ബംഗ്ലാദേശിന്റെ ലീഡ് വെറും 28 റൺസ്, ധാക്കയിൽ പിടിമുറുക്കി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റിൽ 29 റൺസ് വിജയ ലക്ഷ്യം തേടി ശ്രീലങ്ക ഇറങ്ങും. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 169 റൺസിന് അവസാനിച്ചപ്പോള്‍ ടീമിന് 28 റൺസിന്റെ ലീഡാണ് ലഭിച്ചത്. അസിത ഫെര്‍ണാണ്ടോ നേടിയ 6 വിക്കറ്റ് നേട്ടം ആണ് ശ്രീലങ്കയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്.

53/5 എന്ന നിലയിലേക്ക് വീണ ടീമിനെ ലിറ്റൺ ദാസിന്റെയും(52) ഷാക്കിബിന്റെയും(58) ആറാം വിക്കറ്റ് കൂട്ടുകെട്ട് 103 റൺസുമായി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി അസിത ഫെര്‍ണാണ്ടോ ബംഗ്ലാദേശിന്റെ പതനത്തിന് തുടക്കമായി. അധികം വൈകാതെ ടീം 169 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Exit mobile version