വിജയത്തോടെ റയലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ച് ബാഴ്സലോണ

ലാലിഗയിലെ കിരീട പോരാട്ടം ശക്തമാക്കി ബാഴ്സലോണയുടെ വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ അലാവസിനെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ ലെവൻഡോസ്കി ബാഴ്സലോണക്ക് ലീഡ് നൽകി.

ഈ വിജയത്തോടെ ബാഴ്സലോണ 45 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 48 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും 49 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാമതും നിൽക്കുന്നു.

കുറച്ച് വർഷം കൂടെ ബാഴ്സലോണയിൽ കളിക്കാൻ ആണ് ആഗ്രഹം എന്ന് ലെവൻഡോസ്കി

സ്പോർട്ടിന് ഇന്നലെ നൽകിയ അഭിമുഖത്തിൽ, ബാഴ്‌സലോണയുടെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി വരും വർഷങ്ങളിലും ബാഴ്സലോണയിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഈ സീസണിന്റെ തുടക്കത്തിൽ കറ്റാലൻ വമ്പന്മാർക്കൊപ്പം ചേർന്ന പോളിഷ് ഇന്റർനാഷണൽ 15 ലാ ലിഗ ഗോളുകളുമായി ഇതിനകം തന്നെ ടീമിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

“എനിക്ക് കുറച്ച് വർഷം കൂടി ഉയർന്ന തലത്തിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു, പക്ഷേ എത്രയെന്ന് എനിക്കറിയില്ല,” ലെവൻഡോവ്സ്കി പറഞ്ഞു. “ഇത് ഒന്നോ രണ്ടോ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, അതിൽ കൂടുതൽ വർഷങ്ങൾ ഉണ്ടാകും. വർഷങ്ങളോളം എനിക്ക് ബാഴ്‌സലോണയിൽ തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ലെവൻഡോസ്കി പറയുന്നു

വിരമിക്കും മുമ്പ് മെസ്സിക്ക് ഒപ്പം കളിക്കണം എന്ന് ലെവൻഡോസ്കി

ബാഴ്സലോണ സ്ട്രൈക്കർ ആയ ലെവൻഡോസ്കി താൻ മെസ്സിക്ക് ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. വിരമിക്കും മുമ്പ് മെസ്സിക്ക് ഒപ്പം കളിക്കാൻ ആകണം എന്നാണ് ആഗ്രഹം എന്ന് ലെവൻഡോസ്കി പറഞ്ഞു. മെസ്സി ബാഴ്സലോണയിലേക്ക് തിരികെ വരണം എന്ന് ആരാധകർ ആഗ്രഹിക്കുന്ന സമയത്താണ് ലെവൻഡോസ്കിയുടെ പ്രസ്താവന. എന്നാൽ മെസ്സി പി എസ് ജിയിൽ തന്നെ തുടരും എന്നാണ് എല്ലാ സൂചനകളും.

മെസ്സി ഫുട്ബോളിൽ എല്ലാം നേടിയിട്ടുണ്ട്, അവൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണ്. ഇപ്പോൾ അദ്ദേഹം അത് ആസ്വദിക്കുകയാണ്, ലോക കിരീടം അവനും രാജ്യത്തിനും എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്ക് ഊഹിക്കാൻ കഴിയും. ലെവൻഡോസ്കി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഞാൻ പറഞ്ഞിരുന്നു, അർജന്റീനയാണ് ഈ കിരീടം നേടാനുള്ള ഫേവറിറ്റുകൾ എന്ന്. ആരെങ്കിലും എന്നോട് ചോദിക്കുമ്പോഴെല്ലാം ഞാൻ എപ്പോഴും പറഞ്ഞത് അർജന്റീനയാണ് ഫേവറിറ്റ് എന്നാണ്. സൗദി അറേബ്യയോട് തോറ്റതിന് ശേഷവും, അവർ ഫൈനലിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ലെവൻഡോസ്കി കൂട്ടിച്ചേർത്തു.

