നാടകീയ മത്സരം, ചാമ്പ്യന്മാരായ ലിയോണെ പുറത്താക്കി ചെൽസി വനിതകൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ

ലിയോണിനെതിരായ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഒടുവിൽ ചെൽസി വനിതാ ചാമ്പ്യൻസ് ലീഗ് സെമിയുൽ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിന് ഒടുവിലായിരുന്നു വിജയം. ഇന്നലെ 2-1 ന് തോറ്റെങ്കിലും ആദ്യ പാദം ചെൽസി 1-0ന് ജയിച്ചിരുന്നു‌. തുടർന്ന് മത്സരം ഷൂട്ടൗട്ടിൽ എത്തി., 4-3ന് ആണ് പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ചത്.

120 മിനുട്ടും കഴിഞ്ഞ് എക്സ്ട്രാ ടൈമിന്റെ ഇഞ്ച്വറി ടൈമിന്റെ എട്ടാം മിനുട്ടിൽ മിനിറ്റിൽ മാരൻ എംജെൽഡെ ചെൽസിക്കായി നേടിയ ഗോളാണ് കളി പെനാൾട്ടിയിലേക്ക് എത്തിച്ചത്‌. ലിയോണിനായി വിവിയൻ അസെയ്, സാറാ ബ്ജോർക്ക് ഗുന്നർസ്‌ഡോട്ടിർ എന്നിവർ ലിയോണായി ഇന്നലെ ഗോളുകൾ നേടി. , ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റികൾ രക്ഷപ്പെടുത്തി ചെൽസിയുടെ ഗോൾകീപ്പർ ആൻ-കാട്രിൻ ബർഗർ ഹീറോയായി ഉയർന്നു.

ഏപ്രിലിൽ നടക്കാനിരിക്കുന്ന സെമിയിൽ ചെൽസി ഇനി ബാഴ്‌സലോണയെ നേരിടും. മറ്റൊരു സെമിയിൽ വോൾസ്ബർഗ് ആഴ്സണലിനെയും നേരിടും.

ലിയോണിന്റെ ഫുൾബാക്കിനെ സ്വന്തമാക്കാനും ചെൽസി ശ്രമം

ലിയോണിന്റെ ഫുൾ ബാക്ക് മാലോ ഗസ്റ്റോയ്‌ക്കായി ചെൽസി ഒരു ഓപ്പണിംഗ് ഓഫർ സമർപ്പിച്ചതായി ഫുട് മെർകാറ്റോ റിപ്പോർട്ട് ചെയ്യുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ പ്രതിരോധ താരത്തെ വിൽക്കില്ല എന്ന് ലിയോൺ അറിയിച്ചിട്ടും ചെൽസി താരത്തെ ടീമിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ലിയോൺ ക്ലബിന് നിരസിക്കാൻ കഴിയാത്ത ഒരു ഓഫറുമായി ചെൽസി തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ട്.

ലോറന്റ് ബ്ലാങ്കിന്റെ ടീമിലെ സ്ഥിരം സ്റ്റാർട്ടരാണ് മാലോ ഗസ്റ്റോ ഇപ്പോൾ. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ മുതൽ ഗസ്റ്റോ ടീമിലെ സ്ഥിരാംഗം ആണ്. ലിയോണിന്റെ സീനിയർ ടീമിനായി അദ്ദേഹം ആകെ 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ആറ് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

60 മില്യൺ യൂറോ, പക്വേറ്റ വെസ്റ്റ് ഹാമിൽ എത്തും

ലൂക്കാസ് പക്വേറ്റക്ക് വേണ്ടിയുള്ള വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ ലിയോൺ അംഗീകരിച്ചു. ഒരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫറിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ. 60 മില്യൺ യൂറോയോളം ആണ് പക്വേറ്റയ്ക്ക് ആയി വെസ്റ്റ് ഹാം നൽകുന്നത്. ട്രാൻസ്ഫർ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി അടുത്ത മത്സരത്തിൽ തന്നെ താരത്തെ ഇറക്കാൻ ആണ് ഇപ്പോൾ വെസ്റ്റ് ഹാം നോക്കുന്നത്‌.

മുൻ ഫ്ലെമെങ്ങോ താരമായ പക്വിറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് എത്തിയത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ഫ്രഞ്ച് ടീമിനായി കളിച്ചിട്ടുണ്ട്. അവസാന മൂന്ന് ലീഗ് മത്സരങ്ങളിലും വെസ്റ്റ് ഹാം പരാജയപ്പെട്ടത് കൊണ്ട് തന്നെ കൂടുതൽ താരങ്ങളെ എത്തിച്ച് ടീം ശക്തമാക്കുകയാണ് മോയ്സ്. വെസ്റ്റ് ഹാം അദ്നാൻ യനുസയിനെയും സ്വന്തമാക്കാൻ സാധ്യതയുണ്ട്.

