ലൂയിസ് സുവാരസ് ജനുവരിയിൽ ഇന്റർ മയാമിയിൽ മെസ്സിക്ക് ഒപ്പം എത്തും

ലൂയിസ് സുവാരസ് അടുത്ത സീസണ് മുന്നോടൊയായി ഇന്റർ മയാമിയിൽ എത്തും എന്ന് റിപ്പോർട്ടുകൾ. സുവാരസ് തന്റെ ബ്രസീലിയൻ ക്ലബായ ഗ്രമിയോ വിടാൻ തീരുമാനിച്ചിരിക്കുകയാണ്. 2024 ജനുവരിയിൽ ആകും സുവാരസ് മയാമിയിൽ ചേരുക. ഗ്രമിയോയിലെ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടാൻ ആണ് സുവാരസിന്റെ തീരുമാനം. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും സുവാരസ് ഇന്റർ മയാമിയിലേക്ക് നീങ്ങാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

മുൻ ബാഴ്‌സലോണ സഹതാരം ബുസ്കറ്റ്സ്, അലാബ എന്നിവർക്ക് ഒപ്പമുള്ള കൂടിച്ചേരൽ കൂടിയാകും സുവാരസിന് ഇത്. കഴിഞ്ഞ വർഷം അവസാനത്തോടെ ബ്രസീലിയൻ ടീമിൽ എത്തിയ സുവാരസ് അവിടെ മികച്ച പ്രകടനം ആണ് ഇതുവരെ കാഴ്ചവെച്ചത്. ഈ സീസണിൽ ഇതുവരെ 28 ഗോളും അസുസ്റ്റും സുവാരസ് നൽകിയിട്ടുണ്ട്. ബ്രസീലിയൻ സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള ബൊടഫെഗോയ്ക്ക് ഒപ്പം പോയിന്റ് നിലയിൽ ഒപ്പം നിൽക്കുകയാണ് ഗ്രിമിയോ ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ സുവാരസ് ഹാട്രിക്കും നേടിയിരുന്നു.

പരിക്ക് അലട്ടുന്നു, ലൂയിസ് സുവാരസ് വിരമിക്കാൻ സാധ്യത

മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് വിരമിക്കാൻ സാധ്യത. ഇപ്പോൾ ബ്രസീൽ ക്ലബ് ഗ്രെമിയോയിൽ കളിക്കുന്ന സുവാരസ് പരിക്ക് കാരണം ആണ് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. കാൽ മുട്ടിനേറ്റ പരിക്കിന്റെ വേദന താരത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ഇതാണ് താരം വിരമിക്കുന്നത് ആലോചിക്കാൻ കാരണം. ക്ലബുമായി ഇതുസംബന്ധിച്ച് താരം ചർച്ചകൾ നടത്തുകയാണ്.

അമേരിക്കയിൽ നിന്നും സൗദിയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണ് സുവാരസ് ബ്രസീലിലേക്ക് എത്തിയത്. ഇനിയും ഒരു വർഷത്തെ കരാർ ഗ്രെമിയോയിൽ സുവാരസിന് ബാക്കിയുണ്ട്. 36കാരനായ താരം അമേരിക്കയിൽ കളിച്ച് വിരമിക്കാൻ ആയിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്.

ബ്രസീലിൽ വരും മുമ്പ് ഉറുഗ്വേൻ ടീമായ നാഷനലിൽ ആയിരുന്നു സുവാരസ്. താരം നവംബറിൽ തന്റെ നാട്ടിലെ ക്ലബിനോട് വിടപറഞ്ഞിരുന്നു. ബാഴ്സലോണ ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സുവാരസ്. കരിയറിൽ ഇതുവരെ 23 കിരീടങ്ങൾ സുവാരദ് നേടിയിട്ടുണ്ട്.