ഒചോവ തിളങ്ങാതെ എന്ത് ലോകകപ്പ്!! ലെവൻഡോസ്കിയുടെ പെനാൾട്ടി തടഞ്ഞു, സമനിലയിൽ തൃപ്തി

ഒചോവ എന്ന മെക്സിക്കൻ ഗോൾ കീപ്പർ ലോകകപ്പിൽ എന്നും ലെജൻഡ് മോഡിൽ ആണെന്ന് ഫുട്ബോൾ പ്രേമികൾ പറയും. ഒചോവ കയ്യടി വാങ്ങാത്ത ഒരു ലോകകപ്പ് ഒചോവ കളിക്കാൻ തുടങ്ങിയത് മുതൽ കടന്നു പോയിട്ടില്ല. ഇന്ന് മെക്സിക്കോ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടിനെ നേരിടാൻ ഇറങ്ങിയപ്പോഴും ഒചോവ ആയിരുന്നു ഹീറോ ആയത്‌. ലെവൻഡോസ്കിയുടെ പെനാൾട്ടി ഒചോവ തടഞ്ഞ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്.

ഇന്ന് ഗ്രൂപ്പ് സിയിൽ പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരം പതിയെ ആണ് തുടങ്ങിയത്. കാര്യമായ അവസരങ്ങൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്നില്ല. ആദ്യ പകുതിയിൽ ഇത്തിരി ഭേദപ്പെട്ട പ്രകടനം മെക്സിക്കോയിൽ നിന്ന് ആണ് ഉണ്ടായത് എങ്കിലും ആ നല്ല പ്രകടനങ്ങൾ അടയാളപ്പെടുത്താനുള്ള ഒന്നും മെക്സിക്കോ സൃഷ്ടിച്ചില്ല. ആദ്യ പകുതി വിരസമായി അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലൊസാനോയുടെ ഒരു ഷോട്ട് ഗോൾകീപ്പർ ചെസ്നി അനായാസം തടഞ്ഞു. മത്സരത്തിന്റെ 55ആം മിനുട്ടിൽ മൊറേനോ ലെവൻഡോസ്കിയെ വീഴ്ത്തിയതിന് പോളണ്ടിന് അനുകൂലമായ പെനാൾട്ടി വിധി വന്നു. ലെവൻഡോസ്കി തന്നെ പെനാൾട്ടി എടുത്തു. പക്ഷെ തടയാൻ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഒചോവ ആയിരുന്നു.

തന്റെ ഇടതു ഭാഗത്തേക്ക് ചാടി കൊണ്ട് ഒചോവ ലെവൻഡോസ്കിയെ തടഞ്ഞു. സ്കോർ ഗോൾ രഹിതമായി തന്നെ തുടർന്നു. ഇതിനു പിന്നാലെ 64ആം മിനുട്ടിൽ ചെസ്നിയുടെ സേവ് മറുവശത്തും വന്നു. ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി നോക്കിയിട്ടും ഗോൾ മാത്രം ഇന്ന് വന്നില്ല.

ഇനി സൗദി അറേബ്യയും അർജന്റീനയും ആണ് ഒരു ടീമുകൾക്കും മുന്നിൽ ഉള്ളത്.

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് എതിരാളികൾ ഇന്റർ; ഇൻസാഗിക്ക് നിർണായകം

യുസിഎൽ മരണ ഗ്രൂപ്പിൽ കരുത്തരുടെ ഏറ്റു മുട്ടൽ. സാൻ സിറോയിലെ സ്വന്തം തട്ടകത്തിൽ ഇന്റർ മിലാൻ ബാഴ്സലോണയെ വരവേൽക്കും. പരിക്കും ഫോമില്ലയിമയിലും വലയുന്ന ഇന്ററിന് മത്സരത്തിൽ സമനില എങ്കിലും നേടാൻ കഴിഞ്ഞില്ലെങ്കിൽ കോച്ച് ഇൻസാഗിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും. ബാഴ്‌സക്ക് ആവട്ടെ ബയേണിനെതിരായ തോൽവിയോടെ മറ്റ് മത്സരങ്ങളിൽ എല്ലാം വിജയം ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം തട്ടകത്തിൽ ഇന്റർ കരുത്തുപുറത്തെടുക്കും എന്നുള്ളത് കൊണ്ട് മുഴുവൻ സന്നാഹങ്ങളോടും കൂടി ആവും സാവി ടീമിനെ അണിനിരത്തുക.

