Picsart 23 01 18 09 43 52 121

ബ്രസീലിൽ സുവാരസ് ഹാട്രിക്കോടെ തുടങ്ങി

ഉറുഗ്വേ ഇതിഹാസ താരം സുവാരസിന് ഗ്രീമിയോ ക്ലബിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം. ഇന്ന് പുലർച്ചെ നടന്ന അരങ്ങേറ്റ മത്സരത്തിൽ സാവോ ലൂയിസിനെതിരെ 4-1 ന് ഗ്രീമിയോ ജയിച്ചപ്പോൾ അതിൽ മൂന്ന് ഗോളുകളും സുവാരസ് ആയിരുന്നു നേടിയത്. മത്സരത്തിൽ 38 മിനിറ്റിനുള്ളിൽ തന്നെ ഹാട്രിക്ക് നേടാൻ ലൂയിസ് സുവാരസിനായി. സുവാരസിന്റെ ഇന്നത്തെ ആദ്യ ടച്ച് തന്നെ ഗോളായിരുന്നു. ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നു ആദ്യ ഗോൾ.

സുവാരസിന്റെ കരിയറിലെ 30ആം ഹാട്രിക്ക് ആണിത്. 35-കാരനായ സുവാരസ് നാഷനൽ ക്ലബ് വിട്ടായിരുന്നു ഈ മാസം ഗ്രീമിയോക്ക് ഒപ്പം ചേർന്നത്. ഗ്രെമിയോയിൽ രണ്ട് വർഷത്തെ കരാർ സുവാരസ് ഒപ്പുവെച്ചിട്ടുണ്ട്.

Exit mobile version