അവസാനം ഒരു ക്ലബ്ബിൽ ഒരുമിച്ച് കളിച്ചു വിരമിക്കാൻ താനും മെസ്സിയും നെയ്മറും തീരുമാനിച്ചിരുന്നത് ആയി ലൂയിസ് സുവാരസ്

കരിയറിന്റെ അവസാന കാലത്ത് ഒരു ക്ലബ്ബിൽ ഫുട്‌ബോൾ ആസ്വദിച്ചു കളിച്ചു ഒരുമിച്ച് വിരമിക്കാൻ താനും മെസ്സിയും നെയ്മറും മുമ്പ് ധാരണയിൽ എത്തിയത് ആയി പറഞ്ഞു ലൂയിസ് സുവാരസ്. പരസ്പരം കളിക്കുന്നത് ഇഷ്ടപ്പെടുന്ന തങ്ങൾ ഒരുമിച്ച് ആസ്വദിച്ചു കളിച്ചു അവസാന കാലം ഒരു ക്ലബ്ബിൽ വച്ചു വിരമിക്കാൻ ആയാണ് തീരുമാനിച്ചത് എന്നും സുവാരസ് പറഞ്ഞു.

ആ പ്രതീക്ഷ യാഥാർത്ഥ്യം ആവും എന്ന പ്രത്യാശ തങ്ങൾക്ക് ഉണ്ടായിരുന്നു എന്നും ഉറുഗ്വേ മുന്നേറ്റനിര താരം പറഞ്ഞു. നിലവിൽ തനിക്ക് നെയ്മറിന്റെ കാര്യം അറിയില്ല എങ്കിലും താനും മെസ്സിയും ഉറപ്പായിട്ടും കരിയറിന്റെ അവസാന കാലത്ത് ഒരു ക്ലബ്ബിൽ ഒരുമിച്ച് കളിച്ചു വിരമിക്കും എന്ന കാര്യം ഉറപ്പാണ് എന്നും സുവാരസ് കൂട്ടിച്ചേർത്തു. നിലവിൽ മെസ്സിക്ക് പിന്നാലെ സുവാരസും മേജർ ലീഗ് സോക്കർ ഇന്റർ മയാമിയിൽ എത്തും എന്ന സൂചനകൾ ഉണ്ട്.

ബ്രസീലിൽ സുവാരസ് ഹാട്രിക്കോടെ തുടങ്ങി

ഉറുഗ്വേ ഇതിഹാസ താരം സുവാരസിന് ഗ്രീമിയോ ക്ലബിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം. ഇന്ന് പുലർച്ചെ നടന്ന അരങ്ങേറ്റ മത്സരത്തിൽ സാവോ ലൂയിസിനെതിരെ 4-1 ന് ഗ്രീമിയോ ജയിച്ചപ്പോൾ അതിൽ മൂന്ന് ഗോളുകളും സുവാരസ് ആയിരുന്നു നേടിയത്. മത്സരത്തിൽ 38 മിനിറ്റിനുള്ളിൽ തന്നെ ഹാട്രിക്ക് നേടാൻ ലൂയിസ് സുവാരസിനായി. സുവാരസിന്റെ ഇന്നത്തെ ആദ്യ ടച്ച് തന്നെ ഗോളായിരുന്നു. ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നു ആദ്യ ഗോൾ.

സുവാരസിന്റെ കരിയറിലെ 30ആം ഹാട്രിക്ക് ആണിത്. 35-കാരനായ സുവാരസ് നാഷനൽ ക്ലബ് വിട്ടായിരുന്നു ഈ മാസം ഗ്രീമിയോക്ക് ഒപ്പം ചേർന്നത്. ഗ്രെമിയോയിൽ രണ്ട് വർഷത്തെ കരാർ സുവാരസ് ഒപ്പുവെച്ചിട്ടുണ്ട്.