മയ്യോർക്കക്കെതിരായ ലീഗ് മത്സരത്തിൽ പ്രധാന താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിക്കാൻ സാവിക്ക് ആയിരുന്നു. റാഫിഞ്ഞ, പെഡ്രി, എറിക് ഗർഷ്യ എന്നിവർ ബെഞ്ചിൽ നിന്നാണ് മത്സരം ആരംഭിച്ചത്. ഇവർ എല്ലാം ഇന്ററിനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. പിൻനിരയിൽ കുണ്ടേ, അരാഹുവോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. മയ്യോർക്കകെതിരെ ടീമിൽ ഇടം കിട്ടിയ പിക്വേ വീണ്ടും ബെഞ്ചിലേക്ക് മടങ്ങും. മർക്കോസ് അലോൻസോയും സെർജി റോബർട്ടോയും മടങ്ങി എത്തുമ്പോൾ ബാൾടേക്കും ആൽബക്കും സ്ഥാനം നഷ്ടപ്പെടും. ബാൾടെയെ ഒരിക്കൽ കൂടി റൈറ്റ് ബാക്ക് സ്ഥാനത്ത് പരീക്ഷിക്കാൻ സാവി തയ്യാറായേക്കില്ല. പരിക്കിന്റെ ആശങ്കയിലുള്ള ഫ്രാങ്കി ടീമിനോടൊപ്പം ഇല്ല.

ഇന്ററിൽ ആണെങ്കിൽ ഒരു പിടി താരങ്ങൾ ടീമിന് പുറത്താണ്. ലുക്കാകുവിന്റെ അഭാവം ടീമും കോച്ചും ഒരു മത്സരത്തിലും അനുഭവിക്കുന്നുണ്ട്. ഇതിന് പുറമേയാണ് റോമക്കെതിരായ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനസിന് പരിക്കേറ്റത്. താരം ബാഴ്‌സക്കെതിരെ ഉണ്ടാകുമോ എന്നുറപ്പില്ല. മഖ്താരിയൻ, ചൽഹനോഗ്ലൂ, ബ്രോൻസോവിച്ച് തുടങ്ങിയവർ എല്ലാം പരിക്കിന്റെ പിടിയിൽ തന്നെ. പോസ്റ്റിന് കീഴിൽ ഒനാനയുടെ പ്രകടനം ആവും ഇന്റർ ഉറ്റു നോക്കുന്നത്. തോൽവി തന്റെ സ്‌ഥാനം തന്നെ തെറുപ്പിച്ചേക്കും എന്നുള്ളതിനാൽ അതീവ സൂഷമതയോടെ ടീമിനെ സജ്ജമാക്കാൻ ആവും ഇൻസാഗിയുടെ ശ്രമം.

യുവപ്രതിഭകളുടെ ധാരാളിത്തമാണ് ബാഴ്സലോണയിൽ, ആരാധകർ ഏറെ കാലമായി അറിയുന്നത് പോലെ ആണ് സ്നേഹിക്കുന്നത് : ലെവൻഡോസ്കി

ബാഴ്‌സയിൽ തന്റെ ആദ്യ ദിനങ്ങളെ കുറിച്ചു പങ്കുവെച്ച് റോബർട് ലെവൻഡോസ്കി. ദേശിയ ടീമിന്റെ മത്സരങ്ങൾക്കായി എത്തിയ താരം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് തന്റെ അനുഭവങ്ങൾ പങ്കു വെച്ചത്. ടീമിലേക്ക് എത്തിയപ്പോൾ വളരെ ഹൃദ്യമായ അനുഭവമാണ് ഉണ്ടായതെന്ന് താരം പറഞ്ഞു. സഹതാരങ്ങളും സ്റ്റാഫും സന്തോഷപൂർവ്വം തന്നെ സ്വീകരിച്ചു. ഏറ്റവും അത്ഭുതപ്പെടുത്തിയത് ബാഴ്‌സ ഫാൻസ് ആയിരുന്നു, കാലങ്ങളായി അറിയുന്ന പോലെയാണ് അവർ തന്നെ സ്വീകരിച്ചത്‌. ആദ്യ ദിനം മുതൽ കാണികൾ സ്റ്റേഡിയത്തിന് ചുറ്റും തന്റെ പേരിൽ ഹർഷാരവം മുഴക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു.

