയത്തിൽ പ്രതികരണം നടത്തി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യയിൽ ഹിന്ദുത്വവാദികൾ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാർത്ഥിനികൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കുക ആണെന്നും പോൾ പോഗ്ബ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നു.

മാധ്യമങ്ങൾ അടക്കം സമൂഹം മൗനം പാലിക്കുക ആണെന്നും പോഗ്ബ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്ബോൾ താരം അഭിപ്രായം പറയുന്നത്. നേരത്തെ കർഷക സമരത്തിൽ വിദേശ ഗായിക റിയാന്ന അഭിപ്രായം പറഞ്ഞത് വലിയ വിവാദം ആയിരുന്നു. പോഗ്ബയ്ക്ക് എതിരെയും അത്തരം വിമർശനങ്ങൾ ഉയരുന്നുണ്ട്.

പോഗ്ബ പരിക്ക് മാറി തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ പരിക്ക് മാറി തിരികെയെത്തി. താരം കഴിഞ്ഞ ദിവസം മുതൽ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. അടുത്ത മത്സരം മുതൽ പോഗ്ബ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിന് ആശ്വാസം നൽകും. അവസാന രണ്ട് മാസമായി ക്ലബ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

പോഗ്ബയുടെ പരിക്ക് മാറാൻ ഇനിയും ഒരു മാസം എടുക്കും എന്ന് പരിശീലകൻ റാൾഫ് നേരത്തെ പറഞ്ഞിരുന്നു എങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ താരം ടീമിനൊപ്പം ചേർന്നു. അവസാന രണ്ട് മാസമായി താരം ദുബൈയിൽ ചികിത്സയിലായിരുന്നു. ഫ്രാൻസ് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ ആയിരുന്നു രണ്ട് മാസം മുമ്പ് പോഗ്ബയ്ക്ക് പരിക്കേറ്റത്.

പോഗ്ബ എന്നല്ല ക്ലബ് വിടാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് ക്ലബിൽ നിർത്തില്ല എന്ന് റാങ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താല്പര്യമുള്ള താരങ്ങൾ മാത്രം മതി ക്ലബിനൊപ്പം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ റാൾഫ് റാങ്നിക്. പോഗ്ബയുടെ കരാർ അവസാനിക്കാൻ ഇരിക്കെ താരത്തെ ടീമിൽ നിർത്താൻ വേണ്ടി ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു റാങ്നിക്. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബാണ്. ഇവിടെ കളിക്കാൻ താം ആരെയും നിർബന്ധിക്കേണ്ടതോ സമ്മതിപ്പിക്കേണ്ടതോ ആയ കാര്യമില്ല. റാൾഫ് പറഞ്ഞു.

പോഗ്ബയ്ക്ക് എന്നല്ല ഏതു താരത്തിനു ആയാലും ക്ലബ് വിടാൻ താല്പര്യം ഉണ്ട് എങ്കിൽ തടയില്ല. ഇവിടെ കളിക്കാൻ താല്പര്യമുള്ള ആൾക്കാർ മതി ക്ലബിൽ എന്നും റാൾഫ് പറഞ്ഞു. പോഗ്ബയുടെ പരിക്ക് മാറാം വേണ്ടി ദുബൈയിലേക്ക് താരത്തെ അയച്ചതിനെയും റാൾഫ് വിമർശിച്ചു. ഇനി ആർക്കു പരിക്ക് പറ്റിയാലും വിദേശത്ത് അയച്ച് പരിക്ക് മാറ്റുന്ന പരിപാടി നടക്കില്ല എന്നും ചികിത്സകളും റിക്കവറിയും ഇവിടെ തന്നെ നടക്കും എന്നും റാൾഫ് പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ഇഷ്ടപ്പെടുന്നു, റൊണാൾഡോക്ക് ഒപ്പം കളിക്കാൻ ഇഷ്ടപ്പെടുന്നു” – പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താൻ ആഗ്രഹിക്കുന്നു എന്ന സൂചനകളുമായി ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവിന്റെ ഭാഗമായ പോഗ്ബ ഈ ടീമിൽ കളിക്കുന്നതിൽ താൻ സന്തോഷവാനാണ് എന്ന് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സ്പെഷ്യൽ താരം ആണ് എന്നും അദ്ദേഹത്തിന് ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്നും പോഗ്ബ പറഞ്ഞു.