മിലാനിൽ നിന്നും ബ്രസീലിയൻ യുവതാരത്തെ റാഞ്ചാനൊരുങ്ങി ലിയോൺ

മിലാനിൽ നിന്നും ബ്രസീലിയൻ യുവതാരം ലൂക്കാസ് പക്വെറ്റയെ റാഞ്ചാനൊരുങ്ങി ഫ്രഞ്ച് ക്ലബ്ബായ ലിയോൺ. ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്കോയിൽ നിന്നും 38 മില്യൺ നൽകിയാണ് സീരി എ വമ്പന്മാരായ എ സി മിലാൻ 2019 ജനുവരിയിൽ യുവതാരത്തെ സ്വന്തമാക്കിയത്. എന്നാൽ സാൻ സൈറോയിൽ തന്റെ പ്രകടനങ്ങൾ കൊണ്ട് കൂടുതൽ ചലനങ്ങൾ ഉണ്ടാക്കാൻ പക്വെറ്റക്കായിരുന്നില്ല. 23കാരനായ പക്വെറ്റ 44 മത്സരങ്ങളിൽ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് നേടിയത്.

കഴിഞ്ഞ സീസണിൽ അദ്ഭുതങ്ങൾ കാട്ടിയ ലിയോൺ ഈ വർഷവും ശക്തമായ സ്ക്വാഡുമായി ഇറങ്ങനാണ് പ്ലാനിടുന്നത്. മിലാനുമായി ആദ്യ ഘട്ട ചർച്ചകൾ നടന്ന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ബ്രസീലിൽ ഫ്ലാമെങ്കോയ്ക്ക് വേണ്ടി ഇരുപത്തിനാലു ലീഗ് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് ഗോളുകള്‍ നേടിയ പക്വെറ്റ ബ്രസീലിനു വേണ്ടി രണ്ടു മത്സരങ്ങളിലും കളിച്ചു. റഷ്യന്‍ ലോകകപ്പിനായുള്ള ബ്രസീലിന്റെ 35 അംഗ സ്‌ക്വാഡില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും ലൂക്കാസ് പക്വെറ്റയായിരുന്നു.

കരാർ പുതുക്കില്ലെന്ന് ലിയോൺ പരിശീലകൻ, മൗറീഞ്ഞോ എത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഫ്രഞ്ച് ക്ലബ്ബ് ലിയോണുമായുള്ള കരാർ പുതുകില്ലെന്ന് പരിശീലകൻ ബ്രൂണോ ഗനേസിയോ. ഇതോടെ ഈ സീസൺ അവസാനത്തോടെ അദ്ദേഹം ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ലിയോണുമായി 2 വർഷത്തെ കരാർ അദ്ദേഹം ഒപ്പിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സമീപകാലത്ത് ടീമിന്റെ മോശം ഫോം കാരണം ക്ലബ്ബ് തീരുമാനം മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഗനേസിയോ തുടരില്ലെന്ന് ഉറപ്പായതോടെ സൂപ്പർ പരിശീലകൻ ജോസ് മൗറീഞ്ഞോ ലിയോണിന്റെ പരിശീലകനായി എത്തും എന്ന അഭ്യുഹങ്ങൾ സജീവമായി. ഫ്രഞ്ച് ലീഗിൽ പി എസ് ജി തുടരുന്ന ആധിപത്യം തകർക്കാൻ മൗറീഞ്ഞോക് വേണ്ടി എന്ത് വിട്ട് വീഴ്ചകളും ചെയ്യാൻ ലിയോണിന്റെ മാനേജ്മെന്റ് തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്.

സിറ്റിയെ സമനിലയിൽ പിടിച്ചു കെട്ടി ലിയോൺ

മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞ് ഫ്രഞ്ച് ക്ലബ്ബ് ലിയോൺ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇരുവരും 2-2 ന്റെ സമനിലയിൽ പിരിഞ്ഞു. മത്സരം സമനിലയിൽ ആയെങ്കിലും സിറ്റി നോകൗട്ട് ഉറപ്പാക്കി.

ലിയോണിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ സിറ്റി ആക്രമണത്തെ തുടക്കം മുതൽ മികച്ച രീതിയിൽ പ്രതിരോധിച്ചാണ് ലിയോൺ സമനില നേടിയത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ ലിയോണാണ് ആദ്യം വലകുലുക്കിയത്. മെംഫിസ് ഡിഫോയുടെ പാസിൽ നിന്ന് മാക്സ്വെൽ കോർനെറ്റ് ആണ് ഗോൾ നേടിയത്. പക്ഷെ 7 മിനിട്ടുകൾക്ക് ശേഷം ലപോർട്ടിലൂടെ സിറ്റി സമനില നേടി. പക്ഷെ കളി തീരാൻ 9 മിനുട്ട് ശേഷിക്കെ കോർനെറ്റ് വീണ്ടും വല കുലുക്കിയതോടെ സിറ്റി പരാജയ ഭീതിയിലായി. പക്ഷെ 2 മിനിട്ടുകൾക്ക് ശേഷം അഗ്യൂറോ സിറ്റിയയുടെ രക്ഷകനാവുകയായിരുന്നു. മഹ്‌റസിന്റെ പാസിൽ താരം സിറ്റിയുടെ രണ്ടാം ഗോൾ നേടി പരാജയം ഒഴിവാക്കി.

ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കേ 7 പോയിന്റുള്ള ലിയോൺ രണ്ടാം സ്ഥാനത്താണ്. എങ്കിലും അവസാന മത്സരം ശേഷിക്കെ 5 പോയിന്റുള്ള ശാക്തറിനും ഗ്രൂപ്പിൽ സാധ്യത ശേഷിക്കുന്നുണ്ട്.

സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് തുടക്കം പാളി, ലിയോണിനോട് തോൽവി

ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ഫ്രഞ്ച് ടീം ലിയോണാണ്‌സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. എത്തിഹാദ് സ്റ്റേഡിയത്തിൽ 1-2 എന്ന സ്കോറിനാണ് ഫ്രഞ്ച് ടീം ജയം നേടിയത്. ടച്ച് ലൈൻ ബാൻ നേരിടുന്ന ഗാർഡിയോളക്ക് തന്റെ ടീം ആദ്യ തോൽവി വഴങ്ങുന്ന കാഴ്ച്ച കണ്ടിരിക്കാൻ മാത്രമാണ് സാധിച്ചത്.

ആദ്യ പകുതിയിൽ പന്തടക്കത്തിൽ സിറ്റി മുന്നിട്ട് നിന്നെങ്കിലും ലിയോണിന്റെ ഫിനിഷിങ്ങിലെ കൃത്യത സിറ്റിക്ക് തിരിച്ചടിയായി. 26 ആം മിനുട്ടിലാണ് ലിയോണിന്റെ ആദ്യ ഗോൾ പിറന്നത്. ഫെകിർ ബോക്സിലേക്ക് നൽകിയ പാസ്സ് ക്ലിയർ ചെയ്യുന്നതിൽ ഡെൽഫിന് പിഴച്ചപ്പോൾ അവസരം മുതലാക്കി മാക്സെൽ കോർനെറ്റ് പന്ത് വലയിലാക്കി. 43 ആം മിനുട്ടിൽ ഇടം കാലൻ ഷോട്ടിലൂടെ ഫെകിർ അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതി പത്ത് മിനിറ്റ് പിന്നിട്ടപ്പോൾ സിറ്റി ഗുണ്ടഗനെ പിൻവലിച്ചു സാനെയെ കളത്തിൽ ഇറക്കി. പക്ഷെ പിന്നീട് ഡിപ്പായുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് സിറ്റിക്ക് ഭാഗ്യമായി. 66 ആം മിനുട്ടിൽ ബെർണാണ്ടോ സിൽവയിലൂടെ സിറ്റി ഒരു ഗോൾ മടക്കി. സാനെയാണ് അസിസ്റ്റ്. പിന്നീട് സിറ്റി നിരന്തരം സമനില ഗോളിനായി ശ്രമിച്ചെങ്കിലും സമനില ഗോൾ പിറന്നില്ല.

ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് കാണികൾക്ക് വിലക്ക്

ചാമ്പ്യൻസ് ലീഗിലെ ലിയോണിന്റെ ആദ്യ മത്സരത്തിന് കാണികൾക്ക് വിലക്ക് ഏർപ്പെടുത്തി യുവേഫ. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് നടന്ന സമയത്ത് ഉണ്ടായ കാണികളുടെ പ്രശ്നങ്ങളും വംശീയം അധിക്ഷേപങ്ങളുമാണ് വിലക്ക് ഏർപെടുത്ത യുവേഫയെ പ്രേരിപ്പിച്ചത്.

വിലക്കിനു പുറമെ ഒരു ലക്ഷം യൂറോ പിഴയടക്കാനും യുവേഫ വിധിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ സി.എസ്.കെ.എ മോസ്കോക്കെതിരായ മത്സരത്തിലാണ് കാണികളുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടായത്.  ചാമ്പ്യൻസ് ലീഗിൽ ലിയോണിന്റെ എതിരാളികളെ അടുത്ത വ്യാഴാഴ്ച അറിയാം.

Exit mobile version