ലൂക്കാസ് പക്വേറ്റയെ വാതുവെപ്പ് ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാക്കി


വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ലൂക്കാസ് പാക്വേറ്റയെ വാതുവെപ്പ് ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാക്കി. താരത്തിനെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടില്ലെന്ന് ഒരു സ്വതന്ത്ര റെഗുലേറ്ററി കമ്മീഷൻ വിധിച്ചു.
27 വയസ്സുകാരനായ ബ്രസീലിയൻ അന്താരാഷ്ട്ര താരത്തിനെതിരെ, ബെറ്റിംഗ് വിപണികളെ സ്വാധീനിക്കാൻ വേണ്ടി മനഃപൂർവം മഞ്ഞക്കാർഡുകൾ വാങ്ങിയെന്നായിരുന്നു ആരോപണം.

എഫ്എ നിയമങ്ങളുടെ നാല് ലംഘനങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിക്കുകയും, വാദം കേട്ടതിന് ശേഷം കമ്മീഷൻ അദ്ദേഹത്തിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു.


എന്നിരുന്നാലും, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നതിൽ പാക്വേറ്റ രണ്ട് തവണ പരാജയപ്പെട്ടുവെന്ന് എഫ്എ പ്രഖ്യാപിച്ചു. ഈ ലംഘനങ്ങൾക്ക് ഉചിതമായ ശിക്ഷ ഒരു പ്രത്യേക കമ്മീഷൻ നിർണ്ണയിക്കും.


ബെറ്റിങ് വിവാദത്തിൽ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റക്ക് എതിരെ അന്വേഷണം

വാത് വെപ്പ് വിവാദത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റക്ക് എതിരെ ഇംഗ്ലീഷ് എഫ്.എ അന്വേഷണം. കഴിഞ്ഞ സീസണിൽ മാർച്ച് 12 നു നടന്ന ആസ്റ്റൺ വില്ലക്ക് എതിരായ 1-1 നു സമനില ആയ മത്സരത്തിൽ താരം വാങ്ങിയ മഞ്ഞ കാർഡ് ആണ് ഇപ്പോൾ സംശയത്തിൽ ആയിരിക്കുന്നത്. ഈ ദിവസം പക്വറ്റയും റയൽ ബെറ്റിസിൽ കളിക്കുന്ന മറ്റൊരു ബ്രസീലിയൻ താരം ലൂയിസ് ഹെൻറികും മഞ്ഞ കാർഡ് നേടും എന്നു നിരവധി അക്കൗണ്ടുകൾ ബെറ്റ് വെച്ചത് ആണ് സംശയം ഉണ്ടാക്കിയത്.

പക്വറ്റയും ആയി അടുത്ത ബന്ധമുള്ള ഈ അ‌ക്കൗണ്ടുകൾ അന്ന് തന്നെ ബെറ്റിങ് കമ്പനി ആയ ബെറ്റ്വെയിൽ തുടങ്ങുകയും വലിയ തുക നിക്ഷേപിച്ചു ഈ കാര്യത്തിൽ ബെറ്റ് വെക്കുകയും ചെയ്തു. ഇരു താരങ്ങളും മഞ്ഞ കാർഡ് വാങ്ങിയാൽ ഏറ്റവും വലിയ തുക ലഭിക്കുന്ന വിധത്തിൽ ആയിരുന്നു ബെറ്റുകൾ. അന്വേഷണത്തിൽ താരം കുറ്റക്കാരൻ ആയി കണ്ടത്തിയാൽ വിലക്ക് അടക്കമുള്ള ശിക്ഷകൾ താരത്തിന് ലഭിക്കും.

നേരത്തെ ബ്രന്റ്ഫോർഡിന്റെ ഇംഗ്ലീഷ് താരം ഐവാൻ ടോണിക്ക് വാത് വെപ്പ് വിവാദം കാരണം 8 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിൽ വാത് വെപ്പ് അനുവദനീയം ആണെങ്കിലും ഫുട്‌ബോൾ താരങ്ങൾ ഫുട്‌ബോളും ആയി ബന്ധമുള്ള ബെറ്റുകൾ വെക്കുന്നതിനു വിലക്ക് ഉണ്ട്. അതേസമയം പക്വറ്റക്ക് ആയി രംഗത്ത് വന്ന മാഞ്ചസ്റ്റർ സിറ്റി താരത്തെ വാങ്ങിക്കുന്ന കാര്യത്തിൽ പിറകോട്ട് പോയത് ആയും റിപ്പോർട്ട് ഉണ്ട്. നേരത്തെ ബ്രസീലിയൻ താരത്തിന് ആയി 70 മില്യണിൽ അധികം തുക മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനു മുന്നിൽ വെച്ചിരുന്നു.

ബ്രസീലിന്റെ പക്വേറ്റയ്ക്ക് ആയി മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ഓഫർ

ബ്രസീലിയൻ താരം ലൂക്കാസ് പാക്വെറ്റയ്‌ക്കായി മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനു മുന്നിൽ 70 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. GloboEsporte പ്രകാരം, സിറ്റി ഇപ്പോൾ ബ്രസീലിയൻ മിഡ്ഫീൽഡർക്കായി 70 മില്യൺ പൗണ്ട് ബിഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ തുകയ്ക്ക് പക്വേറ്റയെ വെസ്റ്റ് ഹാം വിട്ടു നൽകാൻ സാധ്യതയില്ല.