“ബയേണിനെതിരായ മത്സരം തങ്ങൾക് വലിയ ഒരു പാഠമാണ്” ലെവെന്റോവ്സ്കി പറഞ്ഞു, ” തങ്ങൾ വീഴ്ചകൾ വരുത്തിയിരുന്നു, പക്ഷെ തോൽവി തങ്ങൾ ആർഹിച്ചിരുന്നില്ല. ബയേണിനെപോലെ ഒരു ടീമിനെതിരെ തങ്ങളുടെ നിരക്ക് ഏതു രീതിയിൽ കളിക്കാൻ കഴിയും എന്ന സംശയം ഉണ്ടയിരുന്നു, എന്നാൽ ഇപ്പോൾ തങ്ങളുടെ കഴിവ് കൂടുതൽ ബോധ്യപ്പെടാൻ ആ മത്സരം സഹായച്ചു”.

ബാഴ്‌സയിലെ പുതുനിരയേയും താരം പുകഴ്ത്തി. ഒരു പറ്റം യുവപ്രതിഭകൾ അവടെ ഉണ്ടെന്നും അവർ ടീമിന് മുതൽക്കൂട്ടാണെന്നും ലെവെന്റോവ്സ്കി പറഞ്ഞു. “പെഡ്രി, ഗവി, ഫാറ്റി, ഫെറാൻ ടോറസ്” ഇത്രയും പ്രതിഭകളായ യുവതാരങ്ങൾ ഒരു ടീമിൽ ഒരുമിച്ചു വരുന്നത് അസംഭവ്യമാണ്. അതേ സമയം അവർ എപ്പോഴും കൂടുതലായി സംസാരിക്കാനും ഇഷ്ടപ്പെടുന്നു. താൻ തന്റെ അനുഭങ്ങൾ അവരുമായി പങ്കുവെക്കാറുണ്ടെന്നും താരം കൂടിച്ചേർത്തു. ഈ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടാൻ തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്നും ലെവൻഡോസ്കി ചൂണ്ടിക്കാണിച്ചു.

അറിയാതെ ലെവൻഡോസ്കിക്ക് പാസ് ചെയ്ത് പോകരുതേ മുള്ളർ, മാനെയുടെ ഉപദേശം

ഇന്ന് ചാമ്പ്യൻസ് ലീഗിൽ യൂറോപ്പ് കാത്തിരിക്കുന്ന മത്സരമാണ്. ബയേൺ മ്യൂണിച്ചും ബാഴ്സലോണയും നേർക്കുനേർ വരുന്നത് മത്സരം. ഇന്ന് മ്യൂണിച്ചിൽ നടക്കുന്ന മത്സരത്തിൽ പ്രധാന ചർച്ചാ വിഷയം ലെവൻഡോസ്കിയുടെ ബയേണിലേക്കുള്ള മടങ്ങി ബോക്കാണ്. അവസാന വർഷങ്ങളൊൽ ബയേൺ ജേഴ്സിയിൽ ഗോളുകൾ അടിച്ചു കൂട്ടിയ ലെവൻഡോസ്കി ഇപ്പോൾ ബാഴ്സലോണ ജേഴ്സിയിൽ ആണ് മ്യൂണിച്ചിലേക്ക് മടങ്ങി എത്തുന്നത്‌.

ലെവൻഡോസ്കി മടങ്ങി വരുന്നുണ്ടെങ്കിലും ബയേണിന്റെ ശ്രദ്ധ ലെവൻഡോസ്കിയിൽ ഒതുങ്ങരുത് എന്ന് മുള്ളർ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. അവസാന കുറേ ദിവസമായി തന്നെ സാഡിയോ മാനെ തന്നെ തമാശയയൈ ഉപദേശിക്കുന്നുണ്ട്‌. താൻ അറിയാതെ ലെവൻഡോസ്കിക്ക് പന്ത് പാസ് ചെയ്തു പോകരുത് എന്ന്. മുള്ളർ മാധ്യമങ്ങളോട് പറഞ്ഞു.

അവസാന കുറേ വർഷങ്ങളായി ലെവൻഡോസ്കിക്ക് ഗോൾ ഒരുക്കി കൊടുക്കുന്നതിൽ പ്രധാനി ആയിരുന്നു മുള്ളർ‌. ഇന്ന് രാത്രി 12.30നാണ് ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരം നടക്കുന്നത്.

Exit mobile version