സൗദിയിൽ നിന്നുള്ള ഓഫറുകൾ നിരസിച്ചു, സുവാരസ് ഇനി ബ്രസീലിൽ കളിക്കും

മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇനി ബ്രസീലിൽ ഫുട്ബോൾ കളിക്കും. രണ്ട് വർഷത്തെ കരാറിൽ ബ്രസീൽ ക്ലബ് ഗ്രെമിയോയിൽ സുവാരസ് കരാർ ഒപ്പുവെച്ചിരിക്കുകയാണ്‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. സുവാരസ് ഫ്രീ ഏജന്റായിരുന്നു. അമേരിക്കയിൽ നിന്നും സൗദിയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണ് സുവാരസ് ബ്രസീലിലേക്ക് പോകുന്നത്.

ഉറുഗ്വേൻ ടീമായ നാഷനലിൽ ആയിരുന്നു സുവാരസ്. താരം നവംബറിൽ തന്റെ നാട്ടിലെ ക്ലബിനോട് വിടപറഞ്ഞിരുന്നു. ഉറുഗ്വേ ക്ലബ്ബിനായി 14 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാൻ സുവാരസിനായിരുന്നു. അവിടെ ലീഗ് കിരീടവും നേടി. ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിലും സുവാരസ് തന്റെ കഴിവ് മുമ്പ് തെളിയിച്ചിട്ടുണ്ട്.

“ഫിഫ എപ്പോഴും ഉറുഗ്വേക്ക് എതിരെ ആണ്” – സുവാരസ്

ഫിഫ എപ്പോഴും ഉറുഗ്വേയ്‌ക്കെതിരെയാണ് എന്ന് സുവാരസ്. ഇന്നലെ മത്സരത്തിന് ശേഷം ഞാൻ പോയി എന്റെ കുടുംബത്തെ കെട്ടിപ്പിടിക്കാൻ ആഗ്രഹിച്ചു അതിനു പോലും ഫിഫ അനുവദിച്ചില്ല. ഫിഫയിൽ നിന്നുള്ള ആളുകൾ വന്ന് എന്നോട് അതിന് അനുവദിക്കില്ല എന്ന് പറഞ്ഞു. സുവാരസ് മത്സര ശേഷം പറഞ്ഞു.

ഇന്നലെ റഫറിയുടെ വിധികളും ഏറെ ഉറുഗ്വേക്ക് എതിരായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് ഗ്രൗണ്ടിൽ നൽകി, ഞങ്ങളെ ഓരോരുത്തരെയും ഈ അവസ്ഥ വേദനിപ്പിക്കുന്നു. ഞങ്ങൾ നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. ഞങ്ങളുടെ ലക്ഷ്യം സാധ്യമായില്ല. അടുത്ത റൗണ്ടിലേക്ക് കടക്കാത്തതിൽ ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സുവാരസ് പറഞ്ഞു ‌

ഇന്നലെ ഘാനയെ 2-0ന് തോൽപ്പിച്ചു എങ്കിലും ഉറുഗ്വൃക്ക് പ്രീക്വാർട്ടറിൽ കടക്കാൻ ആയിരുന്നില്ല. 2 ദശകങ്ങൾക്ക് ശേഷം ഉറുഗ്വേ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.

“ഘാനയോട് മാപ്പു പറയില്ല, പെനാൾട്ടി ഞാനല്ല മിസ്സാക്കിയത്” – സുവാരസ്

നാളെ ഘാനയെ നേരിടാൻ ഒരുങ്ങുകയാണ് ഉറുഗ്വേയും സുവാരസും. സുവാർസും ഘാനയും തമ്മിൽ അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2010ൽ ആയിരുന്നു. അന്ന് ക്വാർട്ടർ ഫൈനലിൽ ഘാനയുടെ ഗോളെന്ന് ഉറച്ച ഒരു അവസരം സുവാരസ് കൈ കൊണ്ട് തടയുകയും അദ്ദേഹം ചുവപ്പ് കാർഡ് വാങ്ങുകയും ചെയ്തിരുന്നു. അന്ന് ഘാനക്ക് ആ ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ ആക്കാൻ ആയില്ല. അവർ സെമി കാണാതെ പുറത്താവുകയും ചെയ്തു. അന്ന് നടന്ന കാര്യത്തിന് താൻ മാപ്പു പറയില്ല എന്ന് സുവാരസ് പറഞ്ഞു.

