വാൻ ഡെ ബീക് മിന്നി, എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലെ ഏക മത്സരത്തിൽ യുണൈറ്റഡിന് പരാജയം. ഇന്നലെ വില്ലാപാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രധാന തരങ്ങളിൽ പലതും ഇല്ലാതെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയ്ക്ക് എതിരെ ഇറങ്ങിയത്. അതുകൊണ്ട് തന്നെ അത്ര മികച്ച പ്രകടനമല്ല യുണൈറ്റഡിൽ നിന്ന് കാണാൻ ആയത്.

യുണൈറ്റഡിന്റെ പുതിയ സൈനിംഗ് വാൻ ഡെ ബീക് യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. താരം കളിയിൽ ഉടനീളം മികച്ച പ്രകടനവും കാഴ്ചവെച്ചു. എന്നാൽ പോൾ പോഗബ, ബ്രൂണൊ ഫെർണാണ്ടസ്, മാർഷ്യൽ എന്നിവരെ പോലുള്ള പ്രധാന താരങ്ങളുടെ അഭാവം യുണൈറ്റഡിന്റെ പ്രകടനത്തെ ബാധിച്ചു. അടുത്ത ആഴ്ച നടക്കുന്ന ആദ്യ ലീഗ് മത്സരത്തിന് മുമ്പ് പ്രധാന താരങ്ങളെ തിരിച്ചു കിട്ടുമെന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ മത്സര ശേഷം പ്രതീക്ഷ പ്രകടിപ്പിച്ചു.

Exit mobile version