അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലീ

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ വനിത താരം ലിസെല്ലേ ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ജൂലൈ 11ന് ആരംഭിയ്ക്കാനിരിക്കുന്നതിനിടെയാണ് താരത്തിന്റെ ഈ തീരുമാനം.

അന്താരാഷ്ട്ര ടി20 ലീഗുകളിൽ താന്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. 2013ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം ദക്ഷിണാഫ്രിക്കയ്ക്കായി 2 ടെസ്റ്റിലും 100 ഏകദിനത്തിലും 82 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

ഇവയിൽ നിന്ന് യഥാക്രമം 42, 3315, 1896 റൺസാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ മിഗ്നൺ ഡു പ്രീസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ലീയുടെ സ്ഥാനം.

Exit mobile version