ഘാന താരമാണ് പെനാൽറ്റി നഷ്ടമാക്കിയത്. ഞാനല്ല. അന്ന് നടന്ന കാര്യത്തിന് ഞാൻ മാപ്പ് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനെ പരിക്കേൽപ്പിച്ചാൽ ഞാൻ ക്ഷമ ചോദിക്കും, പക്ഷേ ഹാൻഡ്‌ബോളിന് ചോദിക്കില്ല. ഞാൻ അന്ന് ചുവപ്പ് കാർഡ് വാങ്ങിയിട്ടുണ്ട്. സുവാരസ് പറയുന്നു.

അവർ പെനാൽറ്റി നഷ്ടപ്പെടുത്തിയത് എന്റെ തെറ്റല്ല. അവര പക വീട്ടാൻ ആണോ വരുന്നത് എന്ന് താൻ കാര്യമാക്കുന്നില്ല. അന്നത്തെ പോലെ തന്നെ വിജയിക്കാൻ ആണ് താനും ഉറുഗ്വേയും ഇറങ്ങുന്നത്. സുവാരസ് പറഞ്ഞു

ബ്രസീലിയൻ ക്ലബ്ബിന്റെ ഓഫർ തള്ളി സുവാരസ്, എംഎൽഎസിലേക്ക് തന്നെയെന്ന് സൂചന

ഉറുഗ്വേയിൽ പഴയ തട്ടകമായിരുന്ന നാഷ്യോനാലിൽ തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയ ലൂയിസ് സുവാരസ്, തന്റെ ഭാവി എവിടെയാകും എന്നത് ഇപ്പോഴും തെറുമാനിച്ചിട്ടില്ല. നാഷ്യോനാലുമായുള്ള കരാർ അവസാനിച്ച താരം ലോകകപ്പിന് ശേഷം തുടർന്നും പന്ത് തട്ടാൻ പുതിയ തട്ടകം തേടേണ്ടത് അത്യാവശ്യമാണ്. അതേ സമയം ബ്രസീലിൽ നിന്നുമുള്ള ഒരു ഓഫർ താരം തള്ളിക്കളഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രസീലിയൻ സീരി ബി ടീമായ ഗ്രീമിയോ ആണ് ഉറുഗ്വേ താരത്തിന് വേണ്ടി കരാർ മുന്നോട്ട് വെച്ചത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

സീരി ബിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഒന്നാം ഡിവിഷനിലേക്ക് കടക്കുന്നതിന് മുൻപ് ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു. എന്നാൽ മറിച്ചായിരുന്നു സുവരസിന്റെ തീരുമാനം. ഇതോടെ നിലവിൽ ഒരു ക്ലബ്ബും ഇല്ലാതെയാണ് താരം ലോകകപ്പിന് പോകുന്നത് എന്ന് ഉറപ്പായി. എംഎൽഎസ് ടീമുകൾക്ക് താരത്തിൽ കണ്ണുള്ളതായി സൂചനകൾ ഉണ്ട്. ലോകകപ്പിന് ശേഷം മാത്രമേ ഭാവി കാര്യങ്ങൾ തീരുമാനിക്കൂ എന്നായിരുന്നു സുവാരസിന്റെയും തീരുമാനം.

എംഎൽഎസിൽ എത്താൻ തന്നെയാണ് താരത്തിന്റെ പദ്ധതിയെന്ന് ഗ്രീമിയോ പ്രസിഡന്റ് അൽബെർട്ടോ ഗ്വേറ പറഞ്ഞു. താരവുമായി ബന്ധപ്പെട്ടു എന്നും എന്നാൽ തങ്ങളുടെ ഓഫറിൽ അദ്ദേഹം നന്ദി അറിയിച്ചെങ്കിലും തള്ളുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പന്ത് തട്ടുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പദ്ധതി എന്നറിയിച്ചതായും ഗ്വേറ പറഞ്ഞു. എന്നാൽ എംഎൽഎസിൽ നിന്നുള്ള ഓഫറുകളെക്കാൾ മികച്ച ഓഫർ ആയിരുന്നു തങ്ങൾ സമർപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