ഇന്നലെ ക്രിസ്റ്റ്യാനോ ആയിരുന്നു യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. റൊണാൾഡോ ചെയ്തത് അദ്ദേഹം സ്ഥിരമായി ചെയ്യുന്ന കാര്യം മാത്രമാണെന്നും അദ്ദേഹം ഒരു അത്ഭുതമാണെന്നും പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി പോഗ്ബ കരാർ ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും ഇതുവരെ താരം ക്ലബിൽ കരാർ ഒപ്പുവെക്കും എന്ന് ഉറപ്പ് നൽകിയിട്ടില്ല. ജനുവരിയോടെ പോഗ്ബ ഫ്രീ ഏജന്റായി മാറാൻ ഇരിക്കുകയാണ്. താരം തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, പോഗ്ബ ആഴ്ചകളോളം പുറത്ത്

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ പിറകിലായതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ ആഴ്ചകളോളം പുറത്തിരിക്കുമെന്ന് പരിശീലകൻ സോൾഷ്യർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എവർട്ടണെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് പോഗ്ബക്ക് പരിക്കേറ്റത്. എവർട്ടണെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പോഗ്ബ പരിക്കേറ്റ് പുറത്തുപോയിരുന്നു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഞ്ചുറി ടൈമിൽ എവർട്ടൺണോട് സമനില വഴങ്ങുകയും ചെയ്തിരുന്നു.

പരിക്കേറ്റ പോഗ്ബക്ക് എഫ്.എ കപ്പിലേയും യൂറോപ്പ ലീഗിലെയും നിർണായക മത്സരങ്ങൾ നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്. വെസ്റ്റ്ഹാമിനെതിരായ എഫ്.എ കപ്പ് മത്സരം, വെസ്റ്റ് ബ്രോമിനും ന്യൂ കാസിലിനുമെതിരായ പ്രീമിയർ ലീഗ് മത്സരങ്ങൾ, റിയൽ സോസിഡാഡിനെതിരായ യൂറോപ്പ ലീഗ് മത്സരങ്ങൾ എന്നിവ പോഗ്ബക്ക് നഷ്ടമാവുമെന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെയാണ് പോഗ്ബക്ക് പരിക്കേറ്റത്.

വംശീയവിദ്വേഷങ്ങൾ തുടർക്കഥ, ഫുട്‌ബോൾ താരങ്ങളോട് സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു ഫിൽ നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാൽ വംശീയവിദ്വേഷത്തിനു വിധേയനായ ഫ്രഞ്ച് താരം പോൾ പോഗ്ബ വിവാദം ഫുട്‌ബോൾ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു. തിങ്കളാഴ്ച രാത്രി വോൾവ്സിനെതിരായ മത്സരത്തിൽ 68 മിനിറ്റിൽ പെനാൽട്ടി നഷ്ടപ്പെടുത്തിയ പോഗ്ബക്ക് എതിരെ സാമൂഹികമാധ്യമങ്ങളിൽ ആണ് വംശീയഅധിക്ഷേപങ്ങൾ ഉണ്ടായത്. ഈ നിലക്കാണ് പുതിയൊരു നിർദേശവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലണ്ട് താരവും ഇപ്പോൾ ഇംഗ്ലീഷ് വനിത ടീം പരിശീലകനായ ഫിൽ നെവിൽ രംഗത്ത് വന്നത്. പലപ്പോഴും ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് എതിരെ സാമൂഹികമാധ്യമങ്ങൾ ശരിയായ നടപടികൾ എടുക്കുന്നില്ല എന്ന ഗുരുതരമായ ആരോപണമാണ് നെവിൽ ഉയർത്തിയത്.