ഗുണ്ടോഗനെയും റിയാദ് മഹ്‌റസിനെയും നഷ്ടമായ സിറ്റി ഇപ്പോഴും കൂടുതൽ അറ്റാക്കിംഗ് താരങ്ങളെ ടീമിൽ എത്തിക്കാൻ നോക്കുകയാണ്.ഒരു വർഷം മുമ്പ് ലിയോണിൽ നിന്ന് ആണ് പക്വേറ്റ വെസ്റ്റ് ഹാമിൽ എത്തിയത്. 51 മില്യൺ പൗണ്ട് നൽകിയായിരുന്നു വെസ്റ്റ് ഹാം ഈ സൈനിംഗ് പൂർത്തിയാക്കിയത്‌.

വെസ്റ്റ് ഹാമിനായി കഴിഞ്ഞ സീസണിൽ 41 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ഏഴ് അസിസ്റ്റുകളും പക്വെറ്റ നേടിയിരുന്നു. വെസ്റ്റ് ഹാമിന്ര് യൂറോപ്പ കോൺഫറൻസ് ലീഗ് നേടാനും അദ്ദേഹം സഹായിച്ചു

60 മില്യൺ യൂറോ, പക്വേറ്റ വെസ്റ്റ് ഹാമിൽ എത്തും

ലൂക്കാസ് പക്വേറ്റക്ക് വേണ്ടിയുള്ള വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ ലിയോൺ അംഗീകരിച്ചു. ഒരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫറിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ. 60 മില്യൺ യൂറോയോളം ആണ് പക്വേറ്റയ്ക്ക് ആയി വെസ്റ്റ് ഹാം നൽകുന്നത്. ട്രാൻസ്ഫർ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി അടുത്ത മത്സരത്തിൽ തന്നെ താരത്തെ ഇറക്കാൻ ആണ് ഇപ്പോൾ വെസ്റ്റ് ഹാം നോക്കുന്നത്‌.

മുൻ ഫ്ലെമെങ്ങോ താരമായ പക്വിറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് എത്തിയത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ഫ്രഞ്ച് ടീമിനായി കളിച്ചിട്ടുണ്ട്. അവസാന മൂന്ന് ലീഗ് മത്സരങ്ങളിലും വെസ്റ്റ് ഹാം പരാജയപ്പെട്ടത് കൊണ്ട് തന്നെ കൂടുതൽ താരങ്ങളെ എത്തിച്ച് ടീം ശക്തമാക്കുകയാണ് മോയ്സ്. വെസ്റ്റ് ഹാം അദ്നാൻ യനുസയിനെയും സ്വന്തമാക്കാൻ സാധ്യതയുണ്ട്.

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്‌റ്റ്ഹാം തങ്ങളുടെ പുതിയ ഓഫർ ലിയോണിന് മുന്നിൽ സമർപ്പിച്ചു. നേരത്തെ വെസ്റ്റ്ഹാം സമർപ്പിച്ച നാല്പതോളം മില്യൺ വരുന്ന ഓഫർ ലിയോൺ തള്ളിക്കളഞ്ഞിരുന്നു. ആഡ് ഓണുകളും ഓഫറിൽ ചേർത്തിരുന്നെങ്കിലും ലിയോണിന് ഓഫറിൽ സംതൃപ്തി വന്നിരുന്നില്ല. അറുപത് മില്യൺ ആണ് തങ്ങളുടെ പ്ലേ മേക്കറെ വിട്ട് നൽകാൻ ലിയോൺ ചോദിച്ചിരുന്ന തുക. അതിനാൽ തന്നെ രണ്ടാം തവണ മെച്ചപ്പെട്ട ഓഫർ ആണ് വെസ്റ്റ്ഹാം സമർപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഓഫർ നാല്പത് മില്യൺ ആയി തന്നെ തുടർന്നെങ്കിലും ആഡ് ഓണുകൾ വർധിപ്പിച്ച് പതിനഞ്ച് മില്യൺ വരെ ആക്കിയിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ന്യൂകാസിൽ അടക്കം താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

മുൻ ഫ്ലെമെങ്ങോ താരമായ പക്വറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് ചേക്കേറുന്നത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. പക്വിറ്റക്കായി പുതിയ ഓഫർ സമർപ്പിച്ചത് ഡേവിഡ് മൊയസും സ്ഥിരീകരിച്ചു. ടീമിലെ പല സ്ഥാനങ്ങളിലും കളിക്കാനുള്ള താരത്തിന്റെ കഴിവിനെ അദ്ദേഹം പുകഴ്ത്തി. പ്ലേ മേക്കർ ആയി കളത്തിൽ തിളങ്ങുന്ന പക്വിറ്റ ബ്രസീലിന് വേണ്ടി ഫാൾസ് നയൻ സ്ഥാനത്ത് വരെ ഇറങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ വെസ്റ്റ്ഹാം സമർപ്പിച്ച ഓഫർ ലിയോൺ അംഗീകരിച്ചേക്കും.

Exit mobile version