സുവാരസ് അമേരിക്കയിലേക്ക് തന്നെ ചേക്കേറിയേക്കും

ലോകകപ്പിന് ശേഷം ലൂയിസ് സുവാരസ് എംഎൽഎസിലേക്ക് തന്നെ ചേക്കേറിയേക്കും. സ്പാനിഷ് മാധ്യമങ്ങൾ ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തു വിട്ടത്. ലോസ് അഞ്ചലസ് ഗാലക്‌സി ആവും താരത്തിന്റെ പുതിയ തട്ടകം എന്നും സൂചകളുണ്ട്. നിലവിൽ ഉറുഗ്വേയൻ ക്ലബ്ബ് ആയ നാഷ്യോനാലിൽ കളിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ കരാർ ഡിസമ്പറോടെ തീരും. ലോകകപ്പിന് ശേഷം താൻ പുതിയ തട്ടകം തേടുമെന്ന് സുവാരസ് നേരത്തെ അറിയിച്ചിരുന്നു.

ഇതോടെ യൂറോപ്പിലേക്ക് മടങ്ങി എത്താനുള്ള താരത്തിന്റെ മോഹങ്ങൾ നടക്കില്ല എന്നു വേണം കരുതാൻ. ഉറുഗ്വേയിൽ മികച്ച ഫോമിൽ തന്നെയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. സുവാരസ് നവമ്പറിൽ ലീഗ് അവസാനിക്കുന്നതോടെ ടീം വിടുമെന്ന് നേരത്തെ നാഷ്യോനാൽ ക്ലബ്ബ് പ്രെസിഡന്റും വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്റർ മയാമിയും താരത്തെ നോട്ടമിടുന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ലോകകപ്പിന് ശേഷം പുതിയ തട്ടകം തേടാൻ സുവാരസ്

ലൂയിസ് സുവാരസ് ഈ വർഷം മാത്രമേ ഉറുഗ്വേയിൽ തുടരുകയുള്ളൂവെന്ന് ഉറപ്പായി. താരത്തിന്റെ നിലവിലെ ക്ലബ്ബ് ആയ നാഷ്യോനാലിന്റെ പ്രെസിഡന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ്ബുംമായുള്ള താരത്തിന്റെ കരാർ ഡിസംബറോടെ അവസാനിക്കും എന്നതിനാൽ താരം അവിടെ തുടരില്ല എന്നത് നേരത്തെ ഉറപ്പായിരുന്നു. ക്ലബ്ബ് പ്രെസിഡന്റ് തന്നെ നൽകിയ സൂചനയോടെ അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ ക്ലബ്ബും ശ്രമിക്കില്ല എന്നുള്ളത് സ്ഥിരീകരിച്ചു. “ലീഗ് അവസാനിക്കുന്നതോടെ സുവാരസ് ടീം വിടും, ആരാധകർക്ക് തെറ്റായ പ്രതീക്ഷ നൽകാൻ താൻ ആഗ്രഹിക്കുന്നില്ല, ക്ലബ്ബിലേക്ക് തിരിച്ചത്താൻ സുവാരസ് ഒരുപാട് വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടുണ്ട്” നാഷ്യോനാൽ പ്രെസിഡന്റ് ഹോസെ ഫ്‌വെന്റസ് പറഞ്ഞു.

നവമ്പറോടെ ഉറുഗ്വേയൻ പ്രിമെറാ ഡിവിഷൻ അവസാനിക്കും. പിന്നീട് ലോകകപ്പിന് തിരിക്കുന്ന താരം അതിന് ശേഷമാകും തന്റെ പുതിയ തട്ടകം തേടുക. എംഎൽഎസ് തന്നെയാണ് നിലവിൽ താരം ചേക്കേറാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിൽ ഒന്ന്. സുവരസിന് യൂറോപ്പിൽ തന്നെ തുടരാനുള്ള ആഗ്രഹം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും അതെത്രത്തോളം പ്രവർത്തികമാകും എന്നുള്ളത് കണ്ടറിയേണ്ടതാണ്. ഉറുഗ്വേയിൽ തിരിച്ചെത്തിയ ശേഷം എട്ട് മത്സരങ്ങളിൽ നിന്നും നാല് ഗോളും മൂന്ന് അസിസ്റ്റും നേടാൻ താരത്തിനായിരുന്നു.

ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് ലൂയിസ് സുവാരസ്

ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ഇന്നലെ അലവേസിനെതിരെ നേടിയ ഗോൾ ലൂയിസ് സുവാരസിന്റെ കരിയറിലെ 500മത്തെ ഗോളായിരുന്നു. മത്സരത്തിന്റെ 54ആം മിനുട്ടിൽ കീറൻ ട്രിപ്പിയറിന്റെ ക്രോസിൽ നിന്നാണ് സുവാരസ് തന്റെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള 500മത്തെ ഗോൾ നേടിയത്. 500 ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ ഉറുഗ്വ താരം കൂടിയാണ് സുവാരസ്

ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ നിന്ന് അത്ലറ്റികോ മാഡ്രിഡിൽ എത്തിയ ലൂയിസ് സുവാരസ് മികച്ച ഫോമിലാണ്. ലാ ലീഗ സീസണിൽ ഇതുവരെ 19 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്. 21 ഗോളുകൾ നേടിയ ലയണൽ മെസ്സി മാത്രമാണ് സുവാരസിന് മുൻപിലുള്ളത്.

പ്രഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ച നാസിയോണളിൽ 12 ഗോളുകൾ നേടിയ സുവാരസ് ഗ്രോണിൻജെന് വേണ്ടി 15 ഗോളുകളും അയാക്സിന് വേണ്ടി 111 ഗോളുകളും ലിവർപൂളിന് വേണ്ടി 82 ഗോളുകളും നേടിയിട്ടുണ്ട്. കൂടാതെ ബാഴ്‌സലോണക്കുവേണ്ടി 198 ഗോളുകൾ നേടിയ സുവാരസ് അത്ലറ്റികോക്ക് വേണ്ടി ഇതുവരെ 19 ഗോളുകളാണ് നേടിയത്. കൂടാതെ ഉറുഗ്വ ദേശീയ ടീമിന് വേണ്ടി 63 ഗോളുകളും ലസ് സുവാരസ് നേടിയിട്ടുണ്ട്. 794 മത്സരങ്ങളിൽ നിന്നാണ് സുവാരസ് 500 ഗോളുകൾ നേടിയത്.

ലാ ലീഗ: ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്

ലാ ലീഗയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി സെൽറ്റ വിഗക്കെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് ലൂയിസ്‌ സുവാരസ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ലാ ലീഗയിൽ 150 ഗോളുകൾ പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോഴും മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ്.

195 മത്സരങ്ങളിൽ നിന്നാണ് ലൂയിസ് സുവാരസ് 150 ലാ ലീഗ ഗോളുകൾ സ്വന്തമാക്കിയത്. 140 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 150 ലാ ലീഗ ഗോളുകൾ സ്വന്തമാക്കിയത്. ബാഴ്‌സലോണക്ക് വേണ്ടി 147 ഗോളുകളും അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 3 ലാ ലീഗ ഗോളുകളുമാണ് ലൂയിസ് സുവാരസ് നേടിയത്. 2014ലിലാണ് ലൂയിസ് സുവാരസ് ലാ ലീഗയിൽ എത്തുന്നത്. മത്സരത്തിൽ 2-0ന് അത്ലറ്റികോ മാഡ്രിഡ് സെൽറ്റ വിഗയെ പരാജയപ്പെടുത്തിയിരുന്നു. ലൂയിസ് സുവാരസിന് പുറമെ യാനിക് കരാസ്‌കോയാണ് അത്ലറ്റികോ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത്.

Exit mobile version