പലപ്പോഴും ഇത്തരം കാര്യങ്ങളിൽ പരാതി നൽകിയാൽ ട്വിറ്റർ ആകട്ടെ ഇൻസ്റ്റാഗ്രാം ആകട്ടെ മറ്റ് സാമൂഹികമാധ്യമങ്ങൾ ആകട്ടെ നടപടി എടുക്കും എന്ന ഒരൊറ്റ ഇ-മെയിൽ സന്ദേശത്തിൽ അവർ നടപടികൾ ഒതുക്കുന്നു എന്നും നെവിൽ കൂട്ടിച്ചേർത്തു. അതിനാൽ തന്നെ ഇത്തരം തെറ്റായ നിലപാടുകൾക്കും അധിക്ഷേപങ്ങൾക്കും ശക്തമായ മുന്നറിയിപ്പും സന്ദേശവും നൽകാൻ ഫുട്‌ബോൾ താരങ്ങൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിർത്തണം എന്നാണ് നെവിലിന്റെ വാദം. കുറഞ്ഞത് 6 മാസമെങ്കിലും സാമൂഹികമാധ്യമങ്ങളിൽ നിന്ന് വിട്ടു നിന്ന് സാമൂഹികമാധ്യമ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകാൻ എങ്കിലും താരങ്ങൾ തയ്യാറാകണം എന്നും നെവിൽ കൂട്ടിച്ചേർത്തു.

എന്നാൽ ഇത്തരം പ്രചരണങ്ങൾ നടത്തിയ അക്കൗണ്ടുകളെ ആജീവനാന്തം വിലക്കി നടപടികൾ എടുത്തു എന്ന പ്രസ്താവന നടത്തിയ ട്വിറ്റർ, ഫേസ്ബുക്ക് കമ്പനികൾ ഇത്തരം സംഭവങ്ങൾക്ക് എതിരെ തുടർന്നും ശക്തമായ നടപടികൾ കൈക്കൊള്ളും എന്നും പ്രസ്താവിച്ചു. വംശീയഅധിക്ഷേപങ്ങൾ നടത്തിയ ആരാധകരെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കും എന്നു പ്രതികരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് സകലപിന്തുണയും പ്രഖ്യാപിച്ചു. പോഗ്ബക്ക് പിന്തുണയുമായി മാർക്കോസ് റാഷ്ഫോർഡ്, ഹാരി മക്വർ തുടങ്ങിയ സഹതാരങ്ങളും രംഗത്ത് വന്നു. പോഗ്ബക്ക് എതിരായ അക്രമങ്ങൾ ടീമിന് മൊത്തമായുള്ള ആക്രമണങ്ങൾ ആണെന്ന് കൂട്ടിച്ചേർത്തു റാഷ്ഫോർഡ്. എന്തായാലും വീണ്ടും ഫുട്‌ബോളിന് കളങ്കമാവുകയാണ് ഇത്തരം ആവർത്തിച്ചു വരുന്ന മോശം വാർത്തകൾ.

ബാലൻ ഡി ഓർ തനിക്കല്ലെന്ന് പോഗ്ബ

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം തനിക്കാവില്ലെന്ന് ഫ്രാൻസ് ലോകകപ്പ് ജേതാവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ പോൾ പോഗ്ബ. എന്നാൽ അത് ഒരു ഫ്രഞ്ച് താരം വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും പോഗ്ബ പറഞ്ഞു. ഗ്രീസ്മാനും എംബപ്പേയും വരനെയും തന്നെക്കാൾ ബാലൻ ഡി ഓർ അർഹിക്കുന്നുണ്ടെന്നും പോഗ്ബ പറഞ്ഞു. ഡിസംബർ 3ന് പാരിസിൽ വെച്ചാണ് വിജയികളെ പ്രഖ്യാപിക്കുക.

ബാലൻ ഡി ഓർ വിജയിക്കാൻ പ്രഖ്യാപിച്ച 30 അംഗ പട്ടികയിൽ പോഗ്ബ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. പോഗ്ബയെ കൂടാതെ 6 ഫ്രഞ്ച് താരങ്ങൾ ഈ പട്ടികയിൽ ഇടം പിടിച്ചിരുന്നു. പോഗ്ബയെ കൂടാതെ ചെൽസി താരം എൻഗോളോ കാന്റെ, ടോട്ടൻഹാം ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്, പി.എസ്.ജി താരം എംബപ്പേ,റയൽ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാൻ, റയൽ മാഡ്രിഡ് താരങ്ങളായ വരനെ, ബെൻസേമ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച ഫ്രഞ്ച് താരങ്ങൾ.

2008 മുതൽ ഉള്ള എല്ലാ ബാലൻ ഡി ഓർ പുരസ്കാരങ്ങളും സ്വന്തമാക്കിയത് റൊണാൾഡോയും മെസ്സിയുമാണ്.

Exit mobile version