Picsart 22 12 01 20 52 19 072

“ഘാനയോട് മാപ്പു പറയില്ല, പെനാൾട്ടി ഞാനല്ല മിസ്സാക്കിയത്” – സുവാരസ്

നാളെ ഘാനയെ നേരിടാൻ ഒരുങ്ങുകയാണ് ഉറുഗ്വേയും സുവാരസും. സുവാർസും ഘാനയും തമ്മിൽ അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2010ൽ ആയിരുന്നു. അന്ന് ക്വാർട്ടർ ഫൈനലിൽ ഘാനയുടെ ഗോളെന്ന് ഉറച്ച ഒരു അവസരം സുവാരസ് കൈ കൊണ്ട് തടയുകയും അദ്ദേഹം ചുവപ്പ് കാർഡ് വാങ്ങുകയും ചെയ്തിരുന്നു. അന്ന് ഘാനക്ക് ആ ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ ആക്കാൻ ആയില്ല. അവർ സെമി കാണാതെ പുറത്താവുകയും ചെയ്തു. അന്ന് നടന്ന കാര്യത്തിന് താൻ മാപ്പു പറയില്ല എന്ന് സുവാരസ് പറഞ്ഞു.

ഘാന താരമാണ് പെനാൽറ്റി നഷ്ടമാക്കിയത്. ഞാനല്ല. അന്ന് നടന്ന കാര്യത്തിന് ഞാൻ മാപ്പ് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനെ പരിക്കേൽപ്പിച്ചാൽ ഞാൻ ക്ഷമ ചോദിക്കും, പക്ഷേ ഹാൻഡ്‌ബോളിന് ചോദിക്കില്ല. ഞാൻ അന്ന് ചുവപ്പ് കാർഡ് വാങ്ങിയിട്ടുണ്ട്. സുവാരസ് പറയുന്നു.

അവർ പെനാൽറ്റി നഷ്ടപ്പെടുത്തിയത് എന്റെ തെറ്റല്ല. അവര പക വീട്ടാൻ ആണോ വരുന്നത് എന്ന് താൻ കാര്യമാക്കുന്നില്ല. അന്നത്തെ പോലെ തന്നെ വിജയിക്കാൻ ആണ് താനും ഉറുഗ്വേയും ഇറങ്ങുന്നത്. സുവാരസ് പറഞ്ഞു

Exit mobile version